malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 നവംബർ 22, ചൊവ്വാഴ്ച

വിലാപം




ഓമനേ, നിൻ ശാപവചനങ്ങളുണ്ടെന്റെ
നെഞ്ചിൽ ഉലയുന്ന തീയായ്
തോർച്ചയില്ലാത്തൊരു വാക്കിന്റെ
മൂർച്ചയായ്
മാറിൽ തറച്ചിരിപ്പുണ്ട്
എങ്കിലും നിന്റെയീ കടലിലെ കടവിൽ
ഞാൻ
തോണിയടുപ്പിച്ചിരിപ്പൂ
സ്നേഹം സ്വരൂപിച്ചു കൂട്ടുവാനേ പറ്റൂ
തൂവിത്തെറിപ്പിക്കാൻ വയ്യെനിക്ക്
ഓമനേ, ഉത്തര ദിശ നോക്കി നിൽപ്പുനീ
ദക്ഷിണ ദിശനോക്കിനിൽപ്പു ഞാനും
കത്തുന്ന വേദന ബഡവാഗ്നിയായെന്നിൽ,
നിന്നിൽ വിലാപമുലയുന്നുണ്ട്
കടലിന്റെ യാഴവും, ദാഹവും കടലിന്റെ,
മാസ്മര ശക്തിയും പ്രണയം
എണ്ണിയാൽ തീരാത്ത നക്ഷത്രമായ്
ഹൃത്തിൽമിന്നിത്തിളങ്ങും പ്രണയം
ഓമനേ, കുറ്റം പറയുവാനില്ല ഞാൻ
കാറ്റായ് പരത്തുവാനില്ല
എന്നിൽ തറഞ്ഞ നിൻവാക്കു നീറികത്തി
ഉരുകിയൊരിക്കൽ തിരിച്ചെത്തിയേക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ