malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 നവംബർ 22, ചൊവ്വാഴ്ച

വൃദ്ധ കവിത




കഥയുടെ ഒരു ചെപ്പ്എവിടെ നിന്നോ
കിലുങ്ങുന്നുണ്ട്
പുഴയോട് പുന്നാരം പറഞ്ഞ്
കൊയ്തു കഴിഞ്ഞ വയലിലൂടെ നടന്ന്
ഇലഞ്ഞിത്തറയിലിരുന്ന്
കഥ പറയുന്ന ഒരമ്മൂമ്മചെപ്പ്
ഓർമ്മയുടെ നീലക്കയത്തിൽ നിന്ന്
ഉറവയെടുക്കുന്നുണ്ട്.
മൗനത്തിന്റെ മന്വന്തരങ്ങളിലാണിന്ന്
ഇരുൾ രോമങ്ങളുടെ സാന്ത്വനങ്ങൾ
പോലുമില്ലാതെ
വേരുകളില്ലാത്ത കിനാവുകളിലൂടെ
ആകാശത്ത് ആശയുടെ ഒറ്റ നക്ഷവു
മില്ലാതെ
കഥയുടെ കഥകഴിഞ്ഞ,യിക്കാലത്ത്
കൂട്ടം തെറ്റിയലയുന്നുണ്ട് ഒരു വൃദ്ധ കവിത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ