കുന്നത്തെ ഷാപ്പില്‍ നിന്നു
കള്ളുംകുടിച്ച്
രാത്രിയിറങ്ങുന്നു
പകലിന്റെ വിളക്കൂതി
ഭൂമിപ്പെണ്ണിനെ വാരിപ്പുണര്‍ന്നു
അവളുടെ തുടുത്ത കവിളിലും
നിറഞ്ഞ ചുണ്ടിലും പരതി നടന്നു
അവളവനേയും കെട്ടിപ്പിടിച്ചു
കൈകൊണ്ടും,കാലുകൊണ്ടും,ശരീരം കൊണ്ടും
കാറ്റും,മഴയും രതി ലഹരിയായ്
പെയ്തിറങ്ങി
എല്ലാം കഴിഞ്ഞ്
അവര്‍തളര്ന്നകന്നു ചരിഞ്ഞു കിടന്നു
രാത്രിയും,പകലുമായി
2011 നവംബർ 4, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ