malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, നവംബർ 30, ബുധനാഴ്‌ച

ചോദ്യം




കണ്ണീർ കയത്തിൽനിന്നൊരമ്മ
ചോദിക്കുന്നു
പ്രാണപ്പിടച്ചിലായൊരു ഭാര്യ
ചോദിക്കുന്നു
അശാന്തിപർവമായൊരു പെങ്ങൾ
ചോദിക്കുന്നു
തിളയ്ക്കും തേങ്ങലായൊരു മകൾ
ചോദിക്കുന്നു
കണ്ടുവോ നീയെൻ മകനെ, കാന്തനെ -
കൂടപ്പിറപ്പിനെ, യച്ഛനെ
രാവു വെള്ളകീറവേ കൊറ്റിനായ്
പോയോനെ
ഒറ്റുവാനവനൊന്നും തെറ്റു ചെയ്തീലല്ലോ?
ഞങ്ങൾതൻ പ്രാണന്റെ യവസാന രക്ഷകൻ
അറിയുമോ അവനെ നീ?
തടഞ്ഞു നിർത്തുന്നു കണ്ണീരും, കൈകളും
എന്തു ചൊല്ലീടും ഞാൻ?
നെഞ്ചകം പൊള്ളുന്നു
എന്നെ ഞാൻ കൊല്ലുന്നു
ചുടലപ്പറമ്പിലെ ചിതയിൽ
ഞാനെന്നെയുയർത്തിക്കിടത്തുന്നു

വിധി



മിഴിയിലൊരു പുഴയൊളിപ്പിച്ച്
അവൾ കാത്തിരുന്നു
കഞ്ഞിപ്പശ മുക്കിയ മല്ലു മുണ്ടിന്റെ
ശബ്ദമായെന്നെ നെഞ്ചിലൊളിപ്പിച്ചു
എന്റെ നിശ്ശബ്ദസാഹിതിയിൽ
കാല്പനിക സൗന്ദര്യം വരച്ചു ചേർത്തു
കളകളം പാടുന്നുണ്ട് അവളുടെ കണ്ണുകൾ
ഇലത്താളമാകുന്നുണ്ട് അവളുടെ ചുണ്ടുകൾ
തകിലു കൊട്ടുന്നുണ്ട് എന്റെ നെഞ്ചിടുക്ക്
ചങ്ങമ്പുഴ ചന്തമെന്ന് അവളുടെ കൊഞ്ചൽ
കവിതയുടെ കിന്നാരമുള്ളവളുടെ ചാറ്റൽ
മഴയിലാണ്
ഞാൻ കുളിർന്നു പോയത്
ഇന്ന്; കയറെടുക്കാൻ വിധിക്കപ്പെട്ട
കവിയാണു ഞാൻ

ബന്ധം




ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്നേ
നമ്മളൊന്നായിരിക്കണം
ഇന്നുമാമോഹന സ്വപ്നത്തിന്റെ
ശൽക്കങ്ങൾ
നേത്രപടലത്തിൽ പതിച്ചു കൊണ്ടേ
യിരിക്കുന്നു
കുന്നിനു മുകളിലെ കുലച്ചു നിൽക്കുന്ന
ആകാശവില്ലിലേക്ക് ഇരു ചിറകും വീശി
ഞാൻ കുതിക്കുന്നു
പെണ്ണേ നീയൊരു രാജ്യമാകുന്നു
ഇരുൾ പ്രഭാതത്തിൽ നിന്ന്
വെയിലിന്റെ വിരലും പിടിച്ച്
ഉച്ചയുടെ ജ്വാലാ വിരി തെറുത്തു മാറ്റി
നിന്റെ കുന്നുകൾക്കും, പുഴകൾക്കും -
കന്യാവനങ്ങൾക്കും മീതെ
സ്വപ്നങ്ങളുടെ, യേകാന്തവീഥിയിലൂടെ
സൂചിമുനകളുടെ നിശ്ശബ്ദ കുടീരമാകുന്ന
നിന്നിലേക്ക്
കെട്ടടങ്ങിയ കൊടും ശൈത്യത്തിലേക്ക്
വികാരങ്ങളുടെ മണലാരണ്യങ്ങളിലേക്ക്
നനഞ്ഞ തീത്തുള്ളികളായി ഇറ്റിറ്റു വീണ്
മിത ശീതോഷ്ണത്തിന്റെ കാറ്റായ് ഞാൻ
പതിക്കുന്നു

മുത്തലാക്ക്



പകലിരവില്ലാതെ,യവൾ
ഘടികാരത്തിന്റെ ചംക്രമണം പോലെ.
എന്നിട്ടും, അവളെ ഒരു വണ്ടിക്കുതിരയെ
പ്പോലെ
ഉപയോഗിക്കുന്നു
ഒരുഴവുകാളയെപ്പോലെ പെരുമാറുന്നു.
താൻ ജനിച്ചു വളർന്നനാട്, കൂട്ടുകാർ -
സായാഹ്നസവാരികൾ.
നീ ഏറ്റവും കുടുതൽ സ്നേഹിക്കുന്ന
വീട്ടിൽ നിന്നെങ്ങോട്ടു പോകുന്നുവെന്ന് -
ചോദിക്കുന്ന നക്ഷത്രങ്ങൾ.
അറിയാതെ, യാകാശത്ത് നോക്കി പോകുന്നു
പെണ്ണേ നിന്റെ മൊഞ്ച്
നിന്റെ മഞ്ചലാകുന്നു
നീഭാര്യയായിട്ടും, അമ്മയായിട്ടും
കഷ്ട്ടതയുടെ പര്യായമായിട്ടും
മുത്തലാക്ക് നിന്റെ തലയ്ക്കുമേലെ
തൂക്കിയിട്ടിരിക്കുന്ന ഏറ്റവും പുതിയ
ഖഡ്ഗമാകുന്നു
..........................................
മഞ്ചൽ = മയ്യത്തു കട്ടിൽ

ഇച്ഛ



കാലമേ,
നിന്റെ,യിച്ഛകൂടാതെ, യൊരിലപോലും
പൊഴിയുന്നില്ല
ഒരുകിളി പോലും നിലംപതിക്കുന്നില്ല
കണ്ണുനീർതുള്ളി പോലെ മഞ്ഞുതുള്ളികൾ
ഇറ്റിറ്റു വീഴുന്നു
ഉടുപ്പിന്റെ തുമ്പിൽ പിടിച്ച് വിതുമ്പിക്ക രയുന്ന
കുഞ്ഞിനെപ്പോലെ,യിലകൾ വിറക്കുന്നു
സ്വപ്ന സമാനമായ ഓളപ്പരപ്പിലേക്ക് നോക്കി
ഹ്ലാദ മുതിർക്കുമ്പോൾ നാമറിയുന്നില്ല
അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരും
നിസ്സഹായതയുടെ നെടുവീർപ്പുമതെന്ന്
വേദനയും പേറിവരുന്ന പ്രാർത്ഥനക ളതെന്ന്
കാതങ്ങൾക്കപ്പുറം, കടലുകൾക്കപ്പുറം
കലഹങ്ങളും, യുദ്ധവും ചവച്ചു തുപ്പിയ
വരുടെ
ചോരയും കണ്ണീരുമെന്ന്
നോക്കൂ..... മൃദുലമായി തഴുകുന്ന,യീ
കൊച്ചോളം
ഒരു കുഞ്ഞു കരമല്ലാതെ മറ്റെന്താണ്!
കണ്ടില്ലെ പാഞ്ഞു വന്ന് പാൽനുര ചിത
റുന്നത്
അത് അമ്മ മനമല്ലാതെ മറ്റെന്താണ് !!
പ്രഭാതശോഭ പോലെ ജ്വലിച്ചു നിൽക്കുന്ന
നാമറിയുന്നില്ലല്ലോ
കാലത്തിന്റെ, യിച്ഛയാണ് നമ്മളെന്ന്

പുഴയുടെ പിറവി




കണ്ണീരു വീണു കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു
പുല്ലാങ്കുഴലിന്റെ സങ്കടമാണ്
സംഗീതമെന്നറിയാൻ
മുളങ്കാടിനോടു ചോദിക്കണം
മറ്റുള്ളവരുടെ സന്താപമാണല്ലോ
നമ്മുടെ സന്തോഷം
ഗാന്ധിയുടെ നാട്ടിൽ തന്നെ
ഗാന്ധാരിയും, ഗോക്കളും, ഗോഡ്സേയും
ആടൽ വാരിപ്പുതച്ച് അടിവെച്ചു നടക്കുമ്പോൾ
ഇമ്പമോടെ പെൺകിടാങ്ങൾ അമ്പല
ത്തിലേക്ക് നടക്കുന്നു
കമ്പമില്ലാതില്ല കാണാൻ
കലമ്പലാണുള്ളിൽ
കൊത്തുവാനൊരു കരാളസർപ്പം
കാത്തിരിപ്പുണ്ടെവിടെയും മക്കളേ,
മൗനക്കടലിനുള്ളിൽ മുറിവിൻ
തിരതിളക്കുന്നു
കണ്ണീരു വീണ് കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു

തിരിച്ചറിവ്




തിരിച്ചറിവിൻ തിരിനാളം
ജ്വലിച്ചു നിൽക്കണമുള്ളിൽ
അബോധത്തിൻ കപോതകത്തെ
വിറച്ചു നിൽക്കണമുള്ളിൽ
അന്വേഷണത്തിൻ അസ്ത്രമെന്നും
മൂർച്ച കൂട്ടണമുള്ളിൽ
സത്യമെന്ന് നൂറുവട്ടം
തീർച്ച കൂട്ടണമുള്ളിൽ
കാഴ്ച്ചകളുൾക്കാഴ്ച്ചയായി
തുഴഞ്ഞു നിൽക്കണമുള്ളിൽ
കള്ളമേകും ഉള്ളിരുളിൽ
ഭള്ള് മാറ്റണമെന്നും
' ഇന്നു ഞാൻ നാളെ നീ '
ഓർത്തുവെക്കണമെന്നും

മറക്കുവാൻ വയ്യാ.....




ഓർമ്മകളൊക്കെയുംനുള്ളിക്കളയാം ഞാൻ
കിനാക്കാണുമെന്നോർത്തു,റങ്ങാതി
രിക്കാം ഞാൻ
അന്നുനീതന്നുളള രതിരസചിത്രങ്ങൾ
എന്നേക്കുമായി,യെറിഞ്ഞുടച്ചേക്കാം
ഞാൻ
കണ്ണാ- ന്ന് ഉള്ളം നിറഞ്ഞു വിളിച്ചത്
കണ്ണേനി,കരളിൽ നിന്നെന്നേപിഴു
തില്ലെ
പാതിയിൽ ചതിച്ചൊരു പ്രണയമേ
കേൾക്കനീ
കാത്തു കാത്തിന്നുമിരിക്കുന്നഞാ
നിതാ
നിനക്കായി, യെല്ലാം ത്യജിക്കുന്നു
സത്യം
എങ്കിലുമൊന്നുണ്ട് നീയിതു കേൾ
ക്കണം
ഒരിക്കലും നിന്നെ മറക്കുവാൻ വയ്യാ....

പുതുവെളിച്ചം



ആർത്തനാദങ്ങളും
വീർത്ത മൗനങ്ങളും
നേർത്തുനേർത്തൊടു
ങ്ങുന്ന
ശ്വാസനാദങ്ങളും
പിന്നെയൊരട്ടഹാസ-
മിടിത്തീ
പെറ്റു പോറ്റിയോരമ്മ
തൻകബന്ധം
ആദിയിൽ ഏദനിൽ നിന്ന്
തുടങ്ങി
ഇതിനവസാനമിനിയെന്നോ?!
അറിയില്ലറിയില്ലെനിക്കൊന്നു
മേ
ദുരമൂത്തൊരീക്കാലയാനം
എങ്കിലും; പ്രതീക്ഷതൻ
അർക്കാംശുവന്നൊന്നെ
ത്തിനോക്കുന്നുണ്ടിടയ്
ക്കിടേ.
പുത്തൻപുലരി വന്നിന്നെ
ന്റെ വാതിലിൽ
മുട്ടിവിളിക്കുകയല്ലോ
കിളികൾ തൻകൂചനം
നേർത്തു കേൾക്കുന്നു
ഞാൻ
'വെളിച്ചമേനയിച്ചാലും '





ഉടഞ്ഞുപോയ പാട്ടിന്റെ ചീളുകൾ




അന്നൊക്കെ ഞാനെത്തുമ്പോൾ
നിന്റെ മിഴികളിൽ തൊട്ടാവാടി
മുളക്കുമായിരുന്നു
എന്റെ വാക്കുകളെ നീ ഗോതമ്പു
മണികൾ പോലെ കൊറിക്കുമായി
രുന്നു
നീ പ്രണയത്തിന്റെ ഒരു നാരു കൊണ്ട്
നമ്മെയൊന്നിച്ചു കെട്ടി
നിന്റെ ഹൃദയത്തിന്റെ, യാഴങ്ങളിൽ
ഞാൻ മുങ്ങിത്തപ്പി
അപ്പൊഴൊക്കെ കുട്ടിക്കാലത്തെ
നക്ഷത്ര ഭൂപടമായിരുന്നു നിന്റെ
മിഴികളിൽ
അന്നൊരിക്കൽ നീ പറഞ്ഞു
നമ്മുടെ ഹൃദയം ഒരു വൃക്ഷമായി
വെച്ചുപിടിപ്പിക്കണമെന്ന്
പ്രണയത്തിന്റെ പൂക്കളായ് നമുക്ക്
വിരിയണമെന്ന്
പിന്നെയെന്തിനാണ് നീ പ്രണയത്തിന്റെ
കോപ്പ
എന്നിൽ നിന്നും യെടുത്തു മാറ്റിയത്
സ്നേഹത്തിന്റെ മസൃണതയിൽ
ഖരത്വം കലർത്തിയത്
ജീവിതത്തിന്റെ വഴിയിൽ മുമ്പെങ്ങും
ഞാൻ ഇത്രയും ഏകാകിയായിട്ടില്ല.
പഴയ പോലെ വൈകുന്നേരം
എന്റെ പാട്ടുകൾനീകേൾക്കാറുണ്ടോ
കിടപ്പുമുറിയിൽ, അടുക്കളയിൽ, ഇട
നാഴിയിൽ
നിനക്കായ് മാത്രം പാടിയ പാട്ട്.
കഴിഞ്ഞു പോയ സന്ധ്യകളിൽ നിന്റെ
ഹൃദയത്തിന്റെ,യിണ
നിന്നെ കാണാതെ തേടി തളർന്നതും
തേങ്ങിക്കരഞ്ഞതും നീഓർത്തിട്ടുണ്ടോ?
ഞാനിപ്പോൾ ഒരു ശവം
മരിച്ചു കൊണ്ടേ യിരിക്കുന്ന ശവം

2016, നവംബർ 26, ശനിയാഴ്‌ച

ഫിദലിന് ....!




പ്രീയ ഫിദൽ,
വേണ്ടതില്ലൊട്ടുമേ,യാശങ്ക, വേദന
സങ്കടൽ തീരത്തു വന്ന്
സിന്ദൂരമാലകൾ തന്നവനല്ലോനീ
ഏന്തുമാതുഴഞങ്ങൾ
നിൻപിൻമുറക്കാർ
സംഗ്രാമ ഭൂമികൾ പിന്നിടും,യിതു
തീർച്ച
തുഴഞ്ഞെത്തിടും ഞങ്ങൾ
ആ സ്നേഹതീരത്ത്.
അറ്റകൈയിന്നും അണയാതെയുള്ളിൽ
ഇറ്റിറ്റു വീഴും നിണമായ് ജ്വലിപ്പുണ്ട്
കാളിയൻ കാളിന്ദി,യേറെ കലക്കിടാം
കഷ്ട്ടതയെങ്ങുമേ,യേറെ വിതച്ചിടാം
കാളിയ നിഗ്രഹം അതു തീർച്ചയോർക്കുക
കാലനു പോലും തടുക്കായ്കയോർക്കുക
പ്രീയ ഫിദൽ,
പാറിടും കാടും, മലകൾക്കു മേലെയും
താഴെ ചതുപ്പും, തടാക മദ്ധ്യത്തിലും
നീയുയർത്തീടിന അക്കൊടി
പിന്നെയും കാറ്റുകൾ പാടിടും നിൻ കഥ
പിന്നെയും കാലമുയർത്തിടും നിൻ കൊടി
                 .....................................
അറ്റകൈ :- വധിക്കപ്പെട്ട ചെ യുടെ ഇരു
കൈകളും അറുത്തിരുന്നു

2016, നവംബർ 22, ചൊവ്വാഴ്ച

ഏകാന്തം



ജീവിതത്തിന്റെ ഒട്ടകപ്പുറത്തേറി
ഞാനലയുന്നു
ഏകാന്ത ജീവിതത്തേക്കാൾ നല്ലത്
മരണമെന്ന് തോന്നുന്നു
മടുപ്പിന്റെ,യീതടവറ
ജീവന്റെ അടിവേരിനെസ്പർശിക്കുന്നു
പ്രണയമില്ലെങ്കിൽ ഇന്ദ്രിയങ്ങൾ കൊണ്ട്
അറിഞ്ഞതെല്ലാം വ്യർത്ഥം
പ്രകാശ വഴികളിലെല്ലാം ഇരുളാഴം
സൂചിക്കുഴയിലൂടെ നൂലുപോലെ നൂർന്നു
വന്ന ജീവിതം
തുന്നിച്ചേർക്കാൻ കഴിഞ്ഞില്ലല്ലോ
യിതുവരെ
പലവർണ്ണങ്ങളിൽ തുന്നിയെടുക്കേണ്ട
ഒരു ജീവിതം
നിറംകെട്ട് നിലത്തു കിടക്കുന്നു
പ്രണയത്തിന്റെ വർണ്ണകസവു വെച്ച്
തുന്നിയെടുക്കണം ഒരു കവിത

വൃദ്ധ കവിത




കഥയുടെ ഒരു ചെപ്പ്എവിടെ നിന്നോ
കിലുങ്ങുന്നുണ്ട്
പുഴയോട് പുന്നാരം പറഞ്ഞ്
കൊയ്തു കഴിഞ്ഞ വയലിലൂടെ നടന്ന്
ഇലഞ്ഞിത്തറയിലിരുന്ന്
കഥ പറയുന്ന ഒരമ്മൂമ്മചെപ്പ്
ഓർമ്മയുടെ നീലക്കയത്തിൽ നിന്ന്
ഉറവയെടുക്കുന്നുണ്ട്.
മൗനത്തിന്റെ മന്വന്തരങ്ങളിലാണിന്ന്
ഇരുൾ രോമങ്ങളുടെ സാന്ത്വനങ്ങൾ
പോലുമില്ലാതെ
വേരുകളില്ലാത്ത കിനാവുകളിലൂടെ
ആകാശത്ത് ആശയുടെ ഒറ്റ നക്ഷവു
മില്ലാതെ
കഥയുടെ കഥകഴിഞ്ഞ,യിക്കാലത്ത്
കൂട്ടം തെറ്റിയലയുന്നുണ്ട് ഒരു വൃദ്ധ കവിത

വിലാപം




ഓമനേ, നിൻ ശാപവചനങ്ങളുണ്ടെന്റെ
നെഞ്ചിൽ ഉലയുന്ന തീയായ്
തോർച്ചയില്ലാത്തൊരു വാക്കിന്റെ
മൂർച്ചയായ്
മാറിൽ തറച്ചിരിപ്പുണ്ട്
എങ്കിലും നിന്റെയീ കടലിലെ കടവിൽ
ഞാൻ
തോണിയടുപ്പിച്ചിരിപ്പൂ
സ്നേഹം സ്വരൂപിച്ചു കൂട്ടുവാനേ പറ്റൂ
തൂവിത്തെറിപ്പിക്കാൻ വയ്യെനിക്ക്
ഓമനേ, ഉത്തര ദിശ നോക്കി നിൽപ്പുനീ
ദക്ഷിണ ദിശനോക്കിനിൽപ്പു ഞാനും
കത്തുന്ന വേദന ബഡവാഗ്നിയായെന്നിൽ,
നിന്നിൽ വിലാപമുലയുന്നുണ്ട്
കടലിന്റെ യാഴവും, ദാഹവും കടലിന്റെ,
മാസ്മര ശക്തിയും പ്രണയം
എണ്ണിയാൽ തീരാത്ത നക്ഷത്രമായ്
ഹൃത്തിൽമിന്നിത്തിളങ്ങും പ്രണയം
ഓമനേ, കുറ്റം പറയുവാനില്ല ഞാൻ
കാറ്റായ് പരത്തുവാനില്ല
എന്നിൽ തറഞ്ഞ നിൻവാക്കു നീറികത്തി
ഉരുകിയൊരിക്കൽ തിരിച്ചെത്തിയേക്കാം

2016, നവംബർ 18, വെള്ളിയാഴ്‌ച

സൂര്യകാന്തി




ഒരിക്കൽ എനിക്കൊരു
മഞ്ഞ നിറമുള്ള പെണ്ണുണ്ടാ
യിരുന്നു
സൂര്യകാന്തിപ്പെണ്ണ്
ഇന്നെനിക്ക് അവളില്ല
സൂര്യകാന്തി മഞ്ഞയുമില്ല.
ഒരിക്കലവളെന്നോടു ചോദിച്ചു:
എന്റെ രാത്രിക്ക് നിറം പകരു
വാൻ നീവരുമോ ?
എന്നും ഒർമ്മക്കാനെന്നും പറഞ്ഞ്
അന്നവളെന്റെ കാത് മുറിച്ച്
കൊണ്ടുപോയി
പിന്നെ കണ്ണുകളും.
ഞാനവളെ വാക്കുകളാൽ കാണുക
യും കേൾക്കുകയും ചെയ്തുകൊ
ണ്ടിരുന്നു
ഇന്നവൾ കത്തിയെടുത്ത് കൈയിൽ
തന്ന്
നാക്കരിഞ്ഞുതരണമെന്ന് ചൊല്ലുന്നു!
നീയെന്റെ സൂര്യകാന്തി മഞ്ഞയെന്ന്
കൊഞ്ചുന്നു!!

ഒഴുക്ക്




ഉപചാരങ്ങളുടെ
ചാരങ്ങൾ കെട്ടടങ്ങി
ഇവിടെ സ്വപ്നങ്ങൾനിരോധി
ച്ചിരിക്കുന്നു!
പുറത്ത് മഴ പെയ്തൊഴിഞ്ഞു
പ്രഭാതംകോട്ടുവായിട്ടു
സുരതം കഴിഞ്ഞ പെണ്ണിനെപ്പോലെ
മണ്ണ് തളർന്നു കിടന്നു
പുഴയുടെ പുളിനത്തിൽ
വർഷങ്ങൾ പഴുത്തയിലകളായ്
പൊഴിഞ്ഞു പോയിട്ടും
വളരാത്തവൃക്ഷത്തിനരികിലേക്ക_
വൻ നടന്നു
പുഴ, മീൻ മിഴികാട്ടി വിളിക്കുന്നു!
കറുത്തപാറ, കവിളിലെ കാക്കപുള്ളി
പോലെ തിളങ്ങുന്നു
സുന്ദരിയായ പെണ്ണിനെപ്പോലെ പുഴ
അവന്റെയുള്ളിൽ പുളഞ്ഞൊഴുകി
അവൻ അവളിലേക്കമർന്നു
ആസക്തിയുടെ ആയിരം കൈകളാൽ
അവളവനെ തഴുകി
അവളുടെ, യാഴങ്ങൾ തേടി
അവൻ കാലത്തിലൂടെയൊഴുകി

നഷ്ട്ട ബോധം




നിന്നിൽ നിന്ന് ഉതിർന്നു വീഴുന്നതും
പെയ്തു തീരുന്നതും
നഷ്ട്ട ബോധമാണെന്നെനിക്കറിയാം
അവനായിരുന്നില്ലെ നിന്നെ യൗവന
ത്തിലേക്ക്
തിരികേ കൊണ്ടുവന്നത്
എത്ര നിറഞ്ഞു തുളുമ്പിയിട്ടുണ്ട് നീ
അവനാൽ
എത്ര പൂത്തു വിടർന്നിട്ടുണ്ട് നീ
അതിനാൽ
എത്ര കൊറിച്ചിട്ടുണ്ട് സൗഹൃദം
എന്നിട്ടും; പ്രണയത്തിന്റെ ഉന്മത്താവസ്ഥയിൽ
കലഹമായിരുന്നു നിനക്ക് കൗതുകം
വേർപിരിയലായിരുന്നു പ്രീയം
ഇന്നലെ വരെ ഞാൻ കരുതിയിരുന്നത്
അവനും, നീയും ഒന്നാകുന്നതാണ്
പ്രണയമെന്നാണ്
എന്നാൽ; ഇന്നെനിക്കറിയാം
തന്നത്താൻ മുറിഞ്ഞ് രണ്ടാകുന്നതാണ്
പ്രണയമെന്ന്

2016, നവംബർ 15, ചൊവ്വാഴ്ച

മരണ വീട്ടിൽ




മരണവീട്ടിൽ
മൗനംതളംകെട്ടി നിൽക്കുമ്പോൾ
മുരിക്ക് മരത്തിലേക്ക് നിങ്ങൾ
നോക്കിയിട്ടുണ്ടോ?!
മൂകമിരിപ്പുണ്ടൊരു ബലികാക്ക.
അതിന്റെ കാകദൃഷ്ട്ടിയും,
ഘ്രാണശക്തിയും നോക്കൂ!
അതൊരു കാക്കയുടേതല്ല
മുജ്ജന്മത്തിലെ,യാരുടേതോപോ
ലെയാണ്
നനഞ്ഞകൈകൊണ്ട് മൂന്നുവട്ടം
മുട്ടിവിളിക്കുമ്പോൾ
എന്റെ മുന്നിൽ കൈകെട്ടിനിൽക്കു
വാൻപോലും ത്രാണിയില്ലാത,
ഞാനുരുട്ടിയഉരുളമാത്രം തിന്നു
വളർന്ന
നിന്നരികിലേക്ക് ഞാൻ വരുന്നത്
നിന്റെ മേന്മകൊണ്ടൊന്നുമല്ല
ഇനിയും നീ അന്ധവിശ്വാസത്തിന്റെ
അതിരുകൾക്കപ്പുറത്തേക്ക് പോകു
മെന്നുള്ളതുകൊണ്ടാണ്

സന്ധ്യ




കുമ്പളക്കുരുപോലെ
ചന്ദനക്കുറിതൊട്ട്
കമ്പിതഗാത്രി സന്ധ്യ
അരികത്തണയവേ
വൃശ്ചികക്കുളിരേറ്റ് കൂനി
യ,യരയാലിൻ,യിലകൾ
സന്ധ്യാനാമ, മന്ത്രണം പൊ
ഴിക്കവേ
സന്ധ്യതൻ മൃദുകരം വക്ഷസ്സിൽ
തൊടുന്നേരം
ഇക്ഷിതിയാകേ കോരിത്തരിച്ച
ങ്ങിരിക്കുന്നു
ചുംബിച്ചു ചുവന്നുള്ള തുടുത്ത
കവിൾത്തടം
കാറ്റിൻ കൈകളാൽ മെല്ലെ
തൊട്ടു നോക്കീടുന്നേരം
തിടുക്കത്തിനാൽ നീല കരിം -
ചായൽ ക്കെട്ടൂർന്ന്
രാത്രി തന്നിരുട്ടിലേക്കവൾ നട
ന്നേറീടുന്നു

കിളിയോട്



പഞ്ചവർണ്ണക്കിളി പെൺകിടാവേ
പുഞ്ചിരി മാഞ്ഞു നീ നിൽപ്പ തെന്തേ
പുഞ്ചനെൽപ്പാടക്കതിർക്കുലകൾ
പിഞ്ചു കരം നീട്ടി നിൽപ്പതില്ലേ
തൂ മലർത്തോപ്പിലെ ചെമ്പനീരിൻ
പൂവും നിനക്കിന് വേണ്ടന്നായോ
സുന്ദര സ്വപ്നങ്ങൾ കണ്ടു കണ്ട്
സുന്ദരി കോൾമയിർ കൊണ്ടിടണ്ടേ
പ്രണയം പതയുന്ന പാട്ടുമായി
തൈമണിക്കാറ്റെത്ര വീശിനിന്നു
നീൾമിഴി പെണ്ണാളെ നീലമിഴിയാളെ
രാഗം തുളുമ്പുന്ന തേൻകിളിയേ
പഞ്ചവർണ്ണക്കിളി പെൺകിടാവേ
മിണ്ടാട്ടമില്ലാതെ നിൽപ്പ തെന്തേ
തൃഷ്ണ വറ്റീടുവാൻ കാര്യമെന്തേ
കൃഷ്ണേ നീയെന്നോട് ചൊല്ലുകില്ലേ
പ്രീയനായുള്ളവൻ കാത്തു നിൽപ്പൂ
പ്രണയിനീ,നീയരികത്തണയൂ

വീണപൂവ്




കുഞ്ഞു വീടിനു മുന്നിലെ
ചെറിയ പുഴയരികിൽ
പാതിരാവിൽ നിലവിളി നില
ച്ചുപോയ
ഒരു പെങ്ങൾ കിടക്കുന്നു.
ഒഴുക്കു നഷ്ട്ടപ്പെട്ട ഒരു പുഴ
യാണവൾ
വിടരുംമുമ്പേ വാടിവീണ ഒരു
പൂവാണവൾ
വരച്ചു ചേർത്ത പോലെയുണ്ട
വളെന്നുള്ളിൽ .
അകം നിറഞ്ഞ കറുപ്പിൽ തെളി
ഞ്ഞു നിൽപ്പുണ്ടവൾ
എന്താണവളുടെ പേര്?
കൊല്ലപ്പെട്ട പെണ്ണിന് പേരെന്തിന്?!
തെച്ചിക്കാട്ടിലേക്ക് ചോരത്തുള്ളി
തെറിച്ചിരിക്കുന്നു
പച്ചപ്പിനിടയിൽ ചുവന്ന പൂക്കളായ്
തിളങ്ങുന്നു

ഇന്നും.... !




മോഹ പത്രം നിലച്ചുപോയ്
മേഘ മൂകം പടർന്നു പോയ്
ശ്വാസ താളമിടയ്ക്കിടേ
താള ഭംഗംഭവിച്ചു പോയ്
പാതവക്കത്തെന്നുമാ
നമ്മൾ കാറ്റേറ്റുനിന്നൊരാ
കുറ്റനരയാൽ മരച്ചോട്ടിൽ
കാത്തു നിൽക്കുന്നു,യിന്നും ഞാൻ
വരില്ലനീയെന്നറിഞ്ഞിട്ടും
പടിയടച്ചു പോയെന്നിട്ടും
പിരിയുവാൻ മടിയാലെമനം
എന്നുമെന്നെ നടത്തുന്നു
ചുംബിച്ചു, ചുംബിച്ചു ചുവന്നുള്ള
സുന്ദര സന്ധ്യ മൂർച്ചിക്കവേ
മിന്നുമുഡുക്കളായോർമകൾ
ഉള്ളം താഡിച്ചു കൊണ്ടിരിക്കുന്നു

പിണക്കം




മൗനമെത്ര കുടിച്ചിട്ടും പ്രിയേ,
മദിരയായ് ഭവിക്കുന്നുവോ ?!
ജീവിത സന്ധ്യയിലാണു നാം
ഇരുളകലെയല്ലെന്നോർക്കുക.
ഒരു നിമിഷം; പരസ്പരം മിഴികളി_
ൽ നമ്മളില്ലയോ
തൊണ്ടയിൽ പിടയുമൊരേകാന്ത
രോദനം ഉണരുന്നില്ലയോ.
ചുണ്ടിൽ ചെണ്ടുമല്ലി പോൽ
കവിത പൂത്തകാലവും
പരസ്പരം ചേർന്നു നിന്നു നാം
ചിറകു നീർത്ത കാലവും
സ്മരണ തിരളും സ്മാരക
സ്തൂപമായി ചിന്തയും
അലയടിച്ചുയർന്നിടും
അഴിമുഖമായ് ഹൃദയവും
എന്തിനായ്പ്രിയേയിനിയും നാം
പിണക്കം പൂണ്ടു നിൽക്കണം

ആയുസ്സ്




ഫുല്ല പുഷ്പത്തിന്റെ യാ,യുസ്സ്
മാത്രമേ
നമ്മിലാ,നന്ദാനുഭൂതിയെന്നോർക്കുക
ഫാലത്തിൽ തൊട്ടുതലോടിനിൽക്കേ
ണ്ടവർ
ഫൂലൽക്കാരമെന്തിനു മെന്നതോർത്തീ
ടുക
സഞ്ചാരികൾ നമ്മളീബ്ഭൂമിയിലൊട്ടു
ചുറ്റിത്തിരിഞ്ഞൊന്നു പോകുവാൻ
വന്നവർ
സഞ്ചിത സ്നേഹത്തിൻ സത്യമാകേണ്ടവർ
സാന്ധ്യസിന്ദൂരമായ് പൂത്തുനിൽക്കേ ണ്ടവർ
പ്രേമത്തെതന്നേനി,കാവലാളാക്കണം
അമ്പിളിയായ് തന്നെ കുമ്പിട്ടു നിൽക്കണം
പരിചയമില്ലാത്ത നാം രണ്ടു പേർ ചേർന്ന്
എല്ലാം പരിചയിച്ചൊന്നായിത്തീരണം
മാദകമായി മരണമെത്തുമ്പോഴും
ആനന്ദമായി, യണിഞ്ഞിരുന്നീടേണം

2016, നവംബർ 12, ശനിയാഴ്‌ച

മത്സ്യ പ്രണയം




കുളത്തിലേക്ക് കാലു നീട്ടിയിരിക്കുമ്പോൾ
നീ മത്സ്യപ്പെട്ടാണ്
പാദങ്ങളിലിക്കിളിയിട്ട്
പ്രണയത്തിന്റെ,യാദ്യ,യടയാളംകാട്ടിയത്
പിന്നെയത്പതിവായി
നിന്റെ സ്പർശത്തിൽ, തൊട്ടുതലോടലിൽ
എന്നിൽ പ്രണയം പൂത്തു വിടർന്നു
ഞാൻ കോരിയെടുക്കുമ്പോഴൊക്കെ
നീ വഴുതിക്കളിച്ചു
മോഹത്തിന്റെ, യൊരു തളിർ വല
നീയെന്നിലേക്കെറിഞ്ഞു
ഞാൻ നിന്റെയിരയെന്ന് അറിഞ്ഞിരുന്നില്ല
വെട്ടിമുറിക്കുവാനോ, പൊരിച്ചെടുക്കു വാനോ
ഞാൻ കൊതിച്ചില്ല
എന്നിലേക്കടുക്കുവാൻനി,തീരെ കൊതിച്ചില്ല
ഇന്നു നീയെന്നെ വിരഹ, ഹിമശീതജല
ത്തിൽ കിടത്തിയിരിക്കുന്നു
കൈയെത്താതകലത്തിൽ നീന്തിക്കളി
ക്കുന്നു

വസന്തം




ക്ഷണികമല്ലയോ ജീവിതം
ഹിമകണിക പോലത്കളകയോ
പ്രണയമല്ലാതെന്തുണ്ട് ജീവനിൽ
പ്രീയമായ് നമുക്കോർമിച്ചു വെയ്
ക്കുവാൻ
ചിരിയും, കണ്ണീരും കലർന്നതെങ്കിലും
പാവനം മൂല്യമാർന്നയീജീവിതം
പരസ്പരം പാരിൽ കെറുവിച്ചു നിന്നിട്ട്
കാര്യമെന്തുണ്ട് ചൊൽക നീ
വണ്ടിൻ വേണ്ടാതീനമെന്തെന്ന്
പരിഭവിക്കാറില്ല പൂവുകൾ
മധുനുകർന്നു നാം മേൽക്കുമേൽ
സ്നേഹ-
സരിത്തു പോലെ വിളങ്ങണം
പരിഭവിക്കാതെ പ്രേമ പരിമളം
പരത്തി ജീവിതം വിടർത്തണം
നറും സുമങ്ങളായ് ലസിക്കണം
വസന്ത വർണ്ണമായ് പൂക്കണം

2016, നവംബർ 6, ഞായറാഴ്‌ച

നോവ്




നോവുകളെന്നെ നൊട്ടിനുണയുന്നു
അമ്ലമായ് വന്നെന്നുള്ളം പൊള്ളിക്കുന്നു
പാമ്പായി ജീവന്റെ കാമ്പിനെ തീണ്ടുന്നു
കാമനതൻ പ്രാണ പാശം പറിക്കുന്നു
പ്രണയമെന്നെ പറഞ്ഞു പറ്റിക്കുന്നു
പ്രീയതരമെല്ലാം കൈവിട്ടു പോകുന്നു
വാഗ്ദത്തഭൂമി കവർന്നെടുത്തവർ
കുരിശിൽ തറച്ചെന്നെ കുന്നുകയറ്റുന്നു
ഒറ്റയാക്കില്ല,യെന്നു പറഞ്ഞവൾ
ഒറ്റിക്കൊടുത്തു പുതു കൂറു പുതുക്കുന്നു
കോവലനായെന്നെ നെഞ്ചിൽപാർത്തു
ള്ളവൾ
ഇരട്ടച്ചിലമ്പിട്ട് നൃത്തം ചവിട്ടുന്നു
കാമാർത്തയായി വരിഞ്ഞുമുറുക്കിയോൾ
കാള സർപ്പമായ് നെറുകയിൽ കൊത്തുന്നു
വേദന തിന്നാൻ പിറന്നോരു ജന്മം ഞാൻ
വേദിവിട്ടെന്നേയ്ക്കും പോയ് മറഞ്ഞീടുന്നു

ചിരി




ചിന്തിച്ചിടാൻ നേരമൊട്ടമില്ലാർക്കും
ചിരിച്ചു മയങ്ങുന്നു പൊങ്ങി പതയുന്നു
ഇന്നലെയെന്തെന്നതോർക്കാതെ നാമിന്ന്
ഇന്നിനെ വാനോളം വാഴ്ത്തിപറയുന്നു
ദുരിതക്കയങ്ങളിൽ മുങ്ങി നിവർന്നതും
ചോരക്കടലുകൾ നീന്തിക്കടന്നതും
രാവണക്കോട്ടകൾ കത്തിച്ചു,വന്നതും
പക്ഷമറുത്തു പിടഞ്ഞു കിടന്നതും
കാമാർത്ത കണ്ണുകൾ ചേലയഴിച്ചതും
ഗാന്ധാരിയായ് കണ്ണുകെട്ടിക്കഴിഞ്ഞതും
ചോരച്ച വാക്കു ചുമച്ചു കുഴഞ്ഞതും
പിറന്ന മണ്ണിൽ നിന്നു പ്രാണൻ പറിക്കുവാൻ
ധർമ്മമില്ലാ യുദ്ധമുറവയുണർന്നതും
ഒടുവിൽ വേഷങ്ങൾ വിഷം തീണ്ടി വീണതും
മരിച്ചവരല്ലാ ചരിത്രത്തിലെന്നും
തിരിച്ചറിയാതെ ചിരിക്കുന്നു നമ്മൾ

2016, നവംബർ 5, ശനിയാഴ്‌ച

ആരായിരുന്നു നീ




ആരായിരുന്നു നീ അർദ്ധനഗ്നാംഗിനി
ചെമ്പട്ടുടുത്തു ഭ്രമിപ്പിച്ച സുന്ദരി
പനങ്കുലയൊത്ത മുടിയഴിച്ചിട്ടവൾ
ഏഴിലംപാലയായ് പൂത്തു നിന്നുള്ളവൾ
പാലാഴിത്തിരയായി ചുറ്റിവരിഞ്ഞവൾ
കൃഷ്ണമണികളിൽ തൃഷ്ണ നിറച്ചവൾ
കാളിന്ദിയേപ്പോലെ കാമാർത്തയായവൾ
കളിയനെപ്പോലെ ക്രുദ്ധയായ് നിന്നവൾ
ചുണ്ടിൽ ചിരിയുടെ തെച്ചി വിരിച്ചവൾ
നിറനിലാവായെന്നു മരികത്തണഞ്ഞവൾ
പാതവക്കത്തെന്നും കാത്തു നിന്നുള്ളവൾ
ചുണ്ണാമ്പു ചോദിച്ചുകൂടേ നടന്നവൾ
പല്ലും, നഖവുമാ,യെല്ലും തൊലിയുമായ്
ഉണ്ട് ഞാനിന്നു മീയൊറ്റപ്പനക്കീഴിൽ

ജനനി




ഒരിളം കുഞ്ഞിൻ ചോര
കൂനനുറുമ്പുണ്ണുന്നു
അച്ഛനായൊരുവന്റെ, യിച്ഛ-
നിറവേറുന്നു
അമ്മയാമൊരുവളെ പിച്ചിച്ചീന്തു
ന്നു മകൻ
മദം കൊണ്ടമറുന്നു മുക്രയിട്ടു
പോകുന്നു
ഒരു പെങ്ങളെ കല്ലാലെറിയുന്നു
പാപികൾ
ചെന്നായക്കൂട്ടമായ് നൊട്ടിനുണ
ഞ്ഞീടുന്നു
ആരിവൾക്കിന്നു രക്ഷ, ആരിവൾ
ക്കിന്നു കൂട്ട് ?!
ഇവൾതൻ ദേഹമല്ലാതില്ല ദേവാലയം
വേറെ
പ്രാണനെ ദാനം ചെയ്യും ദേവിയുമില്ലാ
വേറെ
എങ്ങനെ ജന്മം നൽകും
ജനനിയെ ചുടുന്നോർക്ക് ?!

ജീവന്റെ പച്ച



ദീപകം പാടി സഖിനീ
പ്രണയച്ചിതയെരിച്ചു
മേഘമൽഹാർ പാടി
തീയണപ്പതെന്നു നീ
ഫീനിക്സായിനിയും നമ്മിൽ
പുനർജനിക്കുമോ പ്രണയം
ജീവന്റെ പച്ചയിൽ സ്വച്ഛമാം
രാഗമിനിയും പൂക്കുമോ
കിളി പാടുമോഹിന്ദോളം
സ്നേഹം സ്ഖലിക്കുമോ
നിളതൻ നിറമുലയൂട്ടി
നിലാവു നമ്മേയുറക്കുമോ
പറയുമോസഖിനീ
പ്രീയനേ മറന്നുവോ
പതിവുനേരം നോക്കി
പാർത്തിരിപ്പുണ്ടവൻ