malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

റേഷന്‍ കാര്‍ഡു

അനാനല്ലെന്നു അറിയിക്കാന്‍
സനാനെന്നു വരുത്തി തീര്‍ക്കാന്‍
കുടിലില്‍ നിന്ന് കുടുംബനാനായി
കാർഡിലേക്ക് കുടിയേറാന്‍
ചുരുട്ടിപ്പിടിച്ച അപേക്ഷയുമായി
സപ്ലൈ ഓഫീസിലേക്ക് .
ഉപേക്ഷ കൂടാതെ അപേക്ഷ സ്വീകരിക്കാന്‍
പെരുനാള് പോലെ ഒരു നാള്  -
ബുധന്‍ നാള്.
ഉപേക്ഷിക്കുവാന്‍ അപേക്ഷയില്‍ തെറ്റൊന്നും -
കണ്ടില്ല
തിരിച്ചും,മറിച്ചും,മറിച്ചും,തിരിച്ചും
എന്റെ കയ്യിലും കടലാസിലും
കാക്കയുടെ കള്ള നോട്ടംപോലെ  ചരിഞ്ഞു-
നോക്കി
ചിരിച്ചെന്നു വരുത്തി
തൂങ്ങി ചത്തവനെ പായയില്‍ ചുരുട്ടുംപോലെ
അപേക്ഷ ചുരുട്ടി ആരോടെന്നില്ലാതെ മുരണ്ടു.
ഒരു സട്ടിഫിക്കറ്റ്കൂടി വില്ലേജ് ഒഫിസറുടേത് .
അടുത്ത അപേക്ഷയില്‍ ആര്‍ത്തിയോടെ -
മുഖം പൂഴ്ത്തി
നിരാശയുടെ കൈപ്പുനീര്
കാര്‍ക്കിച്ചു തുപ്പുമ്പോള്‍
കുഞ്ഞി കണ്ണേട്ടന്‍ കുലുങ്ങി ചിരിച്ചു
നീപൊട്ടനാടാ കടിഞ്ഞിപ്പൊട്ടന്‍ 
കൈ ഒന്ന് മടക്കിയിരുന്നേല്‍
കാർഡിപ്പംകീശേലായേനെ .

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ജനശത്രു

ബ്ലായെന്നു പറയുമ്പോള്‍
ബ്ലാത്തൂരെത്ത ണം
അല്ലെങ്കില്‍ ഇപ്പോഴാകാശം
ഇടിഞ്ഞു വീഴുമെന്ന
എരിപൊരി സഞ്ചാരമാണ് നിന്നില്‍ .
ഹിമശരങ്ങളുടെ തീവ്രവേഗമാണ്
നിന്റെ കൃഷ്ണ മണികള്‍ക്ക്
അതാണ്‌ എന്റെ മനസ്സിലേക്ക്
നിന്റെ പ്രണയത്തെ ചേര്‍ത്ത് -
വെയ്ക്കുന്നത് 
സാവോയുടെ പ്രണയഗീതംപോലെ .
അപ്രീയസത്യങ്ങള്‍ മുന്‍പിന്‍നോക്കാതെ
നീ വിളിച്ചു പറയുന്നു
നിസ്സാര മെന്നു തോന്നുന്ന
പലകാര്യങ്ങള്‍ക്കും
ചെക്കിപ്പൂവിനു ചെകുത്താന്‍ ചുറ്റുന്നത്‌ -
പോലെ നീ ചുറ്റുന്നു
ഇത് എന്തിന്റെ കേടെന്നു
ഞാന്‍ പലപ്പൊഴുമോര്‍ക്കുന്നു 
അപ്പോഴും ഉള്ളിന്റെ ഉള്ളില്‍
ഇബ്സാന്‍ നാടകം ജനശത്രു
ഞാന്‍ വായിച്ചു കൊണ്ടേയിരിക്കുന്നു
...................................................................
ഹെന്‍റിക്ക് ഇബ്സന്റെ നാടകം -ജനശത്രു (An enimi of the people)
സാഫോ-ഗ്രീസ് കവയത്രി (സാഫോയുടെ പ്രണയ ഗീതങ്ങള്‍ )

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

അവസാനിക്കാത പ്രണയം


കുന്തലത ലക്ഷണമൊത്തവളായിരുന്നു
അവലക്ഷണമെന്ന് ഇന്നേവരെ
പറയിച്ചിട്ടില്ല
ചന്ദുമേനോന്‍  ഇന്ദു ലേഖയുമായ്
വന്ന ആ രാത്രി
അനന്ത പത്മനാഭനെ ധ്യാനിച്ചുള്ള
ഇന്ദു ലേഖയുടെയിരിപ്പ് 
പ്രണയം ഇത്രയും തീക്ഷണമെന്നു
അന്നാണ് ഞാന്‍ അറിഞ്ഞത് .
മരണത്തിന്റെ വായില്‍ നിന്ന്
സത്യവാനെ പിടിച്ചു വാങ്ങിയ സാവിത്രി
മധുരാപുരി ചുട്ടു കരിച്ച കണ്ണകി
താജു മഹല്‍ പണിതുയര്‍ത്തിയ ഷാജഹാന്‍
ചരിത്ര താളുകളില്‍ തുളുമ്പി നില്‍ക്കുന്ന
എത്ര യെത്ര പ്രണയം  .
ഇന്നത്തേത് എന്ത് പ്രണയമാണ്
പണം കൈ മാറ്റം ചെയ്യുന്നത് പോലെ
മാറി മാറി പ്രണയം
ആണും,പെണ്ണും ആസുരതയില്‍
ആടി തിമര്‍ക്കുന്നു
ജാരനുമൊത്തുള്ള ജായയുടെ പ്രണയ-
ജ്വരം കണ്ട്‌
റെയില്‍വേ ട്രാക്കില്‍ ഒരു മാത്ര
അവളെ തിരയുന്നു അറ്റുപോയ ഭര്‍ത്താവിന്റെ -
മുഖത്തുനിന്നു കണ്ണുകള്‍
സ്നേഹം നടിച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ട്
ഗര്‍ഭിണിയായ ഭാര്യയെ കിത്തി ക്കൊല്ലുന്ന-
ഭാത്താവ്
ഭര്‍ത്താവിനെ കിണറ്റിലേക്ക് തള്ളിയിട്ടു
അവസാന ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തുന്ന -
ഭാര്യ
പ്രണയം അവസാനിക്കുന്നേയില്ല  

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

വീര്യം

വട്ടമേശയ്ക്കുചുറ്റും
വിലകൂടുംവോഡ്ക്കയും
കിളുന്തു മാംസവും
നുഞ്ഞവരിരിക്കുന്നു.
മെതിയടി യില്ലാതെ
മേല്‍ക്കുപ്പായ മില്ലാതെ
മെലിഞ്ഞഗാത്രനാം ഗാന്ധി
അവിടേക്ക് ചെല്ലുന്നു .
പരിഹാസ ചിരിയാലെ
പിള്ളേരവര്‍ ചോദിച്ചു :
"വീര്യം കൂടിയ വിദേശ മദ്യമിത് -
കൂടുന്നോ
വോഡ്കതന്‍
iucyമെന്തെന്നറിയാലോ."
ഗാന്ധി ചെറുചിരിയാല്‍ സ്നേഹ
വായ്പ്പാലെചൊല്ലി :
നൂറ്നൂറുവർഷമായ്നാമനുഭവിച്ചുള്ള
സഹനം,അടിമത്തം,ചൂഷണം
തടവറ,ചൊരിഞ്ഞരക്തപ്പുഴ
ഇതിനേക്കാൾവീര്യ മുണ്ടോ
ഇക്കാണും വോഡ്കയ്ക്ക്

കവിതയിങ്ങനെ

വാക്കിന്റെ പക്ഷികളെ
ഞാന്‍ ദൂതിനയക്കുന്നു
ഒറ്റ മരത്തില്‍ മാത്രമായി -
കൂടു കൂട്ടാത്ത അവ
പെഡ്രോപരാമോയിലെ
കൊമാലയും
ഥേര്‍പാഞ്ചാലിയിലെ
ജീവിത ദൈന്യങ്ങളും

ചോരപ്പാളങ്ങളും
ചോരന്റെ പാതകളും
ഭാഷായുടെമണ്ണടരുകളിൽനിന്ന്
ചികഞ്ഞെടുത്ത്
കവിതയുടെഗ്രന്ഥശാലയിലേക്ക്
കൊണ്ട് വരുന്നു
ഗോത്രങ്ങളുടെ സ്വര വിന്ന്യാസങ്ങളെ
ലിപികളില്ലാ ഭാഷകളെ
എതിര്‍ ലിംഗങ്ങളുടെകാന്തികതയെ
കാട്ടുപച്ചയുടെഅമരകോശങ്ങളെ
ഋഷികളെ,ഋതുക്കളെ,ഭാവങ്ങളെ,-
ഭാവതീവ്രതകളെ
വേഗങ്ങളെ,വേദനകളെ,ബഹു-
ശാഖികളായി തരംതിരിക്കുന്ന
കവിതയുടെ കൂട്ടില്‍ നിന്നും
കിളിപ്പാട്ടുകളുടെത കോടി
തന്ത്രീ  നാദംഇപ്പോൾ കേൾക്കാം
.................................................................
ഹുവാന്‍ റുള്‍ഫോയുടെ
പെഡ്രോപരാമോ
സത്യജിത് റായിയുടെ -പഥേര്‍പാഞ്ചാലി