malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജനുവരി 5, തിങ്കളാഴ്‌ച

വെനസ്വേല


ആമസോണിൻ തണലിൽ
അഗ്നിപർവ്വതം പുകയുന്നു
കറുത്ത പൊന്നിൻ സമൃദ്ധിയിൽ  മൃതിയുടെ നിഴലുകൾ വീഴുന്നു.

​വടക്കുനിന്നൊരു കാറ്റ്
അധികാരത്തിന്റെ ഹുങ്കാരമായി -
വീശുന്നു
സ്വാതന്ത്ര്യത്തിൻ പൂക്കൾ തല്ലിക്കൊഴിച്ച്
ചങ്ങലകൾ തീർക്കാനുള്ള കൊതിയോടെ .

​ഉപരോധത്തിൻ ചരടുകൾ മുറുക്കി,
വറുതിയുടെ വേരുകൾ മുളപ്പിക്കുന്നു
ജനാധിപത്യത്തിൻ മുഖംമൂടി അണിഞ്ഞ്
അപരന്റെ മണ്ണിൽ ആധിപത്യത്തിൻ
ആണിയടിക്കുന്നു

​പക്ഷേ;
സൈമൺ ബൊളിവറുടെ മക്കൾ-
പതറാതെ നിൽക്കുന്നു
അധിനിവേശത്തിൻ ആയുധങ്ങളേക്കാൾ വലുത്
മാതൃരാജ്യത്തിൻ സ്നേഹം.

​ വേണ്ട ഇനിയൊരു യുദ്ധം
ചോരയിൽ മുക്കിയ സമാധാനം.
വെനസ്വലയുടെ വിധി വെനസ്വല -
യെഴുതട്ടെ
അവിടത്തെ മക്കൾ അവരായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ