malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 നവംബർ 15, ഞായറാഴ്‌ച

കല്യാണം




കാട്ടിലെ പുലിയായിരുന്നുവത്രേ
കൂട്ടിലകപ്പെട്ടുപോയതാത്രേ!
ആദ്യമായ് കൊട്ടും കുരവയും കേട്ടപ്പോൾ
കെട്ടുപൊട്ടിക്കുവാൻ നോക്കിയത്രേ...

​കണ്ടപോലെയൊന്നുമായിരുന്നില്ലയത്രേ,
പെട്ടുപോയാൽ പിന്നെ 'പട്ടു'വത്രേ!
പൊട്ടനായേറെ ചമഞ്ഞുവത്രേ,
പൊല്ലാപ്പിലായി വലഞ്ഞുവത്രേ...

​പിന്നെ;
മുക്കലും മൂളലും നിന്നുവത്രേ,
ചുടുചോറു വാരിക്കളിച്ചുവത്രേ,
കാലു വെന്തനായയായ് മാറിയത്രേ,
കാവലാളായി കാത്തിരുന്നുവത്രേ...

​നാട്ടിലിപ്പോഴും പുലിയാണത്രേ,
വീട്ടിലെത്തിയാലോ പൂച്ചയത്രേ!
അവൾതൻ മട്ടും ഭാവവും കാണുമ്പോഴേ
നട്ടെല്ല് വളഞ്ഞു കൂനിപ്പോകുമത്രേ...

​കല്യാണം വേണ്ടെന്നുറച്ചുവത്രേ,
അന്നവളെക്കണ്ടു മയങ്ങിയത്രേ!
മോഹങ്ങളെല്ലാം വിനയായത്രേ,
വിധിയെ പഴിക്കാതെ അനുഭവിക്കയത്രേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ