malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

അറിവില്ലായ്മ



മഞ്ഞു തുള്ളിയായാണ്
നീയരികിലെത്തിയത്
കൈക്കുമ്പിളിലെടുത്ത
പ്പോഴാണ്
കടലാണെന്നറിഞ്ഞത്

ചരിത്രം ചരിത്രമാകുമ്പോൾ



തോക്കുകൾ കഥ പറയുമ്പോൾ
ത്രിശൂലങ്ങൾ താണ്ഡവമാടുമ്പോൾ
നിങ്ങൾ കണ്ണും, കാതും, വാക്കും,
നാക്കും വെടിയുക
നിലക്കണ്ണാടിക്ക് മുന്നിലിരുന്ന്
സൗന്ദര്യ വർദ്ധക വസ്തുക്കൾ പുര
ട്ടുക
ബോംബുകൾ പൊട്ടുമ്പോൾ
ഉത്സവപ്പറമ്പിലെ കതിനകളെന്ന്
പൊട്ടിച്ചിരിക്കുക
ആർത്തനാദങ്ങളുയരുമ്പോൾ
ചാനൽത്തിരകളിലെ പരസ്യങ്ങളു
ടെ പളപളപ്പിൽ പുളയുക
മൾട്ടിനാഷണൽ കമ്പനിയെന്ന
കനികളെയോർത്ത്
ഫ്ലാറ്റുകളിൽ ഫ്ലാറ്റായി കിടക്കുക
കൂടെയുള്ളവരെല്ലാം കതിനകളാ
യികത്തി തീരുമ്പോൾ
നീ ചരിത്ര ക്ലാസിലെ അവസാന
പിരീഡിലായിരിക്കും
അടിമഉടമ, കൃഷിഭൂമികൃഷിക്കാ രന്,
 ഒരുതുണ്ട് ഭൂമിയും ഒരു ചെറു
കുടിലും.
അവൻചരിത്രത്തിന്റെചുനപുരളാത
മാങ്ങ
മൊബൈലിലെ മാദക നിറവുകളി

രമിച്ചിരിക്കുമ്പോൾ
അവൻ ജ്ഞാന ബുദ്ധൻ
മൊബൈൽ ഫോൺ അവന്റെ
ബോധി വൃക്ഷം




2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

അകൽച്ച



നീയെന്നു, മെന്റെ ഹൃദയത്തിലാ
യിരുന്നു
ഞാൻ നിന്നിലെവിടെയായിരുന്നു?!
നിന്നെ തൊടാൻ ഞാനടുത്തെത്തി
യപ്പോൾ
നീ മുമ്പേ, മുമ്പേ യോടി
നീ വരച്ച ലക്ഷ്മണരേഖയിൽ നിർ
ത്തി
യെന്നെ പരിഹസിച്ചു രസിച്ചു
ഞാനറിഞ്ഞിരുന്നില്ല
നിനക്കും,യെനിക്കുമിടയിൽ
നീയൊരു ശൂന്യ സ്ഥലി
സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്

പ്രകൃതി അഥവാ സൃഷ്ട്ടി



അവൾ പുഴയായ്
അവളുടെ വഴിയേ, യൊഴുകി
ഇന്നലെ നദിക്കരയിലെ ചുടുകാ
ട്ടിൽ
അവൻ വെന്ത് വെണ്ണീറായി.
വേപ്പുമരത്തിൽ ഒരു കാക്ക
വേവലാതിയോടെ കരഞ്ഞുകൊ
ണ്ടിരുന്നു
അവളുടെ കാമംതുടിക്കുന്ന, യുടൽ
ലാസ്യാത്മകമായി നിവർന്നു
പാമ്പായ് പത്തി വിടർത്തി
കരഞ്ഞാർത്തലച്ച്
കല്ലുകളിൽ തലതല്ലി
കരകവിഞ്ഞു.
നീരണിഞ്ഞ ചാരം ശവമായ്
അവന്റെ ശവം കാമാർത്തനായ്
അവളെ തൊട്ടു
സൃഷ്ട്ടിയുടെ നോവുമായ്
പടമുരിഞ്ഞ ഒരു സർപ്പം
മൺപുറ്റിനുള്ളിൽ അഭയം
തേടി

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സ്ത്രീയേ, നീ സമസ്യയാകുന്നു



നീ,യെന്നിലേക്ക് വന്നപ്പോൾ
നിന്റെ ഒറ്റപ്പെടലിൻറേയും,
വേദനയുടേയും
വേനൽക്കുടീരത്തിലെ ആദ്യ വർഷ
മാ യിരുന്നു ഞാൻ
മാറ്റത്തിന്റെ ഒരു കാറ്റ്, ആശ്വാസ
നിശ്വാസം
മടുപ്പിക്കുന്ന ദിനചര്യയ്ക്ക് മാറ്റ
മായി
കിനാവും, ഭാവനയും, സമസ്യയു
മായി
നാം നിറഞ്ഞാടി
വിസ്മയ വാക്കുകളാൽ പൂത്തുല
ഞ്ഞു യൗവ്വനം
ശ്വാസത്തിന് സീൽക്കാര പകർച്ച
നീ, നീർച്ചാലായൊഴുകി
ഇന്ന്;മട്ടും, ഭാവവും മാറി
ഗമയുടെ ഗരിമ കൂടി
ഞാൻ വെറും ശബ്ദമെന്ന് നീ
തുഴഞ്ഞ വെള്ളം പിറകോട്ടെന്ന്
നിനക്ക് മിണ്ടാട്ടമേയില്ല

പ്രണയം അടയാളപ്പെടുത്താൻ കഴിയാത്ത ഭാഷ



പുല്ലിൽ തങ്ങിനിൽക്കുന്ന മഞ്ഞു
തുള്ളി പോലെ
നിന്റെ കണ്ണിൽ തങ്ങിനിൽക്കുന്നു
കണ്ണീർ
ഈ ഹിമ മരുഭൂമി താണ്ടി,യെന്റെ
സാന്ത്വന വാക്കുകൾ നിന്നിലെത്തി
ച്ചേരുമോ
നിന്റെ മൗനത്തിനാഴത്തിലെ നേർ
ത്ത സംഗീതമാണ്, യെന്നെ താങ്ങി
നിർത്തുന്നത്
പ്രാണൻ പറിയുന്ന ,വേദന മുറ്റുന്ന
പ്രണയത്തിന്റെ
ഈ ഹിമമരുഭൂമി നാംതന്നെ സൃഷ്
ട്ടിച്ചതല്ലേ ?!.
നിന്റെ കണ്ണുകളുടെ ദീപ്തി എന്റെ
കരളിൽ തുളച്ചുകയറുന്നു
അപ്പോൾ അരുവിയിൽ നനയുന്ന
തു പോലെ,യുടൽ തളിർക്കുന്നു
അവയെന്നോട്ട് സംസാരിക്കുന്നു,
തഴുകുന്നു
മേഘക്കൂട്ടങ്ങളിലേക്ക് കൂട്ടിക്കൊ
ണ്ടു പോകുന്നു
നക്ഷത്രങ്ങളെ പറിച്ച് മുത്തുമാല
കോർക്കുന്നു
നിന്റെസംസാരം, യെന്റെ സം സാരം
എന്റെയെഴുത്ത്, നിന്റെയെഴു
ത്ത്
നിന്റെ മൗനം,യെന്റെ മൗനം
രൂപപ്പെട്ടിട്ടുണ്ട് നമ്മിൽ ആർക്കും
അടയാളപ്പെടുത്താൻ കഴിയാത്ത
ഒരു ഭാഷ

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

തനിയേ പൊരിയുന്ന മീൻ



കടലിനെ ആരറിയുന്നു.
ആണുങ്ങൾ അനന്തമായ യാത്ര
യിൽ
ഒരു യാനപാത്രമായ് അവൾക്കു
മേലലയുന്നു
കടൽച്ചൊരുക്കെന്ന് കുറ്റപ്പെടുത്തു
ന്നു.
അവളിലെ വേദനയുടെ ചുഴികളും
മലരികളും ആരോർക്കുന്നു.
ഏതൊക്കെയോ തെരുവുകളിലൂടെ
നടന്ന്
വെയിലും, മഴയും, പിശറൻ കാറ്റു
മേറ്റ്
പച്ചവിറകുകൾ കത്താതെ, യൂതി -
യൂതി
ദേഷ്യവും,സങ്കടവുംകൊണ്ടവൾക്ക്
ശ്വാസം മുട്ടുന്നു
കടലിനോളംആഴവുംപരപ്പുമുണ്ട്
പെണ്ണിന്
ആണിന്റെ,യേകാന്തയാനത്തിന്,
ആനന്ദത്തിന്
അവൾ കൂടിയേതീരു
പെണ്ണിനെ ആരറിയുന്നു.

ബോധി വൃക്ഷം



ജഠരാഗ്നി ആളിക്കത്തുമ്പോഴും
അവളിൽ മൗനം തളിർക്കുന്നു
ഒരു വിഷാദ ഹാസമുണരുന്നു.
ഈറൻ നാവിൽ നിന്ന്പാറിവീ
ഴുന്നു മഴനൂലുകൾ
വാൻഗോഗിന്റെ ചിത്രം പോലെ
കുനിഞ്ഞു നിൽക്കുന്നു കുടിൽ.
ബിസ്മില്ലാഖാന്റെ ഷഹനായ്
നാദമായ്
തണുത്ത സ്ഥായിയിൽ കാറ്റ്
നാലുവരിയുള്ള കോപ്പി പുസ്ത
കത്തിലെപ്പോലെ
വർത്തുളമായ മനസ്സിന്റെ
ചിട്ടതെറ്റിപ്പോകുന്നേയില്ല
അവൾ ഒരു ബോധി വൃക്ഷം
എല്ലാ വിഷാംശങ്ങളേയും ആവാ
ഹിച്ച്
സ്വച്ഛവായു പ്രധാനം ചെയ്യുന്ന
ബോധി വൃക്ഷം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ന്യൂ ജെൻ ലൗ



ടെച്ച് ഫോൺ തൊട്ടു തൊട്ടു നോ
ക്കുന്നു
നെറ്റിന്റെ ജാലക വാതിലിലൂടെ
ഇടയ്ക്കിടേ മെസ്സജറിന്റെ വരാ
ന്തയിൽ
വന്നിങ്ങനെയൊളിഞ്ഞ് നോക്കുന്നു
പ്രണയത്തിന്റെ പുഷ്പ്പ ബാണം
തൊടുക്കുന്നു
ചുംബനത്തിന്റെ ചുവപ്പുകളെ
ചുണ്ടുകൾ കൊരുത്തു വെയ്ക്കുന്നു
സ്ഖലിച്ച സ്വപ്നങ്ങൾ പങ്കുവെയ്
ക്കുന്നു
കരളുപകുത്ത പ്രണയങ്ങൾ
പിടഞ്ഞു വീണ മണ്ണിൽ നിന്ന്
ചാറ്റുബോക്സിന്റെ ശീതളഛായ
യിൽ
നുണ നുറുങ്ങുകൾ നുണഞ്ഞു കൊണ്ട്
ന്യൂ ജെൻ ലൗ നിസ്സാരമായി അമ്മാ
നമാടുന്നു
വിരൽ തുമ്പിൽ നൂറു പ്രണയങ്ങളെ

വർഗ്ഗീയത



പഠിച്ചിട്ടുണ്ട് പാഠപുസ്തകങ്ങളിൽ
അഗ്നിപർവ്വതങ്ങളെ.
പത്രങ്ങളിൽ ചിത്രങ്ങളായും
ചാനലിൽ ചലിക്കുന്ന തീയും
പുകയുമായും.
മരക്കൊമ്പിൽ ഞാത്തിയിട്ട ശരീ
രങ്ങ,ളേയും
പച്ചയ്ക്ക് പട്ടാപകൽ തല്ലിക്കൊ
ല്ലുന്ന
മനുഷ്യരേയും കണ്ടപ്പോഴാണറി
ഞ്ഞത്
നമ്മളും പൊട്ടിത്തെറിക്കാവുന്ന
ഒര,ഗ്നിപർവ്വതത്തിനു മുകളിലെന്ന്

ഒച്ചയെ ഓർത്ത് നിലാവുടഞ്ഞ വഴിയിൽ



ശോകം പൂത്തുനിൽക്കുന്ന
അശോകമരച്ചുവട്ടിൽ
അവനിരുന്നു
കനത്തു പെയ്യുന്ന ദുഃഖത്തിൽ
നനഞ്ഞു കുതിരുന്നു
പുറ്റുപോലെ വളർന്ന,യേകാന്തത
അവനെ ഭക്ഷിച്ചു കൊണ്ടിരുന്നു
പൊറ്റ കെട്ടിയ ഒരുവൃണം
ഉണങ്ങാതെയുണ്ടായിരിക്കണം
അതിന് പൊക്കിൾക്കൊടിയോളം
ആഴമുണ്ടായിരിക്കണം
ഉച്ചത്തിൽ ഒച്ചവെച്ചവളുടെ
ഒച്ചയെ ഓർത്തായിരിക്കണം
മറന്നുതുടങ്ങുന്ന ഒച്ചയെ
മനസ്സിൽ പറയുന്നതായിരിക്കണം
ചിരിച്ചുകൊണ്ട്, ചിലച്ചുകൊണ്ട്
നെഞ്ചിൽ ചിലങ്ക കെട്ടി പാർത്തി
രുന്നവൾ
ഒച്ചയില്ലാതെ ഒരുമിന്നലായ് വന്ന്
നെഞ്ചിടയിൽകുത്തി
ഇതുവരെകേൾക്കാതൊരൊച്ച
യിൽ
പറഞ്ഞു പോയതിൽ പിന്നെയായി
രിക്കണം
നിലാവു,ടഞ്ഞു വീണ വഴിയിൽ, യേകനായ്.....!

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇടവഴിവക്കത്ത് ഒറ്റയ്ക്ക് നിർത്തി യവൾ



പൂവൊത്ത വാക്കാലെ
പൂമെത്തയിൽ നമ്മൾ
പടർവള്ളിയായിപ്പടർന്ന
കാലം
ഊറുന്ന മഞ്ഞിന്റെ, യീറൻ
കുളിർ പോലെ
ഓർമ്മയായെന്നെ നനച്ചിടുന്നു
എല്ലാ നിറങ്ങളും ചേർന്നൊരാ
നാളിന്റെ
സൗവർണ്ണദീപ്തിയുണ്ടെന്നിലിന്നും
ദുഃഖപ്രളയക്കടലെന്റെ നെഞ്ചിൽ
തല്ലിതകർക്കുന്നതാരറിവൂ
ഇല്ലായ്മയിൽ,യിണചേർന്നവ
രാണുനാം
നിലാവിൽ നനഞ്ഞവരാണു നാം
നിദ്രതൻനീരാളംചീന്തിയെറി
ഞ്ഞുനാം
വെൺമേഘമായി പറന്നു നാം
പിന്നെയിടവഴിവക്കത്ത്, യെന്നെ
നീ
ഒറ്റയ്ക്ക് നിർത്തി മറഞ്ഞതെന്തേ
എന്നെങ്കിലും നീ വരുമെന്നൊരോ
ർമ്മയിൽ
കാത്തിരിപ്പുണ്ടീ വഴിവക്കിൽ
മരമായി ഞാൻ

ഒറ്റിക്കൂക്കുന്ന ജീവിതങ്ങൾ



ഈ സായാഹ്നസവാരിയിലും
കാൽപ്പനികതയുടെ കാറ്റു വീശു -
ന്നുണ്ടെന്നിൽ
ആമ്പൽപ്പൂപറിച്ചു തരാമെന്ന്
ആണയിടുവിച്ച്
ഉപ്പിലിട്ട മാങ്ങ പൊതിഞ്ഞു കൊണ്ടു തന്നതും
പൂപ്പറിച്ചു തരാത്തതിന്
കണ്ണീർമഴയാ,യാർത്തലച്ചതും
ഓർമ്മയുടെ,യൊറ്റയടിപ്പാതയിൽ
നിന്നും
മനസ്സിന്റെതെച്ചിക്കാടുകൾമറഞ്ഞ് നിന്ന്
ഒറ്റിക്കൂക്കുന്നുണ്ട്
കർക്കടകം പെയ്തുനിൽക്കു മ്പോൾ
കള്ളക്കാറ്റ് വന്ന് വെള്ളംതെറിപ്പി
ച്ചതിൽ
നനഞ്ഞ്കുതിർന്ന്
ആളൊഴിഞ്ഞ പീടികകോലായിൽ
കമ്മീസിന്റെ തുമ്പുയർത്തിപിഴി
യുമ്പോൾ
ലജ്ജയാൽവിയർത്തതും
ഞാൻതന്ന പ്രണയലേഖനംമഴനന
യാതിരിക്കാൻ
പാഠപുസ്തകംമാറോട്ചേർത്തുപി
ടിച്ചതും
വിറയാർന്നനിന്റെ വിരൽതുമ്പു
പോലെ
അട്ടാച്ചൊട്ടകളിക്കുന്നുണ്ടിന്നു, മു ള്ളിൽ
അന്നുനീ കവിളിൽതന്ന,യുമ്മതൻ
ചൂട്
യിന്നുമുണ്ടെന്റെയുള്ളിൽ
അതിൽപിന്നെ കണ്ടതിന്നല്ലെ?!
ഡപ്പകളിയിൽ പന്തുകൊണ്ട, യോ
 ട്ടാങ്കഷ്ണംപോലെ
ഒന്നിക്കാൻകഴിയാതെ ചിതറി
പ്പോയില്ലെ
നമ്മുടെ ജീവിതം

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

പർദ്ദ




നെറ്റിന്റെ നാനാ,ർത്ഥങ്ങളെക്കു റിച്ച്
ചിന്തിച്ചിരുന്നില്ല ഞാൻ
എന്നോ എന്നിലേക്ക് നീയൊരു
 വലക്കണ്ണി നീട്ടിയിരിക്കണം
അങ്ങനെയായിരിക്കണം നാമൊ
രു സൗഹൃദ കണ്ണിനെയ്തത്
പിന്നെ,യത് ഹൃദയത്തിന്റെ,യഗാ
ധതയിൽ
പ്രണയത്തിന്റെ കസവ് നെയ്തു
ഞാൻ കൈമാറിയഓരോഅക്ഷ
രങ്ങളും
എന്റെ മനസ്സായിരുന്നു
നിന്റെ വേദനയ്ക്കൊപ്പം നീയറിയാതെ
 യെത്രകണ്ണീർ പൊഴിച്ചിട്ടുണ്ട്
എന്റെ മനസ്സ്.
അക്ഷരങ്ങളായ് വന്ന് യെത്രകാത്തി
രുന്നിട്ടുണ്ട് നീ,യെന്നെ.
പർദ്ദയില്ലാത്ത നിന്റെ ഹൃദയത്തെ
യായിരുന്നു
ഞാൻ പ്രണയിച്ചത്.
പിന്നെ പിന്നെ ഞാൻ വന്ന് കാത്തി രിപ്പായി
കാത്തിരിപ്പിനൊടുവിൽ ഇരുണ്ട
അക്ഷരമായി നീയൊന്നു വന്നു
പോയി
ഇന്ന് മൗനത്തിന്റെ കറുത്ത പർദ്ദ
യാണ്
നീയെനിക്ക് കൂട്ടിനായി ഒരുക്കിവെ
ച്ചത്



2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

നിലാകാശം നിറം മാറുമ്പോൾ



കണിയാൻതുമ്പികൾ പാറി പറക്കു
ന്ന
ഗ്രീഷ്മ സായാഹ്നം
''കല്ലെട്, മുള്ളെട് കണിയാൻ
 തുമ്പി''-യെന്ന്
കുഞ്ഞുനാളിനെ ഞാൻ പൊടിതട്ടി
യെടുക്കുന്നു
തുമ്പി വാലിൽ ചരട് കെട്ടി വലി
ക്കുമ്പോലെ
മനസ്സ് കിടന്നാടുന്നു
വർണ്ണശലഭമായ് പറന്ന നാളിൽ
പൊട്ടിയ സ്ലേറ്റിൽ വരച്ചു വെച്ചതു
പോലുള്ള
ആകാശതുണ്ട് കാണാൻ മനസ്സ്
പറക്കുന്നു
കരിമ്പുക നിറഞ്ഞ ആകാശത്തു നിന്ന്‌
കത്തിക്കാളുന്ന ചൂട് കുത്തനെ പതി
ക്കുന്നു
മഴപ്പാറ്റ പോലെ വിയർപ്പിന്റെ
ചാലുകൾ
ചിറകിട്ടടിക്കുന്നു
എവിടെ,യെന്റെ നീലാകാശം ?!
നിയമം ലംഘിക്കപ്പെടാനുള്ളതും
അടുപ്പം അകലത്തു കിടത്താനുമു
ള്ളതുപോലെ
പ്രണയത്തെ പാതി വഴിയിലുപേ
ക്ഷിച്ച്
പ്രകൃതി മുരടിച്ച് മുടന്തി, മുടന്തി
നടക്കുന്നു

വിലാപങ്ങൾ നിലയ്ക്കുന്നില്ല



നിലാവിന്റെ നീല പുതപ്പിനുള്ളിൽ
ലോകം സുഷുപ്തിയിലാണ്ടിരിക്കു
മ്പോൾ
മേഘങ്ങളൊഴിഞ്ഞ നീലാകാശത്തി
ലേക്ക്
നയനങ്ങളെറിഞ്ഞ് ഞാൻ മലർന്ന്
കിടക്കുന്നു
മഞ്ഞു പുതച്ച മലനിരകളുംനീലത
ടാകങ്ങളും
മറഞ്ഞ മനസ്സിൽ
ഒരു മഹാസമുദ്രംആർത്തലയ് ക്കുന്നു
അല്ലയോ നക്ഷത്രങ്ങളേ,മേഘങ്ങളേ
സത്യമെന്തെന്ന് ഞാനറിയുന്നു
ചിതയുടെ അവസാനത്തെകനൽ
വെളിച്ചവും
അണഞ്ഞുപോയെങ്കിലും
പ്രീയപ്പെട്ടവരെ,ഇത്അവസാനത്തെ
ദുഃഖവും, കണ്ണീരുമായിരിക്കില്ല
ഉറ്റവരുടെ ചിതകളിനിയും ഒരു
ക്കേണ്ടി വരും
വിലാപങ്ങൾ ഉയർത്തേണ്ടിവരും.
യാഥാർത്ഥ്യത്തിന്റെ ഒരു ദീപനാ
ളമുള്ളിൽ
മുനിഞ്ഞു കത്തുന്നു
ഒരു വടക്കൻ കാറ്റ് കവിളിൽ തലോ
ടുന്നു
സിരകളെ ഉണർത്തുന്നു
ചക്രവാളത്തെ തൊട്ടുരുമ്മി സൂര്യ ൻ
ആകാശച്ചെരിവിൽ
ഉജ്വല പ്രഭ ചൊരിയുന്നു
മനസ്സിലെ മൂടൽമഞ്ഞും, ഹിമപർ
വ്വതങ്ങളും
തിരിച്ചറിവിന്റെ, യിളം കാറ്റിൽ
പിൻമാറുന്നു

റബ്ബർ



അക്ഷരതെറ്റുകളെ
മായ്ച്ചു മായ്ച്ച്
തേഞ്ഞു തീർന്നത്
നീ തന്നെയല്ലെ

പൊന്നോണനാള്



ഒരുതുമ്പ പിന്നെയും പുഞ്ചിരിച്ചു
ഓർമതൻ പാടവരമ്പിൽ നിന്നും
ഒരു പച്ചതത്തച്ചിറകൊച്ചയെൻ
ഹ്ലാദമാം ഹൃത്തിൻ തുടികൊട്ടലിൽ
ഇനി വരാതെന്തേ മറഞ്ഞു നിൽപ്പൂ
ഓണവിൽപാട്ടുമായ് മാരിവില്ലേ
ഗതകാല പെരുമകൾ പാടിപ്പാടി
പാണനും പാടവരമ്പിലേറി
സുരഭില ചിന്തകൾ വാരിത്തൂവി
ചിറകടിച്ചെത്തുന്നു കുഞ്ഞു കാറ്റും
ശ്രുതി ഭംഗമില്ലാ കവിത പാടി
കിളികൾ കളങ്ങളിൽ കാവലായി
ഒരു പാട് നന്മതൻ ഓർമ്മയുമായ്
വരവായി പൊന്നോണനാളു വീണ്ടും
കുന്നലനാടുകുണുങ്ങിനിന്നു
നവവധു പോലെയണിഞ്ഞു നിന്നു
നിറമെഴും ധന്യ പ്രതീക്ഷയായി
പിന്നെയും പൊന്നോണനാളു വന്നു

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പ്രണയസാഗരം



ഈ നീല രാത്രിയിൽ
സാന്ദ്രമാംചന്ദ്രിക
പ്രണയത്തിൻ പാലാഴി
തീർത്തു നിൽക്കേ
തുഷാര ബിന്ദുക്കൾ പാറുമീ
വേളയിൽ
നാണമായ് നീയെന്നിൽ പെയ്തു
നിൽക്കേ
നീണ്ടു മെലിഞ്ഞ നിൻ വിരലുക
ളെൻ മാറിൽ
സൂര്യതാപങ്ങളുയർത്തിടുന്നു
പ്രണയത്തിനുത്തുംഗശൃംഗത്തിൽ
കയറി നീ
അഗ്നിശലാക കൊളുത്തിടുന്നു
ഏദനിലെന്നതു പോലെയെന്നുള്ള
ത്തിൽ
വെള്ളി വെളിച്ചം മദിച്ചിടുന്നു
പൊയ്പ്പോയ വേനലിൻഓർമ്മക
ളെല്ലാമേ
മഞ്ഞയിലപോൽ ഞെരിഞ്ഞമർന്നു
മരുഭൂമിയിൽ മണൽ കാറ്റടങ്ങീ ടുന്നു
ചുവന്ന പ്രഭാതം വിടർന്നിടുന്നു
പ്രണയപ്പിറാവായി തുഹിനാംശു
വന്നെന്റെ
ജാലകപാളീ തുറന്നു നോക്കേ
മഞ്ഞിനു തീപ്പിടിച്ചെന്നതു പോലെ
നാം
ഉരുകിയൊലിച്ചൊരു സാഗരമായ്

സ്വാതന്ത്ര്യം



സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം
സ്വാതന്ത്ര്യത്തിന്റെ ദീപവുമേന്തി
ഒരു യോഗി അറബിക്കടലിലേക്ക്.
നാണം കുണുങ്ങുന്ന കന്യകയെ
പ്പോലായിരുന്നു
ഒരിക്കലായുവാവ്
ഇന്ന് കരകവിഞ്ഞൊഴുകുന്ന നദി
പോലെ
അത്യുജ്ജ്വലമായ പോരാളി
ഒരു രാജ്യത്തിന്റെ കണ്ണിൽ
വസന്തത്തിന്റെ സമാഗമം
ഒരു രാജ്യം മുഴുവൻ യൗവനം
മൊട്ടിടുന്നു
തകർന്ന ആശകളുടെ കൂമ്പാരമാണ്
ജീവിതമെന്നു കരുതിയവരിൽ
കോടാനുകോടി പ്രതീക്ഷകളുണ
രുന്നു
അമർത്തപ്പെട്ട അഭിലാഷങ്ങളുടെ
ഒരു പൊട്ടിത്തെറിയായിരുന്നു
സ്വാതന്ത്ര്യം
സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകൾ
ഉറ്റുനോക്കിയ ഒര,ർദ്ധരാത്രി
ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം
ലഭിച്ചത് ?!
മഹാത്മാവിന്റെ,യിടനെഞ്ചിലേ
ക്ക്
സ്വതന്ത്രമായി നിറയൊഴിച്ചിരി
ക്കുന്നു.
ആഘോഷിക്കയാണിന്ന്
കൂട്ടക്കുരുതിയുടെ, യാഘോഷം

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മൊബൈൽ പ്രണയം



സ്ക്രീനിൽ വാക്കുകൾ തെളിഞ്ഞില്ലേൽ
അവന് (അവൾക്ക് ) കരയിൽ
പിടിച്ചിട്ട
മത്സ്യത്തേപ്പോലൊരു ശ്വാസം
മുട്ടലാണ്
ഒരു വാക്ക് ഒരാളിൽ നിന്നു തി
ർന്നാൽ മതി
ശ്വാസം മുട്ടി മരിക്കാൻ പോകു
ന്ന മത്സ്യം
വെള്ളത്തിലെത്തിയ പോലെ
വാക്കുകളുടെ പ്രളയം തുടങ്ങാൻ

അമ്മ മലയാളം



അമ്മയെ തിരിച്ചറിയാത്തവരു
ടെയിടമായി
അമ്മമലയാളം
ഉമ്മതന്ന ചുണ്ടുകളെ
ചൂണ്ടയിൽ കോർക്കുകയാണ് -
യിരകളെ പിടിക്കാൻ, യെളുപ്പ
വഴി
ഉൺമയിലേക്കുനയിച്ചമൊഴിക
ളുടെ
 മുളതന്നെനുള്ളുക
ഇണയെ, യിരയാക്കുന്നവന്റെ -
യിടയിൽ നിന്ന്
കൊള്ളപണക്കാരന്റെയും
കൊള്ളരുതാതവൻറേയും
കെണിയിലേക്ക്
എരിതീയിൽ നിന്ന്
വറചട്ടിയിലേക്കെന്നോണം അവൾ.
അവൾ;< .
ദേവാലയങ്ങളിൽ അവന്റെ
കൺകണ്ട ദൈവം

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മോർഫിങ്ങ്



നിന്റെ ഓരോ വാക്കും
എനിക്കോരോ ചിത്രമായി
രുന്നു
സൂര്യനിൽ നിന്ന് എത്തിപ്പി
ടിച്ചവയും
നിലാവിൽനിന്ന്‌, യിറുത്തെടു
ത്തവയും
ഭ്രാന്തമായ, യക്ഷരമാലയും
നിന്റേതെന്ന് കരുതിയാണ്
ഞാൻ നെഞ്ചോട് ചേർത്തത്
എന്നാൽ ഇന്നാണെനിക്കെല്ലാം
മനസ്സിലായത്
അവയൊക്കെ മോർഫ് ചെയ്ത
തെന്ന്

കുട



മറച്ചു വെയ്ക്കേണ്ടത് മറച്ചും
ഒതുക്കി വെയ്ക്കേണ്ടത് ഒതുക്കി
യുംവെച്ച
പതിവൃതയായ സ്ത്രീയായിരുന്നു
ഓലക്കുട .
ശീലക്കുട വന്നതിൽ പിന്നെയാണ്
ശീലങ്ങളാകെ മാറിയത്
അകം പുറം മറഞ്ഞ്
ഒക്കെയും വെളിപ്പെടുത്തി
പരസ്യമായങ്ങനെ നിറഞ്ഞ് നിൽ
ക്കുന്നു

പൂവ്



അവൾ മൊബൈലിൽ
കവിതാ ശകലമായ്
ഒരു സന്ദേശമയച്ചു:
സ്നേഹമുണ്ടെങ്കിൽ
ഒരു പൂവുമായ് അരി
കിൽ വരണം.
ഞാൻ കവിയല്ല, ചിത്രകാ
രനല്ല
വാൻഗോഗല്ല
എങ്കിലും;നിനക്കായ് മാത്രം
ഞാനൊരു പൂവു തരാം
ഞെട്ടറുത്തെടുത്ത,യെന്റെ
ചെവിപ്പൂവ്

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

മനസ്സ്



ശാസ്ത്രം ഒരു പാട് മുന്നേറി
ശസ്ത്രക്രീയകൾ പലതുംചെയ്തു
ഇന്നുവരെ കണ്ടു പിടിക്കാൻ
കഴിഞ്ഞിട്ടില്ല ഒരു ശാസ്ത്രത്തിനും
മനസ്സിന്റെ വേഗതയെ
കവിതയെഴുതുമ്പോൾ മാത്രമെ
ന്താണ്
മനസ്സ് ഒച്ചിനെപ്പോലിഴയുന്നത്
അക്ഷരങ്ങൾ ഇഴഞ്ഞിഴഞ്ഞ് വീഴു
ന്നത്

ആഴം



കണ്ടിട്ടുണ്ട്
മലയുടെ
നദിയുടെ
ആഴം
ദുഃഖത്തിന്റെ -
യാഴം
കണ്ടവരാരുമില്ല

കൂടെപിറപ്പ്



കൂടെ പിറപ്പെന്ന് പറഞ്ഞ്
കൂടെ നടന്നവരെല്ലാം
കൈവിട്ടു
സന്തോഷത്തിൽ അടുത്തു
കൂടി
ദുഃഖത്തിൽഅകന്നുപോയി
ആരു കൈ വിട്ടാലും കൈ
വിടില്ല മരണം

മിഠായി



ചമഞ്ഞൊരുങ്ങി
ഞെളിഞ്ഞിരുന്നപ്പോൾ
അറിഞ്ഞിരുന്നില്ല
അലിഞ്ഞു തീരാനെന്ന്

മെഴുകുതിരി



എന്തിനായി നൽകി നീ
ഉരുകി, യുരുകി തീരുവാൻ
വെൺമയാർന്നൊരു ജീവിതം....!

കോഴി



വരിവരിയായി നിർത്തിയ
വണ്ടിയിൽ വരിതെറ്റാതെ
കയറിയിരുന്ന്
പുറം കാഴ്ച്ചയിൽ മയങ്ങി
യപ്പോൾ
അറിഞ്ഞിരിക്കില്ല
ഇരയാവാനെന്ന്


ചിത്രശലഭം



മരുപ്പറമ്പായുള്ളൊരെൻ മനസ്സ്
നീ വന്ന നാളിൽ മലരണിഞ്ഞു
ഹൃദയംനിറഞ്ഞു കവിഞ്ഞു നിന്നു
കറയറ്റൊരാസ്നേഹവായ്പ്പിനാലെ
പുളകം പുതുമുളയായ് വിരിഞ്ഞു
പുലരൊളി പോലെ തെളിഞ്ഞു നിന്നു
എങ്ങുനിന്നെങ്ങുനിന്നെത്തി നീയെൻ
ചിത്ര പതംഗമേയൊന്നു ചൊല്ലൂ
പ്രണയ പരാഗം വിതറി നീയെൻ
 കരളു കവർന്നു കടന്നുവല്ലോ
കാട്ടുപൂഞ്ചോല തൻ നാദമായി
നിൻ മൊഴിയിന്നു മെന്നുള്ളിലുണ്ട്
പൂന്തെന്നൽപാടുന്ന പാട്ടു പോലെ
നിൻ ചിരിയുന്നുമെന്നുള്ളിലുണ്ട്
എങ്ങുനീ,യെങ്ങുനീ പ്രണയമേ നീ
തങ്കക്കിനാവായ് മറഞ്ഞു നിൽപ്പൂ

മുതലാളി



നിന്നെയെന്നും
മുന്നിൽ നിർത്തി
മുന്നേറിയത്
മുതലാളിയാക്കുവാ
നല്ല
പിന്നിൽ നിന്ന്
പാലം വലിക്കുവാനാ
യിരുന്നു

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കുഞ്ഞ്



കുഞ്ഞിക്കണ്ണുകൾ തെല്ലു തുറന്നു
നീണ്ടുവളഞ്ഞൊന്നു മൂരിനിവർന്നു
ചുരുൾ നിവരാത്ത ചെറുകൈകൾ
കൊണ്ട്
തിരുമ്മി തിരുമ്മി കണ്ണു തുറന്നു
മധുരസ്വപ്നത്തിൻ ലഹരിയിൽ മുങ്ങി
ഓർമ്മയും, മറവിയുംഒന്നിച്ചു വന്ന്
ഓമനക്കവിളിൽ നിഴലുവിരിച്ചു
അക്ഷമയോടവ നൊച്ചകൾ വെച്ചു
പഠിച്ച പണിപതിനെട്ടുംപയറ്റി
ഒച്ച വെച്ചൊന്നു കരഞ്ഞു വിളിച്ചു
ഓമനിക്കും കൈകൾ എന്നിട്ടുമില്ല
ഉമ്മ നിറഞ്ഞ മുഖവും കണ്ടില്ല
ചില്ലിചുളിച്ചവൻ ചുറ്റിലുംനോക്കി
യേതോ ചിന്തതൻ പ്രേരണ പോലെ
കുഞ്ഞികൈവിരൽ ഊറിനുണഞ്ഞു

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്രണയരേഖ



കടംകൊണ്ടപ്രണയമെന്ന്
നീകരുതുന്നുണ്ടാവും
എഴുതിവെച്ചിട്ടില്ലഞാൻ -
കണക്ക്
കരുതിവെച്ചതുപോലെയാണ്
കയറിവന്നത് യെന്നിൽ നീ
എന്താകുംനമ്മേ പ്രണയത്തിലാ
ക്കിയത് ?!
വയറിന്റെ വിശപ്പല്ല, ശരീരവി
ശപ്പല്ല
ശിശിരമാസസന്ധ്യയിൽ കുളിരു
കൊണ്ടുവന്നതല്ല
ദുഃഖ,മുള്ളിൽമുറ്റിനിൽക്കേ പരസ്
പരംതഴുകുവാൻ
സാന്ത്വനത്തിൽ ശാദ്വലതയിൽ
ഒന്നുചേർന്നിരിക്കുവാൻ
കാലംനമ്മിൽ കൽപ്പിച്ചുതന്ന
താകാ,മീപ്രണയം
എന്നെ നീയുംനിന്നെഞാനും
കണ്ടതില്ലയിതുവരെ,
യെന്നാൽ;
പ്രണയംനമ്മിൽ പതിനേഴിൻ
പ്രായമായ് പുണർന്നുനിൽ
ക്കുന്നു


2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വിചാരം



ജ്വരബാധയേറ്റ സൂര്യനയനങ്ങൾ
ഭൂമിയിലേക്ക് തിളച്ചുമറിയുന്ന
താപരശ്മികൾ
ഉരുക്കിയൊഴിക്കുന്നു
അവൻ മരത്തണലിൽ നീണ്ടു നിവർ
ന്നുകിടന്നു
ഈണം തെറ്റിയ ജലമർമ്മരം കർണ്ണ
പുടങ്ങളെ തഴുകി
സ്വരമറിയാത്ത, യാരോകിനാവിൽ
മൂളുന്നു
മണ്ണിൽ അറിയാതെ കൈകൾ പരതി
പെൺകൊടിയുടെ,യീർപ്പമുള്ള ചൂടുള്ള
 ദൃഢമായ മാംസം പോലെ
മണ്ണ്
എന്നിൽ നിന്നു തന്നെ,യെനിക്ക്
പാലായനം ചെയ്യണം
എന്റെപാത ശൂന്യവും,ഏകാന്ത വും
ജീവിതവും, മരണവുംസമ്മേളിക്കു
ന്ന തലങ്ങളിലൂടെ ഞാൻ നടക്കുന്നു
വികലവും, വീർപ്പുമുട്ടിക്കുന്നതു
മായ തൃഷ്ണകൾ
പ്രതികാരത്താൽ അട്ടഹസിക്കുന്നു
ചുവന്ന ഉടുപ്പിട്ട ആരാച്ചാർ തൂക്കു
മരത്തിലേക്ക് നയിക്കുന്നു
ഞെട്ടിയുണരുമ്പോൾ വിയർപ്പിൽ
കളിച്ചിരിക്കുന്നു
ശരീരം തീച്ചൂള പോലെ തിളച്ചു
മറിയുന്നു
മങ്ങിയ,യിരുട്ടിൽ അങ്ങനെകിട
ക്കവേ
ചുമരലമാരയിലെ ഒറ്റ കൈയ്യൻ
ക്ലോക്കിന്റെ
ചർവിത ചർവണമുയരുന്നു
കുശാലായി,യിണ ചേർന്ന് സുഖമാ
യുറങ്ങുന്ന
മരണത്തിന്റെ ചിറകുകളുടെ സ്പർശം,
യിന്നു വരെയേൽക്കാത
വരെക്കുറിച്ച്
ഞാൻ വിചാരപ്പെടേണ്ട കാര്യമെന്ത്?!

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മരണ നേരത്ത്



പിടികിട്ടാത്ത ഒരു ഭാഷയാണ് നിശ്ശ
ബ്ദത.
ഗർഭ മേഘങ്ങൾ മലമുകളിൽ
കനം വെച്ച് തൂങ്ങുന്നു
പൊടി മണൽ കണക്കെ ഇടയ്ക്ക്
മഴത്തുള്ളികൾ
കൂട്ടമായി പാറി വരുന്നു
മരണമില്ലാത്ത നീല കോളാമ്പിപൂ
ക്കളുടെ വള്ളികൾ
നിലത്താകെ പടർന്നിരിക്കുന്നു
ആരുടെയും പാദസ്പർശമേൽ
ക്കാത്ത ശ്മശാനഭൂമിക
ഇത്രയുംകാലംഈ വൃദ്ധ നയനം
തിരഞ്ഞുകൊണ്ടിരുന്നത് ഇതുത
ന്നെയല്ലെ
എത്ര വലിയവനെങ്കിലുംഅവസാ
 ന അഭയം,യിവിടം
എന്റെദേഹമാസകലംരക്തം ഇര ച്ചു
 കയറുന്നു
ഒരിക്കൽഎന്റെഎല്ലാമെല്ലാമായി
രുന്നവർ
അധികാരത്തിന്റെയും, സമ്പന്നത
 യുടേയും പടവുകളേറ്റിയവർ
ഞാൻ പുച്ഛിച്ചു തള്ളിയ, യുറ്റവർ
അവരിൽ നിന്നും ഒറ്റയായൊരു
വേർപെടൽ
മരണത്തിനു ശേഷം സാദ്ധ്യമല്ല.
കാലുകളെ മരണമില്ലാത്ത നീല
കോളാമ്പിവള്ളികൾ
കുരുക്കിയിരിക്കുന്നു
എന്റെ കണ്ണിൽ അസുര ചൈതന്യ
ത്തിന്റെ
അഗ്നി സ്ഫുല്ലിംഗങ്ങൾ കത്തിയെ
രിയുന്നു
ദുഃഖത്തിന്റെ പ്രാചീനനായ ഒരു
പൈങ്കിളിയുടെ
സാനിദ്ധ്യമിപ്പോൾ ഞാനറിയുന്നു
വൈകിപ്പോയില്ലെ, സ്നേഹമാണ്
സ്ഥായിയായിട്ടുള്ളതെന്ന്
കാണിച്ചു കൊടുക്കുവാൻ

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മറക്കുവാൻ കഴിയാതെ



ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ
നീയുണ്ട് ഞാനുണ്ട്
നീയെനിക്കു നേരെ നീട്ടിപ്പിടിച്ച
മഞ്ഞ കോളാമ്പിപ്പൂക്കളുണ്ട്.
നമുക്കിടയിൽ ഒഴുകിക്കൊണ്ടി രുന്ന
ഒരു കുഞ്ഞരുവി പ്രണയമായിരി
ക്കണം
എന്നാൽ;എനിക്കും നിനക്കുമിട യിൽ
എത്ര പെട്ടെന്നാണ്
ഭീതിജനകമായ ഒരു ഗർത്തം രൂപ
പ്പെട്ടത്
മനസ്സിനെ പുണ്ണു പോലെ കാർന്നു
തിന്നുന്ന
ഒരു വൃണമായതെന്നുള്ളിൽ
മായാത്തൊരു പൊള്ളൽപ്പാടായ
തുള്ളിൽ.
മിന്നി മറയുന്ന ഒരു ദീപ്ത ശകലമാ
കരുത് നീ
നിലംപതിക്കുന്ന ഉൽക്കയുമാക
രുത്
നിന്റെ മാന്ത്രികനയനങ്ങളുടെ ഓർമ്മ
 ,അതിന്റെ മാസ്മരീകത
സദാ എന്നോടൊപ്പമുണ്ട്
പരസ്പരം സ്വയം സമർപ്പിക്കാത്ത
ഇനിയെന്താണ് നമ്മിലുള്ളത്
ജീവിതവുമായി അഭേദ്യമായി
ബന്ധപ്പെട്ടു കഴിഞ്ഞ നിന്നെ
എങ്ങിനെയാണ്,യെനിക്ക് മറക്കു
വാൻ കഴിയുക