കാറ്റിന്റെ കൈകളിലൂഞ്ഞാലിലാടവേ
കിനാവള്ളി പൊട്ടിയെൻ ഹൃദയത്തിലേറി നീപ്രണയമാം പൂമൊട്ട് പാതിരാപ്പൂവായി
മെല്ലെ വിടർന്നു സുഗന്ധം പരത്തി.
മധുവായ് മോഹങ്ങളെന്നിൽ പടരവേ
വളർമുല്ലയായി കാവലാളായി നീ
പൂങ്കിനാവല്ലിതു പുളകിതമായ് ഗാത്രം
ആകാശനീലിമ കാട്ടി നിൻ കൺതടം.
പുലരിതൻ പുഞ്ചിരി പൂർവ്വദിങ്ഭാഗത്ത്
വെഞ്ചന്ദ്രികയായ് നീയെൻ അന്തരംഗത്തിൽ
സുന്ദര ശിഞ്ജിതനാദമുതിർക്കുന്നു
മോഹനം മായാവിലാസമീ പ്രണയം.
നീയെൻ്റെ പ്രാണൻ,
പ്രണയവും പ്രണവമന്ത്രവും
ഒന്നായലിഞ്ഞു ചേർന്നു നിന്നീടിന
മഞ്ഞിൻ കുളിരാർന്ന മൗനവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ