malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 28, വ്യാഴാഴ്‌ച

കമ്മ്യു ണിസ്റ്റ്

കമ്മ്യൂ ണി സ്റ്റ് ആവുക
അത്ര എളുപ്പമല്ല
കമ്മ്യൂ ണി സ്റ്റ് അല്ലാതാവാന്‍
എത്ര എളുപ്പം
സഹനത്തിന്റെ പാതയ്ക്ക്
ഏറും സൂര്യ താപം,പെരും -
പട്ടിണിയുടെ പെട്ടകം
അറിവിന്റെ കയങ്ങളില്‍ -
മുങ്ങി തപ്പും
ചോരയുടെ ചാലുകള്‍ നീന്തി കയറും
എത്തി നോക്കിടും വര്‍ത്ത മാനത്തിനുമപ്പുറം
ചരിത്രത്തിനു മുന്‍പേ
നടന്നു കയറിടും
കൊത്തി നടുക്കുന്ന ഗോര സര്‍പ്പത്തിനെ
കണ്ടു തളരില്ല ,പതറുകില്ല
ഹൃത്തില്‍ പുകയുന്ന
പകയുടെ ഗുഹ യില്ല
വെള്ളി വെളിച്ച സരണി യല്ലോ
കമ്മ്യൂ ണി സ്റ്റാവുക-
അത്ര എളുപ്പ മല്ല
കമ്മ്യൂ ണി സ്റ്റെല്ലാതാവാന്‍
എത്ര എളുപ്പം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ