തിരികൾ കൊളുത്തിയോർ നിങ്ങൾ
പരീക്ഷതൻ കടൽ താണ്ടി വന്നോർ
വിജയതീരം തൊട്ടു നിന്നോർ!
കഠിന യജ്ഞത്തിൻ ഫലമായ് -
കനവുകൾ
ചിറകു വിരിച്ചു പറക്കേ
തളരാതെ പതറാതെ മുന്നോട്ട് മുന്നോട്ട്
പുതുപാത വെട്ടിതെളിച്ചോർ
പരീക്ഷാപ്പടി കടന്നെത്തുമ്പോഴോർക്കുക
ഓർക്കുക നാളെയെ നിങ്ങൾ,
അറിവിൻ വെളിച്ചം കൈമുതലാക്കി
ഉയരങ്ങളിലേക്കു പറക്ക.
തോൽവികളിൽ തളരാമനസും
ജയങ്ങളിൽ ദർപ്പമില്ലാശീലവും,
നിങ്ങളെ വാർത്തെടുക്കട്ടെ
നല്ലൊരു ; നാളെയെ കോർത്തെടുക്കട്ടെ
അറിവിൻ വഴിയിൽ ഇനിയുമേറെ
ദൂരങ്ങൾ താണ്ടുക നിങ്ങൾ,
ആശംസയേകുന്നു മനമറിഞ്ഞ്
വിജയശ്രീലാളിതരാക നിങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ