malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 6, ബുധനാഴ്‌ച

നന്മ വറ്റിയോരിടം

ആറ്റില്‍ നിന്ന് ഈറനാം കാറ്റുമില്ലആറ്റ്-
ഇറമ്പില്‍കൈത പൂവുമില്ല
പാട്ട് വിതച്ചു പട പ്പാട്ടിന്‍ കതിര്‍ കൊയ്യും
പാണനാരും ഇന്നീ നാട്ടില്‍ ഇല്ല
കുയിലിന്റെ കൈതവം കേള്പ്പതില്ല
കാട്ടാറിന്‍ കളകള -
ഗാനമില്ല
മണ്ണിന്‍ മണത്തില്‍ മദിച്ചുനടക്കുന്ന
മണ്ണിന്റെ മക്കള്‍ ഇന്നാരുമില്ല
നെല്ലിന്‍ കതിര്‍ക്കുല എങ്ങുമില്ല
അല്ലിന്‍ പതിര്‍ക്കുല തിങ്ങി വിങ്ങി
പട്ടിണി തീയില്‍ എരിഞ്ഞെരിഞ്ഞു
പട്ടട തീര്‍ക്കുന്നു മന്നിലെങ്ങും
ആര്‍ത്തിയും കെട്ടകുടി പ്പകയും
വെട്ടി മുറിക്കുന്നു മര്‍ത്യ ഹൃത്ത്
കണ്ണില്‍ തുളുമ്പുന്ന സ്നേഹമില്ല
തുളുമ്പുന്നു ഘോരമാം രക്ത ദാഹം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ