malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂലൈ 23, വ്യാഴാഴ്‌ച

ഇഷ്ടം


ആയിരം നിലാവിനെക്കാളേറെ -
നിക്കിഷ്ടം
നിൻ്റെ നേരിൻ്റെ നിലാവാണ്
ഏതു പേരിനെക്കാളുമേറെ -
യെനിക്കിഷ്ടം
നിൻ്റെ പേരിൻ്റെ പൊരുളാണ്!

അരുളുന്ന ദൈവമതേതാകിലും
നിൻ്റെ
മൊഴിയാണെനിക്കേറെ,യിഷ്ടം
മാനത്ത് മാരിവിൽ പീലി നീർ -
ത്തീടിലും
നിൻ്റെ മിഴിയിലെ വർണ്ണ,മിഷ്ടം!

ഇഷ്ടം എനിക്കേറെ,യിഷ്ടം
നിന്നെ,യോർക്കാതിരിക്കും
നിമിഷങ്ങളല്ലയോ
എൻ ജീവിതത്തിലെ നഷ്ടം.

കഷ്ടതരമായി മാറുമെൻ ജീവൻ്റെ
നാരായവേരായ് നീ നിൽക്കെ
പിന്നെയും പ്രത്യാശതൻ പച്ചവിരി-
യുന്നു
ഓരില,യീരില തളിരിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ