malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഒക്‌ടോബർ 28, ബുധനാഴ്‌ച

യുദ്ധം


വാക്കുകളിൽ
വരികളിൽ
നോക്കുകളിൽ
തോക്കുകളിൽ
ഞാൻ എന്നെ കാണുന്നു !

യുദ്ധം നീണ്ടു പോകുന്തോറും
പതാക പാറുന്ന പോസ്റ്റിനു കീഴെ
മുഷ്ടിയിലമർന്ന ഗ്രിഗറിൽ നിന്ന്
വിരലുകൾ തെന്നിപ്പോകുന്നു

പാത്തിയമർന്ന തോളിലെ
പഴുത്ത തഴമ്പുകൾ
തലച്ചോറിലെ ഞരമ്പിലേക്ക്
സൂചി കുത്തിയിറക്കുന്നു

ഞാനുതിർക്കുന്ന ഓരോ -
വെടിയുണ്ടയും
എൻ്റെ നെഞ്ചിലേക്ക് തന്നെ
തുളച്ചുകയറുന്നു !
തോക്കിൻകുഴലിലെ പുകയിൽ
ഞാൻ പുതഞ്ഞു നിൽക്കുന്നു

മരണത്തിൻ്റെ മഞ്ഞ വെളിച്ചങ്ങൾ
അലമുറയിട്ടു പായുമ്പോൾ
ഇമ്മാരണമൊന്ന് കഴിഞ്ഞെങ്കി -
ലെന്ന്
ഉള്ളം തേങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ