malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 നവംബർ 6, ഞായറാഴ്‌ച

നോവ്




നോവുകളെന്നെ നൊട്ടിനുണയുന്നു
അമ്ലമായ് വന്നെന്നുള്ളം പൊള്ളിക്കുന്നു
പാമ്പായി ജീവന്റെ കാമ്പിനെ തീണ്ടുന്നു
കാമനതൻ പ്രാണ പാശം പറിക്കുന്നു
പ്രണയമെന്നെ പറഞ്ഞു പറ്റിക്കുന്നു
പ്രീയതരമെല്ലാം കൈവിട്ടു പോകുന്നു
വാഗ്ദത്തഭൂമി കവർന്നെടുത്തവർ
കുരിശിൽ തറച്ചെന്നെ കുന്നുകയറ്റുന്നു
ഒറ്റയാക്കില്ല,യെന്നു പറഞ്ഞവൾ
ഒറ്റിക്കൊടുത്തു പുതു കൂറു പുതുക്കുന്നു
കോവലനായെന്നെ നെഞ്ചിൽപാർത്തു
ള്ളവൾ
ഇരട്ടച്ചിലമ്പിട്ട് നൃത്തം ചവിട്ടുന്നു
കാമാർത്തയായി വരിഞ്ഞുമുറുക്കിയോൾ
കാള സർപ്പമായ് നെറുകയിൽ കൊത്തുന്നു
വേദന തിന്നാൻ പിറന്നോരു ജന്മം ഞാൻ
വേദിവിട്ടെന്നേയ്ക്കും പോയ് മറഞ്ഞീടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ