malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 14, വ്യാഴാഴ്‌ച

പടവുകള്‍ കയറുമ്പോള്‍

പടവുകള്‍ കയറുമ്പോള്‍
തിരിഞ്ഞു നോക്കണം
താണ്ടിയ ദൂരങ്ങളെ കുറിച്ച്
ദുരിത കാലങ്ങളെ കുറിച്ച് .
മുള്ള് മരമെങ്കിലും
മുറുകെ പിടിക്കണം
മുറിഞ്ഞു നോവുമെങ്കിലും
മുന്നേറ്റം സുഖമമാക്കാന്‍
വാക്കുകള്‍ മൊഴിയുമ്പോള്‍
സൂക്ഷിച്ചു പറയണം
ശി ക്ഷ യാവാതെ
വിനയ ഭാഷയില്‍
വേദനയുടെ ഉങ്ങ് മരം
വേരോടെ പിഴുതെറിയാന്‍ കഴിയില്ല
ചിരിയുടെ ചരല്‍ പ്പാതകള്‍
ചിരമായി നില്‍ക്കില്ല
ഇരുണ്ട ഗുഹകളും ,തെളിഞ്ഞ വെളിംപ്രദേശവും,-
ഇടുങ്ങി യ പാതയും ,നാല്‍കവലയും -
ഈ ജീവിതം
ഓരോ പടവുകള്‍ താണ്ടുമ്പോഴും
തിരിഞ്ഞു നോക്കണം
മറന്നു പോകാതെ
തികട്ടിയരയ്ക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ