malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഗ്രാമം

 


ഗ്രാമം സുന്ദരിയായൊരു -
യുവതിയായിരുന്നു;
നഗരം ആരാധനയോടെ
അകലെ നിന്ന് നോക്കി -
നിന്നു.

അവൻ പതുക്കെ പതുക്കെ
അവളുടെ അരികിലേക്കു -
വന്നു;
ആരാധന അനുരാഗമായി
അവൾ നാണിച്ച് തല കുനിച്ചു.

ഒരിക്കൽ അവൻ അവളുടെ
പേരു ചോദിച്ചു;
നാടും വീടും ചോദിച്ചു
എന്തു ചെയ്യുന്നുവെന്നും വീട്ടു -
കാരെക്കുറിച്ചും ചോദിച്ചു
അവൾ വിക്കി വിക്കി മറുപടി
പറഞ്ഞു.

പിന്നെ;
നാണം മാറി,
നമ്പർ കൈമാറി,
ചേർന്നു നിൽപ്പായി,
ചാറ്റിംഗായി.

വേനലിലും കുളിരായി,
വേർപിരിയാൻ കഴിയാതെയായി;
അവൻ്റെ പ്രലോഭനങ്ങളിലേക്ക്
വഴുതിക്കൊണ്ടേയിരുന്നു.

ഇന്ന്;
അവളെ കണ്ടാലറിയാതായി!
അവൻ വളർന്നു വളർന്ന്
ആരും കൊതിക്കുന്ന
ആരാധനാപാത്രമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ