മനസ്സിൽ മലിനക്കൂമ്പാരങ്ങൾ, കൈയിൽ കുരുക്കിയിട്ട ചങ്ങല വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം തുരുമ്പെടുത്തുപോയി
മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് - ശത്രുക്കളായി ഒരിറ്റു മധുരം കൊണ്ട് ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി - ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല ലഹരി ജീവൻ്റെ ശത്രുവെന്നും
കുരുക്കിൽ നിന്നും കുതറി മാറുവാൻ കരുതലുകളെത്രയുണ്ടായി എന്നിട്ടും ; കഴുത്തു നീട്ടി കുരുക്കിനെ വരണ- മാല്യമാക്കി !
ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി മങ്ങിയൊരു മഞ്ഞിലാഴ്ന്ന് നിലാവിൽ അലിഞ്ഞലിഞ്ഞു - പോയവൾ
കറുത്ത നിൻ്റെ കുരുത്ത കവിത കുരിപ്പുപോലവർക്ക് കറുപ്പു പോലെത് ലഹരിയായി കത്തിനിൽക്കുമ്പോൾ അടപടലം പറിഞ്ഞു പോകുന്നു അവരുടസ്ഥിത്വം
ചരിത്രമിവിടെ നീണ്ടു നിവർന്ന് എഴുന്ന് നിൽക്കുമ്പോൾ കെട്ടിപ്പൊക്കിയ കോട്ടയെല്ലാം തകർന്നു പോകുന്നു ചാണക ജലം തെളിച്ചു ശുദ്ധി വരുത്തിടുന്നോര് വിഗ്രഹം വീണുടയും കാഴ്ച കണ്ടു ഞെട്ടുന്നു
കദനമേറ്റ കണ്ഠം കവിത മൂളി നിൽക്കുമ്പോൾ കോട്ടകൊത്തളം തകർന്നിടുന്ന മാടമ്പിമാരെ ചരിത്രമെത്ര മാറ്റിയെഴുതി മുന്നിൽ വെച്ചാലും ഭർത്സനങ്ങൾ ചൊരിഞ്ഞു കണ്ണ് പൊട്ടിച്ചീടിലും ശരമാരിയായി കവിത നിൻ്റെ നെഞ്ചം കീറിടും
കവിതയുടെ കായൽപ്പരപ്പിലേക്ക് നിങ്ങളിറങ്ങുക കായൽ വെളുമ്പിലെ കിളിപ്പേച്ചു തേടി കായൽപ്പേച്ചിനൊപ്പം പോവുക വരിതെറ്റാത്ത പുല്ലാങ്കണ്ണി കവിത, - തണുപ്പിനെ കണ്ണെഴുതുക
കുളക്കോഴികഴുത്തിൻ ചോദ്യചി - ഹ്നങ്ങളിലേക്ക് നീന്തുക നീർക്കോലി പുളപ്പിൻ ആശ്ചര്യങ്ങ - ളിലേക്ക് നിവരുക കയങ്ങളിലേക്ക് ഊളിയിട്ട് കല്ലും മണ്ണും വാരിപ്പൊങ്ങുമ്പോഴാണ് കവിതയുടെ കണ്ണിമാങ്ങരുചി അറി- യുക
പതുപതുത്ത കവിതകൾ പറയുന്നത് പരുപരുത്ത ജീവിതത്തെ കുറിച്ചാണ് പച്ചമണ്ണിൻ്റെ നനവിലും ,വരൾച്ചയിലും, ഓരോ ഋതുവിലും പലമയുടെ ഒരുമ തീർക്കും ആരവമാണ് കവിത ( ജീവിതം )