malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 നവംബർ 30, ബുധനാഴ്‌ച

പുഴയുടെ പിറവി




കണ്ണീരു വീണു കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു
പുല്ലാങ്കുഴലിന്റെ സങ്കടമാണ്
സംഗീതമെന്നറിയാൻ
മുളങ്കാടിനോടു ചോദിക്കണം
മറ്റുള്ളവരുടെ സന്താപമാണല്ലോ
നമ്മുടെ സന്തോഷം
ഗാന്ധിയുടെ നാട്ടിൽ തന്നെ
ഗാന്ധാരിയും, ഗോക്കളും, ഗോഡ്സേയും
ആടൽ വാരിപ്പുതച്ച് അടിവെച്ചു നടക്കുമ്പോൾ
ഇമ്പമോടെ പെൺകിടാങ്ങൾ അമ്പല
ത്തിലേക്ക് നടക്കുന്നു
കമ്പമില്ലാതില്ല കാണാൻ
കലമ്പലാണുള്ളിൽ
കൊത്തുവാനൊരു കരാളസർപ്പം
കാത്തിരിപ്പുണ്ടെവിടെയും മക്കളേ,
മൗനക്കടലിനുള്ളിൽ മുറിവിൻ
തിരതിളക്കുന്നു
കണ്ണീരു വീണ് കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ