malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 2, ശനിയാഴ്‌ച

മനുഷ്യനായ് ജീവിക്കുക

ജീവിതം എത്ര മനോഹര മാണെന്ന്
നിനച്ചുപോയ് കുഞ്ഞായിരുന്ന നാളില്‍
പിന്നെ പതുക്കെ പതുക്കെ അറിഞ്ഞു ഞാന്‍
ദുര്‍ഗ്ഗമം ,പങ്കിലം പാതയെന്നു
പശിയാല്‍പിടഞ്ഞാലും
പാശമേടുതെന്റെ
ശ്വാസം കളയാന്‍ മനസ്സുമില്ല
വീടുകളില്‍ ചെന്ന് വിടുവേല ചെയ്താലും
കഴിയില്ല തെണ്ടി നടന്നു തിന്നാന്‍
കുഴഞ്ഞു വീഴുമ്പോള്‍ ഒഴിഞ്ഞു മാറുന്നവര്‍
ദാഹാര്തരായ് ദൂരെ നോക്കി നില്‍ക്കും
മാംസ ദാഹത്തിനാല്‍ആര്‍ത്തി
പെരുത്തോര്‍ക്ക് മദിരയായ്
എന്നെ ലഭിക്കാ യില്ല
ജീവിത സവുഭാഗ്യം നേടി എടുക്കുവാന്‍
വില്‍പ്പന ചരക്കായി മാറുവോരെ
ചണ്ടിയായ് മാറി ഈ സവുഭാഗ്യം നേടുകില്‍
എന്ത് സുഖമുണ്ടാം-
ജീവിതത്തില്‍
ജീവിത കാലമത് എത്രയാനെങ്കിലുംജീവിചിടണം
മനുഷ്യനായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ