malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ഇഴമുറിഞ്ഞാൽ .....!

ഇഴമുറിഞ്ഞാൽ .....!


ഉറക്കമില്ലാത്ത രണ്ടു പേരുണ്ട്
ഇണക്കത്തിന്റെ ഇഴമുറിഞ്ഞുപോയവർ
വിരഹത്തിന്റെ വിരൽപ്പാടേറ്റ്
വിരസതയിൽ മുങ്ങിപ്പോയവർ
വാക്കുകളില്ലാതെ മൗനം കുടിക്കുന്നവർ
കണ്ണീരുപ്പാൽ കദനംഭുജിക്കുന്നവർ.
നിലാവിന്റെ നീലവെളിച്ചത്തിൽ
നീ,യസ്വസ്ഥയാകുന്നത് ഞാനറിയുന്നു.
നീ കിളിവാതിൽ തുറക്കാതിരിക്കുക!
എന്റെയോർമ്മകൾ കടിഞ്ഞാണറ്റ
 കാറ്റായ്വന്ന്
നിന്നെ കെട്ടിപ്പിടിക്കും
രാത്രിയുടെ കിളി,യിക്കിളിയാക്കും
ചരിഞ്ഞ മാനത്തെ ഒരു നക്ഷത്രം ഒളിഞ്ഞു
നോക്കും
ശിശിരത്തിന്റെ ശിരസ്സ് മാറിലമർത്തും
ഉഷ്ണകാല ദാഹം മയക്കി കിടത്തും
ഇപ്പോൾ, ഇത്രയും പെട്ടെന്ന്
കഴിഞ്ഞതെല്ലാം മറന്ന് നിനക്കുറങ്ങാൻ
കഴിയുന്നുണ്ടല്ലേ?!

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

എങ്ങനെ കാണണം
കടലിനെ കാണുമ്പോൾ
കാണാതെ പോയ കുഞ്ഞിനെ
 തിരഞ്ഞ്
ഭ്രാന്തായൊരമ്മ,നെഞ്ചത്തടിയും, നിലവിളിയുമായി
പരക്കം പായുന്നതുപോലെ.
ഇത്തിരി നനവ് തേടുന്നു
ജലസ്രോതസ്സ് വറ്റിപ്പോയ കൊക്കരണി
പോലെ
വറ്റിവരണ്ടതൊണ്ട
അങ്ങകലെ പക്ഷി വേഗത്തിൽ പറന്നു പോകുന്നുകുഞ്ഞു തോണികൾ
പേടികൾ പനിമയക്കം പോലെ പിറുപിറുക്കുന്നു
പാഞ്ഞു വന്ന തിരമാലകൾ തലതല്ലിച്ചിത
റുമ്പോൾ
പൊള്ളുന്ന രസതുള്ളിയായ് നെഞ്ചിൽ വീണുരുളുന്നു
എങ്ങനെ നടക്കും കടൽ തീരത്തിലൂടെ
കുഞ്ഞിനായ് കയർക്കും കടലമ്മയ്
ക്കരികിലൂടെ
പാഞ്ഞു വരുന്നുണ്ടൊരമ്മ നെഞ്ചത്തടിച്ച്
കുഞ്ഞിനായ് കേഴുന്നുണ്ട് കടലിനോട്
എങ്ങനെ കാണണം കടലിനെ?!2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

കുരുടൻ മൃഗം
എന്റെ പ്രണയത്തിന്റെ വിത്ത്
നീയാണ് മുളപ്പിച്ചത്
നിലാവിന്റെ നിറഞ്ഞമുലകളൂട്ടിയാണ്
വളർത്തിയത്
ആനന്ദത്തിന്റെ അവസാന നിമിഷത്തിൽ
നീയെന്റെ നെറ്റിയിൽ പതിച്ച ചുംബനം
അറവുകാരന്റെ മുദ്രയെന്നറിഞ്ഞിരുന്നില്ല
ഇന്നവളെന്റെ നെഞ്ചിലൊരു പൂവു
വെച്ചു
വാതിലുകൾ കൊട്ടിയടച്ച് പടികയറില്ലെന്ന്
ശപഥം ചെയ്തു
ഉദകക്രീയയ്ക്ക് ബലി കാക്കകൾ വരി നിന്നു
നീയെന്തിന് ദുഃഖത്തിന്റെ ഹിമക്കട്ടകൾ
നൽകി.
കുരുടനായ മൃഗമാണ് പ്രണയം

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സമയമാപിനി
മരിക്കാറായ ഒരു പുഴയാണ് ഞാൻ
വിരസത വിരിച്ച് കിടക്കുന്നത് കാണു
മ്പോൾ
മരുഭൂമിയെന്ന് നിങ്ങൾക്ക് മുറുമുറുക്കാം
അറിയില്ല നിങ്ങൾക്കെന്റെ ഇന്നലെകളുടെ
നിറഞ്ഞൊഴുകലും പതഞ്ഞൊഴുകലും
അന്നവും, വസ്ത്രവുമായവനെ,യിന്ന് അറി
യാതെയായ്
ആഴമുള്ള മിഴികളിൽ നോക്കി അറപ്പും,
വെറുപ്പുമായി
കൂട്ടിമുട്ടാത സമാന്തരപാതകൾ നമ്മൾ
ഇന്നലെകളെയോർക്കാതെ,യിന്നിനെ
നഷ്ട്ടപ്പെടുത്തി
നാളെകളെ സ്വപ്നം കാണുന്നവർ നിങ്ങൾ.
അളന്നു കൂട്ടുന്നുണ്ട് സമയമാപിനി -
ആയുസ്സുകളെ

നെടുവീർപ്പ്
കടലൊരു കാമ മദാലസയായി
ഞെളിപിരി കൊള്ളുന്നു
കരയുടെനേരെ കുളിരലവിതറി
മാടിവിളിക്കുന്നു
കണ്ണിനു കുളിരായ് കാതിനു രസമായ്
ചിരിപ്പൂ ചിതറുന്നു
തിരകൾ കോതിയൊതുക്കാമുടിയായ്
തരംഗമുയർത്തുന്നു
ചൂളമടിക്കും കാറ്റിൻ തരുണർ ചുറ്റിനട
ക്കുന്നു
ചരിഞ്ഞു നോക്കും കാക്കക്കണ്ണുകൾ
വട്ടം ചുറ്റുന്നു
പ്രാർത്ഥന മുറ്റും കുടിലിൻ കണ്ണുകൾ
കടലിനെ നോക്കുന്നു
ഓടങ്ങൾതൻ ഒരു തരി വെട്ടം കാണാൻ
കാക്കുന്നു
കൂനിക്കൂടിയിരിക്കും കുടിലുകൾ
മുണ്ടുമുറുക്കുന്നു
പട്ടിണിയാലേ പേക്കോലങ്ങൾ
മണ്ണിലിരിക്കുന്നു
പടുതിരികത്തി പാട്ടവിളക്കിൻ
തിരികൾ കരിയുന്നു
കടലും, നീലാകാശവുമൊന്നായ്
കെട്ടിപ്പുണരുന്നു
കാത്തിരിക്കും കുടിലിൽ നെഞ്ചിൽ
നെടുവീർപ്പുണരുന്നു

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

മിക്സി
പീഡനത്തിന്റെ ബാലപാഠം
നിങ്ങളെന്നിൽ നിന്നു തുടങ്ങുന്നു!
എത്ര കരഞ്ഞു വിളിച്ചിട്ടും,
നെഞ്ചൂക്ക് കാട്ടിയിട്ടും
നിങ്ങളെന്റെ ചെവിയിൽനുള്ളുന്നു!
എരിച്ചെരിച്ചു കൊണ്ട് നിങ്ങൾ
പീഡനത്തിന്റെ അവസാന ലീലയും
എന്നെക്കൊണ്ടാടി തീർക്കുന്നു
എന്നിട്ടും; വീണ്ടും വീണ്ടും നിങ്ങളുടെ
മുന്നിൽനിന്നു തരുന്നത്
ഞാൻ അഭിസാരികയായതുകൊണ്ടല്ല
ജീവിതം ജീവിച്ചു തീർക്കാനുള്ള
കൊതി കൊണ്ടാണ്

അരികിലേക്കെത്തുന്നത്
ഒരിക്കൽ നീ വിരിച്ചവലയിൽ
വീഴുമെന്നറിയാത്തതുകൊണ്ടല്ല
വലിയ വലിയ മോഹങ്ങളില്ലാത്തതു
കൊണ്ടാണ്
പിടയുന്നയിരയുടെയുള്ളിൽ
ചൂണ്ടയുണ്ടെന്നറിയാത്തതുകൊണ്ടല്ല
ഒരു ജീവനെക്കുറിച്ച് മനസ്സെരിപൊരി
കൊള്ളുന്നതുകൊണ്ടാണ്
ഒരിക്കൽ;ഉപ്പും മുളകും പാകമായ്
പൊരിഞ്ഞ്, മൊരിഞ്ഞ് യെനിക്ക് നിന്നരി
കിലിരിക്കണം
അന്ന്,യെത്ര സ്നേഹത്തോടുകൂടിയാണ്
നീയെന്നെ തൊടുക
ഉപ്പും, എരിവും പകുത്ത് നൊട്ടി നുണയുക
എല്ലിൻ മുള്ളിൽ തൊടാതെ
എത്ര പ്രണയാർദ്രമായാണ് നീയെന്നിലേ
ക്കാഴ്ന്നിറങ്ങുക
അങ്ങനെയെങ്കിലും സ്നേഹമെന്തെന്നറി
യുവാൻ വേണ്ടിയാണ്

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പ്രണയികൾ മഴയും പുഴയുമാകുമ്പോൾ
നീയൊരു പുഴയായൊഴുകണം
ഞാനൊരു മഴയായ് പെയ്യാം
മഴച്ചിന്തുകൊണ്ട് മലർച്ചെണ്ടു നൽകാം
തണുക്കാറ്റുകൊണ്ട് തലോടി തളിർക്കാം
ഒഴുക്കിന്റെയോളത്തിൽ തുഴകൈ
ചുഴറ്റിനീ
ചുഴിയായ് ചുറഞ്ഞെന്റെ മനസ്സിൽ തൊടണം
ഋതുക്കൾ നമുക്കുള്ളിൽ പ്രണയം പരത്തും
സിരകളിൽ ചുണ്ടിന്റെ ചൂടുപകർത്തും
നിറഞ്ഞേറിടുംനിന്നിൽ മഴപ്പെരുക്കമായി
ഞാൻ
നടുക്കുന്ന വേഗങ്ങൾ നമ്മിൽ പടരും
ചുരത്തും തെളിനീർ പുഴയെന്ന സത്യം
നുരപ്പൂക്കളായി ഞാൻ ചിന്നിച്ചിതറും
അടുത്തൊന്നണഞ്ഞാലേ മിടിപ്പിന്റെ താളം
കേൾക്കുന്നതുണ്ട് ഞാൻ മഴക്കാട് നമ്മൾ.
ഇലത്തുള്ളി പോലെ നമുക്കിറ്റിറ്റു ചേരാം
ഇണത്തുള്ളിയായി പെരുകിപ്പരക്കാം

കർക്കടകം
പുരുഷനാം ക്രൂരമേഘം കലിതുളളി
മണ്ണാം പെണ്ണിന്റെ പുടവ ചീന്തുന്നു
മിഥുന മോഹത്തെ,യള്ളിപ്പിടിക്കുന്നു
കാറ്റിൻകരുത്തായി കിതച്ചു നിൽക്കുന്നു
കരളിൽ കാമക്കൊടും വിഷം ചീറ്റുന്നു
കദന ധാരയായവളെ മാറ്റുന്നു
കൊടിയവഞ്ചന കാട്ടുമാക്രൂരന്റെ
പിടിയിൽ നിന്നും പിടയ്ക്കും കിടാത്തിയാൾ
കരുണ വറ്റിയോൻ കാമക്കയങ്ങളിൽ
കൊണ്ടു തള്ളുന്നു കരുണയെഴുന്നോളെ
ഉഴറി വീഴുന്നു പാവമാപെണ്ണാൾ
ഉടഞ്ഞു നീറുന്നു ഉലകിൽ ജന്മങ്ങൾ
പ്രണയമെന്നോതിപതം പറഞ്ഞവൻ
പ്രളയ മാരിയായ് ജീവനെടുക്കുന്നു

പുതുകാലം
ഒറ്റയാവാൻ കൊതിച്ചപ്പോഴാണ്
മനസ്സൊറ്റയായത്
ഒറ്റയ്ക്കെന്ന് തോന്നിയപ്പോൾ
ഉറ്റതൊന്നുമില്ലാതെയായ്
അന്നു മുതൽ;നിലാവില്ലാതായ്,
നിറങ്ങളില്ലാതായ്, നന്മയുടെ
നക്ഷത്രമില്ലാതായ്
വീട് രഹസ്യങ്ങളുടെ താവളമായ്
മുറിക്കുള്ളിലൊറ്റയൊറ്റയായ്
മനസ്സില്ലാതായ്
അടച്ചുറപ്പ് കൂടി
ജീവിതത്തെയsർത്തി
ജീവിതം മൈക്രോചിപ്പായി!
ലോകം വളർന്നു വളർന്ന്
വിരൽത്തുമ്പത്തായി
സാങ്കേതികരായി, സർവ്വകലാ
വല്ലഭരായി
പതി (പത്നി )യെപ്പുറത്താക്കി
വിരൽ നാവിനാൽ പ്രേമ ഭാഷണമായി
എഴുതാത്താള് വായിക്കുന്നു -
ഭ്രമജീവിതം
ഭ്രമരം പോലെ ചുറ്റുന്നു
ഭ്രാന്തമാവേശം ജീവിതം
ഇഷ്ട്ടങ്ങളില്ലാത്തതിനാൽ
നഷ്ട്ടങ്ങളറിയുന്നില്ല
പ്രീയങ്ങളൊന്നും പാർത്തുവെയ്ക്കുന്നില്ല
ഒരിക്കൽ നാമോർത്തിടും
അപ്പോൾ; അറിയില്ല യാർക്കും നമ്മേ
നമ്മേ നമുക്കറിയാതെ നമ്മൾ നമ്മേ
തേടും,യെവിടെ മറന്നു വെച്ചെന്ന്.
ഉണ്ടാവില്ല, അപ്പോൾ തോടും, ഇടവഴിയും,
നാടും, നാട്ടിൻ നന്മയും
പൂർവ്വികർ നമുക്കായ് കാത്തു വെച്ച
പുളിമാവും

'

ചരിത്രോർമ്മ
ചരിത്രമുറങ്ങുന്ന വീടിന്റെ
ചിത്രത്തൂൺ
ചാരിയിരിക്കുമ്പോൾ
ഛത്രാധിപതി ഞാൻ.
അടിയാത്തിപ്പെണ്ണു പോൽ
തഴപ്പായും തോളിലേറ്റി
തെക്കൻ കാറ്റാടിയാടി
ഇടവഴിക്കൊള്ളേറുന്നു
പഴമത്തൈലത്തിൻമണം
പടിക്കെട്ടിറങ്ങിവന്ന്
 മനസ്സിൽതൊടുന്നേരം
ഓജസ്സൊന്നേറീടുന്നു
മണ്ണിരയ്ക്കും, മഹർഷിക്കും
തുല്ല്യസ്ഥാനമെന്നോതി
വാണൊരു കാരണവർകസേര
ഞരങ്ങുന്നു
കേട്ടെഴുത്തിനായ്ക്കിളിപാട്ടൊ
ന്നു പാടീടുന്നു
അറുത്തിട്ടൊരുകിളി ഉള്ളിൽപിട
യുന്നു
ചരിത്രം ചുറപ്പാമ്പായ്
ചുറ്റിവരിയുന്നു
അറയിലട്ടഹാസവും തേങ്ങലുമുയ
രുന്നു
ശ്ലഥതാളങ്ങളായി രതിമൃതിയാടീ
ടുന്നു
തളർന്നു തീരുന്നല്ലോ
മനസ്സുകൊണ്ടു മഥിക്കേ
ചരിത്രം ചിത്രത്തൂണിൽ
ചിരിച്ചു നിന്നീടുന്നു
ചിതൽപ്പുറ്ററയ്ക്കുള്ളിൽ
പടർന്നു പന്തലിപ്പൂ.

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

സ്നേഹരാജ്യംമതവും മത്സരവുമില്ലാത
ഉന്മാദത്തിന്റെ ചില്ലു പാത്രമില്ലാത
കവിതയക്ക് നേരെ കൊടുവാളെടുക്കാത
കാമത്തിന്റെ കുന്തമുന ഗർഭപാത്രം തുള
യ്ക്കാത
പെൺകുട്ടികൾ പീഡനത്തിന്റെ ഈയ്യാം
പാറ്റകളാകാത
ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ
ചെളിയും, ചേറും നിറഞ്ഞ പീടികത്തിണ്ണ
യിൽ
ചോരപരപ്പിൽ ശ്വാസം നിലയ്ക്കാത
ചിത്രശലഭങ്ങൾ നൃത്തം വെയ്ക്കുന്ന
നിലാവിന്റെ കൈകളിൽ കൈകൾ
കോർക്കുന്ന
സ്വപ്നങ്ങൾ കവിത മൂളുന്ന
സ്നേഹത്തിന്റെ കടൽക്കരയിൽ
ചുംബനങ്ങളുടെ തിരപ്പൂക്കളേറ്റ്
ജീവിക്കാൻ കഴിയുന്ന ഒരു രാജ്യത്ത്
ജനിക്കണം നമുക്ക്

നഗ്നത
നഗ്നതയെന്നു പേരുള്ളൊരു കവിത
പുസ്തകത്താളിൽ നാണിച്ചു നിൽക്കുന്നു
വന്നവർ വന്നവർ അവളെ നഗ്നയാക്കുന്നു പേജുകളിൽ നിന്ന് പേജുകളിലേക്ക് മാറി
മാറി നിന്നു
ഷെൽഫിലെ ഇരുണ്ട മൂലയിൽ കുത്തിയി
രുന്നു
എന്നിട്ടുമവർ കണ്ടെടുക്കുന്നു
കൊതിതീരേനൊട്ടിനുണയുന്നു
തൊട്ടുതലോടുന്നു
കാമക്കണ്ണാൽ കുത്തിനോവിക്കുന്നു
ഉടൽവടിവിൽ അടയാളമിടുന്നു
തുപ്പലിൻ മണം കവിളിൽ പുരട്ടുന്നു
പീഡനമേറ്റ് പരീക്ഷണയായ കവിത
ഒരു നാളിൽ; രാവിന്റെ ഉടുപ്പുമിട്ട്
പുസ്തകത്താളിൽ നിന്നുമിറങ്ങിനടന്നു

ഓണം വരുമ്പോൾ
മഞ്ഞപ്രസാദവും തൊട്ടു കൊണ്ടി
ന്നെന്റെ
മുറ്റത്ത് മഞ്ഞക്കിളികൾ വന്നു
മഞ്ഞിന്റെമുത്തുമണികൾ കൊരു
ത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളാരു
ഗാഥകളീണത്തിൽ പാടിടുന്നു
ആമണിഗീതങ്ങൾ കേൾക്കവേയെൻ
മനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽക്കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു.
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തുവെയ്ക്കാൻ
കിളികൾ നെൽ കതിരുകൾ കൊയ്തെ ടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിന്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതി ക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു

കൈയൊപ്പ്
കത്തുകൾ കണ്ണാടിയാണ്
കൈപ്പടയിൽ കുനുകുനുക്കുന്നത്
ഹൃദയത്തുടിപ്പുകളാണ്
കൻമഷത്തിൻ കരിപുരളാതെയെഴു
തണം.
കുഞ്ഞുടുപ്പിൻ പാൽമണമാർന്നവ,
പ്രണയനിലാവൊളി പൂത്തീടുന്നവ,
ചുംബന ശിഞ്ജിത താളമുയർന്നവ,
കഷ്ട്ടത,തൻകടൽ താണ്ടിവലഞ്ഞവ
കണ്ണീരുപ്പും, കയിപ്പുമറിഞ്ഞവ,
വാക്കിൻവാൾമുനയേറ്റു പിടഞ്ഞവ
തൊണ്ടവരണ്ടു വലഞ്ഞുതളർന്നവ.
കടുകിടതെറ്റാതെഴുതീടേണം
കരളുമുറിയുമതോർത്തീടേണം
അളന്നു മുറിക്കുക,യെളിമകളാലെ
കത്തുകൾ കരളിൻകൈയ്യൊപ്പറിയുക

ബീച്ച്
ബീച്ചിലെങ്ങുമേ
ബാച്ചിലേഴ്സിൻ കൂട്ടം
പ്രണയച്ചൂടിൽ പൊരിയും
മണൽത്തരി
വാച്ചുചെയ്യുന്നുവേച്ചുപോകുന്നോർ
മദ്യഗന്ധം ചൂഴും തെമ്മാടികളങ്ങിങ്ങ്
വകഞ്ഞ ചെടികളിൽ വീണു കിടക്കുന്നു
വിശ്വപ്രമുഖരാം വികലാംഗ പ്രതിമകൾ
വിണ്ടുകീറിയസിമൻറു ബെഞ്ചൊന്നിൽ
സെൻറു പൂശിക്കാത്തിരിക്കുന്നൊരു ഗണിക
കരിഞ്ഞ പാറമേൽ കാകനെപ്പോലെ
ചൂണ്ടകമ്പുമായ്ദരിദ്ര ജന്മങ്ങൾ
പശിയൊന്നടക്കുവാൻപിഞ്ചുബാലിക
ചത്ത പൂക്കളെ കോർത്തു വിൽക്കുന്നു
കണ്ണുനീരു തുടച്ചു മടുത്തൊരു
കാറ്റ് ഉപ്പുഗന്ധം പേറിപ്പോകുന്നു
കാത്തു നിന്നു കടക്കണ്ണെറിയുന്നു
നഗ്നത വിൽക്കാനിരിക്കും കടപ്പുറം

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പെണ്ണ് ഒരു മാധ്യമം
പരസ്യങ്ങളാണ് പെണ്ണിന്റെ
പാളം തെറ്റിക്കുന്നത്
പെണ്ണ് വെറും ശരീരമെന്ന്
പറഞ്ഞു തരുന്നത്
അഴകിന്റെ അഴകൊഴമ്പൻ
സങ്കൽപ്പത്തെ
അലങ്കരിച്ച് കാഴ്ച്ചവസ്തുവാ
ക്കുന്നത്
കെണിയൊരുക്കി കാത്തിരിക്കുന്ന
വിപണന തന്ത്രത്തിൽ
എത്രവേഗമാണ്നാംവീണുപോകുന്നത്!
സൗന്ദര്യത്തിന്റെ വൃത്തത്തിൽപ്പെട്ട്
വട്ടം കറങ്ങുന്നത്
പഠിപ്പും, പത്രാസുമുണ്ടെങ്കിലും
ചായംതേച്ചസങ്കൽപ്പങ്ങളിലാണുനാം
കഴിയുന്നില്ല നമുക്ക് പതഞ്ഞൊഴുകുന്ന
പരസ്യത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന്
തെന്നി മാറാൻ
വിപണിയിൽ പെണ്ണ് പണയവസ്തുവും
പണമുണ്ടാക്കുന്ന മാധ്യമവും

ആരുണ്ട്കടലേ നിന്റെ കുടിലത
എന്നെപ്പോലെ അറിഞ്ഞവ -
രാരുണ്ട്
കടലേ നിന്റെ കാടത്തം
എന്നെപ്പോലെ കണ്ടവ
രാരുണ്ട്
കടലേ നിന്റെ കണ്ണീരിൻ
നനവറിഞ്ഞവരാരുണ്ട്
കടലേ നിന്റെ കനിവിൻ
പങ്കുപറ്റാത്തവരാരുണ്ട്
മത്സ്യഗന്ധിയാം കടലേ
നിന്റെ കാമം കോരിക്കുടി
ച്ചവരാരുണ്ട്
കടലേ നിന്റെ വിഷാദങ്ങളും
തേങ്ങലുകളും
കവിതയെന്ന് കാറ്റ് പാടി നട
ക്കുന്നല്ലോ.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

താന്തോന്നി
എനിക്ക് പത്തു വയസ്സുള്ളപ്പോൾ
പഠിക്കാൻ പോകുന്നതിനു മുന്നേ
പാടത്തിറങ്ങി പണിയണമായിരുന്നു
പള്ളിക്കൂടം വിട്ടുവരുമ്പോൾ
വിറകൊടിക്കണമായിരുന്നു
പട്ടിപോലും കുടിക്കാത്ത പഴങ്കഞ്ഞി
വെള്ളം
വേണ്ടെന്ന് പറഞ്ഞതിന്
താന്തോന്നീ,ന്ന് വിളി കേട്ടത്
പത്തുവയസ്സിൽ
ചോറ്റു കലം അടുപ്പിൽ വെച്ച്
കൊത്തങ്കല്ലാടി കുട്ടിത്തംകാട്ടിയപ്പോൾ
കലത്തിലെ വെള്ളംവറ്റി കഞ്ഞികരിഞ്ഞ തിന്
കയീൽകണകൊണ്ട് അമ്മയുടെ കൈയ്യൊരം തീരുന്നതുവരെ കിട്ടിയതിന്
കണക്കില്ല
താന്തോന്നിയെന്ന വിശേഷണം എന്തിനെ
ല്ലാം കിട്ടി
ഇപ്പോഴും ഞാൻ കാട്ടുന്നു പോലുംതാന്തോ ന്നിത്തം
കവിതയെഴുതി


2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഭ്രാന്തൻ
ആശയറ്റ വന്നോട് പാശത്തെക്കുറിച്ച്
പറയരുത്
പുകയുണ്ടും, ചുമച്ചും, വിയർത്തും
ശീമ കുപ്പിയിൽ പ്രണയം പങ്കിട്ടവൻ
പുഴയരികിലെ പ്രണയികളിരിക്കുന്ന
പൂമരത്തണലിൽ അല്പനേരമിരിക്കുന്നു
പ്രണയത്തിന്റെ പരമാർത്ഥതയ്ക്ക്
അർത്ഥമില്ലെന്ന് പറഞ്ഞ്
മഴയെ മുറിച്ച് വെയിലിലേക്ക് നടക്കുന്നു
ഒതുങ്ങാത്ത ചിരിയാൽ ചിരിച്ചും കയർത്തു
മവൻ
കരിപുരണ്ട കരളാൽ കവിത കുറിക്കുന്നു
കുടില മനസ്സിന്റെ കൊടിയ വേനൽ രുദ്രച്ചു
വപ്പിന്റെ മുദ്രയാണവൻ
ഇന്ന്; നെടുകേപിളർന്നവൃക്ഷത്തിൻ
നെറുകയിൽ സൂര്യനുമ്മ വെയ്ക്കുന്നു
ബലിപക്ഷികൾ,ക്കന്ന മായവൻ
ചാവുകിടക്കയിൽ മലർന്നു കിടക്കുന്നു

നാവില്ലാ പക്ഷി
അന്ധന്റെ കണ്ണിൽ
ആസുരങ്ങളലതല്ലുന്നു
ചപലതയുടെ പാപഫലങ്ങൾ
ചാരുശയ്യയിൽ കിടക്കുന്നു
കാമിച്ച് കാമിച്ച് ദ്വാരകയെ
കടൽ കട്ടെടുത്തു
നാഭിയിൽ നിന്നുമുളച്ച സർപ്പം
മുലക്കണ്ണിൽ കൊത്തി
ജീവിത കാമനതീർക്കുന്നു
ഉള്ളിലെ കന്നിമൂലയിൽ
കള്ളത്തിന്റെ കാഞ്ഞിരം വളർന്നു
പ്രണയത്തിന്റെ പ്രണവസൂത്രം
ചിതലെടുത്തു പോയി
ചിരിയറ്റ ചില്ലക്ഷരങ്ങളിൽ
ചിതയുണർത്തും ചോദ്യാക്ഷരം
ശാപങ്ങൾ വിൽക്കുന്ന കറുത്ത
കാമങ്ങൾ
ചിരി നിലച്ച ചിലങ്കയുമായി
നാവില്ലാ പക്ഷി പോൽ
മൂകം നിൽക്കുന്നു

മറയുന്ന പ്രണയങ്ങൾ
പ്രണയത്തിന്റെ പതിനാറില
ചക്രം ചവിട്ടി
സ്നേഹത്തിന്റെ വെള്ളം തേവിയ
ഒരു കാലമുണ്ടായിരുന്നു
സ്വപ്നത്തിൻ കുളിരേറ്റ്
മോഹത്തിൻ തിരി നീട്ടിയ
പ്രണയ പുളിപ്പ് നുകർന്ന കാലം
ഓർമ്മയുടെ നടവരമ്പുകയറുമ്പോൾ
കണ്ണു കലങ്ങുന്നു
മഞ്ഞമന്ദാരം പൂവിട്ടനിലാവുള്ള രാത്രി
ക ളിൽ
പ്രണയത്തിന്റെ പുഞ്ചപ്പാടത്ത്
ഞങ്ങൾ പുലരുവോളം നടന്നിരുന്നു.
ഇന്നും പൂവിടാറുണ്ട് മഞ്ഞമന്ദാരം
കരഞ്ഞു വിളിക്കുന്നുണ്ട് കരളിലൊരു
കാന്താരം

പ്രണയം ഒറ്റുകൊടുക്കപ്പെടുമ്പോൾ
ആത്മസ്വത്വത്തിന്റെ വിത്തു നൽകി
പ്രണയത്തിന്റെ പക്ഷിയെ പോറ്റുന്നു
ഹൃദയനീഡത്തിൽ കൂടൊരുക്കുന്നു
സ്നേഹിച്ചിട്ടും, സംരക്ഷിച്ചിട്ടും
നിങ്ങളുടെ കൈയിൽ നിന്നും
പ്രണയ പക്ഷി പറന്നു പോകുന്നു
വിധി വ്യഥയുമായി കടന്നു വരുന്നു
കൂർത്ത വിരലുകൾ കഴുത്തിലാഴ്ത്തുന്നു
മരണത്തിന്റെ ശൂന്യമുഖം നേരിൽ കണ്ട
ചിറകൊടിഞ്ഞ പക്ഷി പോലെ
ആഴങ്ങളുടെ ചുഴികളിൽ
മരണത്തിന്റെ വക്ത്രം തുറന്നു തന്നെ
കിടക്കുന്നു
അറുത്തിട്ട പക്ഷിയെപ്പോലെ
ഇച്ഛകൂടാതെ നൃത്തം വെയ്ക്കുന്നു വേദ
നകൾ
യേശുവിനെ വിറ്റ യൂദാസിനെപ്പോലെ
പ്രണയത്തെ ഒറ്റുകൊടുത്തിരിക്കുന്നു
എന്നിട്ടും; ഒറ്റുകൊടുത്തവളെ ഓർക്കു
കയും
അനുഗ്രഹിക്കുകയും ചെയ്യുന്നു നിത്യം

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

പ്രണയ ഭൂപടം
കല്ലിൽ കൊത്തിവെച്ച അക്ഷരങ്ങൾ പോലെ
കരളിൽ കൊത്തിവെച്ചിരിക്കുന്നു നിന്റെ
നാമം
പുലർവേളയിലിന്നും ആദ്യത്തെബോധ
രശ്മി തെളിയുമ്പോൾ
കരളിൽ കൊള്ളുന്നു പടിയിറങ്ങിയ
പ്രണയത്തിന്റെ കാരമുളളുകൾ
നിന്റെ ഉടലിന്റെ ഭൂപടമായിരുന്നില്ല
എനിക്ക് വരക്കേണ്ടത്
മൂടുപടമുരിഞ്ഞ മുഖച്ഛായയായിരുന്നു
എന്നാൽ മുഖച്ഛായ മാത്രമല്ല ഉടലും
ഉടനീളം മാറ്റിയല്ലോ നീ
പാമ്പ് പടമുരിയുന്നതു പോലെ
പ്രണയത്തിന്റെ പടമുരിഞ്ഞ് നീ
പോകുമ്പോൾ
'ഇനി നിൻ മുഖം എനിക്കു കാണേണ്ടെന്ന'
വാക്കിന്റെ വലിയ മഞ്ഞുകട്ട
അലിയാതെയുണ്ട്, യിന്നുമെന്റെ നെഞ്ചിൽ