malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 23, ശനിയാഴ്‌ച

തീ വണ്ടി

കൂകുകൂകു തീ വണ്ടി
കൂകി പായും തീ വണ്ടി
പാഠപുസ്തകത്തില്‍ നിന്ന്
തീ വണ്ടി ഇറങ്ങി ഓടി ക്കളഞ്ഞു
ചിലപ്പോള്‍ വെള്ളം മോന്താന്‍ പോയതായിരിക്കും
എങ്കില്‍ തിരിച്ചു വരും
കല്‍ക്കരി തിന്നാന്‍ ആണേല്‍
കുറച്ചു കഴിയും
ഒത്തിരി നേരം കഴിഞ്ഞിട്ടും
തീ വണ്ടി വന്നില്ല
മംഗലാപുരത്തെത്തി
ഭാര്യ വിളിച്ച പ്പോഴാണ് അറിഞ്ഞത്
വണ്ടിയുടെ ജനല്‍ പടിയില്‍ വെച്ച
പുസ്തകം താഴെ വീണു പോയെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ