malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജനുവരി 25, ഞായറാഴ്‌ച

ഇഷ്ടപ്പെടുന്നത്



വെയിൽ പരത്തുന്ന,
മഴ ചുരത്തുന്ന
രാപ്പകലില്ലാതെ
അവൻ നടന്നു.

കറുപ്പു ചാട്ടുന്ന കണ്ണുമായ്
തഴമ്പു പേറുന്ന ചുമലുമായ്
ആശയുടെ ആകാശത്തെ
തലയിലേറ്റി
അവൻ നടന്നു.

നിന്നു കത്തുന്ന ഒരു കാടായി -
രുന്നിട്ടും
നിറഞ്ഞു നിന്നിരുന്നു ഉള്ളം.
ജീവിതത്തിൻ്റെ അനേകം
നാൽക്കവലകൾ പിന്നിട്ട്
അവൻ നടന്നു കൊണ്ടേയിരുന്നു.

അല്ലെങ്കിലും;
എത്ര കഷ്ടപ്പാടു സഹിച്ചും
ജീവിക്കുവാനല്ലാതെ
മരിക്കാനാരാണ്
ഇഷ്ടപ്പെടുന്നത് ! .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ