malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 നവംബർ 25, ബുധനാഴ്‌ച

ഒറ്റ്



കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ
യാ ണ് ചെയ്തു കൂട്ടിയത്
കാക്കിക്കുള്ളിൽ ക്രൂരത തഴച്ചു
വളർന്ന കാലത്ത്.
തെറ്റു ചെയ്യാതവനെഒറ്റുകാര നാക്കി
ഒറ്റക്കൊമ്പനെപ്പോലെ ഒരുമ്പെട്ട്
നിന്നപ്പോൾ
കുടിലുകളിൽ കന്യമാർ കിടന്നുറ
ങ്ങിയില്ല
ഇറങ്ങിപ്പോയ ആൺമക്കൾ തിരി
ച്ചു വന്നില്ല
അമ്മമാരുടെ കണ്ണീരു തോർന്നില്ല
ചോരക്കണ്ണും കൊമ്പൻ മീശയു മായി
ലാത്തിയും ഉലക്കയുമാടിയ താ
ണ്ഡവ നൃത്തത്തിൽ
നിലച്ചുപോയ ജീവനുകൾക്ക്
കൈയും കണക്കുമില്ല.
ഇന്ന് പല്ല് കൊഴിഞ്ഞ സിംഹം
ചോരയുടെ ചുവന്ന കയ്പ് നാവി
ലൂറുമ്പോൾ
കണ്ണിൽ ചോര പൊടിച്ചു വരുന്നു
ഓർമ്മകൾ മർദിച്ചവശനാക്കു മ്പോൾ
സ്വയം ഒറ്റുകൊടുത്തു പോകുന്നു

1 അഭിപ്രായം:

  1. ഇനി ഒറ്റുകൊടുത്തതു കൊണ്ട് കാര്യമില്ല. ഇനിയുള്ള കാലം അനുഭവിയ്ക്കാനുള്ളതാണ്. ചെയ്തു കൂട്ടിയ ക്രൂരതകളുടെ ഫലം.,..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ