malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ജനുവരി 12, ശനിയാഴ്‌ച

വിരിയുവാന്‍ വിടാതെ


രാത്രിയുടെ രക്തസാക്ഷിത്വമാണ്
മനസ്സിലെങ്ങും
മരിച്ചിട്ടുണ്ടോയെന്നുനോക്കാനെന്നോണം
ഉറുമ്പുകള്‍ ചുറ്റുംനിന്ന് കടിക്കുന്നു
പഴക്കംചെന്ന ഒപ്പുകടലാസുപോലെ ആകാശം
കിഴക്കന്‍ കുന്നിനുമേല്‍ കുറിതൊടാന്‍ പോലും
മേഘങ്ങളില്ല
മോഹങ്ങളുടെ താഴ്വരയില്‍
മേഘങ്ങള്‍ ചത്തുകിടക്കുന്നു
വെന്റിലേറ്ററില്‍ പിടയുന്നു ഒരുപെണ്‍കുട്ടി
തോക്കിന്‍മുനയില്‍ മലാലയൂസഫ്‌സായ്
ഇന്ത്യാഗേറ്റിലും,റെയ്സിനകുന്നിലും
കുന്നോളം ജനങ്ങള്‍
കുന്നിക്കുരുപോലെ കലങ്ങിയ കണ്ണുകള്‍
പിടയുന്ന അമ്മമനസ്സില്‍നിന്ന്
ഗര്‍ഭപാത്രത്തില്‍നിന്ന്
ചത്തൊടുങ്ങുന്നു ഭ്രൂണങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ