malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

ഓര്‍മ്മക്കൂട്ട്

സൂക്ഷിക്കുന്നുണ്ടിന്നും ഞാന്‍
ഓര്‍മ്മയുടെ ഓരോലക്കെട്ട്
ഗ്രാഫൈറ്റ്മുന വീണ നിന്റെ
അക്ഷര ക്കൂട്ടുകള്‍
ഹൃദയത്തിനടിയില്‍ഒളിപ്പിച്ചു വെച്ച
കുറേ വിചാരങ്ങള്‍
നിശ്ശബ്ദതയിലെ നീണ്ട വാചാലത
അടക്കി നിര്‍ത്തിയിട്ടും നുരഞ്ഞു പൊന്തുന്ന
നൊമ്പരങ്ങള്‍
ഒന്നിച്ചുണ്ടായിരുന്നു എന്നതിന് തെളിവായി
ഇന്നുമെന്റെ കൈയ്യിലുണ്ട്
കോമ്പസ് മുന വെച്ചു കുത്തിയ ആ പാട്‌
എത്ര കൊതിച്ചിരുന്നു നീ
എന്റെ ആത്മാവിന്റെ ഛായ
സ്വരൂപിച്ചു നല്‍കിയ ഒരു രൂപം
നിന്നിലൂടെ ഉടലെടുക്കുവാന്‍
ഒരു ജന്മം വെറുതെ യായിപ്പോയെന്ന
തിരിച്ചറിവിന്റെ
ദശാസന്ധിയിലാണിന്നുഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ