malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജനുവരി 20, വെള്ളിയാഴ്‌ച

ജീവന്റെ പെട്ടകം



കവിത പൂക്കുന്ന കണ്ണുണ്ടവൾക്ക്‌
കുഴമറിഞ്ഞൊരീ ജീവിതത്തിലും.
കരളുകത്തുന്ന ഉലയായുയരുന്നു
ആണും തുണയുമില്ലാതുരുകുന്നു
എങ്ങനെ നിറയ്ക്കുമീ ജീവിത പെട്ടകം.
കരിഞ്ചേരപുളയും രാവിലേകാന്തത
നഗരവന്യത ആഞ്ഞു കൊത്തുന്നു
നീലവിഷം സിരകളിൽ പടരുന്നു.
ആരവങ്ങളും ആർപ്പുവിളികളും
തൂത്തുവാരുന്ന തൂപ്പുകാരിയവൾ
കത്തും വയറിന്റെ പശിയൊന്നടക്കുവാൻ
പഴങ്കഞ്ഞിയിൽ ചാറിന്റെ ചുവന്നയിത്തിരി
കണ്ണീർ
ദൈവമൊറ്റക്കണ്ണനായിരുന്നിടാം
അല്ലങ്കിലെങ്ങനെയീ,യസമത്വമുലകിൽ
മഴമാറിയ കൊള്ളിൻ മാറിൽ വെയിൽ
പറ്റിക്കിടക്കുന്നു
ആഗ്രഹം നെഞ്ചിൻ കൂടിൽ കിളി കുഞ്ഞായ് തേങ്ങുന്നു
പുരുഷ നാം പേനയുടെ സ്പർശനമേൽ _
ക്കാത്ത
കന്യാതാളിലെങ്ങനെ കവിത പിറന്നീടും



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ