malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 4, തിങ്കളാഴ്‌ച

ചിങ്ങം

ചിങ്ങത്തിന്‍ തിരു നാളുകള്‍ വന്നു
ചന്തം ചിന്നുന്നു
ചന്ദന മലരുകള്‍
ചന്ദ്രിക രാവില്‍ താളം തുള്ളുന്നു
ഉണ്ണുക പൊന്നോണത്തിന്‍ പുത്തിരി
പാടത്തെ തത്തെ
പാടുക പൊന്നോണത്തിന്‍ പാട്ടുകള്‍
പച്ച പനന്തത്തെ
പുല്ലിന്‍ മടിയില്‍ നക്ഷത്രങ്ങള്‍
പുലരികള്‍ വിതറുന്നു
ചെമ്മുകിലിന്‍ നിര മാനത്താകെ
ചിത്ര പടം നെയ്‌ വു
തമ്പുരു തന്നുടെ കമ്പി മുറുക്കും ഓണ -
തുമ്പി കളെ
പൂവിന്‍ കുടവും-
പേറി കൊണ്ടൊരു
തുമ്പ യിരിപ്പുണ്ടേ
മുട്ടി വിളിപ്പൂ മുത്തം നല്‍കാന്‍
മുക്കുറ്റി പൂവും
ചിങ്ങത്തിന്‍ തിരു നാളുകള്‍ വന്നു
ചന്തം ചിന്നുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ