malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

പ്രണയികളുടെ തീവണ്ടി




നീയെന്നും തീവണ്ടിയിൽ കയറി
യാത്ര ചെയ്യുന്നത് കണ്ടു കണ്ടാണ്
ഞാനൊരു തീവണ്ടിയായത്
എന്നും നിന്നിലേക്ക് മാത്രം കുതിച്ചെത്തുന്ന
തീവണ്ടി
എന്നാണ് നീയെന്നിൽ ചേക്കേറിയത്
തിരക്കുകൾക്കിടയിൽ തിരയായ് നീ
ഒഴുകുമ്പോഴും
എന്നെ തിരയാൻ തുടങ്ങിയത്
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
ഒരു തീവണ്ടി പോലെ നാമോടുന്നു
എന്നിട്ടും കഴിയുന്നില്ലല്ലോ പെണ്ണേ
രണ്ടറ്റവും ഒന്നു കണ്ടു മുട്ടുവാൻ.
ജീവിതത്തിന്റെ ഈ തീവണ്ടിയിൽ
എല്ലാ ദു:ഖത്തിനിടയിലും
അതിർത്തികളില്ലാത്ത ഒരു പ്രണയത്തീവണ്ടി നമ്മിൽ കുതിക്കുന്നു
അവസാനിക്കാത്ത ഒരു പാത നിമ്മിൽ
നീണ്ടുനീണ്ടു പോകുന്നു
പ്രണയത്തിന്റെ തുറന്നിട്ട മുറിയിൽ നിന്നും
നാം ദു:ഖങ്ങളെ ആട്ടിയോടിക്കുന്നു
കഷ്ടപ്പാടുകളുടെ ഫ്ലാറ്റുഫോമുകളെ
സ്നേഹം കൊണ്ടു പിറകിലാക്കുന്നു
സത്യത്തിന്റെ പ്രണയത്തീവണ്ടി
പാളം തെറ്റാറേയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ