malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, നവംബർ 29, ഞായറാഴ്‌ച

അനാഥത്വം



ഒഴുക്കിൽ പെട്ട ഒതളങ്ങ പോലെ
അനാഥമായ ഒരു ജീവിതം
വാക്കുകൾ കൊണ്ട് രൂപംനൽകു വാൻ കഴിയില്ല
മനസ്സിൽതിങ്ങിക്കൂടുന്നവേദനകളെ
ഇരുകര മുട്ടിയൊഴുക്കുന്ന മഹാ
നദിയാണ് ദു:ഖം
അനാഥത്വത്തിന്റെ വേദനയുടെ
ആഴം കണ്ടവരാരുമില്ല
തരിശുഭൂമി പോലെ വിളറി നിറം
മങ്ങിയ ഒരു ഹൃദയം
സ്നേഹത്തിന്റെ ഒരു കൈത്തിരി
നാളത്തിനായ്
വൈവശ്യത്തോടെ വിതുമ്പി പോകുന്നു

വാതിൽ തുറന്നിട്ട വീട്



എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട  തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോ
ലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

2015, നവംബർ 27, വെള്ളിയാഴ്‌ച

ചരിത്രത്തിലേക്കൊരു തീവണ്ടി



കവിതയെഴുതാൻ കടൽക്കരയി ലൊരു
വീടന്വേഷിച്ച് കുറേയലഞ്ഞു.
പുതുതായി വെള്ളയടിച്ച് ചിതം
വരുത്തിയ
പഴയ ഒരു മാളിക വീട്
ഉചിതമായി റെയിൽവേ ലൈനും
എഴുത്തുമേശയിൽ കടലാസും,പേ
നയും .
പച്ചപ്പടരൻ പുല്ലുപോലെ ഓർകൾ
കിളിർക്കുന്നു
ചരിത്ര കാലം മായ്ച്ചു കളയാൻ
വർഗ്ഗീയതയുടെ ദുന്ദുഭിമുഴക്കുന്ന
വ രുടെ കാലമിത്
പുത്തൻപുരാണങ്ങൾ കൊണ്ട്
പുതപ്പിച്ച്ചമയ്ക്കണംപോലും
പുതു കവിതകൾ
കുഴലൂത്തുകാരന്റെ കവിതയെഴു
ത്തറിയാതെ
കുഴങ്ങിയിരിക്കുമ്പോൾ
കയറി വരുന്നു മൺമറഞ്ഞ കാരണ
വർ
എഴുത്തുമേശയ്ക്കരികിൽ
ചരിത്ര പുസ്തകത്തിൽ പറഞ്ഞു കേട്ട
മുഖം
തുടുത്ത കവിൾ, വലിയ മൂക്ക്, വിരിഞ്ഞ മാറിടം,
വീതിയേറിയ ഫാലം,കൂട്ടുപുരികം,നീണ്ട കൃതാവ്
മുഴക്കമുള്ള ചിരിക്കിടയിൽ
ഗംഭീര ശബ്ദത്തിൽ ചോദിച്ചു:
എന്നെയറിയുമോ?
അറിയും.
മാളിക വീടിന്റെ ഉടമ, മാളോരുടെ
ഉടയോൻ
ചരിത്രത്തിന്റെ ചിതൽപുറ്റുകളെ
മാന്തിയിട്ട്
സത്യത്തിന്റെ കറുത്ത മുഖം
കവിയുടെ കാലാസിൻകവിതയാ യി
 പെറുക്കി വെച്ച്
പാതിരാത്രിയിൽ പടിവാതിൽ
കടന്നു പോയയാൾ
നേരംവെളുത്തപ്പോൾ
കവിതയുടെ രണ്ട് വരി റെയിലിൽ
കവി ചതഞ്ഞു കിടന്നു
കവിതയിൽ നിന്നൊരു തീവണ്ടി
ചരിത്രത്തിലേക്ക് കൂവി പാഞ്ഞു


2015, നവംബർ 26, വ്യാഴാഴ്‌ച

കാറ്റും മഴയും



കൂട്ടംതെറ്റിയ ആട്ടിൻകുട്ടികളെ
പോലെ
അവിടവിടെ കാർമേഘങ്ങൾ
സന്ധ്യയോടടുത്തപ്പോൾ
കുന്നത്തെ ഷാപ്പിൽ നിന്ന്
ആടിയാടിയൊരു കാറ്റ് വന്ന്
മേഘങ്ങളെ തല്ലുന്നു
കോട്ടിട്ട കാവൽക്കാരനെപ്പോലെ
തലയുയർത്തി നിൽക്കുന്ന
പാറക്കൂട്ടങ്ങൾക്കിടയിലൂടെ അവ
ഓടുന്നു
ഓടിയോടി തളർന്ന മേഘങ്ങൾ
കുന്നിനു താഴെ പാടത്തു വീണ്
പൊട്ടിക്കരയുന്നു
കലമ്പലുമായി കുന്നിറങ്ങി വന്ന കാറ്റ്
മഴയെഴുന്നേറ്റു പോയ വഴിയറി യാതെ
ഉഴറി നടന്നു
വെള്ളിടിവാളിന്റെ ചൂട്ടുകറ്റ
കുത്തിക്കെടുത്തി
രാത്രി കേറിവന്നു

ഫുട്പാത്തിൽപാടുന്നപെൺകുട്ടി



മഞ്ഞ കൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലിരുന്ന് ഒരു പെൺ കുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൽ താളംകൊട്ടി
കേട്ടു മറന്ന സംഗീതംകേൾപ്പി ക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷംവേണ്ട
വന്നവർ വന്നവർ തടിച്ചുകൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ട് കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശികെട്ടുപ്പോയി
ഇരവിനു മുൻപേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറംകുടിയിൽ രണ്ട് പേർ
ഭക്ഷണത്തിന് ഭിക്ഷ യാചിക്കൻ
കഴിയില്ലയെനിക്കിനി
വിലപേശുവാൻ വലയുമായി
കഴുക കണ്ണുകൾ നിൽപ്പുണ്ട്
മാന്യമായൊരു തൊഴിലു നൽകു വാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ
എങ്ങുമാളുണ്ട്
ആളൊഴിഞ്ഞ പാതയിൽഏഴയായ
വൾ
കേഴുംമനസ്സുമായ് കുഴഞ്ഞതടിയു
മായ്
കുനിയിരിക്കുന്നു
ഉറുമ്പുവരിയിടും ഫുട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാകനിരിക്കുമാ മരത്തിൻ ചോട്ടി
ലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരിതിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നുമാ
സന്ധ്യ കണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക്‌ കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ളസന്ധ്യയേനോക്കി
അവൾ ചിരിക്കുന്നു
അകംകരയവേപുറംചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൻതാളംകൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽവീഴുന്ന തുട്ടിനായവൾ
താളമേറ്റുന്നു

2015, നവംബർ 25, ബുധനാഴ്‌ച

ഒറ്റ്



കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ
യാ ണ് ചെയ്തു കൂട്ടിയത്
കാക്കിക്കുള്ളിൽ ക്രൂരത തഴച്ചു
വളർന്ന കാലത്ത്.
തെറ്റു ചെയ്യാതവനെഒറ്റുകാര നാക്കി
ഒറ്റക്കൊമ്പനെപ്പോലെ ഒരുമ്പെട്ട്
നിന്നപ്പോൾ
കുടിലുകളിൽ കന്യമാർ കിടന്നുറ
ങ്ങിയില്ല
ഇറങ്ങിപ്പോയ ആൺമക്കൾ തിരി
ച്ചു വന്നില്ല
അമ്മമാരുടെ കണ്ണീരു തോർന്നില്ല
ചോരക്കണ്ണും കൊമ്പൻ മീശയു മായി
ലാത്തിയും ഉലക്കയുമാടിയ താ
ണ്ഡവ നൃത്തത്തിൽ
നിലച്ചുപോയ ജീവനുകൾക്ക്
കൈയും കണക്കുമില്ല.
ഇന്ന് പല്ല് കൊഴിഞ്ഞ സിംഹം
ചോരയുടെ ചുവന്ന കയ്പ് നാവി
ലൂറുമ്പോൾ
കണ്ണിൽ ചോര പൊടിച്ചു വരുന്നു
ഓർമ്മകൾ മർദിച്ചവശനാക്കു മ്പോൾ
സ്വയം ഒറ്റുകൊടുത്തു പോകുന്നു

2015, നവംബർ 24, ചൊവ്വാഴ്ച

പ്രണയം



മത്സ്യത്തിന്
ജലത്തോടുള്ള
വ്യഗ്രത

തോന്നുമ്പോൾ
പറിച്ചെറിയാവുന്ന
ഒരു പൂവ്

2015, നവംബർ 23, തിങ്കളാഴ്‌ച

പരേതർ



മരണ ശേഷമാണ് പരേതർ
ജീവിക്കുന്നത്
ജീവിക്കുന്നവരുടെ മനസ്സിൽ
സ്ഥാനം പിടിക്കുന്നത്
ഇന്നലെ വരെ കണ്ടിട്ടും
കണ്ടില്ലെന്ന് നടിച്ചവർ
എന്താദരവോടെയാണ്
നോക്കുന്നത്
മൂക്കോട് മൂക്ക് മുട്ടിയാൽ
മിണ്ടാതെ മണ്ടി നടന്നവർക്ക്
നൂറ് നാക്കാണ് പുകഴ്ത്തി പറയാൻ
ജനിച്ചു പോയതു കൊണ്ട്
ജീവിച്ചു തീർത്തൊരാൾ
ചപ്പടിക്കുവാനല്ലാതെ തീക്കായാൻ
നേരമില്ലാത്തൊരാൾ
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ
പെട്ട്
ചത്തതിനൊക്കുമോ ജീവിച്ചിരി ക്കിലും
എന്നു ജീവിച്ചൊരാൾ
മരണശേഷമാണ് ജീവിക്കുന്നത്

ചിത്ര പടം



ഇരുട്ടിനെ തുളച്ചു കൊണ്ട്
 മഴ പെയതിറങ്ങുന്നു
തെരുവ് കലങ്ങിയ നദി പോലെ
ഒഴുകി
രാ പ്രാണികൾ അരിച്ചു നടക്കുന്ന
മച്ചിൽ നിന്ന്
വൃക്ഷ ജഡങ്ങളുടെ പുരാതന ചൂര
ടിക്കുന്നു
ഉറക്കം ഇറങ്ങിപ്പോയ കൺകളിൽ
ഉപ്പ് പരലുകൾ വിളഞ്ഞു നിൽ ക്കുന്നു
അനാഥമാക്കപ്പെട്ട ജീവിതത്തിന്റെ
വക്ക് പിടിച്ച്
എഴുന്നേൽക്കുമ്പോൾ
ചിത്രപടത്തിന്റെചുരുൾനിവർത്തി
പുലരി പാതവക്കത്തിരിക്കുന്നു

2015, നവംബർ 21, ശനിയാഴ്‌ച

വിശുദ്ധ പശു



പശു പാൽ തരും
ചാണകവും, തുകിലും
മാംസവും എല്ലുകളും.
പശു പരോപകാരിയാണ്
പശു ഒരായുധവുമാണ്

2015, നവംബർ 20, വെള്ളിയാഴ്‌ച

മഴ



പുഴയുടെ
ആഴമളക്കുന്ന
മാപിനി

മരണം
ഇറങ്ങി വരുന്ന
ഗോവണി

കവിത
തുന്നിച്ചേർ
ക്കുന്ന
നാരുകൾ

2015, നവംബർ 19, വ്യാഴാഴ്‌ച

ഭീകരത



ഓരോയിടവുംഒരുയുദ്ധഭൂമിയാണ്
ഏതു നിമിഷവും ഒരു പൊട്ടിത്തെ റിക്ക്‌
 സാധ്യതയുണ്ട്
ഒന്നിച്ചുപോകുന്നനാംരണ്ടുപേരിൽ
ആരാണ് ചാവേറ്
പൊട്ടിച്ചിരിക്കുന്ന ഒരു മുഖത്തിന്
പിന്നിൽ
വലിഞ്ഞു മുറുകുന്നൊരു ഭീകരത
കണ്ടേക്കാം
ആരെയാണ് വിശ്വാസത്തിലെടു
ക്കേണ്ടത്
വിളവിറക്കിയ വയലുകളിൽ നി
ന്നെല്ലാം
കൊയ്തുകൂട്ടുന്നു ആയുധങ്ങൾ
ദക്ഷ്യധാന്യങ്ങളേക്കാൾ കൂടുതൽ
ദീകരതയുടെ ആയുധങ്ങൾ എന്തി
നാണ്
ഇറക്കുമതി ചെയ്യുന്നത്
വീടുകളിൽ ,വെളിമ്പ്രദേശങ്ങളിൽ ,
മതത്തിൽ, ജാതിയിൽ, ആരാധനാ
ലയത്തിൽ, ചുംബിക്കാനായുന്ന
ചുണ്ടുകളിൽ
എങ്ങും ആയുധങ്ങളാണ്
ആയുധവുമണിഞ്ഞാണ്
 എല്ലാവരും നടക്കുന്നത്

പ്രഭാതത്തിൽ



തെങ്ങോലകൾ മന്ത്രം ചൊല്ലുന്നുണ്ട്
മഞ്ഞലകൾ വെണ്ണയുരുട്ടുന്നുണ്ട്
എന്റെയുള്ളിൽ ഒര്കുഞ്ഞ് കരയു
ന്നല്ലോ
സുഖമുള്ള വേദന പോലെ
മെല്ലെ മെല്ലെ ചിരിക്കുന്ന പൂക്കളെ
കാണുമ്പോൾ
രാത്രിയുടെ കണ്ണിലെ അഞ്ജനകറുപ്പ്
പാടേ നീങ്ങുമ്പോൾ
കരഞ്ഞ കണ്ണിലെ കൃഷ്ണമണി പോലെ
കടൽ തീരത്ത്കയറ്റിവെച്ചവഞ്ചി
പ്രഭാതത്തിന് കടൽ കാറ്റിന്റെ ഉപ്പും
പൂക്കളുടെ മധുരവും
ഒരു കിളിപ്പാട്ട്
മുറ്റത്തെ തൈമാവിലെ ഉണ്ണിമാങ്ങ
വിളിച്ചുണർത്തുന്നുണ്ട്
കുറുഞ്ഞി പൂച്ചയുടെ കുറുകലും

2015, നവംബർ 18, ബുധനാഴ്‌ച

ബുക്ക് ഷെൽഫ്



തലയുയർത്തി നിൽക്കുന്നു
ഒരു പുരാതന ബുക്ക് ഷെൽഫ്
കുടവയറൻ കാരണവരുടെ കനത്ത
മുഖഭാവമുണ്ടതിന്
(അതോ ചിരിക്കാത എം.ടി.യുടെ
മുഖഭാവമോ ?.)
പ്രായകൂടുതലിന്റെ ചില അസ്കി തകളുണ്ട്
അതിന്റെ ചില്ലുവാതിലിന്
മങ്ങാതിരിപ്പുണ്ടതിൽ സ്വർണ്ണാ
ക്ഷരങ്ങൾ
വിടർത്തിവെച്ച ചിരിയുമായി കാ
ത്തിരിപ്പുണ്ട് ചിലവ
വാക്കുകളെ മെല്ലെ പുറത്തെടുത്ത്
പ്രണയിക്കുന്നവ
മുമ്പേ മുമ്പേ യെന്ന് പിച്ചവെയ് ക്കു -
ന്നുകുഞ്ഞു പുസ്തകങ്ങൾ.
കന്യകാത്വം കാത്തു സൂക്ഷിച്ച
ഗ്രന്ഥക്കെട്ടുകൾ
കരഞ്ഞ് കൺമഷി പടർന്ന വിഷാദ
നോവലുകൾ
കടൽ കാറ്റിന്റെ ഉപ്പ് മണവുമായി
ചെമ്മീൻ
ചിന്താമഗ്നനായബഷീറിനരികിലൂടെ
പാത്തുമ്മയും ആടും മറ്റെല്ലാവരും
വെളിയിലേക്കിറങ്ങി വരുന്നു
സമയമൊട്ടുമില്ല അടച്ചു പൂട്ടുവാൻ
എവിടെതാക്കോൽ


ഗ്രാമം



സുന്ദരിയായ കന്യകയായിരന്നു
ഗ്രാമം
ഒരു കൊച്ചു വെളുപ്പാൻ കാലത്താ
ണ്
ആദ്യമായൊരു ജെ.സി.ബി കൈ
അവളെ മാനം കെടുത്തിയത്
പിന്നെ നിരവധി പേരാൽ ബലാ
ത്സംഗം ചെയ്യപ്പെട്ട പാവം ഗ്രാമം
ഇന്നും ജീവിക്കുന്നു മൃതപ്രായ യായി

2015, നവംബർ 15, ഞായറാഴ്‌ച

വധശിക്ഷ



വാക്കുകളെ വധശിക്ഷയ്‌ക്ക്
വിധിച്ചിരിക്കുന്നു
വേട്ടക്കാരന്റെ വിധിന്യായത്തിന്
അപ്പീലില്ല പോലും
അധികാരത്തിൽ അടയിരിക്കുന്ന
നപുംസകങ്ങളുടെ ജല്പനങ്ങൾ
കൽപ്പനകളായി പുറപ്പെടുന്നു
പരോളിലിറങ്ങിയപലവാക്കുകളും
ഒളിവിലാണ്പോലും!
വെളിവില്ലാതവരെ നോക്കി
വികൃത നിയമങ്ങൾക്കെതിരെ
വെളിച്ചത്തു നിന്നുവിളിച്ചു പറഞ്ഞ
വാക്കുകളെ
 വങ്കത്തരത്തിന്റെകൽതുറങ്കിലട ക്കുന്നു
ജയിലിൽ കിടന്നു ശ്വാസംമുട്ടി
ശാസനകേൾക്കാതെ
 തടവു ചാടിയവാക്കുകളെ
തത്സമയംവധശിക്ഷയ് വിധിക്കു
ന്നു

ഭാരതം



കുഞ്ഞു പുൽമാടത്തിനു മുന്നിൽ
വലിയ തീക്കുണ്ഡം
ശിശിര വായുവിന്റെയലകൾ
ഭൂമിയിലാഞ്ഞടിക്കുന്നു
തണുപ്പിന്റെ ആധിക്യത്താൽ
പുറത്തെ, തീ കെട്ടു വരുന്നു
പുൽമാടത്തിന്റെ തണുത്ത നിലത്ത്
അവർ രാത്രി കഴിച്ചുകൂട്ടുന്നു
വനമഹിഷം, കാട്ടുപന്നി, പുലി
വിളവ് പാടത്ത് അവർ വിറച്ചിരി
ക്കുന്നു
കുടിലിനകത്ത് കിടക്കാൻ പാങ്ങില്ല
ഉടുക്കാൻ തുണിയില്ല
പുതക്കാൻ പുതപ്പില്ല
കഞ്ഞിക്കു വകയില്ലാതെ
കൂമ്പിയടയുന്നു കുരുന്നു ജീവിതങ്ങൾ
ഇന്നാണ് യഥാർത്ഥ ഭാരതം
എന്തെന്ന് ഞാനറിഞ്ഞത്

സമയം......!




നാളെകൾ വന്നും പോയുമിരുന്നു
മനസ്സിലെ വിചാരം മനസ്സിൽ തന്നെ
യിരുന്നു
അവൻ തോട്ടരികിലെ വയൽക്കര യിൽ
ഏളകളെപാട്ടകൊട്ടിപറത്തികൊണ്ട്
കാവലിരുന്നു
കുടവുമായൊരു പെൺകുട്ടി തോട്ടി
ലെന്നും വന്നു
അവന്റെചൂളം വിളിയിൽ ചിരി
തുളുമ്പി നിന്നു
കള്ളനോട്ടങ്ങളിൽകുളിർന്ന്നനഞ്ഞു
എന്നുമവൻഅവളെക്കുറിച്ച് മാത്രം
ചിന്തിച്ചു
ഓർമ്മകളിലെന്നും ഒരു പാട് സംസാരിച്ചു അവളോട്
കണ്ടപ്പോഴൊക്കെമിണ്ടാട്ടംമുട്ടി നിന്നു
ഒരു ദിവസം അവൾ വന്നില്ല, അടുത്ത ദിവസം,
ആഴ്ച്ചകൾ ,മാസങ്ങൾ
അവളെ വിടേയെന്ന് അവൻ ആശ്ചര്യപ്പെട്ടു
നിരാശയ്ക്കുള്ളിലും അവനിൽ ആ
ശയുടെ
ഒരു പെട്ടകംതുറന്നു തന്നെ യിരുന്നു
കാലങ്ങളേറെകഴിഞ്ഞു,അവനിന്നും
കാത്തിരിക്കുന്നു അവളെ
പാട്ടയുടെ കൊട്ടൽ തോട്ടുവക്കിൽ
കാത്തിരിക്കുന്നു.
വയലും തോടും അവനിന്നുവരെ
കണ്ടിട്ടേയില്ല
പാട്ട കൊട്ടുമ്പോൾ പറക്കാൻ
 ഏള കൾക്ക് ആകാശ മെവിടെ
കുടവുമായൊരു പെൺകുട്ടിയും
വന്നിട്ടില്ല തോട്ടരുകിൽ
ഭാരിച്ച ചിന്തയുമായി ചന്തയിലൂ
sലയുന്നവനിൽഒരു പാടുപേർ
കയറിയിറങ്ങുമ്പോൾ
അവളെ മാത്രമോർത്തിരിക്കാൻ
സമയമെവിടെ?!

ആരണ്യകം




വിശാല വിപിനത്തിൽ
ഹരിദസമുദ്രംഓളംവെട്ടുന്നു
തൃണഭൂമിയുടെ മീതെ
തിരകൾ താളം കൊട്ടുന്നു
പ്രകൃതിയെന്തുമായകൺമഷിയാണ്
എന്റെ കണ്ണിലെഴുതിയത്
കിണ്ണം കമിഴ്ത്തിയതുപോലുള്ള
നീലാകാശത്തിലേക്ക്
മഴയുടെ മേഘങ്ങൾ പാറി വരുന്നു
ജല ഭാരമൊഴിഞ്ഞ മേഘങ്ങൾ മാ
യുമ്പോൾ
പുതിയ മേഘമൊട്ടുകൾ കൂട്ടമായെ
ത്തുന്നു
കാടുതന്നെ സ്നേഹം, കാടുതന്നെ
പ്രണയം, കവിതയും, സൗന്ദര്യവും,
കലാസൃഷ്ട്ടിയും,കാൽപനികയും
കാടുതന്നെ.


2015, നവംബർ 11, ബുധനാഴ്‌ച

കാട്ടിൽ



പൊയ്കയിലെ ഹംസങ്ങൾ
പ്രണയ സല്ലാപത്തിൽ
എന്തൊരു കളരവമെന്ന്
പ്രായം കൂടിയ മാണിക്യപ്പക്ഷി
തീരത്തെ മരക്കൊമ്പിലിരുന്ന്
വിരക്തി വെളിപ്പെടുത്തുന്നു
ചുവപ്പ് നിറം പുരട്ടുന്നു
പോക്കുവെയിൽ ശോഭ
പർവ്വത ചൂഡകൾക്ക്
ചെമ്പിന്റെ ശോഭ
ഇപ്പോൾ, പക്ഷികളുടെ ചിലയൊ_
ന്നും കേൾക്കുന്നില്ല.
കൂട്ടുപിരിഞ്ഞൊരു പക്ഷി
കാട്ടിലൂടെ യലയുന്നു
പഞ്ഞി മരത്തിന്റെ കൊമ്പിലിരുന്ന്
മുന്നിലെ പഥം വളരെ ദൂരം
തിട്ടപ്പെടുത്തുന്നു
എന്തൊരേകാന്ത ശാന്തി!
എത്ര വിചിത്രവിജനത !
കിളികളുടെ കാകളിയല്ലാതെ
മറ്റൊരു ശബ്ദം കേട്ടില്ലയിതുവരെ

2015, നവംബർ 8, ഞായറാഴ്‌ച

നോവ്


പ്രണയത്തിന്റെ പരവതാനി വിരി
ച്ച്
രാത്രി കാത്തിരിക്കുന്നു
ജാല മേറുന്നു ജാലക കാഴ്ച്ചയിൽ
അപ്പുപ്പൻ താടി പോൽ പുകമഞ്ഞ്
കൊഴിയുന്നു
പ്രണയമേതു പാതാളത്തിലും
ഉഷസ്സിന്റെ ചിറകുവിരിച്ച്
സമുദ്രത്തിന്റെയറ്റത്തു പാർക്കാൻ
കൈ പിടിച്ച് നടത്തുന്നു
നെഞ്ചിൻ കൂടിൽ ഒരു പുസ്തകം
 നിവർത്തി വെയ്ക്കപ്പെടുന്നു
മഞ്ഞുതുള്ളികൾ കവിതാ ശകലങ്ങ
ളായ്
ഇറ്റിറ്റു വീഴുന്നു
മരച്ചില്ലകളിൽ തൂക്കിയിട്ട കിന്നര
ങ്ങളാകുന്നു
മഞ്ഞിന്റെയടരുകളിൽ റോസ് നിറ
മുള്ള
അകിലുകൾ തുന്നിയ നേർത്ത
മുഖാവരണമണിഞ്ഞ
പെൺകുട്ടി നിൽക്കുന്നു
ഹൃദയത്തിൽ നിന്നൊരു വാക്ക്
ചുണ്ടിൽ വന്ന് വറ്റിപ്പോകുന്നു
ദു:ഖത്തിന്റെനനഞ്ഞതൂവലുമായവൾ
അടഞ്ഞവാതിൽനോക്കിനിൽക്കുന്നു
നഷ്ട്ട പ്രണയത്തിൽ പെട്ടവർ
മരണം വരെ പേറേണ്ടതാകുന്നു
നോവ്

2015, നവംബർ 5, വ്യാഴാഴ്‌ച

വ്യഥ

                   
ഇന്നലെ അവളുടെ വിവാഹമായി
രുന്നു
ആദ്യാവസാനമായി ഒന്നു കാണു വാനും
വിവാഹത്തിൽപങ്കുകൊള്ളുവാനും
അവൾഒത്തിരിസ്നേഹിച്ച് വിളിച്ചി രുന്നു
വഴിതെറ്റി വന്ന ഒരു ഫോൺ കോളി
ലായിരുന്നു തുടക്കം
എത്രപെട്ടെന്നാണ്അടുത്തു പോയത്
എന്തെന്തു കാര്യങ്ങളാണ് വാ തോരാതെ സംസാരിച്ചത്
സ്നേഹത്തിന്റെയും ആത്മാർത്ഥത
യുടെയും ഒരു നിറകുംഭമായി രുന്നു അവൾ
ജീവിതത്തിന് നിറംവച്ച നാളുകളാ യിരുന്നു അത്
ജീവിതത്തിന്റെ നാനാർത്ഥങ്ങൾ
അവളാണ് പഠിപ്പിച്ചത്
കുറച്ചു നാളുകളായി ഫോണെടു
ത്താൽ
അവൾ വിവാഹത്തെക്കുറിച്ചേസം
സാരിച്ചിരുന്നുള്ളു
നൂറ്നാക്കാണവൾക്കപ്പോൾ
എത്ര പ്രതീക്ഷയോടെ കാത്തിരുന്നി
ട്ടു ണ്ടാവുമവൾ
പക്ഷെ, എന്നിട്ടും ഞാൻ പോയില്ല.
അവൾക്കറിയില്ലല്ലോഇരുണ്ടു പോ
യജീവിതത്തിന്റെവരണ്ട മുഖം
 ഒരു ജന്മം മുഴുവൻ
വാക്കുകളിലൂടെ കാണുന്നവന്റെ
കവർപ്പ്
ഇരുളിൻ ജീവിക്കേണ്ടി വരുന്ന ഒരു
വന്റെ മാനസ്സീകവ്യഥ



2015, നവംബർ 2, തിങ്കളാഴ്‌ച

ഒരിലച്ചോറ്



കാണാതെ പോയ മകനെ
തിരഞ്ഞു പോയൊരച്ഛനുണ്ടായി
രുന്നു
മഞ്ഞവെയിലിൽമഞ്ഞളിച്ചകണ്ണു
മായ്
പ്രതീക്ഷയുടെഅവസാനതുരുത്തും
നടന്നു തീർത്തൊരച്ഛൻ
രാത്രിയിലെന്നുംഒരിലച്ചോറ്കരുതി
കാത്തിരുന്നൊരമ്മയുണ്ടായിരുന്നു
കണ്ണീരുപ്പിനാൽ പെറ്റ വയർ നിറച്ച്
കാലം കഴിച്ചൊരമ്മ
ദുർബലമായ ഹൃദയത്തിനും, കടി
ഞ്ഞാൺ നഷ്ട്ടപ്പെട്ട ചിന്ത യ്ക്കും
മേലെ
അച്ഛായെന്ന വിളി തീവണ്ടിചക്ര ത്തിന്റെ
മുഴക്കത്തിനും മേലെ
വിഷാദ മുറ്റിയ ഗാനവീ ചിയായ്
കാതിൽഅലയടിച്ചു കൊണ്ടിരുന്നു
സൂര്യനും നക്ഷത്രങ്ങളും അണഞ്ഞു
പോയ
ശുന്യമായ ലോകത്ത് നിന്ന്
ഓർമ്മകളിൽ നനഞ്ഞ് കുതിർന്ന്
ഇരുട്ടിന്റെ ഇടവഴിയിലേക്ക് നടന്നു
പോയൊരമ്മയും
പൊള്ളലേറ്റൊരാത്മാവ്
പിടഞ്ഞു കൊണ്ട് നിലവിളിക്കുന്ന
തു കേട്ട്
കാലത്തിന്റെ കയത്തിൽ വിലയം
കൊണ്ടൊരച്ഛനും
പുറത്ത് അവർമഴയത്തു നിർത്തിയ
മകനെക്കുറിച്ച്
വിലപിക്കുന്നുണ്ടാവും
അന്നു തുറന്നു വെച്ച പടി വാതിൽ
ഇന്നും
അടച്ചു പൂട്ടാതെ തുറന്നു തന്നെയി
രിപ്പുണ്ടാവും

അന്ന്ഇരമ്പിപെയ്തുവീണമഴയിൽ



ആരും പറയാത്ത പല കഥകളും
പറഞ്ഞു തന്നിരുന്നു
ചരിച്ചു മേഞ്ഞ ഓടിനു മേലെ പെ
യ്തു വീഴുന്ന മഴ.
മഴയിലുമുണ്ട് സംഗീതം വിഷാദ,
വിനോദ ശ്രുതി താളലയവിന്യാസ
ങ്ങൾ എന്നവൻ പറഞ്ഞു.
മഴയായ മഴയൊക്കെനനഞ്ഞിട്ടും
കർക്കിടക കാറ്റിൽ തണുത്ത് വിറ
ച്ചിട്ടും
പാടത്തിനക്കരെതെളിയുന്ന ചൂട്ടായ്
അവനെത്തുമായിരുന്നു
എന്നാണാചൂട്ട് അണഞ്ഞുപോയത്?
പെരുമഴനിലച്ചില്ല, ആതിര പിന്നെ
യും വന്നു പോയി
മഴനനഞ്ഞ്കുതിർന്നമണ്ണുംപാടവും
പഴങ്കഥയായി
ഓലച്ചൂട്ടിന്റെ ചൂടും അവനേയും
ആരു മോർക്കാതെയായി
ശരീരത്തിന്റെവേദന മറക്കുമ്പോൾ
ഹൃദയത്തിൽമുറിവുകൾപിറക്കുന്നു
വേട്ടക്കാരൻവേട്ടതുടർന്നു കൊണ്ടേ
യിരുന്നു
ഇരകൾ പിടഞ്ഞു വീണു കൊണ്ടും
അവസാനത്തെ ഒരുരുളച്ചോറ്
അവനുണ്ണാൻ കഴിഞ്ഞില്ല
നിറവയറുണ്ടിട്ടുംഎനിക്ക് നിറ
യു ന്നില്ല
സ്നേഹവാത്സല്യത്തിന്റെ ഒരുരുള
ച്ചോറിൽ
അവന് ബലിയില്ല
അവ നിന്നും എന്നിൽ നിന്ന് ഇറങ്ങി
പ്പോയിട്ടില്ല
അന്ന് ഇരമ്പി പെയ്തു വീണ മഴ
യിന്നുമടുത്താണ്
മഴനനഞ്ഞ അവനിന്നും
എന്നുടെ അകത്താണ്