malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

പക



ഞാനിന്നലെ നടന്നു പോകു
മ്പോൾ കണ്ട കുന്ന്
ഇന്നവിടെയില്ല
ഇന്നലെ കണ്ട സ്വപ്നത്തിലെ
പറവ
പറന്നു പോകുന്ന ആ മലഞ്ചെരു
വായിരിക്കണം.
സ്വപ്നത്തിലെ വരണ്ടുണങ്ങിയ
തൊണ്ടയിൽ നിന്നായിരിക്കണം
ഇന്ന് വേനൽ പക പടർന്നു കയ
റുന്നത്
മഴയെ ശപിച്ച് മഞ്ഞിനെ പ്രണയി
ച്ച്
വേനലിനെ വരിച്ചവരാണ് നിങ്ങൾ
ഇന്ന് വേനൽ വീതം വെയ്ക്കുക
യാണ് പക
മഴയുടേയും മഞ്ഞിനേറെയും
ഓർമ്മകളെ.
കാത്തിരിപ്പുണ്ട് നിന്നെ പുഴനിലാ
വിൽ
കണ്ണാടി ജലമല്ല
വേരോടെ പിഴുതെടുക്കാൻ ഒരു
യന്ത്രകൈ

2016, ഏപ്രിൽ 27, ബുധനാഴ്‌ച

അഹങ്കാരം



ഇന്നലെഎന്തൊക്കെ
പറഞ്ഞ്
ചിരിച്ചു കളിച്ച്
പോയതാണച്ഛൻ
അവാർഡ് വാങ്ങിക്കാൻ.
ഇന്ന് ഞാൻ പേ വാർഡിൽ
പോയി കാണുമ്പോൾ
അച്ഛനെന്നെ തിരിച്ചറിയു
ന്നു പോലുമില്ല
അപ്പൊഴാണ്ഞാനറിഞ്ഞത്
അവാർഡിന് ഇത്രയും
അഹങ്കാരമുണ്ടെന്ന്.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

ജന്മം



അവർ ശരീരം
കൊണ്ടെഴുതിയ
കവിതയായിരുന്നു
ഞാൻ.
കഴിഞ്ഞില്ലല്ലോയെനിക്ക്
നിന്നിലൊരു കവിത
രചിക്കുവാൻ

അക്രമം



ആഗ്രഹിച്ചുപോകുന്നുണ്ട്
ഓരോഅമ്മയും
പ്രത്യുത്പാദന
പണിമുടക്ക് നടത്തുവാൻ.
സ്ത്രീകൾക്കുനേരെയുള്ള
പുരുഷൻമാരുടെ
അക്രമങ്ങൾ കാണുമ്പോൾ

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

മൗനം, വാചാലം



അവൾ:
              വാക്കുകൾ തേടും
               മൗനം
അവൻ:
               നോക്കിലൂറും
                വാചാലം

ക്ഷേത്രം



ചട്ടമ്പിയുടെ മട്ടിൽ നിൽപ്പുണ്ട്
ഒരു ചാമ്പ മരം
ചാഞ്ഞു നിൽപ്പുണ്ടൊരു ചെമ്പ
ക പെൺകൊടി
ചെമ്മൺ മതിൽ ചാരി
നാണിച്ച മുഖം പോലെ കൂമ്പിയ
മൊട്ടുമായ് .
കോങ്കണ്ണുംക്കാട്ടി കാത്തിരിപ്പുണ്ട്
നട, നടുവിലൊരു കരിങ്കൽ കുത്തു
വിളക്ക്
അരത്തിണ്ണയിൽ അരിമണിയു മായ്
വരിയിട്ട് നടപ്പുണ്ട്
ഓമനക്കാഴ്ച്ചയായ് പെൺകൊടി
ക ളെപ്പോലെ, യുറുമ്പുകൾ
കന്യയാം യക്ഷിപ്പന മുടിയുലർ ത്തി,
യതേ നിൽപ്പുതന്നെ
മോക്ഷത്തിനെന്നോണം.
ഓലക്കുട നിവർത്തി, യന്നത്തെ
പ്പോലെ,യിന്നും നിൽക്കുന്നു
പഴയ ക്ഷേത്രം


2016, ഏപ്രിൽ 19, ചൊവ്വാഴ്ച

പ്രണയം




ചേർന്നിരിക്കുമ്പോൾ
ചൂടുള്ള കുളിരിൽ
കോരിത്തരിക്കുന്നു.
വീഞ്ഞുറഞ്ഞ ചുണ്ടുകൾ
വിറകൊള്ളുന്നു
നിശ്വാസ ചൂടിൽ നനഞ്ഞ്
കുതിരുന്നു പ്രണയച്ചിറ
കുകൾ
കേൾക്കാതൊരു ഭാഷ
കോർത്തുവെയ്ക്കുന്നു ദേഹം
മിഴിയിലെ കിളികളെന്താണ്
മൊഴിയുന്നത്
പ്രണയമേ നിന്റെ പ്രതിബിംബം
ഒരു ചെറിപ്പഴമായ്
ഞങ്ങടെ ചൊടികൾക്കിടയിലി
രുന്നെങ്കിൽ

ജീവിതം



ജീവിതം
ഒരു ക്യാൻവാസാണ്
കാലമെന്ന ചിത്രകാരൻ
കോറിയിട്ടുകൊണ്ടിരി
ക്കയാണ്
അതിൽ ജീവിതങ്ങളെ
നിങ്ങൾ നിങ്ങളുടെ ഭാഗം
ആടിത്തീർക്കുക

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

പ്രേമം



ഇത്തിരി പ്പോലും
അറിഞ്ഞിരുന്നില്ലല്ലോ
ഞാൻ കോരി നിറച്ച
ഒത്തിരി പ്രേമ മത്രയും
ഓട്ടപ്പാത്രത്തിലെന്ന്

2016, ഏപ്രിൽ 17, ഞായറാഴ്‌ച

വേപ്പുമരം



വികാരം കൊണ്ട് വിറകൊള്ളുന്ന
ചൊടികൾ പോലെ
അനങ്ങി നിൽപ്പുണ്ട് വേപ്പുമരച്ചി
ല്ലകൾ
എത്ര രഹസ്യ സമാഗമത്തിന്
സുരക്ഷ നൽകിയതാണ്
പ്രണയ പ്രകടനത്തിന്, കൂടിച്ചേരലി
ന്
വേർപാടിന്, വീർപ്പുമുട്ടലിന്, വീരസ്യത്തിന്
നിദ്രാവിഹീനരാത്രികളിലെ വേഷ
പ്പകർച്ചകൾക്കും
പ്രതിജ്ഞകളുടെ സാക്ഷ്യപ്പെടുത്ത
ലുകൾക്കും
എത്ര സാക്ഷ്യം വഹിച്ചതാണ്
എത്ര പ്രാർത്ഥനകൾക്ക് പ്രണയത്തി
ന്റെ രൂപഭേദമുണ്ടായിട്ടുണ്ട്
ചുട്ടുപൊള്ളുന്ന വെയിലിലും
കോരിച്ചൊരിയുന്ന മഴയിലും
ഇരുണ്ട രാത്രികളിലും
ആർക്കും കാട്ടിക്കൊടുക്കാതെ
കൂട്ടുനിന്നിട്ടും
ഒരിക്കൽപ്പോലും തിരിഞ്ഞു നോ
ക്കാതെ
അനാഥയാക്കി നട തള്ളിയ, അമ്മ
യെപ്പോലെയാക്കിയില്ലെനിങ്ങൾ

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിരഹം



ഇപ്പോൾ;പുഴ പാടുകയാണ്
വിരഹത്തിന്റെ രാപ്പാട്ട്
മോഹത്തിന്റെ മുത്തുകൾ -
കൊണ്ടാണവൻ
മാല കോർത്തു ചാർത്തിയത്
പ്രണയത്തിന്റെ ശവകുടീരത്തിലെ
ചന്ദന ഗന്ധമെന്നറിഞ്ഞിരുന്നില്ല
ഇന്ന്;അവൾ
ഏകാകിനി
ചിറകറ്റ പക്ഷി
അർത്ഥമില്ലാത്ത ഗാനം
ശബ്ദമില്ലാത്ത വീണ
ഒരു ചുടുനിശ്വാസമവളിൽ നിന്ന്
താരുണ്യത്തിന്റെ തഴപ്പിൽ തല -
നീട്ടിയ ചെടിയിൽ ചെന്നലച്ചു
ഒരു പഴുത്ത പ്ലാവില പതുക്കെ _
ഊർന്നുവീണു
ഒരു കണ്ണീർക്കണം മിഴിത്തുമ്പിൽ -
അടരാൻ ഭാവിച്ച് ....

കവി



ആകാശവും
ഭൂമിയും
അവന്റെ രണ്ട് ചിറകുകൾ
അവന്റെ ഹൃദയം
സ്വപ്നങ്ങൾ അടുക്കി വെച്ച
അലമാര
അലസരായി അലഞ്ഞു നടക്കുന്ന
അക്ഷരങ്ങളെയവൻ
എഴുത്ത് മുറിയിൽ വെച്ച്
അടുത്ത് വിളിച്ച്
വാക്കുകളാക്കി
സ്വതന്ത്രരാക്കുന്നു

2016, ഏപ്രിൽ 13, ബുധനാഴ്‌ച

പടക്കം



തെറ്റൊന്നും
ചെയതിട്ടില്ല
ഞാൻ.
തോറ്റു കൊടുക്കു
വാൻ
തയ്യാറുമായിരുന്നു.
എന്നിട്ടും
നിങ്ങൾക്കായിരുന്നി
ല്ലെ വാശി
പൊട്ടി മരിക്കാനാ
ണെന്റെ വിധിയെന്ന
റിഞ്ഞിട്ടും
കൈയിൽ തീയ്യുംതന്ന്
വിട്ടില്ലെ.

ഭാരത് മാതാ കീ ജയ്



വിളിച്ചിട്ടുണ്ട് കുറേ ജയ്
ജാതിയോ മതമോ നോക്കാതെ
ജനിച്ച നാടിന്റെ സ്വാതന്ത്ര്യത്തി
നു വേണ്ടി.
സഹിച്ചിട്ടുണ്ട് കുറേ
കൊന്നു തള്ളിയിട്ടും കൂറുവീടാതെ
ഭാരത മാതാവിന് ശക്തി പകർ
ന്നിട്ടുണ്ട്
കെട്ടുകെട്ടിച്ചിട്ടുണ്ട് ബ്രിട്ടീഷ്പട്ടാ
ളത്തെ
കടലുകടത്തി പിണ്ഡം വെച്ചിട്ടുണ്ട്
ഇന്നും വിളിക്കണം പോലും
 ഭാരത് മാതാ കീ ജയ്
ആറടി മണ്ണിനല്ല
ഒരു തുണ്ട് തുണിക്കല്ല
ഒരു പിടിയരിക്കല്ല
ഒരു ചെറു കൂരയ്ക്കല്ല
ജനിച്ച നാട്ടിൽ നിന്ന്
വളർന്ന മണ്ണിൽ നിന്ന്
നാടുകടത്തപ്പെടാതിരിക്കാൻ

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

കാത്തു സൂക്ഷിക്കേണ്ടത്

കാത്തു സൂക്ഷിക്കേണ്ടത്

കിനാക്കണ്ടുകാലം കഴിക്കുക
യല്ല നാം
നേർക്കാഴ്ച്ചയിൽ കർമ്മനിര
തരാകൂ
ഒരു കണ്ണുനീർക്കണം മറ്റുള്ള
വർക്കായി
കാത്തു സൂക്ഷിക്കാൻ കഴിഞ്ഞി
ടേണം
എന്നുമൊരേ പടവിൽ കുളിച്ചീടു
വാൻ
കഴിയില്ല സത്യമറിഞ്ഞിടേണം
ദുരമൂത്തു ധരയെ നാം ദരിദ്ര യാക്കീടുന്നു
ദുരന്തം വിളിച്ചു വരുത്തിടുന്നു
'ഞാനെന്നും നീയെന്നും വേർതി
രിച്ചീടുന്നു
വേതാളപർവ്വം രചിച്ചിടുന്നു
പ്രകൃതിയേവർക്കു മായ് പങ്കിടും
സമ്പത്ത്
ഒരു കൂട്ടർ തട്ടിപ്പറിച്ചിടുന്നു
കണ്ണുനീരല്ലയീ ഭൂമിക്കഭികാമ്യം
തെളിനീരാണെന്നുമറിഞ്ഞിടേണം
കാർമുകിലൊക്കെയും മാറ്റീമന
സ്സിൽ
ഉദിക്കണമായിരം സൂര്യതേജസ്

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

കെട്ടുകാഴ്ച്ച



പണിയുന്നു നാം വലിയ കെട്ടിടം
കൊട്ടാരം
അഭിമാനം കൊള്ളുന്നു
ധനവാനെന്ന് നടിക്കുന്നു
പുതുമ മാറാതെ
പുത്തനാക്കീടുന്നു
കാവലാളായി കാത്തു സൂക്ഷി
ക്കുന്നു
അറിയുന്നില്ല മനുജാ .....
നീ വസിക്കും ഭവനം നിൻ ദേഹമെന്ന്
അതു നീ പണിതുയർത്തിയ
തല്ല താനും
അനുവാദമില്ലാതെയൊരു ദിനം
വലിച്ചു താഴെയിടും അതു നിന്നെ.
മാറ്റി പണിയുന്നുണ്ട് നിന്നെ
അനുദിനം നീയറിയാതെ
ഇന്നലെത്തെ ബാല ശരീരത്തിലല്ല
നീയിന്ന് വസിപ്പൂ
കഴിഞ്ഞ യൗവ്വനത്തിലുമല്ല
മാറിക്കൊണ്ടിരിപ്പൂ നിൻവാസം.
അല്ലെങ്കിൽ മനുജാ .... നീയാര്
വിവിധ വികാരങ്ങളാൽ കടന്നു
പോകുമൊരു
കെട്ടുകാഴ്ച്ചയല്ലാതെ

സത്യം



ദർപ്പത്തിൽ
സർപ്പത്തെ കാണുന്നു
എന്റെ കണ്ണാണെന്റെ -
ശത്രു
പകവെച്ച പാമ്പാണെന്റെ
കണ്ണ്
പെണ്ണേ നീ യാണെന്റെ
മണ്ണ്
നിന്നിലേക്ക് ഞാനെന്റെ
വിത്ത് നടുന്നു
അത് മുളപ്പിച്ച് സ്നേഹപ്പൂ -
മരമാക്കി വളർത്തണം നീ
എന്റെ അക്ഷതവും പൂവും
അതാകട്ടെ
എന്നെയോർക്കാൻ ഞാൻ
നിനക്ക് മറ്റെന്താണ് തരിക

2016, ഏപ്രിൽ 6, ബുധനാഴ്‌ച

വീട്



വന്ന് കണ്ടവർ പറഞ്ഞു:
അങ്ങനെയൊന്നില്ലെന്ന്.
കേട്ടു നിന്നവർ പറഞ്ഞു:
മേൽവിലാസം തെറ്റിയിരി
ക്കുമെന്ന് .
മറ്റു ചിലർ:
അങ്ങനെയൊന്നറിയില്ലെന്ന്
കൈമലർത്തി.
എന്നിട്ടും പലരും മേൽവിലാ-
സക്കുറിപ്പ്
സംശയ നിവാരണം വരുത്താനെ
ന്നോണം
എടുത്ത് നോക്കുകയും
സൂക്ഷിച്ച് വെയ്ക്കുകയും ചെയ്തു.
പണിതിട്ടില്ല ഞാനിന്നു വരെ
കോൺക്രീറ്റും, ഇഷ്ട്ടികയും കൊ
ണ്ടൊരു വീട്
തൂക്കിയിട്ടിട്ടില്ല കട്ടിളപ്പടിയിൽ
''ഈ വീടിന്റെ ഐശ്വര്യം --
യെന്നൊരാൾ ദൈവത്തിന്റെ പേരും.

പണിതിട്ടുണ്ട് ഞാനൊരു വീട്
അക്ഷരങ്ങൾ കൊണ്ട് പടുത്ത
വാക്കുകളുടെ ഒരു വലിയ വീട്.


2016, ഏപ്രിൽ 5, ചൊവ്വാഴ്ച

കണിക്കൊന്ന



അറ്റ വേനൽ ചൂടിലും
ഇറ്റുവെള്ളമില്ലാതിരുന്നിട്ടും
ഉള്ളുണർന്നു ചിരിക്കുന്നു
ഭള്ള് തെല്ലുമില്ലാത്തവൾ
പുഷ്പ്പിണി കണിക്കൊന്നേ
പത്രമെല്ലാം പൊഴിഞ്ഞിട്ടും
പൊള്ളിപ്പൂത്തുനിൽക്കുന്നു
ജാടതെല്ലുമില്ലാതെ നീ.
അഴൽ മൂടും മനസ്സിന്
അഴകിൻ പൂക്കുട നൽകിയും
ആശയാവേശം പാകിയും
വീണ്ടുമൊരു മഴയിലേക്കെന്നെ
പുനർജ്ജനിയായ് നടത്തുന്നു നീ

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സ്നേഹ മരം



ഒരു നാൾ മഴ വന്ന നേരം
പാടവരമ്പിലെ പുളിമരച്ചോട്ടിൽ
 ഒതുങ്ങി നിന്ന്നീപറഞ്ഞില്ലെ
നമുക്കെന്നു, മിങ്ങനെ സ്നേഹ-
മഴ നനയണമെന്ന്
സ്വപ്നത്തിന്റെ ചാറ്റലിൽ കുളിർന്ന്
ജീവിതത്തിന്റെ പുളിമരമാകണ
മെന്ന്
നിന്റെ സ്നേഹ മഴ തോർന്നു പോയാലും
എന്റെ സ്നേഹ മരം പെയ്തു കൊ
ണ്ടേയിരിക്കുമെന്ന്
പിന്നെ, നീ പട്ടണത്തിൽ പോയി
പഠിപ്പും പത്രാസുമായി
ഞാൻ പണിക്കു പോയി
പാടവും പറമ്പും കിളച്ചു
പുര കെട്ടി മേഞ്ഞു അമ്മയ്ക്ക്
മരുന്നു വാങ്ങി
എന്നിട്ടും കഴിഞ്ഞില്ലയെനിക്ക്
കെട്ടിച്ചു വിടാൻ പെങ്ങളെ.
കൊട്ടുവടി പോലെ കോലം
കെട്ടുപോയെങ്കിലും
കെടാതെ കാത്തു വെച്ചിട്ടുണ്ട് ഞാൻ
പഴയ,യാസ്നേഹം.
കെട്ടുകഴിഞ്ഞു പോയപ്പം
നിനക്ക് സ്വാതന്ത്ര്യമില്ലാതായല്ലെ
സംശയത്തിന്റെ ഖഡ്ഗംതലയ്ക്ക്
മുകളിലാടുന്നുണ്ടല്ലേ
നിങ്ങളൊക്കെ വളർന്ന് വലിയ
കെട്ടിടം പോലായല്ലെ.
അന്ന് ഞാൻ കണ്ടിരുന്നു ടൗണിൽ
പൂട്ടിയിട്ട കാറിനുള്ളിൽ നിന്നെ
നിന്റെ കണ്ണുകൾ എന്നിൽ തന്നെ
യായിരുന്നിലെ
ചില്ലു ജാലകം പൊളിച്ച് കുതിച്ചു
വരാൻ
കൊതിച്ചിരുന്നുവല്ലേ.
ഇന്നും നീ വന്നിരുന്നെങ്കിൽ
എന്നും പെയ്തു കൊണ്ടിരിക്കു
മായിരുന്നു
എന്നിലെ സ്നേഹമരം



2016, ഏപ്രിൽ 3, ഞായറാഴ്‌ച

ജീവിക്കാൻ മറന്ന ജീവിതം



എഴുതാൻ മറന്നുപോയ വരികളാ ണെന്റെ ജീവിതം
സ്വരങ്ങളും വ്യഞ്ജനങ്ങളുംഎങ്ങോ
കളഞ്ഞു പോയി
ചില്ലക്ഷരങ്ങളും, ചിഹ്നങ്ങളും ചേർത്തുവെയ്ക്കാൻ കഴിയാതെ
തിരയുകയാണിന്നും ഞാൻ എന്റെ
ജീവിത വരികളെ
കുനിച്ചും, ചരിച്ചും,ചുരുട്ടിയും, നീട്ടിയും,
വക്രിച്ചുംജീവിക്കുവാൻ കഴിയാ തെ
കൂട്ടക്ഷരങ്ങളിൽകക്കിച്ചു പോയൊ രു ജീവിതം
വൈകി പോയില്ലെ തിരിച്ചറിയു വാൻ
കുറുക്കുവഴിയിലെകുതിക്കണം
ജീവിതത്തിലേക്കെന്ന്

അസഹിഷ്ണുത



ഉള്ള് തുരന്ന് ഒരു മുള്ള്
പുറത്തേക്ക് വരുന്നു
മണ്ണ് തുരന്ന് ഒരു കണ്ണ്
പുറത്തേക്ക് വരുന്നു
ശ്രവിക്കുമ്പോൾ കുത്തുന്നു
മുള്ള് കാതിൽ
സംവദിക്കുമ്പോൾ തുറിച്ചു
നോക്കുന്നു കണ്ണുകൾ
പെണ്ണേ കയറല്ലെ അടുക്കളയിൽ
കയറുമായ് കാത്തിരിപ്പുണ്ട, സ
ഹിഷ്ണുത