കാലമേ,
നിന്റെ,യിച്ഛകൂടാതെ, യൊരിലപോലും
പൊഴിയുന്നില്ല
ഒരുകിളി പോലും നിലംപതിക്കുന്നില്ല
കണ്ണുനീർതുള്ളി പോലെ മഞ്ഞുതുള്ളികൾ
ഇറ്റിറ്റു വീഴുന്നു
ഉടുപ്പിന്റെ തുമ്പിൽ പിടിച്ച് വിതുമ്പിക്ക രയുന്ന
കുഞ്ഞിനെപ്പോലെ,യിലകൾ വിറക്കുന്നു
സ്വപ്ന സമാനമായ ഓളപ്പരപ്പിലേക്ക് നോക്കി
ഹ്ലാദ മുതിർക്കുമ്പോൾ നാമറിയുന്നില്ല
അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരും
നിസ്സഹായതയുടെ നെടുവീർപ്പുമതെന്ന്
വേദനയും പേറിവരുന്ന പ്രാർത്ഥനക ളതെന്ന്
കാതങ്ങൾക്കപ്പുറം, കടലുകൾക്കപ്പുറം
കലഹങ്ങളും, യുദ്ധവും ചവച്ചു തുപ്പിയ
വരുടെ
ചോരയും കണ്ണീരുമെന്ന്
നോക്കൂ..... മൃദുലമായി തഴുകുന്ന,യീ
കൊച്ചോളം
ഒരു കുഞ്ഞു കരമല്ലാതെ മറ്റെന്താണ്!
കണ്ടില്ലെ പാഞ്ഞു വന്ന് പാൽനുര ചിത
റുന്നത്
അത് അമ്മ മനമല്ലാതെ മറ്റെന്താണ് !!
പ്രഭാതശോഭ പോലെ ജ്വലിച്ചു നിൽക്കുന്ന
നാമറിയുന്നില്ലല്ലോ
കാലത്തിന്റെ, യിച്ഛയാണ് നമ്മളെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ