malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 28, വ്യാഴാഴ്‌ച

സമയതീരത്തിന്അപ്പു റത്തേക്ക്

നാഴിക കല്ലുകളും
കിനാക്കളും ബാക്കി യാക്കി
നീ കടന്നു പോയി
അരിച്ചരിച്ചെത്തുന്ന കുളിരായ് നിന്റെ
സാനിദ്ധ്യ മറിയുമ്പോള്‍
നിലച്ചു പോയ നാഴിക മണി
ഞാനോര്‍ക്കുന്നു
കയറി തീരാത്ത പടവുകളില്‍ വെച്ച്
നടന്നു തീരാത്ത വഴികള്‍ മുറിച്ച്
മീട്ടുമ്പോള്‍ വീണുടഞ്ഞ മണ്‍ വീണ പോലെ
വിരിയുമ്പോള്‍ തന്നെ വീണപൂവായി ,കുറചോര്‍മ-
കളും കുറെ കണ്ണീരും തന്ന് കോട മഞ്ഞില്‍
അകപ്പെട്ട പോലെ
വിഭ്രാ ത്മകതയും തന്ന്
കിനാവിലെന്ന പോലെ
കനല് കോരി തന്ന്
തിരിഞ്ഞു നോക്കാതെ
സമയ തീരത്തിന് അപ്പുറത്തേക്ക്
നാഴിക കല്ലുകളും
കിനാക്കളും ബാക്കി യാക്കി
നീ കടന്നു പോയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ