malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 നവംബർ 6, ഞായറാഴ്‌ച

ചിരി




ചിന്തിച്ചിടാൻ നേരമൊട്ടമില്ലാർക്കും
ചിരിച്ചു മയങ്ങുന്നു പൊങ്ങി പതയുന്നു
ഇന്നലെയെന്തെന്നതോർക്കാതെ നാമിന്ന്
ഇന്നിനെ വാനോളം വാഴ്ത്തിപറയുന്നു
ദുരിതക്കയങ്ങളിൽ മുങ്ങി നിവർന്നതും
ചോരക്കടലുകൾ നീന്തിക്കടന്നതും
രാവണക്കോട്ടകൾ കത്തിച്ചു,വന്നതും
പക്ഷമറുത്തു പിടഞ്ഞു കിടന്നതും
കാമാർത്ത കണ്ണുകൾ ചേലയഴിച്ചതും
ഗാന്ധാരിയായ് കണ്ണുകെട്ടിക്കഴിഞ്ഞതും
ചോരച്ച വാക്കു ചുമച്ചു കുഴഞ്ഞതും
പിറന്ന മണ്ണിൽ നിന്നു പ്രാണൻ പറിക്കുവാൻ
ധർമ്മമില്ലാ യുദ്ധമുറവയുണർന്നതും
ഒടുവിൽ വേഷങ്ങൾ വിഷം തീണ്ടി വീണതും
മരിച്ചവരല്ലാ ചരിത്രത്തിലെന്നും
തിരിച്ചറിയാതെ ചിരിക്കുന്നു നമ്മൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ