malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മാർച്ച് 27, ശനിയാഴ്‌ച

ഇത് ഉഷ്ണ കാലം

ഉഷ്ണ പ്രവാഹമായ്
ഉച്ചി കത്തിക്കുന്നു
ഉത്തരം കിട്ടാത്ത
സമസ്യയായ് മാറുന്നു
പച്ചപ്പിനാല്‍ പിച്ച -
വെച്ച വയലേല
പട്ടട യായ് മാറി
നെഞ്ചകം പൊള്ളുന്നു
പച്ച വിരിയിട്ട കുന്നു കുഴിച്ചവര്‍
കാടുകള്‍ വെട്ടിയാ,കാശുഎണ്ണി ആര്‍ക്കുവോര്‍
അറിയുന്നതേയില്ല
മാറും പരിസ്ഥിതി
മാറാല നീക്കി നോക്കുന്നതെയില്ലവര്‍
ഭൂമിയും, വാനവും ,ചരാചര മൊക്കെയും
പൂരകമെന്നത് ഓര്‍ക്കുന്നതേയില്ല
സ്വ സുഖം വാഴുവാന്‍
വെട്ടി പിടിക്കുവോര്‍
അറിയുന്നതില്ലവര്‍
ഓര്‍ക്കുന്നതില്ലവര്‍
താന്‍ താന്‍ ശവക്കുഴി
തോണ്ടുക യാണെന്ന്

കണ്ണന്റെ ലീല

അച്ചുതാ നിന്നുടെ ഇങ്കിതമെന്തെന്ന്
അംഗന മാര്‍ ഞങ്ങള്‍ ഓര്‍ത്തതില്ല
ആടകള്‍ എല്ലാമെ
ആലിന്റെ മേടയില്‍
ചര്ത്തിടു മെന്നു നിരീച്ചതില്ല
കണ്ണാ നിന്‍ ലീലകള്‍
ഇത്തര മേറുകില്‍
കോപത്താല്‍ ഞങ്ങള്‍ കലമ്പി പോകും
മാറ് മറക്കാതെയെരുവതെങ്ങിനെ
നീരാടി നേരമാതെരെയായി
സത്വരം വീട്ടില്‍ ചെന്നെത്തിടുന്നില്ലെങ്കില്‍
അമ്മതന്‍ കോപത്തിന്‍ പാത്ര മാകും
ആലിന്റെ കൊമ്പിന്‍ മേല്‍
ഓട ക്കുഴലുമായ്
കള്ള ചിരിയാലിരിക്കും-
കണ്ണാ
ചേലകള്‍ എല്ലാമെ
ചാരെ എത്തിക്കുകില്‍ ചേണര്‍ന്ന
ചെമ്പക പൂക്കള്‍ നല്‍കാം
പാരം വിശപ്പിനു
പാല്‍ വെണ്ണ നല്‍കീടാം
മധുര പലഹാരം വേറെ-
നല്‍കാം

പഴയ വാടക കെട്ടിടം

കട്ടിയിരുട്ട്കൂട്ടിനുള്ള
കുണ്ടനകത്തളങ്ങള്‍
കുമ്മായമടര്‍ന്ന-
ചുമരില്‍
പഴുതാര ഇഴയലുകള്‍
ചിതലരിച്ച കഴുക്കോലും
പൊട്ടിയ ഓടുകളും
നഗര വക്കില്‍ ഓര്‍മ്മ തെറ്റുപോലെ
കൊഞ്ഞനം കുത്തി നില്‍ക്കുന്ന
പഴയ വാടക കെട്ടിടം
പഴയ കാല പ്രതാപത്തിന്റെ
ജീര്‍ണിച്ച ഒരു കോലം
രാപ്പകലില്ലാതെ
കളി ചിരിയും കുപ്പി വള=
ക്കിലുക്കവുമായ്
നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു
കടന്നു വന്നവരും ചവിട്ടി തേച്ചു പോയവരും -
നിരവധി
തിരിഞ്ഞു നോക്കുന്നില്ലിന്നാരും
മുഖം തിരിച്ച്-
മൂക്ക് പൊത്തി കടന്നു പോകുന്നു
ഇടവരരുത് ആര്‍ക്കുമിനി
ഇങ്ങനെ ഒരു ജന്മ മുണ്ടാകാന്‍

2010, മാർച്ച് 19, വെള്ളിയാഴ്‌ച

ഒന്നിച്ചു യാത്ര യായവര്‍

പ്രണയം തളിരിട്ട പ്പോഴാണ്
പൂമരം പൂത്തു വിടര്‍ന്നത്
പ്രണയത്തിന്റെ പ്രതീക മാണ്-
പോലും പൂമരം .
എന്ന് പറഞ്ഞാല്‍ വസന്തം -
വഴങ്ങി തരുമോ ?
പ്രണയിനി കളുടെ
പരേതാത്മാക്കള്‍
പൂമരത്തിലാണ് പോലും
കുടിയിരിക്കുക
എന്ത് തന്നെ പറഞ്ഞാലും
പൂക്കള്‍ക്ക് നിറമുള്ളത് പോലെ
പ്രണയവും വര്‍ണ്ണ മുള്ളതാണ്
ആ വര്‍ണ്ണങ്ങള്‍ ആ യിരിക്കണം
അവരെയും
ആ മരച്ചോട്ടില്‍ എത്തിച്ചത്
ആരും കാണാത്ത വര്‍ണങ്ങള്‍
തേടിയായിരിക്കണം
അവരാ പൂമര ക്കൊമ്പിലേരി
ഒന്നിച്ചു യാത്ര യായതും

പെയ്തിറങ്ങുന്നത്

വൈകി ഉറങ്ങിയതിന്റെ
ആലസ്യത്തില്‍
റെയില്‍വേ സ്റ്റേഷന്‍ ഉണരുന്നത്തെ ഉള്ളു
തീവണ്ടിയുടെ ചൂളം വിളിയാണ്
ഓര്‍മയില്‍നിന്നുഅവളെ ഉണര്‍ത്തിയത്
ഇള വെയ്ലിന്റെ പൂക്കള്‍ വിത റിയാണ്
സൂര്യന്‍ ഉണര്‍ന്നത്
ജീവിതത്തിനു എന്ത് അര്‍ത്ഥ മാണ്ഉള്ളത്
സ്വന്തവും, ബന്ധവും ,അര്‍ത്ഥ മില്ലാത്ത -
കുറേ പദങ്ങള്‍
തിരക്കിട്ട ജീവിതങ്ങള്‍ ,വെട്ടി പ്പിടിക്കലുകള്‍
കുഞ്ഞുങ്ങള്‍ കൂടു വിട്ടു കൂടു മാറുമ്പോള്‍
ഒറ്റ പ്പെട്ടു പോകുന്ന ജീവിതത്തിനു
കൂട്ടിരിക്കുന്നത്‌ ഏകാന്തത
ഹൃദയത്തിന്റെ മുറിവ് മാത്രം ആരും കാണുന്നില്ല
നെഞ്ചോടു ചേര്‍ന്നവര്‍
മണ്ണോടു ചേര്‍ന്നാല്‍
സ്നേഹത്തിന്റെ പൂക്കള്‍ എന്നവ്യാജേന
കടയില്‍ നിന്നും ഒരു കുല പൂവുമേന്തി
കല്ലറയില്‍ വെച്ച്
രണ്ടിറ്റു കണ്ണീര്‍ പൊഴിച്ച്
കടന്നു പോകുന്നവരെ കാണുമ്പോള്‍
അവളുടെ ഹൃദയത്തിന്റെ
കല്ലറയില്‍ നിന്നും
മുറിവേറ്റ ഒരു പ്രണയ ഗീതം
പെയ്തിറങ്ങുക യായിരുന്നു

ഇതും ജീവിതം

ഉപ്പന്റെ കണ്ണുമായി
അപ്പന്‍ ആടിയാടി എത്തും
ഒപ്പം ഒരു കുപ്പി കള്ളും
കള്ള് കുടിച്ച അപ്പനെയാണ് എനിക്കിഷ്ട്ടം
കഥകളും, കൈ കൊട്ടും കളികളും
അപ്പോഴാണ്‌ വരിക
അമ്മ ചിരിച്ചു കണ്ടതും അപ്പോഴാണ്‌
കള്ളിന്റെ കെട്ട് വിട്ടാല്‍
കത്തി വാളെടുക്കുംഅപ്പന്‍
അമ്മയുടെ മടി ക്കുത്തിലെ
അവസാനത്തെ നാണയവും -
തട്ടി പ്പറിക്കും
അരി വാങ്ങാന്‍ കാശു-
ഇല്ലേലും
അല്ലല്‍-
ഇല്ലാതിരിക്കാന്‍
അര ക്കുപ്പിക്കുള്ള കാശു -
ഉണ്ടാക്കി കൊടുക്കും അമ്മ .
അപ്പനെ ഓര്‍ത്ത് അമ്മ ഇന്ന് ഇരിപ്പാണ്
കത്തി വാളോങ്ങുന്ന-
അപ്പന്
കള്ള് കുടിക്കാന്‍ കാശു ഉണ്ടാക്കുന്നതാണ് പോലും ജീവിതം
എല്ലാ സൌകര്യവും ഉള്ള
ഈ വലിയ വീട്
മീനിനെ പിടിച്ചിട്ട
ചില്ല് കൂടാണ് പോലും .

അജ്ഞാത ശവം

നിരത്ത് വക്കില്‍ നീണ്ടു നിവര്‍ന്നാണ്
ശവം കിടന്നിരുന്നത്
നിദ്രയില്‍ ആണെന്നെ തോന്നു ,കള്ള് -
കുടിച്ചു പലരും കിടക്കുന്നത് കൊണ്ട്
കാര്യ മാക്കിയില്ല
കത്തഴിഞ്ഞുപോയതിനാല്‍
കുടുംബ ക്കാരും നോക്കിയില്ല
ആളൊഴിഞ്ഞ റോഡായതിനാല്‍
അഴുകി ത്തുടങ്ങിയിരുന്നു
കറുത്ത രക്ത്തവും കൂനന്‍ ഉറുമ്പും
ഒരുപോലെ തോന്നിച്ചു
കാക്കയുടെ കലമ്പലും
പട്ടികളുടെ പടപ്പുറപ്പാടും
കേട്ടാണ് ശ്രദ്ധിച്ചത്
വഴിയെ വന്ന മുന്‍സിപ്പാലിട്ടിയുട
വേസ്റ്റ്‌-
വണ്ടിയാണ് അതും കോരിയത്‌
ഇപ്പോള്‍ കാത്തിരിക്കുന്നത് വീട്ടു കാരല്ല
താലൂക്ക് ആസ് പത്രിയിലെ
മോര്‍ച്ചറിയില്‍ അയാളാണ്
വീട്ടുകാരെ .

തുറന്ന പുസ്തകം

ഒളിച്ചു വെയ്ക്കുവാന്‍
ഇല്ലെനിക്കൊന്നുമേ
തുറന്ന പുസ്തക മെന്‍ ജീവിതം
ഉരുളുന്നു അങ്ങിനെ നിരങ്ങി പോകുന്നു
ജീവിതത്തിന്റെ നാല് ചക്രങ്ങളില്‍ -
കഴിഞ്ഞില്ല ഇത് വരെ നിവര്‍ന്നു നിനീടുവാന്‍
പച്ചച്ചു നിന്നൊരാ സ്വപ്‌നങ്ങള്‍ ഒക്കെയും പച്ച -
തൊട്ടില്ലതുപിഞ്ഞിയ തെല്ലാതെ .
ഇരുള് ഒറഞ്ഞു ള്ളോരു
ഇടനാഴി മാത്രമെന്‍ കൂട്ടിനായ്
കുട്ടിക്കാലം കുതര്റന്നുണ്ട്ഇടയ്ക്കിടെ
കുതികൊള്ളുംലോകം
കണ്ടു കൊണ്ട് ഇരിക്കാം ഞാന്‍
കൌതുകത്താലെ നോക്കി
കൂനി ഇരുന്നോളാം
ഇനി ഞാന്‍ ഊ രിടട്ടെ
ജീവിതത്തിന്റെ ചക്രം
നീണ്ടു നിവര്‍ന്നൊന്നു
ഇത്തിരി കിടക്കട്ടെ

വേരുകള്‍

ഇട നെഞ്ചിന്‍ ഓരത്ത്
ആര്‍ത്തലചീടുന്നോ രോര്‍മകള്‍
ഒഴുകുന്നതെങ്ങോട്ട് എങ്ങോട്ട്, എങ്ങോട്ട് ,എങ്ങോട്ട്
ഒരായിരം സ്വപ്‌നങ്ങള്‍ ഓളങ്ങള്‍ -
നെയ്യുന്ന ഓര്‍മ്മകള്‍ എങ്ങോട്ട് , എങ്ങോട്ട്
ആശകള്ആമാശയത്തിന്റെഭിത്തിയില്‍
കോറിയിട്ടുള്ള വടുക്കളിന്നും
കൊഞ്ഞനം കുത്തുന്നു കാതില്‍ പറയുന്നു
കഴിഞ്ഞ കാലങ്ങള്‍ മറന്നു പോയോ
വേദന പക്ഷിയായ് വീണു പിടഞ്ഞുള്ള
ആടി മാസം നീ മറന്നു പോയോ
വെള്ളിടി വാള്‍നിന്റെ കണ്ണില്‍ തറച്ചതും
അമ്മതന്‍ ജീവന്‍ കവര്‍ന്നതു മൊക്കെയും
ഓര്‍മയില്‍ നിന്നു മൊഴിഞ്ഞു പോയോ
കഴിഞ്ഞ കാലങ്ങള്‍ മറന്നു പോയോ
ശീതീകരിച്ചുള്ള വാഹനത്തില്‍ നിന്നും
ഇറങ്ങാതെ നീയിന്നു ഉരു ചുറ്റെ
പെറ്റു-
വളര്‍ത്തിയോരി ച്ചേരി-
കാണുമ്പോള്‍
കണ്ണ് പൊത്തീടുന്നതെന്തിനാവോ
കഴിഞ്ഞ കാലങ്ങളെ മറക്കാം നിനക്കെന്നാല്‍
മറക്കില്ല കാലമത് ഓര്‍മ വേണം
മാര്‍ബിളില്‍ തീര്‍ത്തൊരുകല്ലറയ്ക്കുള്ളില്‍ നീ
കാലം ചെയ്തെന്നാല്‍ കിടക്കുകിലും മണ്ണോടു മണ്ണായ് -
ചേരുകില്‍ വേരുകള്‍
വേറിട്ട്‌ പോകില്ലത് ഓര്‍മ വേണം

2010, മാർച്ച് 17, ബുധനാഴ്‌ച

ചിത്തിരപ്പു

ചിത്തിര പൂവേ ചുവന്ന പൂവേ
ചുന്തരി പൂവേ കുരുന്നു പൂവേ
ചിത്തത്തില്‍ ചന്ദന ചാര്‍ ത്ത് അണിച്ച്
ചന്തത്തി ലാടുവതെന്തേ -
പൂവേ

വസൂരിയും വേപ്പും

എല്‍ .പി സ്കൂളില്‍ പഠിക്കുന്ന കാലത്ത്
കുത്തി വെച്ചുകൈത്തണ്ടയില്‍ രണ്ടിടത്ത്
കുത്തി വെച്ചിടം തോര്‍ത്തരുതെന്നു
ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു
സന്ധ്യയോട്അടുത്തപ്പോള്‍ തുടങ്ങി പനി
തുള്ളി വിറയ്ക്കുന്ന പനിയെ മൂടാന്‍
വീട്ടിലെ കീറ ത്തുണി-
കളെല്ലാം അമ്മ പുതപ്പാക്കി
ഇടവും വലവും-
അച്ഛനും ,അമ്മയും പറ്റി-
ക്കിടന്നു,പേടി ക്കാതിരിക്കാന്‍മുട്ട വിളക്ക് -
കത്തിച്ചു തന്നെ വെച്ചു
കണ്ണ് തുറന്നു കിടന്നിട്ടും
ഞാന്‍ സ്വപ്നം കണ്ടു .
ഞാന്‍ പറഞ്ഞു പോലും
കുപ്പി വിളക്കിനു-
ആരാണ് ആണി അടിച്ചത് ?
കുപ്പി വിളക്കിനു ഏന്താ വില ?.
പനിയുടെ-
ഊക്കും
സ്വപ്നത്തിന്റെ പോക്കും
ഏക മകന്റെ ഏനകേടില്‍
ആധിമൂത്ത് കുളുത്തും-
വെള്ളം കോരി ക്കുടിച്ചു
രാവിലെ ആസ് പത്രിയില്‍ പോയി
മൂന്നര കിലോമീറ്റര്‍ നാലാം ക്ലാസ് കാരനെ -
ഒക്കത്തെടുത്ത്‌ അമ്മ നടന്നു
ആരും കാണാതിരിക്കാന്‍ ,നാണക്കേടു മറക്കാന്‍
ഞാന്‍ കണ്ണടച്ചു ചുമലില്‍ തല ചായ്ച്ചു
അമ്മ ഇന്നും പറയും
അമ്മിഞ്ഞ കുടിക്കാഞ്ഞത് ഭാഗ്യം
ഒന്നാം ക്ലാസ്സില്‍ നിന്നും ഓടി വരുന്നത് അമ്മിഞ്ഞ -
കുടിക്കാനാണ് .
പനി വിട്ടു മാറിയത് മരുന്ന് കഴിച്ചിട്ടെല്ല-
പോലും
വേപ്പിന്റെ ഇല വറുത്തു പൊടിച്ചു
കറുത്ത പൊടി കൈലെ പഴുപ്പില്‍ വെച്ചു
പഴുപ്പ് കുറഞ്ഞപ്പോള്‍ പനിയും ....
വസൂരി അതില്‍ പിന്നെ വന്നിട്ടേ ഇല്ല .
ഇന്ന് ,.-വസൂരി വന്നു ഞാന്‍ കിടപ്പിലാണ്
കുത്തി വെപ്പിന്റെ-
കല ഇന്നും കൈ ത്തണ്ടയില്‍
അമ്പത് പൈസ വട്ടത്തില്‍


2010, മാർച്ച് 16, ചൊവ്വാഴ്ച

വിശ്വാസം

വിശ്വാസങ്ങള്‍ പളുങ്ക് പാത്ര മാണെന്ന്
ഇന്നാണ് ഞാന്‍ അറിഞ്ഞത്
ശക്തിയായി ഒന്ന് മുട്ടിയാല്‍
പൊട്ടി പോകുമെന്നും
വിധി എന്നെ ഒരു നാല്‍ക്കവലയില്‍ -
എത്തിച്ചിരിക്കുന്നു
കൈ ചൂണ്ടി കാണിക്കാന്‍
നേരായ വഴി കാണിക്കാന്‍
നേരും നെറിയുമുള്ള ആരൊരാള്‍-
വഴി കാട്ടിയാകും
ഇരുണ്ട പാതയില്‍ സ്നേഹത്തിന്റെ -
ഒരു കൈ ത്തിരി ആര് കത്തിച്ചു വെയ്ക്കും
ഏകാന്തതയുടെ തുരുത്തില്‍ നിന്നും
ആര് കൈ പിടിച്ചുയര്ത്തിടും
വിശ്വാസ മൊരുകെട്ട മുട്ട പോലെ എന്ന്
ഞാന്‍ ഇന്നറിഞ്ഞു
പുറം തോടു പൊട്ടിയാല്‍
ഒഴുകി പ്പരന്നു-
ദുര്‍ഗന്ധം വമിക്കുമെന്നും

2010, മാർച്ച് 12, വെള്ളിയാഴ്‌ച

സമ്പത്ത് കൊണ്ടല്ല സമ്പന്നര്‍

സമ്പത്ത് കൊണ്ട്
സമ്പന്നനാകുന്നില്ല
സത് സ്വഭാവത്തലേ
മഹത്വ മത്ഏറിടു
പണം കൊണ്ട് ജീവിതം സമ്പുഷ്ട്ട -
മാകില്ല
നന്മ ചെയ്തീടിലെ സമ്പുഷ്ട്ട മായിടു
ജീവനും അതുള്‍ കൊണ്ടിടും ശരീരത്തിനും
ഉപരിയായ് ഒന്നുമേ ഇല്ലെന്നതോര്‍ക്കണം
പടിഞ്ഞാറു സൂര്യന്‍ മായുന്നതിന്‍ മുമ്പേ
നടന്നു തീര്‍ക്കും ഭൂമി
സ്വന്തമായ് നല്‍കിടും ഏന്നൊരു വാര്ത്തയാല്‍
അത്യാര്‍ത്തി മൂത്തൊരാള്‍
ജല പാനം ചെയ്യാതെ അധി ദൂരം ഓടി
ഹൃദയം പൊട്ടി മരിച്ചു
വീണീടവേ
ആറടി മണ്ണിന്നവകാശി മാത്രമായ്
ടോള്‍ സ്ടോയിപാടിയ
അക്കഥ ഓര്‍ക്ക നാം

മരണത്തിന്റെ മുഖ ത്തെഴുത്ത്

മരണത്തിന്റെ മുഖ ത്തെഴുത്ത്
കണ്ടവരാരു മില്ല ഞാന്‍ മണ്ണ് -
തൊടും മുമ്പേ
അച്ഛന്‍ മണ്ണോടു ചേര്‍ന്നിരുന്നു
മരണം കൊണ്ട് നഷ്ട്ടങ്ങള്‍
സഹിക്കുന്നവരെ കാള്‍നേട്ടങ്ങള്‍ -
കൊയ്യുന്നവരാണ്ഇന്ന്
വല്യച്ഛന്‍ കള്ള്കുടിച്ച്-
കാട്ടാത്ത കോപ്രായങ്ങള്‍ ഇല്ല
കിണ്ണവും,കിണ്ടിയും മാത്ര മല്ല
കിടപ്പാടം കൂടി വിറ്റ്മണ്ണിലേക്ക് -
മടങ്ങിയപ്പോഴാണ്‌
വലിയമ്മയും മക്കളും പച്ച തൊട്ടതു
ഇന്ന് ഓരോ ആളും ഒരു നിധി കുംഭമാണ്
കണ്ണിനും ,കരളിനും, വൃക്കയ്ക്കും, കൊഴുപ്പിനും -
എന്ന് വേണ്ട
ഓരോ അവയവത്തിനും ലക്ഷങ്ങള്‍ -
വിലയുള്ള ഒരു നിധി കുംഭം
നോട്ടമൊന്നുതെറ്റിയാല്‍
നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍
കാത്ത്തിരിപ്പുണ്ടിന്നു കൂടെ തന്നെ മരണം -
കൂട പ്പിറപ്പിനെപോലെ .

ഒറ്റ പ്പെടല്‍

ഈ ഏകാന്തത
ഈ തണുപ്പ്
ആരെയാണിത് അറിയിക്കുക
നീറി ,നീറി എരിഞ്ഞടങ്ങാന്‍
ഇനിയെത്ര കാലം വേണം
ഒന്ന് മിണ്ടാനും പറയാനും
ഒരു കുഞ്ഞെങ്ങിലും വന്നെങ്കില്‍
കഥയുടെ കൈയിരുപ്പു കുറഞ്ഞത്‌ -
കൊണ്ടെല്ല
കുഞ്ഞുങ്ങള്‍ വരാത്തത് കൊണ്ടാണ്
അവര്‍ കുനുകുനാ എഴുത്താണ്
കൂട്ടം തെറ്റി ഇരിപ്പാണ്
കഥ എന്ന് കേട്ടാല്‍ കലിയാണ്
എങ്ങനെ കഴിഞ്ഞതായിരുന്നു
നാട്ടിന്റെ തൂണായി
വീട്ടിന്റെ താങ്ങായി .
മക്കളെല്ലാം പഠിപ്പ്-
കാരായി ,പണക്കാരായി പത്രാസു കാരായി
ചുറ്റും നടക്കുന്നത് എല്ലാം കണ്ട്
ഞാനൊരു കാഴ്ച വസ്തു വായി

കണ്ണടച്ചു തുറക്കുമ്പോള്‍

കള്ളി മുണ്ടും ,കളര്‍ ബ്ലൌസും ധരിച്ച
പെണ്ണുങ്ങളെ ഇന്ന് കാണാനേ യില്ല
തോര്‍ത്ത് മുണ്ടും ,തൊപ്പിപ്പാളയുംഅരയില്‍ കെട്ടിയ
കൊക്ക തൊടങ്ങില്‍ചന്തിയില്‍ താളം പിടിക്കുന്ന -
കത്യാളും
ചുമലില്‍ ഏണിയുമായി-
നീങ്ങുന്ന അര്‍ദ്ധനഗ്നരും ,അദ്ധ്വാനശീ ലരുമായ
പുരുഷന്‍ മാരെയും
പുല്ലുമേഞ്ഞ വീടും ഒരാല പൈക്കളും -
മുന്നില്‍ ഒരു പുല്ലും ക യയും
ഓര്‍മയില്‍ മാത്രമായി
മലര്‍ വാക പൂത്ത മല നിരയും
ചെമ്പക പൂ നെയ്ത വര്‍ണ്ണ കമ്പളവും
എങ്ങോ നഷ്ട്ട പെട്ടു
പച്ച മാംസം മുറിച്ചു വെച്ചതുപോലെ
ഒരു കുന്നിന്പള്ള
കണ്ണീര്‍ ചാലു പോലെ നീണ്ടു പോകുന്ന
ഒരു കാട്ടു -
ചോല
മിസ്സ് കോളുകള്‍ പൂത്തുലയുന്ന
മനസ്സിലെ മാന്തോപ്പ്
എസ് .എം .എസ്സില്‍ -
അങ്ങോട്ടും ,ഇങ്ങോട്ടും ഉഞ്ഞാലാട്ടം
ലഹരി പാനീയത്തിന് എരിയും,-
പുളിയും നല്‍കാന്‍
ബ്ലൂ ടൂത്തിലെ-
പുതിയ ,പുതിയ മസാല
കണ്ണടച്ചു തുറക്കുമ്പോള്‍ ഇനി നാം
പുതിയ ലോകത്തായിരിക്കും

സ്നേഹത്തിന്റെ വിരല്‍സ്പര്‍ശം

മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ -
വെട്ടം താഴ്ത്തി വെച്ച്
കെട്ടി പ്പിടിച്ചു കിടക്കാറുണ്ട് അമ്മമ്മ
കഥയുടെ കെട്ടഴിച്ച്
കൂട്ടിനു വിളിക്കാറുണ്ട് ഉറക്കത്തെ
ഉണര്‍ത്താതെ ഉറുമിയുമായി
ഉണ്ണിയാര്‍ച്ച എത്താറുണ്ട് ഉറക്കറയില്‍ ,ഉലയുന്ന മനസ്സിനെ -
അലിവിന്റെ വിരല്‍ സ്പര്‍ശത്താല്‍ തൊട്ട്
ഉണര്താരുണ്ട്-
അമ്മമ്മ .
ഭയമുള്ള രാത്രിയില്‍ ഞാന്നു കിടക്കുന്ന
അമ്മിഞ്ഞ ക്കുള്ളില്‍ മുഖം പൂഴ്ത്തി വെച്ച്
അഭയം തേടാറുണ്ട്
എന്നും ഓര്‍ക്കാറുണ്ട് അമ്മാമ്മയെ
സ്നേഹത്തിന്റെ ആ വിരല്‍ സ്പര്‍ ശ-
ത്തിനായ്
ഇന്നും കൊതിക്കാറുണ്ട്

ഭ്രാന്താശുപത്രി

ഭാവനയുടെ വേലയായിരുന്നു
ഭാവി തന്നെ മാറ്റി മറിക്കുന്ന
ഇവിടെ എന്നെ കൊണ്ടെത്തിച്ചത്
ഭാര്യയുടെ കണ്ണിലൊരു ഭയം പോലെ
മക്കള്‍ ഒരകലം പാലിക്കും പോലെ
ഭ്രാന്തില്ലെന്ന് പറയാന്‍ ഭയമാണ് എനിക്ക്
ഭ്രാന്തന്മാര്‍ പറയുന്ന ആ വാക്കിനെ .....
അകത്തടിഞ്ഞതെല്ലാം
കരയ്ക്കടുപ്പിക്കണം
പേ നയില്‍ നിന്ന് പേപ്പറിലേക്ക്‌
കവിഞ്ഞ്ഒഴുകണം
വരിയുടെ ഒരു തരി പോലും
എഴുതാന്‍ കഴിയുന്നില്ലെനിക്ക്
ഈ കട്ടിലും, മേശയും ,-
കസേരയും, മരുന്നിന്റെ മണവും
എങ്ങിനെയാണ് എനിക്ക് എഴുതുവാന്‍ -
കഴിയുക ഭാവനയുടെ മൂര്‍ദധന്യതയെ
ഭ്രാന്തെന്ന് ആ രാണ് പേരിട്ടത്

ഭാഷ

ഭാഷയ്ക്ക് വാക്കും നാക്കും വേണ്ട
അംഗ ചലനവും ,വേഷവും മതി
പേരില്‍ നിന്ന് തന്നെ യറിയാം
പോരിന്റെ സ്വഭാവം
ഒരു നിമിഷം മതി എല്ലാം തകരാന്‍
ഒരമ്പലം ,പള്ളി ,മോസ്ക്ക്
ഹിന്ദു ,ക്രിസ്ത്യന്‍ ,മുസ്ലീം
ഒരു ഭൂകമ്പം ,സുനാമി ,അവിചാരിതമായ -
ഒരു സന്ദര്‍ഭം
അല്ലാഹുവും ,കര്‍ത്താവും ,ഭഗവാനും -
എല്ലാം ഏക ദൈവ മാകുന്ന ഒരു സന്ദര്‍ഭം എല്ലാ -
ശ വങ്ങളും-
കൂട്ടിയിട്ട് കത്തിച്ച് ചിതാ ഭസ്മം കാറ്റിലൂടെ-
പാറി പ്പാറി-
സസ്യ ജാലങ്ങള്‍ക്ക്
വളമായ് ,വരമായ് ,പല പല-
ഭാഷയായ്,-
വേഷമായ് എല്ലാമൊന്നായ്.
പിന്നെ ആരാണ് ഈ ബോംബും തന്ന്
നാവും മുറിച്ചുനിന്നെ ഇങ്ങോട്ട്-
അയച്ചത്

2010, മാർച്ച് 11, വ്യാഴാഴ്‌ച

ജല വഴികള്‍

അന്നൊക്കെ കുളിക്കുവാന്‍

പുഴയിലേക്ക് ഇറങ്ങു മ്പോഴാണ്‌
ഭാവനയുടെ ഒരു തുണ്ട് പൂക്കുവാന്‍ തുടങ്ങുക
ആ പൂക്കൊമ്പിലാടുമ്പോള്‍ അരയില്‍ -
കെട്ടിപ്പിടിച്ച്
ഇക്കിളി യിട്ട് ഉന്മാദത്തിന്റെ വക്കോള -
മെത്തിക്കും-
ഓളങ്ങള്‍ .
പരല്‍ മീനിനെ പോലെ പുളയ്ക്കുന്ന -
മനസ്സിനെ
മണല്‍ തിട്ടയില്‍ കോറിയിടും
വിരല്‍ നഖങ്ങള്‍ കവിതകളായി .
ഇന്ന് ,-
പുഴ പുണ്ണ് പിടിച്ചു കിടപ്പാണ്
അവസാന ത്തുള്ളി വെള്ളത്തിനായ്‌കാത്തു -
കിടപ്പാണ്
ഉണ്ട് അവിടവിടെ കുണ്ടും കുഴിയും
ഇത്തിരി വെള്ളവുമായി
തുറിച്ചു നോക്കുന്നുണ്ട്
തവള കണ്ണ് പോലെ

2010, മാർച്ച് 2, ചൊവ്വാഴ്ച

ആസുരകാലം ആടി ത്തീര്‍ക്കുന്നവര്‍

പെണ്മണി യാളുടെ
കുഞ്ഞു കൈ കാലുകള്‍
വളര് ,വളര് യെന്നോതുവോള്‍ അമ്മ
ആയിരം ആശകള്‍ നെയ്യുന്ന നെഞ്ചിലെ
ദുഗ്ദ്ധം ഊറ്റികൊടുക്കുവോലമ്മ.
മകനെ കുറിച്ചു മുണ്ടായിരം സങ്കല്പം
തളരുമ്പോള്‍ താങ്ങായ്
തണലായ്‌ തുണ യേകാന്‍
ഉഴറുമ്പോള്‍ ഊന്നു വടിയായി മാറുവാന്‍
അഴല്‍ അകറ്റീ-
ടുന്നോരത്താണി-
ആകുവാന്‍
അകതാരില്‍ ആനന്ദ കുളിരായ് നിറയുവാന്‍ .
എങ്കിലോ ,മക്കള്‍ക്ക്‌
മോഹനമീ ലോകം
ജീവിതം മായിക മായൊരു സങ്കല്പം
തെറ്റും ശരി-
കളും ഇല്ലാത്ത പോഴത്തം
സത്യത്തെ തിരിഞ്ഞു നോക്കാതുള്ള കേമത്തം
പിന്നെ എല്ലാം ഞൊടിയിട കൊണ്ട് തീരുന്നു
ഒരു മര-
ക്കൊമ്പില്‍ അടുത്തടു ത്തായവര്‍
ആസുര കാലങ്ങള്‍ ആടി ത്തീര്‍ ത്തീടുന്നു

സ്മരണ

നീറിടുന്നേന്‍ നെഞ്ചിന്‍ ഉള്ളം
വിങ്ങുന്നു മുറി കൂടാതെ
മാറ് പിളര്‍ക്കും കാഴ്ച യതിന്നും
മാറാല കളാല്‍മൂടാതെ .
പെരു മണ്ണില്‍ വിരിഞ്ഞൊരു -
പിഞ്ചോ മനകളെ ,പിഞ്ചിയ-
പനിനീര്‍ പൂവുകളെ
ഇല്ലില്ലിന്നുംവിടര്‍ന്നു നില്പൂ വാടാ മലരായ്
എന്നുള്ളില്‍
പാതയ്ക്കരികില്‍ പൂക്കളുമായി
കളി ചിരി യാലെ നടക്കുമ്പോള്‍
കുതിച്ചു വന്നൊരു പാതകി ഞൊടിയില്‍
തട്ടി മറിച്ചുചായങ്ങള്‍
പാരിനെ യാകെ ഇരുളില്‍ ആഴത്തി
പാതി വഴിയില്‍ മടങ്ങു ന്നെങ്കിലും -
ഇല്ലില്ലെന്നു ടെ പൊന്നോമന കളെ
പൊലിയുന്നില്ലീവെള്ളി വെളിച്ചം
നിങ്ങടെ ഓര്‍മ്മകള്‍ നിത്യ സ്മാരക -
മായെന്നുള്ളില്‍ നില നില്‍ക്കും

ഉമ്മ

കുഞ്ഞുനാളില്‍ അമ്മ തന്ന
ഉമ്മയിന്നും ഓര്‍മയില്‍
കുഞ്ഞു മോള്ളിന്നെകിടുന്നു
ഉണ്മ ഏറും ഉമ്മകള്‍
പത്താം ക്ലാസില്‍ പാത്തുവിന്നു
പതുങ്ങി നല്‍കിയ ഉമ്മകള്‍
പേടിയോടെ പടിയടച്ചു
പതുങ്ങി യിന്നു ,മിരിപ്പുണ്ട്

പ്രലോഭനം

വിവാഹമെന്ന് കേട്ടാല്‍

വിറളിയെടുത്തിരുന്നവള്‍
ദൈവത്തിന്റെ മണ-
വാട്ടിയായി
മനസ്സുകൊണ്ട് മാറിയവള്‍
ഇന്നലെ രാത്രി ഏതു ചെകുത്താന്റെ
പ്രലോഭനത്താലാണ്
അടുത്ത വീട്ടിലെ പയ്യനു മായി
ഒറ്റ ക്കൊമ്പില്‍ കെട്ടി ത്തൂങ്ങി -
ചത്തത്

ഞാന്‍ ധന്യനായി

രാമനാമ മന്ത്രണം
എങ്ങു നിന്നുയരുന്നു
ഏന്തി ഞാന്‍ നോക്കി എന്നാല്‍
കണ്ടതില്ല ആരെയും .
യമുനതന്നോളത്ത്തിലും
കുഞ്ഞിളം തെന്നലിലും
അലകള്‍ ആയി ഒഴുകുന്നു
രാമ നാമ മന്ത്രണം
നിന്‍ പുണ്ണ്യഭൂവില്‍ ,ഗുരോ
വന്ന ഞാന്‍ ധന്യനായി
നിന്‍ കാലിണ-
താഴുകട്ടെ
ഞാനൊന്ന് ചുംബിക്കട്ടെ
ഭാരതത്തിന്റെ പ്രീയ പുത്രനാം -
ബാപ്പു ഞാനെന്‍
കാഴ്ച യായ് -
അര്‍പ്പിക്കട്ടെ
രണ്ടിറ്റു കണ്ണീര്‍ പുഷ്പ്പം