മഞ്ഞ് ചെതുമ്പലുകൾപോലെ
പൊഴിയുന്നു
എങ്ങുനിന്നോ നേർത്തസംഗീതത്തിന്റെ
നനവുകൾ
മെല്ലെവന്നുതൊടുന്നു
വർണ്ണച്ചമയങ്ങളെല്ലാം വായുവിലേക്ക്
വലിച്ചെറിഞ്ഞ്
മഞ്ഞ് വിധവയുടെ വെള്ളയുടുപ്പുകളണി
യിക്കുന്നു
ഇറുകിത്തുളുമ്പുന്ന പലസുഗന്ധങ്ങൾമാറി
കുന്തിരിക്കത്തിന്റെ ഗന്ധമോയെങ്ങും
മഞ്ഞ് മൃതിയോ ?!
ചിറകുകരിഞ്ഞ മഴപ്പാറ്റപിടച്ചിൽപോലെ
മനസ്സ്പിടയുന്നു
അസ്വസ്ഥതയെങ്ങുംപിണഞ്ഞുകയറുന്നു
ഓരോഅണുവിലും തണുപ്പരിച്ചുകയറുന്നു
വികാരരഹിതമായ ഒരു പെയ്ത്തായത്
എന്നെ ഇറുകേപുണരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ