malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജൂൺ 30, വെള്ളിയാഴ്‌ച

നിന്നെക്കുറിച്ചല്ലാതെ.....!




നീരാവിലെ ആറുമണിക്ക്
എഴുന്നേൽക്കുമ്പോൾ
അതിനുമുന്നേയെഴുന്നേ
റ്റവളെക്കുറിച്ച് അറിയുന്നില്ല.
അമ്മയായ്, അന്നമായ്,
അലക്കിയ വസ്ത്രമായ്
അവളെ അറിയുന്നേയില്ല.
ചായയ്ക്ക് കടുപ്പമില്ല, കറി-
ക്കുപ്പില്ല, അരിവെന്തില്ലെന്ന്
അവളെ അറിയുന്നു
പുകഞ്ഞകൊള്ളിയുടെ
കരിമുഖംകാട്ടി പുറത്തേക്കി
റങ്ങുന്നു
നിന്റെഭർത്സനങ്ങളെ പാതാള
ത്തോളം കാലൂന്നിനിന്നവൾ
കേൾക്കുന്നു.
അവൾ ക്ഷമയാകുന്നു.
നീയെന്ന ആളലിനെ അവൾ
അണക്കുന്നുചെറു
കാറ്റായ്, കുളിരായ്
നിന്റെ ചിന്തയും,ചന്തവുമവൾ
നിന്നിലെനിന്നെ പകരുവാ
നൊരുപാത്രമായവൾ
നിന്നെനീയാക്കിയുയർത്തു
വാനൊരു,യിരാകുമവൾ
എന്നിട്ടും, നീയെന്തറിയുന്നു
നിനക്ക് നിന്നെക്കുറിച്ചല്ലാതെ
എന്തുണ്ട്ചിന്ത




2017, ജൂൺ 28, ബുധനാഴ്‌ച

ഇന്നും മനസ്സിന്റെ ഞാവൽച്ചുവട്ടിൽ....!




മനസ്സിന്റെ ഞാവൽച്ചോട്ടിൽ
കൈതപ്പൂവിൻഗന്ധമായി
അവൾനിൽക്കുന്നു
നാണംകൂമ്പിയമിഴികൾ
പടർപ്പൻപുല്ലിൽ കളംവരയ്
ക്കുന്നു
വിജനമായവീഥിയിൽ മൗന
മായ്ലോകം
ഞങ്ങളിലേക്കൊതുങ്ങുന്നു
കവിതപോലൊരു തണുത്ത
കാറ്റ്
തൊട്ടുരുമ്മുന്നു
അളകങ്ങൾഫാലത്തെ തൊട്ടു
രുമ്മി
യെന്നെമാടിവിളിക്കുന്നു
അടുക്കാനാഞ്ഞ യെന്നിൽനിന്ന-
വൾ
മുയൽക്കുഞ്ഞിനെപ്പോലെ
തെന്നിതെന്നിപോകുന്നു
നിഴലും, നിലാവും കെട്ടുപിണ
ഞ്ഞയീരാത്രിയിൽ
ഓർമ്മകളുടെ വള്ളിപ്പടർപ്പിൽ
കണ്ണീർതണുവേറ്റ് ഞാൻനിൽ
ക്കുന്നു
ഇന്നുംഓരോരാത്രിയും ആ
 ഞാവൽച്ചുവട്ടിൽ
ഞാനൊറ്റയ്ക്ക്നിൽക്കുന്നു





2017, ജൂൺ 27, ചൊവ്വാഴ്ച

മറന്നു വെച്ചഭൂമിയിൽ ഒരുവീട്



കിളിക്കൂട് പോലൊരു
വീടുവേണം
കുട്ടികൾ കളിച്ച് വളരണം
മണ്ണും, വിണ്ണുംകാണണം
പാടത്തിനോരത്തായിരി
ക്കണം
പരന്നമനസ്സായ്തളിർക്കണം
കുരുന്നുസ്നേഹം കിളിർക്കണം
മണ്ണിന്റെ മണമേറ്റ്, രുചിയേറ്റ്
അച്ഛനു, മമ്മയും, മക്കളുംചേർന്ന്
കളിപറഞ്ഞ്, കാര്യംപറഞ്ഞ്
കൊച്ചു കൊച്ച് ആഗ്രഹങ്ങളുടെ
ഒരുസ്വർഗ്ഗം പണിയണം.
പാടമന്വേഷിച്ചു കുറേയലഞ്ഞു കണ്ടെത്തിയില്ലപതിരുപോലും
കാടെല്ലാം കഥയിലെ കാടുകളി
ലേക്ക്കൂട്മാറി
കോൺക്രീറ്റുകാടുകൾ
പലവർണ്ണത്തിൽ പൂത്തുനിന്നു
മണ്ണിനെ കല്ലറകൾക്കുള്ളിൽ
അടക്കം ചെയ്തിരിക്കുന്നു
ആകാശത്തെ പ്രതാപത്തിന്റെ
മേൽക്കൂരകൾ മറച്ചിരിക്കുന്നു
മണ്ണും, വീണ്ണും നഷ്ട്ടമായയെന്നെ
നോക്കി പാടിഞ്ഞാറു നിന്നൊരു
പാടം നോക്കിച്ചിരിക്കുന്നു
അവിടെ കുഞ്ഞുങ്ങൾ സ്വർഗ്ഗം
പണിയുന്നു

അറിയാത്തത്



ദൈവത്തിലേക്ക്
നാം നടക്കുമ്പോൾ
നാമറിയുന്നില്ല
ദൈവം നമ്മിലേക്ക്
നടക്കുകയാണെന്ന്
കാരണം,
ആരാധനാലയം
അശാന്തിയുടെ,യുറ
വിടമെന്ന് ദൈവം

നാറാണത്തു ഭ്രാന്തൻ



ഞാൻ കൊമ്പില്ലാത്തവൃക്ഷത്തിൽ
കുടുക്കൂട്ടുന്നവൻ
ചിറകറ്റ വെയിൽപക്ഷി,
വെന്തഇന്നലെകളെ ഓർമ്മകളിൽ
ചികയുന്നവൻ,
തലയിൽതീപാമ്പുമായി നാടുചുറ്റുന്ന
വൻ,
നഷ്ട്ടപ്പെട്ടവളപ്പൊട്ടിന്റെ സ്ഫടികത്തി
ളക്കം,
പ്രഭാതവും, പ്രദോഷവുമില്ലാത്തനട്ടുച്ച
യുടെകാവൽക്കാരൻ,
കാലുവെന്തനായ,
കടിഞ്ഞാണില്ലാത്തകുതിര,
വൈര്യവും, വീരവും, സ്നേഹവുമില്ലാത്ത
അചേതനയുടെ ആൾരൂപം,
ചിലപ്പോൾ വാനരൻ, ചിലപ്പോൾ മദഗജം
എന്നിട്ടും;
ഉറക്കമിറങ്ങിപ്പോയ പാതിരാവിൽ
പാതിവഴികളിൽ,അടുക്കളപ്പുറങ്ങളിൽ
 പാതിവ്രത്യങ്ങളുടെ പകർന്നാട്ടംകണ്ടിട്ടും
പകൽമാന്യതയുടെ മൂടുപടംകണ്ടിട്ടും
ഇരുചെവിയറിയാതെ, ഒരുദ്രോഹവും
ചെയ്യാതിരുന്നിട്ടും
നീതിയുടെ കാവൽക്കാർനടിച്ച്
ഭ്രാന്തനെന്നുവിളിച്ച് കല്ലുമായെന്നും ഓടുന്നല്ലോ
നിങ്ങളീ നാറാണത്തുഭ്രാന്തനുപിന്നാലെ

2017, ജൂൺ 25, ഞായറാഴ്‌ച

ശ്രാദ്ധം




ശ്രാദ്ധമൂട്ടലാണ്
ശ്രദ്ധയോടെ
മുരിക്കുമരത്തിൽ
കാക്കയിരിപ്പുണ്ട്
ലൈവായ്പകർത്തിടാം
വീഡിയോ
വൈറലായ് മാറ്റീടാം
ലൈഫിൽ ഇതിലേറെ -
യാനന്ദമെന്തുണ്ട്.
വന്നിട്ടുണ്ട്മക്കളെല്ലാം
മരിക്കുവോളംവരാനൊ
ത്തില്ല
കോരിക്കൊടുത്തിട്ടില്ല
ഇന്നേവരെ ഒരുതുള്ളി
കഞ്ഞിവെള്ളം.
വാരിക്കൊടുക്കുന്നുണ്ട്
ഇപ്പോൾ ഉരുളുരുളയായ്.
ഉടുക്കുവാൻ നല്ലൊരുമുണ്ട്
കിടക്കുവാൻ ഒരു മുഴുപായ
ചുളിഞ്ഞ ദേഹത്തിത്തിരി
യെണ്ണ
വേദനയ്കൊരുകൈ കുഴമ്പ്
രുചിയോടൊരുനേരമാഹാരം
സ്നേഹമായൊരു വാക്ക്,
നോക്ക്, പുഞ്ചിരി.
കരയുന്നുണ്ടിപ്പോൾ കണ്ണീരി -
റ്റിറ്റി വീഴുന്നുണ്ട്
ചിരിക്കുന്നുണ്ട് തരാതരംനോക്കി
മോക്ഷത്തിനായ് എവിടെ -
യൊക്കെ കൊണ്ടുചെന്നാക്കാണം
ആത്മാവിനെ
ചർച്ചകൾ നടക്കുന്നുണ്ട്
ചിരിച്ചു തുള്ളുന്നുണ്ട്
ഉത്സവച്ഛായയെങ്ങും
പേരമകനൊരു കുണ്ഠിതം
ലൈവായ്പകർത്താൻ
കഴിഞ്ഞില്ലല്ലോ മരണം


2017, ജൂൺ 20, ചൊവ്വാഴ്ച

കാന്താരിച്ചമ്മന്തി



കാന്താരിച്ചമ്മന്തി
ഒരു കവിതയാണ്
എരുവുള്ള കവിത.
കാണാതൊരു കൂട്ടു
കരനുണ്ട് കൂടെ
കാര്യത്തിനില്ലാത്ത
വനെന്ന്
കുഴപ്പക്കാരനെന്ന്
ജനസംസാരം.
കാര്യക്കാരനും
പരോപകാരിയുമായി
രുന്നെന്നും ചിലർ
അമ്മയെതല്ലിയാലും
രണ്ടുണ്ട് ന്യായം.
സായിപ്പെന്നാവിചാരം
കൊളസ്ട്രോളെന്നാ
പേര്
കവിതയെകണ്ണെടുത്ത്
കണ്ടുകൂടപോലും.
കാന്താരിച്ചമ്മന്തി
ഒരു കവിതയാണ്
പിണക്കാതെ പിരിച്ചയക്കാൻ
കവിതതൊട്ടുകൂട്ടണമെന്ന്
കുടുംബക്കാർ

കല്ലറയിൽ



മീസാൻകല്ലുകളിൽ
പ്രത്യാശയുടെപൂവുകൾ
മരിച്ചവർക്ക് ജീവനിൽ
കൊതി
അമ്മയുടെ അങ്കത്തിലെ
ങ്കിലും
ആരവമുയർത്താൻ മോഹം
ചുറ്റിപ്പടർന്നവള്ളികൾനോക്കൂ
പ്രണയത്തിന്റെ പ്രതീകം
ഇരുമരമെങ്കിലുംവേടുകൾചുറ്റി പിണഞ്ഞിരിക്കുന്നു
ശാഖകൾ തമ്മിൽചേർന്നു
നിൽക്കുന്നു
അവയ്ക്കില്ല ജാതി,മതം,
സവർണ്ണം, അവർണ്ണം
മണ്ണിനില്ല സസ്യഭുക്കെന്നും,
മാംസഭുക്കെന്നും
ഇരുകരംനീട്ടി മടിത്തട്ടിലുറ
ക്കുന്നു
പുതുസ്വപ്നങ്ങൾ നൽകി
പുതുമരമായുണർത്തുന്നു
ഇരുളുറഞ്ഞ മനസ്സുകളെ
ഉത്ഥാനംചെയ്യണം
കൈശോര സ്വപ്നത്തിൻ
കുളിര് തളിർക്കണം.
കുഴിമാടങ്ങൾ ശാന്തമല്ല
ചെയ്തുപോയ നിരർത്ഥ
കതയെ, യോർത്ത്
അനലുകയാണ്

കുടുംബം



രണ്ടുപൂവുകൾനമ്മൾ
പിന്നെ നാമൊന്നിച്ചൊന്നായ്
കൊരുത്തു കുടുംബത്തിൻ
കുസുമ മാല്യങ്ങൾ
മക്കൾ, പേരമക്കൾ കളിയും
ചിരികളും
കുറഞ്ഞതല്ലാത്തൊരു ദു:ഖവും
കഷ്ട്ടപ്പാടും
എങ്കിലും നിരാശതൻ കുഴിയിൽ
പതിക്കാതെ
ജീവിതവെൺനൂലിഴ നെയ്തു
കൂട്ടിയോർ നമ്മൾ
തളർച്ച,യോതീടാതെ
തളിരിൻ തലപ്പിനെ
വള്ളിപ്പടർപ്പാക്കീടാൻ
രാപ്പകൽ മറന്നവർ
പിച്ചവെച്ചു,കാലങ്ങൾ
പച്ചയായ് മാറീടവേ
പിരിഞ്ഞു പോയീയവർ
പച്ചമേലാപ്പും തേടി
ഇന്നിവീട്ടകത്തുനാം
ഉരുകും മെഴുതിരി
മൊഴികൾ മൗനമായി
ചേക്കേറി മച്ചിൻ പുറം
ആരുണ്ടൊരു താങ്ങായ്
കുരിശേറ്റം കഴിഞ്ഞിനി
കുഴിമാടത്തിലൊന്നിറക്കി
കിടത്തുവാൻ

എന്തൊക്കെ ഇനിയും....!



വെളുപ്പിനാണറിഞ്ഞത്
വിറങ്ങലിച്ചിരുന്നു
പനയോല കുടിലിലാണ്
ചാണകമെഴുക്കിലാണ്
പച്ചോലക്കീറിലാണ്
പുറം തിരിഞ്ഞാണ്
പച്ചപ്പ് ചുറ്റിലും
പശിയടക്കാനില്ല ഒന്നും
മഴചാറി നിൽപ്പുണ്ട്
മിഴിയാറിപ്പോയോരവർ
ഒരു തുള്ളിതണ്ണീരിന്
തോടുതേടി പോണ്ടോ
രവർ.
കണ്ണിമാങ്ങ കടിച്ചുതിന്ന്
പയിപ്പ് മാറ്റിയ നാളൊന്നിൽ
പാതി കീറിയ പാoപുസ്തക
താളിലൊരു തുണ്ടു പീലി
തിരുകി വെച്ച് കരയല്ലേ,യെ
ന്നുചൊല്ലി
സ്വപ്നങ്ങൾ തന്നതിവൾ
ആ നീയാണീനീയെന്നറിഞ്ഞില്ല
പൊറുത്തിടുക
അറിയാത്തവയെന്തൊക്കെ
കാണണമിനി ജീവിതത്തിൽ

അരികിലെന്നും




പുലർകാല മർമ്മരം മന്ത്രങ്ങളാ
കുമ്പോൾ
സ്മൃതി തൻ തുഷാരങ്ങൾ തൂവുന്നു
ഹൃത്തിൽ
കാറ്റിൻ തണുവിരൽ വന്നു തൊടുന്നേരം
നിൻ ചൊടിയെന്ന പോൽ തുടുത്തു
പോകുന്നു ഞാൻ
സ്നേഹ സരിത്തിന്റെ, യക്കരെയിക്കരെ
മോഹച്ചെറുതോണിയായി നിൽക്കുന്നു നാം
മിണ്ടുവാനൊട്ടേറെയുള്ളതിനാലാകാം
മൗനങ്ങളിത്രയും നീണ്ടു പോകുന്നത്
വെള്ളിലമലർപോലെ ചിന്നുന്നസ്വപ്നങ്ങൾ
എത്രകാലം നമ്മൾ പാർത്തു വെച്ചൂസഖേ
സന്ദേഹമൊന്നുമേ വേണ്ടതില്ലൊട്ടുമേ
കാലം കൊരുത്തുള്ള പൂമാലയാണു നാം
നീർച്ചോല പോലെ നീ നീന്തി തുടിക്കുക
കാറ്റിന്നലച്ചാർത്തായ് ചാരത്തു ഞാനുണ്ട്
പ്രണയമേ,യെത്രയകലെ നീയെങ്കിലും, യി ല്ലൊട്ടു ദൂരമെൻ കരളിലാണെപ്പൊഴും

2017, ജൂൺ 15, വ്യാഴാഴ്‌ച

പ്രണയ ഖഗം



പ്രാണനിൽ ഒരുമുഖം
പറിച്ചുമാറ്റുവാൻ വയ്യ
മുറിഞ്ഞുനോവുന്നു
പെണ്ണേ
മറിച്ചുചൊല്ലല്ലെയൊന്നും.
ശുദ്ധമാം പ്രണയത്തെ
ശക്തിയാൽ തടുക്കാമോ?!
ജാലങ്ങളല്ല പ്രണയം
ജ്വലനമാണതിടനെഞ്ചിൽ
നാട്ടുമാവിൻ തണലായ്
വള്ളിപ്പടർപ്പിൻ തണുവായ്
മഞ്ഞുകാല കുളിരായ്
മധുരമൂറും കനവായ്.
മാറണംനമുക്ക് മരമായ്
പ്രണയമലരായ് പൂത്തു
നിൽക്കണം
ചില്ലയായ്ചിരിച്ചു നിൽക്കണം
ഇലകളായിണചേരണം
പ്രണയമേശാശ്വതമെന്ന്
ഖഗമായ് ഗഗനത്തിൽപറക്കണം

പുലരിയിൽ



മഴപെയ്തു തോർന്നൊരീ
പുലരിയിൽ നിന്നോർമ്മ
മിഴികളായെന്നിൽ തെളിഞ്ഞുനിൽപ്പൂ
മൊഴികളിലൊരു കുസുമചാരുത  
ചാർത്തിനീ
മഞ്ഞിൻകുളിരായ് നിറഞ്ഞുനിൽപ്പൂ
നൽപുഞ്ചിരിപ്പൂവേ,യാച്ചെഞ്ചൊടികളിൽ
ചാർത്തുന്നുഞാനെന്റെ പ്രേമമുദ്ര
പച്ചവിരിപ്പിട്ട മഞ്ഞിൻതടുക്കിൽ നീ
മൗനമായെന്നോടുചൊൽവതെന്തേ
പൂർവ്വാംബരത്തിലെ പാർവ്വണതിങ്കൾ
പോൽ
പാൽച്ചിരിതൂകിനീ നിൽപ്പതെന്തേ.
പിഞ്ചിളംകൈകളാ,ലർക്കാംശുവന്നുനിൻ
മേനിയിൽവന്നു തൊടുന്നനേരം
പൊട്ടിത്തരിക്കുന്നു യെന്നിലേമോഹങ്ങൾ
വന്നുനീകെട്ടിപ്പിടിച്ചുവെങ്കിൽ

കാക്കകഴുകുകൾ



എല്ലാകാക്കകളും
കാക്കകളല്ല
കഴുകുകളും ഉണ്ട്
പോലും
കാക്കകളെ
കരുതിയിരിക്കുക!
ഓട്ടക്കണ്ണുകളിൽ
ഒളിക്യാമറകളാണു
പോലും
കൊത്തിവലിക്കുന്നത്
ചീത്തകളായിരിക്കില്ല
ജീവനുകളെയായി
രിക്കും
വേലിയിലിരുന്ന്
വിളിച്ചുപറയുന്നത്
വിരുന്നായിരിക്കില്ല
മാടിനാലുള്ള
മരണമായിരിക്കും
കാക്കകളെ
 കരുതിയിരിക്കുക

കല്ലറയിൽ



മീസാൻകല്ലുകളിൽ
പ്രത്യാശയുടെപൂവുകൾ
മരിച്ചവർക്ക് ജീവനിൽ
കൊതി
അമ്മയുടെ അങ്കത്തിലെ
ങ്കിലും
ആരവമുയർത്താൻ മോഹം
ചുറ്റിപ്പടർന്നവള്ളികൾനോക്കൂ
പ്രണയത്തിന്റെ പ്രതീകം
ഇരുമരമെങ്കിലുംവേടുകൾ ചുറ്റി പിണഞ്ഞിരിക്കുന്നു
ശാഖകൾ തമ്മിൽചേർന്നു
നിൽക്കുന്നു
അവയ്ക്കില്ല ജാതി, മതം,
സവർണ്ണം, അവർണ്ണം
മണ്ണിനില്ല സസ്യഭുക്കെന്നും,
മാംസഭക്കെന്നും
ഇരുകരംനീട്ടി മടിത്തട്ടിലുറ
ക്കുന്നു
പുതുസ്വപ്നങ്ങൾ നൽകി
പുതുമരമായുണർത്തുന്നു
ഇരുളുറഞ്ഞ മനസുകളെ
ഉത്ഥാനം ചെയ്യണം
കൈശോര സ്വപ്നത്തിൻ
കുളിര് തളിർക്കണം
കുഴിമാടങ്ങൾ ശാന്തമല്ല
ചെയ്തുപോയ നിരർത്ഥ
കതയെ, യോർത്ത്
അനലുകയാണ്

2017, ജൂൺ 11, ഞായറാഴ്‌ച

എന്റെ ഗ്രാമം



എത്രസുന്ദരം, യെന്റെഗ്രാമമിതെത്ര സുന്ദരംമോഹനം
മോഹിനിയാമവൾ വശ്യസുന്ദരി
മദഭരിതംഋതുകന്യക
കുചങ്ങളാകും,യിടതൂർന്ന കുന്നു
കൾ
ഉsലാം സമതലം,താഴ്വരകൾ
മഷിക്കറുപ്പിട്ട മിഴിവസന്തങ്ങൾ
കറുത്തകാനന കാർകൂന്തൽ
ചേലഞൊറിവുപോൽ പടർന്ന
പാടത്തിൽ
ചേലെഴുംഞ്ഞാറിൻ ഞൊറിവുകൾ
പ്രണയമാമൊരു പുഴയൊഴുകുന്നു
സ്നേഹമാ,മാഴക്കുളങ്ങളും
കാൽചിലമ്പിട്ട നീർത്തോടു ചില
മ്പുന്നു
വാഴ കൈമുദ്രകാട്ടുന്നു
തലകളാട്ടുന്നു തെങ്ങും കവുങ്ങും
മാവുകൾ പനസങ്ങൾ
നൃത്തവേദിയിൽ നർത്തകരെന്ന
പോൽ
നിരന്നു നിൽക്കുന്നു റബ്ബർമരങ്ങളും
എത്ര സുന്ദരം, യെന്റെ ഗ്രാമമിതെത്ര
സുന്ദരം മോഹനം

ഇനിയെത്ര കാതം



ഞാൻ മരണംനടന്ന വീട്ടിലേക്ക്
പോകുന്നു
ഇരുപുറവും റബ്ബർക്കാടുകൾനിറ
ഞ്ഞ താഴ്വാരം
ബസ്സ് ചീറിപ്പായുകയാണ്
അൽപ്പമൊന്ന്പിഴച്ചാൽ എനിക്ക്
എന്റെമരണംകാണാം
മരണം എന്നുമെന്റെ,യിരുപുറവും
കണ്ണും നെറ്റിക്കണ്ണുംവെച്ച് ഉറ്റുനോക്കി
ക്കൊണ്ടിരിക്കുന്നു
ഒരുകാക്ക മുരിക്ക്മരത്തിലിരുന്ന്
ഓട്ടക്കണ്ണിട്ട് നോക്കുന്നു
ഈവാഹനത്തിന്പിറകെ അതുണ്ടാ
കുമോ ?!
എനിക്കിനിയൊരു കാക്കജന്മംകൂടി ഉണ്ടാകുമോ?!!
നിങ്ങൾകൈകൊട്ടി വിളിക്കുമ്പോൾ
വരാൻമാത്രം
ആർക്കറിയാം,യെത്രകാതമുണ്ടി
നി,യീ ജീവിതത്തിനെന്ന്

കുരുതിപൂക്കും കാലം



കരുതിയിരിക്കുക
കുരുതിപൂക്കും കാലമിത്
ചേതനയറ്റവർ
സൗഹൃദംച്ഛേദിച്ചവർ
നെഞ്ചകത്താകെയും
നഞ്ചുകലക്കുവോർ
കരുതിയിരിക്കുക
കുരുതിപൂക്കുംകാലമിത്.
സ്മൃതികളുടെ
മരണത്തിൻ
തീപ്പാടം തീർക്കുവോർ
തൃഷ്ണയുടെ തടവറിൽ
ലഹരികളുടെ മൃതിയറയിൽ
ഭോഗത്തിൻ മദിരകളിൽ
ആസക്തികളടക്കിടുവോർ
മൊട്ടെന്നോ, പൂവെന്നോ
വകതിരിവില്ലാത്തവരിവർ
കാമനതൻകാകോളം
ചീറ്റുന്നസർപ്പമിവർ
കരുതിയിരിക്കുക
കുരുതിപൂക്കും കാലമിത്

2017, ജൂൺ 6, ചൊവ്വാഴ്ച

തെരുവിൽ ഒരമ്മ




പെയിന്റടർന്ന
പായൽ പടർന്ന
ഒരു പഴയ കാല ചുമർ
ചിത്രം പോലെ
ചേലത്തലപ്പ് തലയിൽ ചുറ്റി
ഒരു വൃദ്ധയിരിക്കുന്നു .
ഏതു നിമിഷവും ഇറുന്നു
വീഴാവുന്ന ഒരില പോലെ.
കമിഴ്ത്തിവെച്ചചെമ്പു പാത്ര
ത്തിലെന്ന പോലെ
പ്രതിധ്വനിക്കുന്നുണ്ട് ചുമയു
ടെ ചെത്തം
കാറ്റിന്റെ കുളിരിൽ വള്ളി
ച്ചെടിയെന്ന പോലെ വിറ
യ്ക്കുന്നുണ്ട്
ചേലത്തുമ്പിൽ നിന്ന് ശലഭ
ങ്ങൾ പറക്കുന്നതു പോലെ
തോന്നുന്നു.
ഒരു തിത്തിരി പക്ഷി പോലിരി
ക്കുമാ ജീവനിൽ
എത്ര വിത്തുകൾ മുള വീശി
ചെടിയായ്, മരമായ്
വംശപരമ്പരയെ പ്രതാപത്തി
ന്റെ പറുദീസയേറ്റി
എങ്കിലും, വടവൃക്ഷമാം മാതാ
വിനെ
പടുവൃക്ഷമായ് പീഞ്ഞപ്പെട്ടി
പോൽ
വലിച്ചെറിയുന്നു തെരുവിൽ

പ്രണയം



ഇന്നലെരാത്രിയിൽ
നീനൽകിയ
ചുംബനത്തിൽ
നിന്നാണ്
ഇന്ന്പൂക്കാലം
പിറന്നത്
(2)
പ്രീയേ, ചുട്ടുപൊള്ളുന്ന
രണ്ട്തീകുണ്ഡമാണ്നാം
എന്നാണിനി മഴയായ്പെയ്യുക

മുക്തഛന്ദസ്സ്




ഹൃദയത്തിന്റെ
രണ്ടുവരിക്കോപ്പിയിൽ
എത്രയെഴുതിയിട്ടും
കൈപ്പട നന്നാവാത്ത
ഒരു പ്രണയം
വെളിയിലേക്കിറങ്ങിനടന്നു.
നാണത്തിന്റെ വെയിൽ
വിതറിയ
വെള്ളിനാണയംപോലെ
ചിരിക്കുന്നവളെതേടി
സ്നേഹത്തിന്റെ പച്ച -
ത്തണ്ടിൽ
ഒറ്റപ്പൂവായ് വിരിഞ്ഞു -
നിൽക്കുന്നവളെതേടി.
ഇലകളും, ശാഖകളുമില്ലാത്ത
ഒറ്റപ്പൂവാണ് പ്രണയം.
ഇന്ന്, ഹൃദയത്തിന്റെ
രണ്ടുവരിക്കോപ്പിയിൽ
കൈപിടിച്ചെഴുതിക്കുന്നു
അവൾപ്രണയം
മുക്തഛന്ദസ്സിൽ ഒരു
കവിത വിരിയുന്നു.

2017, ജൂൺ 4, ഞായറാഴ്‌ച

നീയാണെല്ലാം



ചില്ലകളെ തൊട്ടനക്കുന്ന
കുഞ്ഞുകാറ്റുപോലെ
നിന്റെഓർമ്മകൾ
എന്റെഹൃദയത്തെ
തൊട്ടനക്കുന്നു
കവിതയൂറുന്ന കണ്ണുകൾ
കവനംനടത്തുന്നു
കാർമേഘത്തുണ്ടുപോലെ
സങ്കടത്തിന്റെഒരു കരിമഷി
ത്തുണ്ട്
പടർന്നുകയറുമ്പോൾ
പെയ്യാൻവിതുമ്പിനിൽക്കു
മ്പോൾ
നിന്റെഓർമ്മകൾക്കല്ലാതെ
ആർക്കുംകഴിയില്ല
അടക്കിനിർത്താൻ
പെണ്ണെ ,നീയെനിക്കാരാണ് ?!
ഉള്ളകങ്ങളിൽ ഒളിഞ്ഞിരി
പ്പുണ്ട്നീയെന്നും
അതുകൊണ്ടായിരിക്കണം
വഴിപിഴയ്ക്കാതെ
പഴികേൾക്കാതെ
സങ്കടക്കടൽ മുറിച്ച്കടക്കാൻ
കഴിയുന്നത്
പെണ്ണേ,നീയെനിക്കെല്ലാമാണ്!

ഇഷ്ട്ടമെങ്കിൽ....!




കൂറ്റൻ കന്മതിലില്ല
കോൺക്രീറ്റ് നടപ്പാതയില്ല
മൊസൈക്കിട്ട മുറ്റമില്ല
കാട്ടുമരക്കാതൽകടഞ്ഞ
വാതിലുകളോ
വർണ്ണപെയിന്റു ചാർത്തിയ
ചുമരുകളോയില്ല
തെങ്ങിൻകഴുക്കോലിൽ
പുല്ലുകൊണ്ട് മേൽപ്പുര
മേഞ്ഞ
പുരാതന ചിത്രംപോലൊരു
കുഞ്ഞുവീട്
ചാണകംമെഴുകിയ അകത്ത
ളങ്ങൾ
മൗനത്തിൽമുഴുകിയ ഇരുളറകൾ
കാട്ടുമരങ്ങളുടെ നീലിമയിൽ
നിലാവുപൂത്തതുപോലെ
പെണ്ണേ, മുറ്റത്തെക്കൊളളിൽ
നിന്റെഗോപിക്കുറിപോലെ
ചാഞ്ഞുവളർന്നു കിടക്കുന്ന
ഒരുവെൺചെമ്പകമുണ്ട്
കുസൃതിമൂളുന്ന കുഞ്ഞുകാറ്റുണ്ട്
നിന്റെകവിൾത്തടംപോലെ
ചുവന്നുതുടുത്ത
ചെക്കിപ്പൂങ്കുലയുണ്ട്
ഓർമ്മപൂക്കുന്ന ഒരുപാട്കഥകളുണ്ട്
ചെമ്പകത്തിലെന്നും നിന്റെ
പുഞ്ചിരിപോലെ
സുഗന്ധംപരത്തുന്ന ഒരുപൂക്കുലയുണ്ട്
വാടാതെയെന്നും സ്നേഹം പൂത്തു
നിൽക്കുന്ന
ഒരുഹൃദയമുണ്ടെന്റെയുള്ളിലും
പെണ്ണേ, കൂടൊരുക്കാം നമുക്കീകിളി
ക്കൂട്ടിൽ
ഇഷ്ട്ടമാണെങ്കിൽ മാത്രം!

കണ്ണുകൾ




കണ്ണുകൾ വെറും
കാഴ്ച്ചക്കാരല്ല
മനസ്സിന്റെ കണ്ണാടിയാണ്
കണ്ണിൽനോക്കിയാലറിയാം
കള്ളനെ, കാമുകനെ,
രക്ഷകനെ, ശിക്ഷകനെ,
അനർഗ്ഗളവാചാലതയെ,
നിഗൂഢമൗനത്തെ.
കണ്ണുകളിൽകാണാം
കവിതയെ, കഥയെ,
കളിയെ, പ്രണയത്തെ,
നാനാഭാഷകളെ,
മൂന്ന്കാലങ്ങളെ.
കണ്ണുകൾ വെറും
കാഴ്ച്ചക്കാരല്ല.
ചരിത്രാതീതകാലത്തുനിന്ന്
തുടങ്ങി
ചരിത്രംസൃഷ്ട്ടിച്ച്
ചരിത്രത്തിലേക്ക് നീണ്ടു
നിൽക്കും
സൂക്ഷ്മമാപിനി


2017, ജൂൺ 2, വെള്ളിയാഴ്‌ച

ബന്ധം



രാവിലെ വീട്ടിൽനിന്നിറങ്ങിയ
ഞാനല്ല
രാത്രിയിൽ വീട്ടിൽതിരിച്ചെത്തുന്നത്
ഞാൻ നവീകരിച്ചെന്നുപറയണോ
അതോ; മരിച്ചെന്നോ?!
കുഞ്ഞുനാളിൽ കളിച്ചുനടന്നവർ,
സുഹൃത്തുക്കൾ ,പരിചയക്കാൻ,
ബന്ധുക്കൾ
ദിവസവുംപത്രത്താളിലെ ചരമ -
കോളത്തിൽ ചേക്കേറുന്നു
അല്ലെങ്കിൽ; പലവഴിയേ പറഞ്ഞ
റിയുന്നു
എന്നിട്ടും, എനിക്കൊന്നുംതോന്നു
ന്നില്ല
കാരണം, ഞാൻ മുന്നേമരിച്ചവനല്ലോ!
അത്യാഗ്രഹത്തിന്റെ ഒരുഭാണ്ഡമാണ്
മനുഷ്യൻ
ബന്ധമെന്ന ഒരുചങ്ങലക്കുരുക്കിൽ
തളയ്ക്കപ്പെടുമ്പോഴും
ഉള്ളിലെങ്ങോസ്വന്തമെന്നതിനപ്പുറം
 ബന്ധമൊട്ടുമില്ലാത്തവൻ

കാക്ക ജീവിതം



വാക്കുകളെ വരഞ്ഞിടുന്നു
വേലിയിലൊരുകാക്ക
വെളുത്തവറ്റാൽപെറുക്കി
യെടുക്കുന്നു
കറുത്ത ജീവിതത്തെ
ചീത്തയെന്നു നിങ്ങൾപാർത്തു
കളഞ്ഞതൊക്കെയും
ആർത്തരാമവർപാർത്തുവെച്ച്
കാലംകൂട്ടുന്നു
ആർത്തിപൂണ്ടനിങ്ങളധികാര
ദണ്ഡാലേ
ദണ്ഡിച്ചുദാസരാക്കിയെന്നും
രസിച്ചുവാഴുന്നു
ചീത്തകൊത്തിവലിച്ചിടുവാൻ
ചേറ്റു,കണ്ട,മവർക്ക്
ചോറുരുളതിന്നബാക്കി,എച്ചിലവർക്ക്
കാലമായെഴുന്നേൽക്കുവാനെന്ന്
കാക്കുവാനവർ
കൽപ്പനകൾ കാതുചേർത്തു കേൾക്കു
വാനവർ
കാക്കകളാംകറുത്തവര,വർ അരികു
പറ്റേണ്ടോർ
കാലിൽകാൽവച്ചിരിക്കുവോരോ
നാടുകാക്കേണ്ടോർ


പ്രവാസം



എത്രവേഗമാണ് ദിവസങ്ങൾമറയുന്നത്
പൂവിതളുകൾപോലെ കൊഴിഞ്ഞു പോകുന്നത്
ഇനി പ്രവാസത്തിന്റെവനവാസം
എന്റെ,നാടിന്റെ പിന്നോർമ്മകൾപോലെ
വണ്ടിയുടെചില്ലുഗ്ലാസിലൂടെ പിന്നോട്ട്
ഓടിമറയുന്നു പാതയും ,പാതയോരവും,
നാടും
പുഴുക്കളെപ്പോലെനുരയ്ക്കുന്നു റോഡിൽ
വാഹനങ്ങൾ
എല്ലാവരും തിരക്കിലാണ്
ആർക്ക് ആരെഓർമ്മിക്കുവാനിവിടെ
നേരം
ശീതീകരിച്ച ഈവണ്ടിയിരിക്കുമ്പോഴും
ശരീരത്തിലേക്ക് തണുപ്പിന്റെതരികൾ
ആഴ്ന്നിറങ്ങുമ്പോഴും
അകക്കാമ്പിൽ അലറിക്കരിയുന്നൊ
ണ്ടൊരുവിരഹം
സ്നേഹങ്ങളും, മോഹങ്ങളുമുപേക്ഷിച്ച്
ജീവിതത്തിന്റെനാൾവഴികളിൽ അന്നം
തേടിയുള്ള അലച്ചലുമായി
മണലുകൾപൂത്ത മരുഭൂമിയിൽ ഞാനി
റങ്ങുന്നു
പ്രണയത്തിന്റെ കാടുകൾപൂത്തമനസ്സിൽ
വിരഹത്തിന്റെകണ്ണീർമഴ പെയ്തു
കൊണ്ടേയിരിക്കുന്നു