malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂലൈ 14, ശനിയാഴ്‌ച

പൊന്നോണനാൾ

പൊന്നിന്‍ തിരുവോണ നായേ
പൂങ്കാവനമായി പാരിതെങ്ങും
ഓണവില്‍ തുമ്പികള്‍ ഓടിയെത്തി
തമ്പുരു മീട്ടി രസിച്ചിടുന്നു
ഭൂവിന്നുകോള്‍മയിര്‍ കൊണ്ടിടുന്നു
തൂമലര്‍ തങ്ക തിടമ്പ് കാണ്‍കെ
ബാലകരെല്ലാരുമൊത്തുകൂടി
ബന്ധുര കാന്തികളെങ്ങു മേകി
ആനന്ദമാഘോഷ മാത്തിരമ്പി
ഓണപ്പാട്ടോരോന്നു പാടിപ്പാടി
പുത്തനാം നാളേ, പൊന്നോണ നാളേ
പത്തുനാള്‍ പൂവിട്ടു പൂജിക്ക നീളെ

നീതിയും,ധര്‍മ്മവും

വില്ലില്‍ തറഞ്ഞ തവളയോടു
രാമന്‍ ചോദിച്ചു:
പാവമേ വില്‍മുനയില്‍ കൊരുത്തപ്പോള്‍ 
നില വിളിക്കാഞ്ഞതെന്തു ?!
ആപത്തില്‍'രാമാ രാമാ'-വിളിക്കാന്‍ -
അമ്മ പഠിപ്പിച്ചു
ഇച്ഛയെപുച്ഛിക്കുവാന്‍ -
ഞാനാര്
രാമന്‍ തന്നെ വില്ലില്‍ കൊരുക്കുംപോള്‍
ഇനിയേതു രാമന്‍
രാമാ ഇതോ നീതി
ഇതോ ധര്‍മ്മം

ഓണഭംഗി

അങ്കണവേദിയിലൊത്തുകൂടിയവര്‍
തമ്പുരാനെ വരവേല്‍ക്കാന്‍
വര്‍ണ്ണ സങ്കര ഭംഗികളെന്തിത്
സ്വര്‍ഗ്ഗ ലോകമോ സ്വപ്നമോ
നീല കണ്മിഴിചെത്തി നോക്കുമീ
കാക്കപ്പൂവിന്‍ കുറുമ്പുകള്‍
തൂമയാര്‍ന്നുള്ള തുമ്പ ഞാനൊരു
കേമിയെന്നു കാട്ടുന്നു
ചെത്തി ചോര കണ്ണുരുട്ടുന്നു
നൂറരിപ്പൂചിരിക്കുന്നു
മുക്കുറ്റി മൂക്കുത്തി കാട്ടി ഞെളിയുന്നു
മുല്ലകള്‍ പല്ലുകാട്ടുന്നു
പിച്ചകം പച്ചിലക്കാടിനെ ചുംബിച്ച്‌
പുഞ്ചിരിപ്പൂ വിടര്‍ത്തുന്നു  
ചെങ്കുറുഞ്ഞിപ്പൂവും ചേമന്തിയും പിന്നെ
അലരിയുംമലരണിഞ്ഞങ്ങനെ-
എന്തെന്തു കാഴ്ചകള്‍
ഓണമേനീയെന്തു ഭംഗി  

 

കവിത തന്നത്

അതിരുകളില്ലാത്ത ഒരു ദേശം
ആകാശത്തിനുമപ്പുറത്തുന്ടെന്നു
ബോധ നിലാവിന്റെ മഞ്ഞു പാളികള്‍
മാഞ്ഞു തെളിഞ്ഞ രാത്രിയിലാണ് -
കണ്ടത്
മാടി വിളിച്ചത് കാതു മുറിച്ചു
ചിത്രം തുന്നിയ വാന്‍ഗോഗ്
ചുണ്ടിലിരുണ്ട ചുരുട്ടിന്‍ തുമ്പില്‍
കനലിന്‍ ചായം തേക്കുന്നു പിക്കാസോ
കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ -
ലിയനാര്‍ഡോ ഡാവിഞ്ചി
പ്രാര്‍ഥിക്കുംകരങ്ങളാല്‍ ഡ്യൂറാര്‍
തക്ഴീം കാത്തേംരണ്ടിടങ്ങഴി -
കാലവു മോർത്തൊരു സല്ലാപം
പൊന്ത ക്കാടുകള്‍ ക്കിടയിലൂടെ
എസ്‌.കെ .പൊറ്റക്കാട്
ഒരു ദേശത്തിന്റെ കഥ പറയാന്‍
യാത്രയിലാണ്
പ്രണയ ക്കവിത രചിക്കാനായ്
ഷെല്ലി,വയലാര്‍ മേശയ്ക്കിരുപുറമിരുന്നു
വോഡ്ക്കനുണഞ്ഞു  ചിന്തയ്ക്ക് തീപ്പൂട്ടുന്നു
തൂതപ്പുഴയ്ക്കപ്പുറംകുറ്റിപ്പുറം പാലം കടന്നു
ഞാന്‍ ഇടശ്ശേരിയിലേക്ക് നടന്നു
ചെറുശ്ശേരി കടമ്പിലിരുന്നു
കോലക്കുഴല്‍ വിളിക്കുന്നു ഒരു കന്നാലി ചെറുക്കന്‍
ഇവരില്‍ ആരാണ് എന്റെ ഒഴിഞ്ഞ മനസ്സിലെ -
കടലാസിലേക്ക്
കവിത കോരിയിട്ടുതന്നത്‌