malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 20, ബുധനാഴ്‌ച

സന്ധ്യ

എവിടെ നിന്‍ നാട്
എവിടെ നിന്‍ വീട്
എവിടെ യ്ക്കെവി ടെക്ക്
പോകുന്നു സന്ധ്യേ
മുങ്ങി കുളിച്ചു കളിച്ചു രസിക്കാനോ
സാഗര തീരത്ത് നീ വന്നു സന്ധ്യേ
ചെങ്കതിര്‍ തോരണം
കടലിന്‍ ടെ മാറില്‍
ചാര്‍ത്തി കൊടുത്തതും
നീ തന്നെയോ സന്ധ്യേ
കാല്‍ തളതാളത്തില്‍
നൃത്തം ചവിട്ടുന്ന തിര വിളിച്ച്ചീടുന്ന -
നിന്നയല്ലേ സന്ധ്യേ
സന്ധ്യേ നിന്‍ ചെം പട്ടു പോലെ തുടുത്ത
മുഖമെന്തേ മ്ലാനത മേളിചിരിപ്പു
ആരെ തിരയുന്നു ,
ആരെ ഭയക്കുന്നു
ആരുടെ കുടില മോഹത്തിന്‍ ടെ ഇര നീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ