malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പെയിൻ്റടിക്കാരൻ

 

രാവിലെ കൂട്ടിൽ നിന്നിറങ്ങിയ
കോഴിയും മക്കളും
ചിക്കി ചികയുന്നു ജീവിതത്തെ

പശുക്കൾ കാടും കുന്നും കേറി -
മറഞ്ഞ്
വെയിലും മഴയുമെന്നില്ലാതെ
മേഞ്ഞു നടക്കുന്നു ജീവിതത്തെ

പക്ഷികൾ  പല നാടുകൾ
പറന്നു പോയി
ജീവിതത്തെ ഇര തേടി
തിരിച്ചു വരുന്നു

തിരക്കുള്ള പട്ടണ നടുവിലെ
എട്ടു നില കെട്ടിടത്തിനു മുകളിൽ
പാട്ട കെട്ടി പെയിൻ്റടിക്കുന്നു
ജീവിതത്തെ തിരിച്ചുപിടിക്കാൻ
ആകാശത്തിനും ഭൂമിക്കുമിടയിൽ
ഒരു ജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ