malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂൺ 12, വെള്ളിയാഴ്‌ച

സ്വതന്ത്ര ചിന്തകൾ


കെട്ടുപാടില്ലാത്ത ലോകത്ത്,
ചിറകു വിടർത്തുന്ന പക്ഷിയാകണം.
അതിരുകളില്ലാത്ത നീലവിണ്ണിൽ,
അലയടിച്ചുയർന്നു പറന്നിടേണം.

​മതത്തിൻ മതിൽക്കെട്ടുകൾക്കപ്പുറം,
മനുഷ്യത്വത്തിൻ്റെമണം തേടിടാം.
ജാതിതൻ കരിനിഴൽ വീണിടാതെ,
സ്നേഹത്തിൻ പൊൻ വെളിച്ചം പടർത്താം.

​പഴമതൻ ചങ്ങല പൊട്ടിച്ചെറിഞ്ഞു,
പുതുമതൻ പാതയിൽ മുന്നേറിടാം.
അന്ധവിശ്വാസത്തിൻ ഇരുളകറ്റി,
അറിവിൻ ദീപം കൊളുത്തി വെയ്ക്കാം.

​ചോദ്യങ്ങൾ മടിക്കാതെ ചോദിച്ചിടാം,
സത്യത്തിൻ നേർവഴി തേടിച്ചെല്ലാം.
അടിച്ചേൽപ്പിക്കും വിചാരങ്ങളെ,
അകക്കണ്ണാൽ നമുക്കു ചികഞ്ഞു നോക്കാം.

​പെണ്ണിനും ആണിനും തുല്യമായി,
ചിന്തിക്കാൻ അവകാശ,മിവിടെ വേണം.
അടിമത്തത്തിൻ നുകം വലിച്ചെറിഞ്ഞു
ആത്മാഭിമാനമുയർത്തിടേണം.

​പ്രകൃതിയെ നോക്കി പഠിച്ചിടാം നാം,
സ്വാതന്ത്ര്യത്തിൻ പൊരുൾ മനസ്സി ലാക്കാം.
ഒഴുകുന്ന പുഴ പോൽ നിർമ്മലമായ്,
ചിന്തകൾ എന്നും പ്രവഹിക്കട്ടെ.

​കാലമെത്ര മാറിയെന്നാലും പതറാതെ,
നമുക്കിനി കരുത്തോടെ മുന്നേറിടാം. സ്വതന്ത്ര ചിന്തതൻ വിത്തുകളീ
പ്രഭയേകി പടരട്ടെ ബ്ഭൂമിയാകെ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ