malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഗ്രാമസന്ധ്യ



മരങ്ങളിൽ നിന്നും ജലകണങ്ങൾ
ഇറ്റിറ്റു വീഴുന്ന ഗ്രാമസന്ധ്യേ
മോഹിതയാണ് മനോഹരീ നീ
മഹിയിൽ മനോഹരം വേറെയെന്ത്
കവല ഗ്രാമത്തിന്റെ കൈവഴികൾ
തോടും തടാകവും ജീവനാഡി
വി ജനവഴികളും വിപിനങ്ങളും
ഏകാന്ത സുന്ദര നേർക്കാഴ്ച്ചകൾ
നല്ലിളംപട്ട് വിരിച്ച പോലെ
പച്ചപ്പുൽതട്ട് പരന്നു നിൽക്കേ
പൂവാംകുരുന്നിലചുണ്ടുകളിൽ
ശോണിമ ചാലിച്ചു ചേർത്ത പോലെ
നീരാട്ടു കഴിഞ്ഞുള്ള കാട്ടുപെണ്ണായ്
കാത്തുനിന്നീടുന്ന ഗ്രാമസന്ധ്യേ
മുളന്തണ്ടിനുള്ളിലെ മധുകണമായ്
ഇറ്റിറ്റു വീഴുന്നു നിന്റെ ഭംഗി

ഡിസംബറിലെ ഒരു പ്രഭാതത്തിൽ



മഞ്ഞിന്റെ പഞ്ഞിക്കെട്ട്
ആറാനിട്ട, യാകാശം.
ഡിസംബറിലെ പ്രഭാതത്തിന്
വെണ്ണയുടെ നിറം
തെരുവിലൊരമ്മനിസ്സംഗ ഭാവ
ത്തിലിരിക്കുന്നു
വിശന്നു കരഞ്ഞൊരു കുഞ്ഞ്
നെഞ്ചോട് ചേർന്ന് കിടക്കുന്നു
നിറം മങ്ങിയ ഓർമ്മകൾ
പരതുന്നതു പോലെ
കുഞ്ഞിന്റെ മുടിയിഴകളിൽ
പതിയേ പതിക്കുന്നു വിരലുകൾ
മഞ്ഞിന്റെ കുഞ്ഞുടുപ്പുകൾ
പിഞ്ഞിയൊരാകാശത്തെ
മേഘം,കൗമാരക്കാരി
പെണ്ണെന്ന പോൽ ഓടിപ്പോയി
വിശന്ന് കരഞ്ഞാരു കുഞ്ഞ് തളർ
ന്നു പോയ്
ക്ലാന്തിയാൽ കാന്തി കെട്ട്ക്ലാവ് പിടിച്ചാളമ്മ
ആളി കത്തീടും തീയിൽ
ചോരക്കുടമെന്ന പോൽ
കലങ്ങിച്ചു വന്ന കണ്ണാൽ
കരുണയ്ക്കായ് കൈ നീട്ടുന്നു



2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

തേരട്ട




ജീവിതവഴിയിൽ,
ഈ വഴിയിൽ
ദാരിദ്ര്യത്തിൻ പടുകുഴിയിൽ
തെല്ലിട നിൽക്കാൻ കഴിയാതെ
തേരട്ടയായ് ഞാനിഴയുന്നു
മഴയിൽ മഞ്ഞിൽവേവും വെയിലിൽ
വഴിച്ചാലുകൾഞാൻതാണ്ടുമ്പോൾ
കഴിഞ്ഞ കാല കാക്കകൾ ചുറ്റും
വട്ടമിട്ടു പറക്കുന്നു
വേദന മുറ്റിയ ഓർമ്മ കൊക്കുകൾ
കരളിൽ കുത്തിയിറക്കുമ്പോൾ
ഈ വഴിയിൽ, ഏകാന്തതയിൽ
ചൂളി ചുരുണ്ടു പോകുന്നു
കണ്ണിനെയെന്നും ജീവിത ഭാര
കാന്തക്കൂട്ട് വലിക്കുമ്പോൾ
കണ്ടില്ലൊന്നും ചുറ്റും യെന്ത് നടപ്പ
തുമെന്നു മറിഞ്ഞീല
കളി ചിരിയില്ല, കനവുകളില്ല കാലം മാറിയതറിഞ്ഞീല
ജീവിതഭാരം പേറി യ മുതുക്
കൂനി വളഞ്ഞതു മറിഞ്ഞീല .
   അറിയാനെന്തി തിലൊന്നും യില്ല
ദാരിദ്ര്യത്തിൻ പടുകുഴിയിൽ
ഇഴയും ഞാനൊരു തേരട്ട



സാന്ധ്യ മഴ




സാന്ധ്യമഴ, ഇരുട്ടണയും മുമ്പേ
വീട്ടിലെത്തീടുവാൻ
പേടിച്ചരണ്ടൊരു പെൺകുട്ടിയെ
പ്പോലെ
ഇടംവലം നോക്കി വെപ്രാളവി വ ശ യായ്
ഓടിയോടിയില്ലെന്ന മട്ടിൽ നടന്നും
ആളൊഴിഞ്ഞുള്ളയിടവഴിതാണ്ടവേ
പൊടുന്നനേഞെട്ടിച്ചൊരു തീക്ഷണ
സ്വരം
പിന്നെയൊരാർത്തനാദം, ഞരക്കങ്ങൾ, നീണ്ട തേങ്ങലുകൾ
ചിതറിയ കുപ്പിവള കിലുക്കങ്ങൾ
തെറിച്ച ചോര തുള്ളി പോലങ്ങി - ങ്ങ് മഴ തുള്ളികൾ
കാത്തു കാത്തിരുന്നിട്ടും ആ വഴി
ക്കപ്പുറം
കണ്ടില്ല പിന്നെയാ സാന്ധ്യ മഴയെ
     കണ്ടു ഞാനിന്ന് വർത്തമാന പത്ര
     ത്തിലും
      ഇതുപോലൊരുവളെ ഇന്നലെ
      സന്ധ്യയിൽ
      കാണാതെ പോയൊരു വാർത്ത

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

വാടകമുറി




വാടക മുറിയാണ്
മേലേത്തെ നിലയാണ്
പായൽ പച്ച പിടിച്ച
വൃദ്ധതാപസ്സനെ പോൽ
ഏറെ ശുഷ്കിച്ചു ള്ളൊരു
മരഗോവണിയാണ്
കേറവേ കേൾക്കാംകാസ-
രോഗി തൻ ശ്വാസം പോലെ
ഏന്തിവലിഞ്ഞുകഷ്ട്ടം തോന്നും
ഘർഘര ശബ്ദം
പല്ലു കൊഴിഞ്ഞൊരു പടു
വൃദ്ധനെപ്പോലെ
ഇടയ്ക്കിടെ പടവുകൾ പൊട്ടിയ
വിടവുകൾ
അകത്ത് കയറുമ്പോൾ കാത്തു കാത്തിരിപ്പുണ്ടാം
പിച്ചവെയ്ക്കുംകുഞ്ഞുപോൽ
കാലുറക്കാ, കസേര
അവിടവിടെ കീറിയ പഴയ ഭൂപടം
പോൽ
തേപ്പടർന്നു വീണുള്ള മൺകട്ട ചുമരുകൾ
കൊഞ്ഞനം കുത്തുമ്പോലെ കുണ്ടും
കുഴിയും വീണ്
തരിയുടഞ്ഞു പൊട്ടിയ പഴയ
കട്ടിളപ്പടി
കാലില്ലാ കാരണവരായൊരു മേശ
തെക്കേ മൂലയിൽ ഓരം ചേർന്ന്
ചരിഞ്ഞു കിടക്കുന്നു
വാടകമുറിയാണ്
മേലേത്തെ നിലയാണ്
നിലയില്ലാതുഴറുമ്പോൾ
കിട്ടിയ കച്ചിത്തുമ്പ്

പൂക്കാതതെരുവിലെ പൂവുകൾ



പകൽ മുഴുവൻ എല്ലാവരും അവര
വരുടെ വഴിക്ക് പോകുന്നു
സന്ധ്യയായാൽ തെരുവിന്റെ ഉണ
ങ്ങിയ ചുണ്ടിൽ
പ്രാണന്റെ നിറം തെളിയുന്നു
പിന്നെ കൺമുമ്പിൽ തെരുവിന്റെ
ചിത്രങ്ങളോരോന്ന്
യാത്ര പോവുകയായി
ലഹരിയുടെ താളത്തിന് കാലടി വെ
ക്കു ന്നവരിൽ നിന്ന് ഉയരുന്നത്
നൂ പുര ശിഞ്ജിതമല്ല
തെറികളുടെ പൂരപ്പാട്ടുകൾ.
കൈപ്പുറ്റ വൈരാഗ്യത്തിന്റെ കരിങ്കാറുകൾ
തീവ്രമായ ദാഹത്തിന്റെ നദീ പ്രവാ
ഹങ്ങൾ
തകർന്ന നിലത്തളത്തിൽനിന്ന്
മണ്ണിന്റെ അദൃശ്യ ഹസ്തങ്ങളിൽ
സ്നേഹസീമ തിരഞ്ഞ് നിഗൂഢ രസ്ന
യാൽ രുചി തേടുന്നവർ
പട്ടിണിയോട് മല്ലിട്ട്, മനസ്സിനോട്
തർക്കിച്ച് പരാചയമടഞ്ഞ്
പ്രലോഭനങ്ങളുടെ പ്രല പനത്തിൽ
പെട്ട്
സ്നിഗ്ധമായി ചിരിച്ചെന്ന് വരുത്തു
ന്നവർ
രക്ത മാംസവും, കമനീയവുമായ
യുവതികൾക്ക് പകരം
നാരീ രൂപത്തിന്റെ കരിനിഴൽ മാത്രമായി അവശേഷിച്ചവർ
ഒഴുക്കിൽ പെട്ട് അടിപതറിപ്പോയ
പ്പോൾ
കാലു കുത്തി നിൽക്കാൻ ഉറച്ച ഒരു
തുണ്ട് ഭൂമി തേടിയലയുന്നവർ
പൂക്കാതതെരുവിൽ പൂവിൻ ഗന്ധവും പേറി
വർണ്ണച്ചേല ചുറ്റികാത്തിരിക്കേണ്ടി വരുന്നവർ
തെരുവിലെ രാത്രി തേരട്ട പോലെയാണ്
തോരാതൊരു ഭയം കൂടപ്പിറപ്പാണ്

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കത്രിക




ദാമ്പത്യം
കത്രിക പോലെയാണ്
കൃത്യമായി പ്രയോഗിച്ചില്ലേൽ
കുരിശായി പരിണമിക്കും

ചിരിച്ചു കൊണ്ട് മരിച്ചവൻ




അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

അച്ഛൻ



ഉണ്ണിക്കവിതയാണച്ഛൻ
എനിക്കെണ്ണിയാൽ തീരാത്ത
കുഞ്ഞിക്കവിതകൾ
ഉണ്ണിയപ്പം പോലെ നുള്ളിനുള്ളിതന്ന്
ഉൺമയിലേക്ക് നയിച്ചൊരച്ഛൻ.
മയിൽപ്പീലി നിറവാണെന്നച്ഛൻ
പുസ്തകതാളിൽ ഞാൻ പൂട്ടി വെച്ചു
ള്ളൊരാ
മയിൽപ്പീലി തുണ്ടു ഞാൻ തൊട്ടു
നോക്കുമ്പോലെ
പിച്ചവെപ്പിച്ചു ള്ളൊരച്ഛൻ.
മധുര ഫലങ്ങളാണച്ഛൻ
മഹാരഥൻമാരവർ ചൊല്ലിയ വാചകം
ചെല്ലക്കിളിയാമെൻ രസ്നയിൽ മധുരമായ്
തൊട്ടു തന്നുള്ളൊരച്ഛൻ.
ചന്ദന ഗന്ധമാണച്ഛൻ
അക്കുളിർ രാത്രിയിൽ കോടി പുത
ച്ചിട്ടും
കുളിരാർന്ന സ്പർശമായ് തൊട്ടു
വിളിച്ചിട്ടും
കൂവി വിളിച്ചിട്ടുമുണരാ തുറക്കത്തിൽ
ചന്ദനച്ചാരമായച്ഛൻ

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ശില്പി



ഉളികൊണ്ട്
ഉയിര് തീർക്കുന്ന
വനല്ല ശില്പി
വാക്കു കൊണ്ട്
കവിത കൊത്തു
ന്നവൻ

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

വല



അവന്റെ വാക്കുകൾ
വലകളായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ല
ഉന്മത്ത മൃഗത്തിനു മുന്നിലെ
ഉരുകി തീർന്ന ശില
ചുട്ടുപൊള്ളുന്നതും തണുപ്പേ
റിയതുമായ ഒരു ജ്വാല
ഞാൻ അഗ്നിക്ക്‌ അന്നമായി
തീരേണ്ടവൾ
മണ്ണ് ദാനം നൽകിയ കണ്ണ്
ഇനി എന്റെ തല്ല

നരക പാത



ചിതറിയ മഞ്ഞ വെളിച്ചത്തിന്റെ
വികൃത നഗരത്തിൽ നിന്ന്
നാട്ടിലേക്ക് വന്നത്
സുരക്ഷിതത്വവും, സ്വാതന്ത്ര്യവും
തേടിയാണ്
നാടൻ വായു വലിച്ചെടുത്തപ്പോഴാ
ണറിഞ്ഞത്
രക്തത്തിന്റെ ഗന്ധമെന്ന്
കൈ കുലുക്കി യാത്രയാക്കിയവർ
കുട്ടിക്കാലം മുതൽ കളിച്ചു നടന്നവർ
കണ്ടവർ കണ്ടവർ മിണ്ടുന്നില്ല
നാവുകൾ രാകി മൂർച്ച കൂട്ടുന്നു
കണ്ണിലെ കത്തിയുടെ കൂർത്ത മുന
കാട്ടുന്നു
അരൂപമായ അനേകം കാൽ പെരുമാറ്റം
അടുത്തടുത്ത് വരുന്നു
മതിൽ മുഖം വീർപ്പിച്ച വീടുകളേ
യുള്ളു
മറയില്ലാത്ത ഒരു മുഖം പോലുമില്ല
നാട് നരക പാതയെന്നറിഞ്ഞിരുന്നില്ല
കാത്തിരിക്കാൻ യി നി നേരമില്ല
നഗരത്തിലെ വണ്ടിക്കു തന്നെ കൈ
കാട്ടുക

അമ്മ കാത്തിരിപ്പാണ്



നേരം രാത്രിയാണ്
വീട് ഇരുട്ടിലും
വിജനതെരുവിൽ
എല്ലാം ശാന്തം
ചലനമില്ലാതെ നിൽക്കുന്ന ഒരോ
നിമിഷവും
രാവിന്റെ ശബ്ദങ്ങളെയെനിക്ക്
തിരിച്ചറിയാം
അമ്മ രാത്രിക്ക് വേണ്ടി വീടൊരു
ക്കി കിടന്നിട്ടുണ്ടാവും
ഞാൻ വൈകുമെന്ന് അമ്മയ്ക്കറിയാം
അമ്മയെ ശല്യപ്പെടുത്തരുതെന്നുണ്ട്
യെനിക്ക്
എന്റെ നഗ്നപാദങ്ങൾ ശബ്ദമുണ്ടാ
ക്കുന്നില്ല
ജ്വാലയില്ലാതെ കത്തിക്കൊണ്ടിരി
.ക്കുന്ന
തീയാണെന്റെ യമ്മ
കഷ്ട്ടപ്പാടിന്റെ ഒരു കുന്ന് തലയിലേറ്റിയവൾ
അമ്മയെയുണർത്താതെ ഉറങ്ങാ
മെന്നു കരുതും
എന്നാൽ ഉറക്കംതൂങ്ങുന്നകണ്ണുമായി
ഉമ്മറപ്പടിയിൽ യെന്നെ നോക്കി
അമ്മ കാത്തിരിക്കും
നിർവികാരതയുടെ നിമിഷങ്ങൾ
തള്ളി നീക്കും
അടച്ചു വെച്ച ഭക്ഷണത്തിന്റെ
അടുത്തിരുന്നു ട്ടുമ്പോൾ
കുറ്റബോധം യെന്നെ കുഴിയാന
യാക്കും

ഐലൻ കുർദ്ദി



ഐലൻ
നിന്റെ കുഞ്ഞു പാദങ്ങൾ
വരച്ച ചിത്രങ്ങൾ
മായ്ച്ചു കളയേണ്ടതിരകളാണ്
നിന്നെ തന്നെ മായ്ച്ചു കളഞ്ഞത്
ഒരു മത്സ്യത്തെപ്പോലെ നീയെന്തിനാ
ണ്
വഴുതിയിറങ്ങിയത്?
അഭയാർത്ഥിയുടെ ആകുലതകളി
ല്ലാതെ
നീ കമിഴ്ന്നുറങ്ങുന്നു
ഈ കണ്ണുപൊത്തികളിയിൽ
ഗാലിബ് മുണ്ടാകുമല്ലേ?
മെഡിറ്ററേനിയനിലെ മഞ്ഞു കൊട്ടാ
ര ത്തിൽ
ആരാണിപ്പോൾകണ്ണ്പൊത്തുന്നത്?
 റെ ഹാനയായി രി ക്കുമല്ലേ?
കണ്ടില്ലല്ലോ എന്റെ ചോളപ്പൂവേ
നിന്റെ ഹൃദയം
ആ കശ്മലൻമാർ
മനുഷ്യരില്ലാത്തയിടത്തെ
ദൈവരാജ്യമെന്തിന്
അതിർത്തിയിൽ ആശങ്കയുടെ കാഞ്ചി വലിക്കുന്നതെന്തിന്
ഐലൻ
ഈ കടൽപ്പരപ്പിൽ കളിവഞ്ചി
തുഴഞ്ഞു കളിക്കേണ്ടവൻ നീ
കളഞ്ഞു പോയില്ലെ സ്വപ്നങ്ങളുടെ
സൂര്യ പടം
എങ്കിലുംനിന്റെ ആകുഞ്ഞ് കവി
ളി ൽ അർപ്പിക്കട്ടെ
കണ്ണീർ ചുവയുള്ള ഒരു മുത്തം
............................ ...:::...::.......................
ഐലൻ കുർദ്ദി :-ഐ എസുകാരെ ഭയന്ന് പലായനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ മരിച്ച 3 വയസ്സുള്ള കുട്ടി

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

രൂപകം



അന്ത്യശ്വാസം വലിക്കുന്ന കാസ രോഗിയെപ്പോലെ
മൊബൈൽ അല്പ ശ്വാസമെടുത്ത്
സമാധിയായി
മുറുക്കാൻ ചിരിയുമായി മുത്തശ്ശി
മുന്നിൽ നിൽക്കുന്നു
ആലസ്യത്തിന്റെഉറയൂരിയെറിഞ്ഞ്
അയാൾ ഉണർന്നെണീറ്റു
ഉത്തരവാദിത്വത്തിന്റെ ഉൾവിളി
യിൽ ഊളിയിട്ടു
പ്രാക്ക് പാഞ്ഞുകയറുന്നതു പോലെ
യാ ണയാൾക്ക്
പാളത്തിലേക്ക് വണ്ടി കയറുന്നത് തലയറ്റ് കൈകാലുകൾ വിടർത്തിയ
പെണ്ണുടൽ പോലെ
നീണ്ടു നിവർന്നു കിടക്കുന്നു റെയിൽ പാളം
തെല്ല കലെ വെള്ളത്തുണിയാൽ മൂടിയിട്ട ചോരക്കറയിൽ
അയാളുടെ കണ്ണുകൾ ചത്തു കിടന്നു
ദു:ഖത്തിന്റെ തേരട്ടകൾ തലച്ചോ
റി ലിഴയുമ്പോൾ
അതിർവരമ്പു പോലെ ഉയർന്നു
നിൽക്കുന്ന റെയിൽ പാളം
നന്മതിന്മകളുടെ ഒരു രൂപ കംപോലെ
അയാൾക്ക് തോന്നി

മലയും പുഴയും





മല:
       അറിഞ്ഞിരുന്നില്ല ഞാൻ
       വയൽ പ്രണയിച്ചത്
       പരിണയിക്കാനല്ല
       പള്ള നിറയ്ക്കാനെന്ന്
പുഴ:
         കണ്ടിലെ കാ മനയുടെ
         കൈകളിൽ പെട്ട്
         മലയെ ക യ ങ്ങളിൽ
         കെട്ടി താഴ്ത്തി
         ബുൾഡോസറുകൾ കയറി
         യി റ ങ്ങി
         എന്നെ കണ്ണീർ ചാലാക്കിയത്

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഇടനാഴി



ആശുപത്രിയിലെത്തിയിലെത്തി
യാൽ
അറിയാതെയാദ്യമായ്തിരയുന്നത്
ഇടനാഴിയാണ്
എരിതീയിലെന്ന പോലെ
പൊരിവെയിലിലെന്ന പോലെ
ദുഃഖം പെരുമഴ പെയ്ത കാലത്ത്
കൈപിടിച്ച് നടത്തിച്ച് അമ്മയായ് നിന്ന്അഭയമായത്
ആ ഇടനാഴിയാണ്
ദു:ഖത്തിന്റെ കണ്ണീരുപ്പിനെ
തണുപ്പിന്റെ നനവു കൊണ്ട്
കഴുകിയുണക്കി
സാന്ത്വനത്തിന്റെ സത്യവാചകം
ചൊല്ലി തന്നത്
ആ ഇടനാഴിയാണ്
നെഞ്ഞ് കലങ്ങിയ നാളിൽ
അകം പൊരുളോ തി തന്ന്
സന്താപത്തിന്റെ അന്തകാരത്തിൽ
നിന്ന്
സന്തോഷത്തിന്റെ വെള്ളിവെളിച്ചം
കാട്ടി തന്ന്
മാറോട് ചേർത്ത് ഊതിയുയർത്തി
യ, യുലയെ
അമർത്തിപ്പിടിച്ച് തലോടിയത്
മൊസൈക്കിന്റെ മിനുമിനുത്ത
വിരൽ സ്പർശമാണ്
ആരെയാണ് ,പിന്നെയാരെയാണ്
ഞാൻ നമിക്കേണ്ടത്
സ്നേഹിക്കാനൊരു ജന്മം നൽകിയ
ആ ഇടനാഴിയെ, യല്ലാതെ
ഇന്നും തിരയാറുണ്ട് ഞാൻ
ആശുപത്രിയിലെത്തിയാൽ
ഞാനറിയാതൊരാത്മബന്ധമുണ്ടെ
ന്നിൽ
ഇടനാഴിയുമായി

ചിന്ത




മറക്കുവാനേറെ ശ്രമിക്കുന്നവയും
ഓർക്കരുത് ഒരിക്കലുമെന്നോർ
ക്കു ന്നവയും മാത്രം
മനസ്സിൽ മലർന്നു കിടക്കുന്നതെന്താ
ണ്?
അസ്വസ്ഥതയുടെ കൈവിരൽ ഞൊ
ട്ട
പൊട്ടിക്കുന്നതെന്താണ്?
ചരിഞ്ഞും മറിഞ്ഞും കിടന്ന് ഉറ
ക്കത്തെ
ആട്ടിയോടിക്കുന്നതെന്താണ്?
വേവലാതിയുടെ വേലിയേറ്റ മെ
നിക്കെന്നും
ആശങ്കകളെ കടിച്ചു തുപ്പി കടിച്ചു
തുപ്പി
വിരൽ നഖ കുഴികളിൽ
ചോര പൊടിയുന്ന നീറ്റൽ
ഒന്നിനൊന്ന് ബന്ധമില്ലാത്ത
അശ്രീകരത്തിന്റെഅശുഭചിന്തകൾ
നെഞ്ചിലൊരമ്മിക്കല്ല് നിരത്തുന്നു
ഉറയുരിയേണ്ട പാമ്പിനെപ്പോലെ
ഞാനത് ഊരിയെറിയാൻ ശ്രമിക്കു
ന്നു
ഞാൻ സന്തോഷകരമായ പലതും ചിന്തിക്കുന്നു
ഇളവേൽക്കുന്ന കോഴിക്കുഞ്ഞിനെ
റാഞ്ചാനെന്നോണം
തള്ളിക്കയറുന്നു അസഹ്യ ചിന്തകൾ.
ഞെട്ടറ്റ ഒരില വീഴുന്നതു പോലെ
പതുക്കെ പതുക്കെ ചിന്ത വഴിമാ
റുന്നു
ആശ്വാസത്തിന്റെ ഒരു നിശ്വാസ
മുതിർക്കുമ്പോൾ
ഇനിയും തിരിച്ചു വരുമോ അശു
ഭ ചിന്തയെന്ന ചിന്ത
എന്റെ തലച്ചോറിലേക്ക് കുതിച്ചു
വരുന്നു

വന്യത




മലനിരകൾ താഴ്വരയിലേക്ക്
അടർന്നു
തകർന്നു പോയ വാരിയെല്ലിലൂടെ
അമർത്തി പിടിച്ചു കൊണ്ട്
ജെ.സി.ബിയുടെ കഴുക ചുണ്ടുകൾ
ചുംബിച്ചു കൊണ്ടിരുന്നു
തുരുമ്പിച്ച അസ്ഥികളിൽ നിന്ന്
ശൽക്കങ്ങൾയെന്ന പോലെ
വേരുകൾ അടർന്നുവീണു
അവൾ ഞരമ്പിൽ കാമനയുടെ
തീക്കൊള്ളി പിടിച്ചവളെന്ന്
ഉടുതുണിയുരിയുമ്പോൾ മുരണ്ടു
കൊണ്ടിരുന്നു
കാത്തു വെച്ച പാതിവ്രത്യമാണ്
കഴുക കൊക്കുകൾ കൊത്തി പിളർ
ത്തിയത്
തണുപ്പ് കുടിച്ചു ചീർത്ത പുഴ മത്സ്യങ്ങൾ
അവളുടെ കാലുകളിൽ ഇക്കിളി
യി ടു മാ യി രു ന്നു
ശരീരത്തെതണുപ്പിന് വലിച്ചെ റിഞ്ഞ്
വിരലുകളിൽ പുഴ അവളെ ഓർമ്മിച്ചെടുത്തു
ഭോഗാന്തതയിൽ, ബലക്ഷയം വന്ന
മാംസത്തെ< .
കടിച്ചുകീറാറില്ല ഒരു വന്യതയും

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കരയുവാൻ കഴിയാതെ



വാക്കുകളിൽ സ്നേഹത്തിന്റെ
സുഗന്ധം
വരികളിൽ വിതുമ്പുന്ന വിഷാദം
കാലത്തിന്റെ ഘടികാരത്തിന്
അവസാനിച്ചതിന്
പുത്തൻ തുടക്കം കുറിക്കുവാൻ
കഴിയുമോ
ആലോലമാടുന്നു ഓർമ്മയുടെ
ഓളപ്പാത്തികൾ
തല്ലിയുണർത്തുന്നു തലയിണകൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു
ചുമർ ഘടികാരം നിർത്താതെ
ഉരുവിടുന്നു
പ്രണയത്തിന്റെ ശക്തിയും, പ്രശാ
ന്തതയും
ഇന്നു ഞാനറിയുന്നു
പത്രത്തിൽ കണ്ട ആ ചിത്രo ;
വേണ്ടായിരുന്നു
ഒരു കലങ്ങിയ ഭൂപടമായി
ഇങ്ങനെ കാണുവാനല്ലല്ലോ ഞാൻ
കാത്തിരുന്നത്
കടൽ ശാന്തം, കായൽശാന്തം
കടലും, കായലും കോപിക്കാ
ത്തതെന്ത്!
കരയുവാനെന്നിൽ ഒരു തുടം
കണ്ണീരെങ്കിലും
ബാക്കി വെയ്ക്കാത്തതെന്ത്.

മനസ്സ് ഒര് ഒട്ടകം



വീണു പോയി വെട്ടേറ്റ വാഴ പോലെ.
മജ്ജയിൽ മസാലക്കൂട്ട് കലർന്ന
പോലെ -
യെരി പൊരി കൊള്ളുന്നു
എനിക്ക് അപ്പവും വീഞ്ഞുമായത്
ഒപ്പമുണ്ടായവൻ
എല്ലാറ്റിനുംഎന്തൊരുതിളക്കമായി
രുന്നു
പൊഴിഞ്ഞു പോയി കൂടൊരുക്കും
പക്ഷി
കൊഴിഞ്ഞകാലങ്ങൾ ചുഴിഞ്ഞ്
നോക്കുമ്പോൾ
കളഞ്ഞുകിട്ടിയത്
ക്ലാവ് പിടിച്ച ജീവിതം
ഭദ്രരഥത്തിന്റെ ഭാഗ്യചക്രം
ഏതു ചെളിയിലാണ് പുതഞ്ഞു
പോയത്
കർണ്ണാ,നീയില്ലാതെ ഇനിയെന്തു
യുദ്ധം!
ദുഃഖം മറക്കുവാൻ വഴിയൊന്നു
മാത്രം
സുഖമരീചിയിൽ മനസ്സിനെ മേയ്
ക്കുക
കരുതപ്പെട്ടിട്ടുണ്ടാകും മനസ്സാകും
ഒട്ടകത്തിന്
ദാഹജലമെവിടെയോ.

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഓർമ്മയുടെ ഒറ്റക്കൽ മണ്ഡപം



കടലിനെ ചുരുട്ടി കൂട്ടി ഒരു
തിര വരുന്നു
കൊണ്ടു കളയാനെന്നോണം.
ഉറക്കത്തിന്റെ ഉലയുന്ന മുടി
യുമായവനിരുന്നു
ഒറ്റയുടുപ്പിട്ടോടിപ്പോയ
ബാല്യത്തിലേക്കുണർന്നു
പഴയ മതിൽ ചുമരിൽ
ചെളിവെള്ളം ചിത്രം വരച്ചി
രി ക്കുന്നു
ഉപ്പു കാറ്റിൽ വരണ്ട വട്ടക്കണ്ണു
ക ൾ
കൂടുതൽവികസിക്കുന്നു
ഹീലിയം നിറച്ച ബലൂൺ പോലെ
ദേഹമാകെ ലാഘവം
പച്ചമുത്തു പോലെ ചിതറിയ
ജലകണങ്ങൾ വിളിച്ചുണർത്തി
പടിഞ്ഞാട്ട് സന്ധ്യ കറുത്ത പൊട്ടു
തൊട്ട്
കാത്തിരുന്നു
പ്രദിക്ഷണ വഴികൾ ശൂന്യം
രാവിന്റെ ഒറ്റക്കൽ മണ്ഡപം
ഉയരുകയായി.

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

അവൾ അഗ്നി



കനൽ കണ്ണുമായി അവൾ
കാത്തു നിൽക്കുന്നു
കള്ള കർക്കടകത്തെപൊള്ളി
ക്കുവാൻ
ആസക്തിയുടെ ആനന്ദഭൂജാത
യെന്ന്
ആർത്തുവിളിച്ചവരെ
അഗ്നിയിലർപ്പിക്കാൻ
വിഷം കുടിച്ച് കുലീനയാവാൻ
ഞാനില്ല
കുലsയെന്ന് വിളിച്ചാലും
കുടിച്ച കയ്പ്പോളം വരില്ല
കണ്ണിലെ കാട്ടുപോത്തിനെ
ഞാനഴിച്ചു വിടുന്നു
അമ്മയെ വേട്ടവരോട്
അനുകമ്പയില്ല

ഓർമ്മകളും കാലങ്ങളും



വയലിന്റെ കരയിൽ
ഓലമേഞ്ഞൊരു വീട്
മഹാവിജനതയുടെ
മധ്യത്തിലെന്ന പോലെ.
ഓർമ്മകളും കാലങ്ങളും
തിരിച്ചു വരുന്നു
ഇടവഴിയിലെ നിഴൽക്കാടു
ക ളിൽ
ഒരിലയനക്കം
എനിക്കറിയില്ല എന്റെയുള്ളി
ലെന്തെന്ന്
ശംഖിനകത്തെ കടലാണെനിക്കത്
ഒറ്റപ്പെടലിൽ നിന്ന് കൂട്ടിക്കൊണ്ടു
പോകുന്നു അത്
കവിതയുടെ വിപിനത്തിലേക്ക്
കൈപിടിക്കുന്നു

കവിജന്മം



അല്ലലില്ലാതെ
എല്ലുകൾ പോലും തിന്നാൻ വിടില്ല
ഈ പട്ടികൾ
പല്ലുകൾക്ക് വീര്യം കെട്ടു
എല്ലുകൾക്ക് ക്ഷതവും
ക്ഷണിക മീ ജീവിതം എന്നൊക്കെ
പാടാം
ജീവിച്ച് തീർക്കയാണ് ഒരു ജന്മം
ശുനക ജീവിതമായി
പട്ടികൾക്കും തോന്നി തുടങ്ങിയിട്ടു
ണ്ടാവും
വ്യർഥമായി ജീവിതമെന്ന്!
മാപ്പ്, പട്ടിക്കുട്ടികളെ മാപ്പ്
പെട്ടു പോയി എച്ചിൽ കൂനയ്ക്ക്
മുന്നിൽ
പട്ടു പോയൊരു കവിജന്മം

അന്തകൻ

അന്തകൻ

കലാപത്തിന്റെ കാലത്ത്
വേടനേയുള്ളു ബുദ്ധനില്ല
കാലത്തെ കടലെടുത്തു പോ
കട്ടെ!
ഇത് കൊല്ലും കൊലക്കും അധി
കാരമുള്ളവരുടെ കാലം
കൊല്ലാനെയധികാരമുള്ളു
വളർത്താനില്ല!
വെള്ളരിപ്രാവുകളെല്ലാം
വീരമൃത്യു പ്രാപിച്ചു
ബുദ്ധനും വരും ഒരു നല്ല കാലം
തളരരുത്.
ജ്ഞാന ബുദ്ധൻ തപസ്സുണർന്നു
വേടന് കൂടണയാൻയിനി വീടുണ്ടാ
വില്ല
കാടവൻമുന്നേ വെട്ടി കഴിഞ്ഞല്ലോ
അവൻ തന്നെ അവന്റെയന്തകൻ

ബലൂൺ




ദു:ഖത്തിന്റെ വീർത്തമുഖവുമായി
കുട്ടികളിലെത്തിയാൽ ഞാനൊരു
കോമാളി
നിന്നെ പിച്ചവെപ്പിച്ചത്
ഞാൻ പന്തായി നിന്ന്
ഉണ്ണിയിലെ ഉൺമയേയാണ്
ഞാനുണർത്തിയത്
എന്നിട്ടും; ഉള്ള് പൊള്ളയെന്ന്
നീ കളിയാക്കിയില്ലെ
എത്ര വട്ടം ഊതിയൂതിപെരുപ്പി
ച്ചിട്ടുണ്ട്
നീ എന്റെ ദുഃഖത്തെ
എന്നിട്ടും എതിർത്തില്ലല്ലോ
ഞാനൊരിക്കലും
നീ തന്നെയാണെന്നെ
ചാവേറാക്കിയതും