malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 2, ശനിയാഴ്‌ച

വയോജന വിശ്രമ കേന്ദ്രം

രാവിലെ അമ്മ കുളിപ്പിക്കും
പുത്തനുടുപ്പുകള്‍ ഇടുവിക്കും
പത്തിരി തിന്നാന്‍
പല്ല് ഇല്ലെന്നോതി
പച്ചരി കഞ്ഞി കുടിപ്പിക്കും
ഓട്ടോ ഗേറ്റില്‍ നീട്ടി വിളിച്ചാല്‍ഊന്നു
വടിയാലുഴരീടും
ഉമ്മറ പടിയില്‍ ഒന്നറയ്ക്കും
അപ്പുപ്പന്‍ .ഒരു തുള്ളി കണ്ണീരു -
ഉരുണ്ടു വീഴും അത് അമ്മതന്‍
നോട്ടത്തില്‍ ആവിയാകും
കൂട്ടുകാരവര്‍ കാത്തിരിപ്പുണ്ടാകും
വഴി കണ്ണുമായ്
ആ വയോജന വിശ്രമ കേന്ത്രത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ