malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 5, ചൊവ്വാഴ്ച

കുട്ടിക്കളി

നെടിയപിലാവിന്‍ തണലില്‍ -
പണ്ട് നാം അടി പിടി -
കടി പിടി കൂടീലെ
കച്ചവട ക്കളി ,ചായപ്പന്തല്‍ -
കൊച്ചവരാന്റെഇറച്ചി ക്കടയും
എന്തൊരു രസമാണ് അന്തി വരേയും
കൊട്ടും പാട്ടും ഗോട്ടി കളിയും
മാകനദത്തിന്‍ കൊമ്പുകള്‍ വന്നു
ഊഞ്ഞാല്‍-
ഏറ്റിഉറഞ്ഞാടിയതും
തത്തി തത്തി വരും ചെറു കാറ്റിന്‍
താരാട്ടിന്‍ ചെറു മൂളി -
പ്പാട്ടും .ശീമ കൊന്ന പൂവിന്‍ തെയ്യം
തീക്കനല്‍ മിഴികള്‍ ഉരുട്ടീടുന്നതും പാള
ച്ചെണ്ട കഴുത്തില്‍ തൂക്കി
പട പട കൊട്ടി നടന്നിടുന്നതും
വാനിന്‍ വയലില്‍ അമ്പിളി മാമന്‍
അന്തി ക്കാവലിനെത്തീടുന്നതും
കണ്ടു രസിക്കാന്‍ ,കളിച്ചു രസിക്കാന്‍
എന്തൊരു രസമാണ് ഓര്‍മയില്‍ ഇന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ