malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സാക്ഷിക്രൂശിക്കപ്പെട്ടവന്റെ ഓർമ്മക്കായി
കുഴിമാടത്തിനരികിൽ
ഒരുകുരിശ് വെച്ചിരിക്കുന്നു.
യേശുവേ, ഒറ്റിക്കൊടുത്തവന്റെ
കുഴിമാടത്തിലും അവർ നിന്നെ
സാക്ഷിയാക്കുന്നല്ലോ!

സാക്ഷയിട്ട് സ്മൃതികളെ
മൃതിയിലും മൂടുവാൻ കഴിയില്ലെന്ന്
നീ സാക്ഷ്യപ്പെടുത്തുന്നല്ലോ.
ഒറ്റിക്കൊടുത്ത വനേയും
ഒറ്റപ്പെടുത്തില്ലെന്ന്
നീ ഓർമ്മിപ്പിക്കുന്നല്ലോ

യക്ഷിജന്മവൃക്ഷത്തിന്റെ ചുവട്ടിലിന്നു
ഞാൻ
യക്ഷിയായ് വന്ന് ഭിക്ഷ യാചിക്കുന്നു
പല്ലുംനഖവുംപറിഞ്ഞു പോയി,നി
പാനംചെയ്യുവാൻചുടുരക്തമേകുക
പരസ്പരംകൊന്നുനിങ്ങൾകുടിക്കുംരക്തത്തെ
പകുത്തു നൽകുകഅല്പമെങ്കിലും
ലജ്ജതോന്നുന്നു;പരസ്പരംഞങ്ങൾ
കൊന്നു തിന്നതിൻ കഥയില്ലയിന്നോ
ളം
മനുഷ്യർ നിങ്ങൾ മുടിചൂടാമന്നർ
അറിവിലായിരം കോൽ മുകളിലേ
റിയോർ
കൊന്നു തള്ളുന്നു കൂടപ്പിറപ്പിനെ
ചുടുചോരമോന്തിപല്ലുകൾ രാവു ന്നു
യക്ഷികൾ ഞങ്ങൾകരഞ്ഞു പോ
കുന്നു
പക്ഷിയേപ്പോലെകുക്ഷിവേവിലും
പിടയും പ്രാണനെ പിടിച്ചു നിർ
ത്തുവാൻ
അല്പമെങ്കിലുംചുടുചോരനൽകു ക

മോതിരംഅണിവിരലിൽ
അണിയിച്ചു തന്നതാണ്
അഴിക്കുവാൻ അധികാര
മില്ല, യാർക്കും
അവസാന ശ്വാസം
അടർന്നു വീഴുമ്പോൾ
നീന്റെ, യേകാന്ത ചുംബന
ത്തിൽ
ചുടുകണ്ണീർ തുള്ളിയിൽ
അത് കത്തിയടങ്ങണം
അന്ന്കെടുംനിന്റെ കണ്ണിലെ
കാഴ്ച
പിന്നെയെന്നും ഓർമ്മകളുടെ
ശ്യാമ തീരത്ത്
മഴവില്ലിൻ നിറമായി നിന്റെ
കൃഷ്ണമണിയിൽ
വർണ്ണ പ്രപഞ്ചമൊരുക്കി
ഞാനുമാ മോതിരവും വറ്റി
പ്പോയ കണ്ണീരീന്റെ
രണ്ട് സ്ഫടിക തുള്ളിയായ് നിൽക്കും

വിശപ്പ്
വിശക്കുന്നവയറിന്
കൊതിപ്പിക്കുന്ന ഗന്ധവും
ഉളളംനിറയേ ഉമിനീരും
നൽകി
പകൽ തെരുവ്.
രാത്രി വിശപ്പിന് കണ്ണീരീന്റെ
ഉപ്പ് ലായനി കൊണ്ട്
ചാവുകടൽ തീർത്ത് നീണ്ടു നിവർന്ന്
ഒരു സുഖസുഷുപ്തി.
കൈ നീട്ടി ചെന്നത്
കൈയിൽ കല്ലുമായി കാത്തു
നിൽക്കുന്നവരുടെയരികിലായി
രുന്നു
ഇതാ; തളർന്ന് ഞാൻ വീഴുന്നു
ശേഷിച്ച ഒരു കല്ല്
അത്, ക്രിസ്തുവിനുള്ളതായിരിക്കും

വസന്തത്തിന്റെ കൊടിയേറ്റം
ശിശിരമാണ് ശിരസ്സിലെന്നും
അഭയമാകുന്നത് ഭയവും
ദൈവമാണെന്നെ സൃഷ്ട്ടിച്ചതെ
ങ്കിൽ
ഏതു ദൈവം!
ഒരുതൂണുംതകർത്തു വന്നിട്ടില്ല
യിതുവരെയൊരു ദൈവവും
ശിലയുടെ മുന്നിൽ ശിരസ്സു നമി
ച്ചവർ
ചിരിച്ചു പോകുന്നത്
ശാന്തി കൊണ്ടല്ല
ശീലം കൊണ്ടാണ്
ശിരസ്സിലെ ശിശിരത്തിന്റെ ശൂല
മുനയ്ക്ക്
ഒരിക്കൽ തീപിടിക്കും
അന്ന് ഉടയ്ക്കപ്പെടും
എല്ലാ ശിലകളും
അന്ന് വസന്തത്തിന്റെ കൊടിയേറ്റം

മാളമില്ലാത്ത പാമ്പ്
ഞാൻ മാളമില്ലാത്ത പാമ്പ്
മീതെയാകാശം
താഴെ കോൺക്രീറ്റ് കെട്ടിടം
കൈയ്യൂക്ക്കാട്ടികാട്കയ്യേറി
ചുട്ടുകരിച്ചെന്റെ മക്കളെ
മാള വുമില്ല മരവുമില്ല
അറിവിന്റെ കനികൊടുത്തതിന്
ഏറെ അനുഭവിച്ചു
നാട്ടിലിറങ്ങിയാൽ നടയടിയുറ
പ്പായി
പാലു കൊടുത്ത കൈയിൽ പാമ്പ
ല്ല കൊത്തിയത്
പാമ്പിന്റെ പത്തിയാണുടച്ചത്
കൊത്തണമെനിക്ക്നിങ്ങളെ
പ്രതികാരത്തിന്റെവിഷംചീറ്റാനല്ല
പ്രകൃതിയെ വിഷ മുക്തമാക്കാൻ
കൊത്തിയ പാമ്പുതന്നെ
വിഷമിറക്കുന്നതു പോലെ

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ടെലിവിഷൻഎന്റെ വീടിന്റെനടുത്തളത്തിലു
മുണ്ട്
ഒരാർത്തി പണ്ടാരം
ആളുകളെആകെവിഴുങ്ങുവാനുള്ള
ആർത്തിയുണ്ടതിന്
ആർത്തലച്ച് ചാനൽ തരംഗമായി
ഇരച്ചുകയറുന്നു
സ്ത്രീകളുടേയും കുട്ടികളുടേയും
കണ്ണും കരളും പറിച്ചെടുക്കുന്നു
ഏതാ ഗ്രഹവും നിറവേറ്റിതരുന്ന
അത്ഭുത ഭൂതത്തെ പോലെ
പളപളപ്പൻ പരസ്യങ്ങൾ പുളയുന്നു
ഇരുന്നയിരിപ്പിൽ മേലനങ്ങാതെ
വിയർപ്പുണരാതെ
രുചിയുടെരസക്കൂട്ട്അരികിലെത്തുന്നു
സൗന്ദര്യത്തിന്റെസപ്തവർണ്ണങ്ങളിൽ
മുങ്ങിക്കുളിക്കുന്നു
സേവനത്തിന്റെ സോപ്പ് കുമിളകൾ
കാട്ടി
ഇന്ദ്രജാലത്തിന്റെ അബോധമണ്ഡല
ങ്ങളിലെത്തിക്കുന്നു
മസാലയിൽ മൊരിയുന്നമത്സ്യത്തെ
പ്പോലെ
സ്ത്രീകൾ സൈബർ തിരകളിൽ നീന്തിതുടിക്കുന്നു
ചാനലുകളിലെപളപളപ്പൻചിത്രങ്ങ
ളാ ണ്
ജീവിതമെന്ന്അവർവിളിച്ചുപഞ്ഞു
കൊണ്ടേയിരിക്കുന്നു

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രഹേളികഒഴുകുന്നത് വെള്ളമല്ല
ഓർമ്മകളാണ്
ഭൂതംവർത്തമാനത്തിലൂടെയൊ
ഴുകുന്നു
വ്യർഥ മോഹങ്ങളുടേയും
മൃത സ്വപ്നങ്ങളുടേയും
പട്ടടയാണ് കുത്തിയൊലിക്കുന്നത്
ഇരുട്ടിന്റെഭിത്തിയിലൊട്ടിപ്പോയ
ഒരു ജീവിതം
കടൽ കാറ്റിനാൽ ബലാത്സംഗം ചെ
യ്യപ്പെട്ട
തെങ്ങോലയുടെ തേങ്ങലുകൾ
ഞെട്ടില്ലാത്ത കനി പോലെ
പൊട്ടിവീഴാൻ പാകത്തിൽ
തൂങ്ങി നിൽക്കുന്ന ആകാശം
പഞ്ഞിക്കായ പൊട്ടിയതുപോലെ
കാറ്റിൽ പറന്നു നടക്കുന്ന ചെറുമേ
ഘങ്ങൾ
ആത്മനിന്ദയെ കൽച്ചീളുകളാക്കി
കാൽക്കീഴിലേക്കു തന്നെ വലിച്ചെ
റിയുന്നു
തേട്ടി വരുന്നു നെഞ്ചിലേക്കൊരു
കരച്ചിൽ
ജീവിതം ഒരു പ്രഹേളിക
ഹൃദയമൊരുപൊള്ളയായസ്ഫടിക
ഗോളമായിരുന്നവരുടെ
യിടയിലായതാണെന്റെ തെറ്റ്
കപാലത്തിന്റെ കൺകുഴിയിൽ നിന്നും
അടർന്നു വീഴാൻ കഴിയാതെ
രണ്ടിറ്റ് കണ്ണീർ പിടഞ്ഞു

വേഗതവാഹനങ്ങളേറെപെരുകിയിരിക്കുന്നു
മനസ്സിനുംവേഗതയേറിയിരിക്കുന്നു
ഞാൻ മുന്നേ, ഞാൻ മുന്നേയെന്നാ
ണ്
ഇപ്പോൾ വാഹനങ്ങളുടെ ശബ്ദം
സമയത്തിന്റെ സഞ്ചാരപഥത്തിനു
മപ്പുറമെത്താൻ
മനസ്സ് കുതിക്കയാണ്
ഞാനിപ്പോഴൊരുഗതാഗതക്കുരുക്കിലാണ്
ഓടയുടെ നാറ്റങ്ങൾക്കിടയിൽ
കുടുങ്ങി കിടക്കയാണ്
വാഹനങ്ങളുടെ മരണപ്പാച്ചലിൽ
വെളിയിലിറങ്ങി യാൽ
തിരിച്ചെത്തിയാലെത്തിയെന്നേ കരുതേണ്ടു
ഞങ്ങളുടെ നഗരത്തിലന്ന്
ഒന്നോ രണ്ടോ വണ്ടിയേ ഉണ്ടായിരുന്നുള്ളു
തിരിക്കുന്നയന്ത്രത്തിൽ നിന്ന്
മാറ്റമൊന്ന് വന്നപ്പോൾ
വീഴാൻ നിൽക്കുന്ന പഴുത്ത ഫലം
പോലെ
എത്ര പെട്ടെന്നാണ് മാറിയത്
പിന്നെയൊരൊഴുക്കായിരുന്നു
കുറേ ജീവിതങ്ങളും
ഇന്ന്, ഒഴുക്കിനേറിയിരിക്കുന്നു
വേഗത

2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഓണച്ചന്തം
ശൈശവംകൈതവംകാട്ടിനിൽപ്പു
കൈനീട്ടിനിന്നേപുണർന്നു നിൽപ്പൂ
മുക്കുറ്റിപ്പുവേ നിൻ മഞ്ഞയല്ലേ
മോഹങ്ങളായെന്നിൽപൂത്തുനിപ്പൂ
മഞ്ഞിൻ പുതപ്പൂ വലിച്ചു നീക്കി
കൺമിഴിച്ചീടുന്ന കുഞ്ഞു മുല്ലേ
മഞ്ഞക്കിളി തൻ കുസൃതികണ്ട്
നിറചിരിയാലേ തുടുത്ത തെന്തേ
കാക്കപ്പൂ കണ്ണഴുതിച്ച വാനം
ഏഴു വർണ്ണങ്ങൾ വരച്ചുവെയ്ക്കേ
ഇന്നുനിൻ വിസ്മയഭംഗിയെന്റെ
ഉള്ളിലോണത്തിൻ കളങ്ങൾതീർപ്പൂ
കനകാംബരം പൂത്ത ഭംഗിയോടെ
കസവിട്ട കോടി ഞൊറിഞ്ഞുടുത്ത്
കന്യമാർ കൈകൊട്ടി പാട്ടു പാടും
തിരുവോണമേനിനക്കെന്തു ഭംഗി

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

എങ്കിലും ഓണമേ ...!

എങ്കിലും ഓണമേ ...!


എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ചെമ്പക പൂവില്ല, ചെങ്ക,തിർകുല
യില്ല
ഊയലാടാൻ മരച്ചില്ലയില്ല
എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ആരാമമില്ല ആലോലം കിളിയില്ല
ആരോമലേ നിന്നെ വരവേൽക്കു
വാനായി
ആരാരുമേ കാത്തു നിൽപ്പതില്ല
അല്ല ലാൽ നൊന്തു കേണീടുമീ നാട്ടിൽ
എന്തിനായെന്തിനായോണ മേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
തുമ്പയുംതുള്ളാട്ടംതുള്ളണതുമ്പിയും
പൂക്കളിറുക്കുവാൻ ബാലകരും
ഭാവന സുന്ദരമാക്കും മനസ്സില്ല
നേരമില്ലാർക്കുമിന്നൊന്നിനൊട്ടും
എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
സുന്ദരമായൊരു നല്ലനാളെ
സൃഷ്ട്ടിയോർമ്മിപ്പിക്കാൻ നീയണ
യേ
ചിന്തയില്ലാതൊരു മാനവന്റെ
ചിന്തയിൽ പാറും കറൻസി മാത്രം
എങ്കിലുമോണമേവന്നുവല്ലോ നീ
യൊരു വട്ടം കൂടി യോർമ്മിപ്പി
ക്കുവാൻ

ജീവിതം എന്നാൽ ...!പഴയൊരാ പാട്ടിന്റെ യീരടിയൊ
ന്നു മേ
യിന്നെനിക്കോർമ്മയില്ല
ഇപ്പാഴ്നിലക്കോണിനോരത്തിരുന്നു ഞാൻ
ഓർക്കാൻ ശ്രമിക്കയാണിന്ന്
ഏകാന്തതയിരുൾകൂട്ടിനേയും തന്ന്
യെങ്ങോ മറഞ്ഞു പോയീ
വഴിക്കണ്ണുമായി വേരിറങ്ങിയോൾ
ഞാൻ
യെല്ലാം മറന്നു പോയി
പ്രീയ നിൻപ്രേമവുംമധുഭാഷണങ്ങ
ളും
പാഷാണമെന്നറിഞ്ഞില്ല
പതയുന്നപൗരുഷംപേവിഷമെന്നതും
അന്നറിഞ്ഞിരുന്നില്ലയീ ഞാൻ
വിശ്വസിച്ചന്നു ഞാൻ നിൻ വിരി
മാറിനെ
വിശ്വ ക്ഷേത്രമായിക്കരുതി
കുരുതിക്കളമത്
യെന്നറിഞ്ഞീടുവാൻ
പിന്നെയും ഞാനൊട്ടുവൈകി
അറിയാതെ കൈമോശം വന്നൊരീ
ജീവിതം
ഞാൻ വെറും പാഴ്ത്തുണി ഭാണ്ഡം
പറയട്ടെ ലോകമേ ,ഞാൻ വെറും ഭ്രാന്തിയാം
കാണുവോർക്കുകളിപ്പാട്ടം
എന്നിട്ടും കാത്തിരിക്കുന്നു ഞാൻ
പ്രീയനെ
ഇനി വരില്ലെന്നറിഞ്ഞിട്ടും
സ്നേഹങ്ങളൊക്കെയുരിഞ്ഞെറിഞ്ഞിട്ടും
ശേഷിപ്പതൊക്കെയും സ്നേഹം
പാടില്ലയിനിയുമൊരു പെണ്ണു
പോലും
മനം മറന്നൊന്നു മേ ചെയ്യാൻ
വാക്കല്ല, നോക്കല്ല ,വാശിയുമല്ല
ജീവിതം മണ്ണിതിലൊന്നു മാത്രം

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓണക്കവിത


ശ്രാവണം മാഞ്ഞു
ഭാദ്ര മണഞ്ഞു
പുന്നെൽ കതിർക്കുല
മിഴി തുറന്നു
പച്ചപ്പനന്തത്ത ശ്രുതി മീട്ടി
പാടുന്നു
മലയാളമേ നിനക്കെന്തു ഭംഗി
എൻറ മലയാളമേ നിനക്കെന്തു ഭംഗി
കുടമുല്ല കൊച്ചരിപല്ലുകൾ കാട്ടി
തുമ്പകൾ താളത്തിൽ തുമ്പിതുള്ളി
ചിത്തിര കാറ്റും ചിന്നും മഴയും
പൊന്നോണമേനിനക്കെന്തു ഭംഗി
യെന്റെ തിരുവോണമേ നിനക്കെ-
ന്തു ഭംഗി
സങ്കൽപ്പകാന്തിയിൽ വർണ്ണങ്ങൾ
ചാലിച്ച്
മഴവില്ലിൻ പൂക്കളംതീർത്തു
മേലേ, താരകളൂഞ്ഞാലിലാടിനിന്നു
താഴെയി മേടും പൂവനവുംതോറും
തുമ്പികൾ തംബുരു മീട്ടി നിന്നു
മലയാളമേ നിനക്കെന്തു ഭംഗി
പൊന്നോണമേനിനക്കെന്തു ഭംഗി

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ആശുപത്രിആതുരാലയം ഒരാ,രാധനാലയം
നെഞ്ചോട് കരങ്ങൾ ചേർത്ത്
 നിറയെ പ്രാർത്ഥിക്കുമിടം
ജീവനായ് ജീവൻ തന്നെ ത്യജിക്കാൻ-
സന്നദ്ധരായ്
സാക്ഷ്യപ്പെട്ടു നിന്നീടുംസ്വന്തക്കാരാ
യു ള്ളവർ
പ്രാണനിൽ പ്രാണനായ പ്രീയരെ
കാണാനായി
പ്രതീക്ഷ തൻ മുൾമുനയിൽ
രാപകലെന്നില്ലാതെ
കണ്ണിലെണ്ണയുമായി കാതരമിഴി
യാലെ
കാത്തു കാത്തിരിക്കുന്നു ക ര ള് കത്തീടുന്നു
ആശ നിരാശകളും സന്തോഷ സന്താ
പവും
സ്വർഗവും നരകവും എല്ലാ ,മാതു
രാലയം
ഇല്ല ഭൂവിൽ മറ്റൊരു ആരാധനാല
യം വേറെ
ഹൃദയം നൊന്തു പ്രാർത്ഥിക്കാൻ
കണ്ണു നീര,ർച്ചിച്ചീടാൻ

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മാറാപ്പ്ജീവിതം ഒരു മാറാപ്പാണ്
പലതും പേറുന്ന മാറാപ്പ്
എന്തെന്ത് രഹസ്യങ്ങൾ
സ്വപ്നങ്ങൾ ആശ നിരാശകൾ _
കുത്തിനിറച്ച്
പൊക്കി യാൽ പൊങ്ങാത മാറാ
പ്പുമായ്
ഏന്തിവലിഞ്ഞ്എത്ര ദൂരംപിന്നിട്ടു
ഇനിയുമീ മാറാപ്പ് എത്ര ചുമക്കണ
മാർക്കറിയാം
വഴിയിൽ വലിച്ചെറിയാൻ തലയി
ലേറ്റിയ മാറാപ്പല്ലിത്
മണ്ണിതിൽപിറന്നുള്ളജീവിതമാറാപ്പ്


ചില്ലു ചതുരങ്ങൾഎല്ലാ ജീവിതങ്ങളും
അദൃശ്യമായ
ചില്ലു ചതുരത്തിനകത്താണ്
അറിയാതെ തട്ടിപ്പോയാൽ
തകർന്നു പോകും ജീവിതങ്ങൾ
സൂക്ഷിച്ചു വേണം ചുവടുകൾ
വെയ്ക്കാൻ
ഒരിക്കലുമറിയില്ല നമുക്ക്
ആയുസ്സിന്റെ വലുപ്പത്തെ കുറിച്ച്
ഓരോ പ്രഭാതങ്ങളും
ഓരോ ഓർമ്മപ്പെടുത്തലുകളാണ്
ആയുസ്സിന്റെ പുസ്തകത്തിലെ
ഒരു താളുകൂടിമറിക്ക ലാ ണ്
ജീവിച്ചിരിക്കുന്ന ഒരാൾക്ക്
എന്നും കൂടെയുണ്ടാവുന്നത്
ഒന്നു മാത്രമാണ്
അത് മരണമാണ്

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ പെരുമഭാരതസ്വാതന്ത്ര്യത്തെ
സ്വപ്നം കണ്ടിട്ടുള്ളവർ
ചോര, ജീവൻ, സമ്പത്തും
ദാനമായേ കീ യ വർ
നൂന മാദ്ദിനത്തിനായ്
തൂലിക വാളാക്കിയോർ
പാവന പതാകയെ
പതിതർ തൻ കൈയിൽ
ചേർക്കാൻ
പടവാളേന്തിയവർ
ഇ.എം.എസ്, എ.കെ.ജി -
പി .കൃഷ്ണപിള്ളയും
വക്കം അബ്ദുൾ ഖാദർ മൗലവി
വക്കം അബ്ദുൾ ഖാദർ ,
കെ.പി.കേശവമേനോൻ
മുഹമ്മദ് അബ്ദുറഹ്മാൻ
കെ. കേളപ്പനും മറ്റു മഹാൻ
മാർക്കൊപ്പം തന്നെ
അലയാഴി പോൽ ജനം
പടഹധ്വനിയാലെ
കുതിച്ചു പുതു ശക്തിയായി
നമ്മേയുയർത്താൻ
ഭാരതസ്വാതന്ത്ര്യത്തിൻ പെരുമ
പല തരം
ചരിത്രം പഠിക്ക നാം ചാലക ശക്തി
യാക
പുതു തലമുറനമ്മൾതലയുയർത്തി
നിൽക്കുക
പുത്തനാം പുതു ലോകം
പണിതുയർത്തീടുക

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

മുറി മുറിയല്ലെ
ഒരു മുറിയിലെ ന്തിരിക്കുന്നുവെന്ന്
നിങ്ങൾക്ക് തോന്നാം
എന്നാലെനിക്കങ്ങിനെയല്ല
ഒന്നും രണ്ടു മല്ല അറുപത് വർഷം
ജീവിച്ച മുറിയാണ്
ജനിച്ച നാൾ മുതൽ കാത്തു സൂക്ഷി ച്ചതാണ്
അത് ഒരു മുറിയേയല്ല, ഒരു ജന്മമാണ് അമ്മ ജന്മം
അമ്മയറിയാതെന്തുരഹസ്യമാണ്
ഒരു കുഞ്ഞിനുണ്ടാവുക
അങ്ങിനെയെങ്കിൽഅതൊരമ്മതന്നെയാണ്
ഞാനൊരമ്മയായപ്പോൾ യെന്നെ
കാത്തു സൂക്ഷിച്ചതും
എന്റെകുഞ്ഞിനെപിച്ചവെപ്പിച്ചതും
തണുത്തു വിറക്കുന്ന ഏതു പനിക്കോളിലും
ചൂടേ കി യും
മുത്തശ്ശികഥകൾപറഞ്ഞുറക്കിയും
ഇന്നോളം പരിപാലിച്ചു
ഇന്ന് അന്നത്തേക്കാൾ ഭംഗികെട്ടി
ട്ടു ണ്ടാകാം
ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകാം
ഉണങ്ങിയ നാരങ്ങയല്ലി പോലെന്ന്
കട്ടിളപ്പടിച്ചുണ്ടുകളെ നിങ്ങൾക്ക്
പരിഹസിക്കാം
അതുകൊണ്ടൊന്നും അമ്മയമ്മയ
ല്ലാതാകില്ലല്ലോ
പച്ചപരിഷ്ക്കാരികളായനിങ്ങൾക്ക്
മുൻമ്പും പിൻമ്പുമില്ല
പുത്തൻ പണത്തിന്റെ വമ്പും കുറ
വല്ല
വല്ല അനാഥാലയത്തിലോ വൃദ്ധ
സദനത്തിലോയെന്ന്
അനാഥയാക്കി തള്ളാം
യെ നിക്കങ്ങിനെയല്ല എല്ലാംഇട്ടെറി
ഞ്ഞ് ഉപേക്ഷിക്കുവാൻ കഴിയില്ല
എനിക്കിതൊരു മുറിയല്ല
എനിക്കുംനിങ്ങൾക്കുംജന്മംനൽകി
ജീവൻ നിലനിർത്തിയ രക്തധമനിയാണ്

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഓണൊരുക്കം

തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു
തമ്പുരാനേ വരവേൽക്കാൻ
തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താൽ
തുമ്പിക്കിടാത്തിയെ കണ്ട നേരം
തെച്ചിയും പിച്ചിയും അച്ചാലുമി -
ച്ചാലും
അക്ഷമയോടു ലാത്തുന്നു.
വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ
അക്ഷിയിൽലാസ്യംവിരിഞ്ഞു നി
ൽപ്പൂ
പച്ചച്ച പാടത്ത് പച്ച പനന്തത്ത
തിരുവോണപാട്ടൊന്നുമൂളിടുമ്പോൾ
പൊന്നിൻ കതിർക്കുല കാറ്റിന്റെ
കൈകളിൽ
താളത്തിലാലോലമാടിടുന്നു
ഗാഢമായ് ചുംബിച്ചു നിൽക്കുന്നു
കാക്കപ്പൂ
ഗൂഢമൊരുകുഞ്ഞുസ്മേരമോടെ
പൂക്കളം തീർക്കുവാൻ പൂമ്പാറ്റകു
ഞ്ഞുങ്ങൾ
വാടികൾ തോറും പറന്നിടുമ്പോൾ
പൂവേ പൊലി പൊലി പാട്ടു മായൊരു കുഞ്ഞു തെന്നലും കൂടെ
പറന്നിടുന്നു
മാവേലിമന്നനെവരവേൽക്കുവാ
നായി
മാമലനാടിന്നൊരുക്കമായി


ഒഴിഞ്ഞ ഹൃദയം സ്പന്ദിക്കുമ്പോൾതാഴെ
തണുത്ത വെളുപ്പാൻ കാലത്ത്
കോൺക്രിറ്റ് കാടുകൾക്കും, വൈ
ദ്യുതിയുടെ
സിമന്റ് മരങ്ങൾക്കുമിടയിൽ നിന്ന്
മുകളിലേക്ക് നോക്കുമ്പോൾ
കൊറ്റിയൊന്ന് പാറി വന്നു കാഴ്ച
ക ളെ കാട്ടിത്തരാൻ
എന്റെ കണ്ണുകളെ കൊത്തിയെ
ടു ത്ത്
ആകാശത്തിന്റെ അവസാനത്തെ കൊമ്പിന്റെ
തുഞ്ചത്ത് കൊണ്ടുവച്ചു.
ആകാശം വലിയൊരു മരം
വെയിലിന്റെ വെള്ളിനൂലുകൾ
കൊമ്പിന്റെ തുമ്പിൽ നിന്ന്
താഴോട്ട് ഊർന്നിറങ്ങുന്നു
ആകാശവും ഭൂമിയും പ്രണയികൾ
ആലസ്യം വിട്ടുണർന്ന പ്രണയികൾ
രാത്രിയുടെ കിടക്കപ്പായ മാറ്റി വെച്ച്
നാണത്തിന്റെ രേണുക്കളും കവിളിലേറ്റി
പ്രയാണം തുടർന്നു.
ശിശിരത്തിൽ പാച്ചോറ്റികളുടെ അ
വ സാ ന ചുംബനമേറ്റ്
പുഷ്പിണിയായ ചില്ലയുടെ ഒഴി
ഞ്ഞ ഹൃദയം സ്പന്ദിക്കുകയും
വസന്തത്തിന്റെ ഉദരത്തിൽ
ചേമന്തികൾ മൊട്ടിടുകയു ചെയ്തു

തിരിച്ചറിവ് വന്നില്ലയെങ്കിൽ....!മുരിക്ക് പൂക്കും കാലമിത്
മുഖത്തെഴുത്തൊന്ന് കാണുവിൻ
പൂത്ത പുഞ്ചിരിക്കൊമ്പിലായിരം
കപട വാക്കു പിറക്കുന്നു
പതിര് പതമളന്നു നൽകുന്നു
കതിര് കൊയ്തു കൂട്ടുന്നു
പാഴ്മരത്തിലും വസന്തം വന്നെന്ന്
പ്രേമപൂർവ്വം പുണരുന്നു
വേണ്ട മേലിലിനിമേല ന ങ്ങി യീ
വേല വേണ്ടെന്ന്
വേലയിറക്കി കളിക്കുന്നു
വെള്ള കോളർത യി ച്ചുനൽകുന്നു
മണ്ണിൽ തൊടാതെ നടത്തുന്നു
ഞങ്ങൾ ചെളിയിൽ വേല ചെയ്
തിടാം
തീൻമേശ യെന്നും നിറച്ചിടാം
പുന്നാരമോതിയും പ്രണയ മസൃണം
അവർ ഗാഢ ഹസ്തം പുണരവേ
പൂഴ്ത്തിവെച്ച പുരാവൃത്തമെല്ലാം
അവർക്ക് നാം സമർപ്പിപ്പു
വിശന്ന് ഒരു ദിനം വീട്ടിൽ ചെല്ല വേ
വിഭവമില്ല തീൻമേശയിൽ
വേല ചെയ്യുവാനറിയില്ല സ്വന്തമായ്
മണ്ണു വിണ്ണു മ തുമില്ലാതെയായ്
കാലിൽ വീണു കേഴുന്നുയിന്നുനാം
കരുണയ്ക്കായ് കാത്തു നിൽപ്പൂ
തി രി ച്ചറിവു വന്നില്ലയെങ്കിലിനി
മരിച്ചുവീഴുകന്നേ ഗതി

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഓർമ്മയിലെ ബാല്യം
ആ ചെറുബാല്യത്തിൻപൂമരച്ചോട്ടി
ലിരിക്കുവാനിന്നൊരു മോഹം
ആമന്ദഹാസവുംനറുനിലാവെട്ടവും
നുകരുവാൻ തീരാത മോഹം
തോ രാത മഴയിലൂsക്കരെയിക്കരെ
തോണി കളിക്കുന്ന നേരം
ചേമ്പിലകുടയുമായ്ചാരത്തണഞ്ഞു നീ
ചേർന്നു നിന്നീടുന്ന നേരം
ആദ്യാനുരാഗത്തിൻപല്ലവിപാടിയൊ
ആ നീൾമിഴിയൊന്നാദ്യം
ആദ്യമായാരു തൊട്ടു നമ്മൾ
നമ്മളെ ആരാര് ആദ്യം തൊട്ടു
ആരാരും ചെല്ലാ തൊരമ്പല പൊയ്
കയിൽ ആമ്പൽ പറിച്ചു നിൽക്കേ
ആരാധനയാൽ നീ അന്തിച്ചു നിന്നത്
ഇന്നു മെ ന്നുള്ളിലുണ്ട്
എള്ളിൻപൂ തരാം കള്ളം പറഞ്ഞു ഞാൻ
കല്ലിടാം കുന്നിലേക്കേറ്റിയതും
കളി പറഞ്ഞന്നു ഞാൻകരയിച്ചതും
ഇന്നു മെ ന്നുള്ളിലുണ്ട്.
ബാല്യകാലത്തിന്റെ ഓർമ്മകളി
ന്നു മെ ന്നുള്ളിന്റെയുള്ളിലുണ്ട്
ആകളിനാളിനെആകുളിരോർമ്മയെ
യെന്നും പുണരാറുണ്ട്
സായാഹ്ന വീഥിയിൽ ഏകാന്ത
വേളയിൽ
ഓർമ്മകൾക്കെന്തുബാല്യം
യെന്നാൽ
കാണുവാൻ കഴിയുമോകളിക്കൂട്ടു
കാരിയെയൊന്നു കൂടിയെനിക്കൊ
ന്നു കൂടി
യെന്റെ ഓർമ്മകൾക്കെന്തു ബാല്യം


നാശത്തെ ക്ഷണിച്ചു വരുത്തുമ്പോൾ
ഇലകൾ മൂളിമർമ്മരം കിളികൾ പാടി പാട്ടുകൾ
നിറങ്ങളെങ്ങും, നറുമണവും
നേര്പൂക്കും കാടുകൾ
അന്ന് പൃഥ്വി പ്രണയതരളിതകാമ
മോഹിത ഗാത്രിയായ്
ജന്മമേകിയ ചരാചരങ്ങളെ ഊട്ടി വളർത്തി നല്ലമ്മയായ്
മനുഷ്യരായ് പിറന്നവർ സ്വാർത്ഥ വാഹകരാകയും
അർത്ഥം തേടി അനർത്ഥം പാകി
കൊയ്തു കൂട്ടുന്നു ദു:ഖവും
ഈ നില നാം തുടർന്നിടുകിൽ
നിറങ്ങളില്ലാതായിട്ടും
വസന്തമില്ലാ ഭൂതലംപാഴ്നിലമായ്
മാറിടും
മലകളിന്ന് സ്വപ്നം കാൺമൂമരങ്ങൾ നൽകും തണലിനെ
നാളെ മലയും പുഴയും വായുവും
ഒക്കെയുമില്ലാതായിടാം
അർത്ഥം തേടി ആർത്തി മൂത്ത്
മൂർന്ന് കുടിക്കും മാനവ
നിന്റെ നാശം നിന്നിൽ തന്നെ കുടി
യി രിപ്പെന്നോർക്കുക

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

പ്രണയം ഒരു വിരിഞ്ഞ പൂവ്പ്രണയത്തിന്റെ ഒരു മൊട്ട്
തലച്ചോറിൽ കയറിയൊളിച്ചു
വിത്തിന്റെ വല്ലത്തിൽ കയറിയ
ചുണ്ടെലിയെപോലത്കരണ്ടു
കുറുഞ്ഞിപ്പൂച്ച പാൽപാത്രത്തി
ന്നരികിലേക്കെന്ന പോലെ വിരിഞ്ഞ്
ചുണ്ടിന്റെ പടിയിൽ ചാരി നിന്നു
പ്രണയാതുരമായൊരാനോട്ടത്തി
ന്റെ വേര്
കരളും കടന്ന് അഗാധതയിലേ
ക്കാണ്ടു
അവൻ ഹൃദയത്തിന്റെ ആകാശത്തിൽ
ഒരു മേഘശകലത്തിൽ അവളെയി
രുത്തിക്കഴിഞ്ഞു
അവളുടെ സൗന്ദര്യം ഓർമ്മകളുടെ
ഓളങ്ങളിൽ നിന്ന് വാരിക്കുടിച്ചു
വിടർന്ന കണ്ണുകൾ, വിരിഞ്ഞ പുഞ്ചിരി
മറ്റൊന്നുമവന്റെ ഓർമ്മയിലില്ല
ആ നോട്ടത്തിന്റ നിർമ്മലതയിൽ
അവന്റെ യാത്മാവ് ഒഴുകി പോ
വു ക യാ യി രു ന്നു

പത്തായംപത്തായത്തിനും പറയാനുണ്ട്
പതിരില്ലാ കഥകളേറെ
പഴഞ്ചൻ കാരണവരുടെ
പി രാന്തെന്ന് തള്ളാൻ കഴിയില്ല
പുരോഗമന വാദിയായതിനാൽ
പണ്ടേ ചങ്ങലയ്ക്ക് തളച്ചതാണ്
എത്ര വിശപ്പുകളെ കോരിക്കുടിച്ച്
നിറച്ച താണീ പള്ള
നാട്ടിലെങ്ങും യെത്ര പട്ടിണിയെ
വിളമ്പിക്കൊടുത്തതാണ്
എത്ര കാമങ്ങൾക്ക് സാക്ഷിയായി
എത്ര പെണ്ണിൻ മാനം കുഴിച്ചുമൂടി
എത്ര രക്തത്തിൽ കുതിർന്നുനിന്നു.
പാടില്ലപാടില്ലെന്നെത്രകരഞ്ഞതാണ്
കേട്ടില്ല ഒരു കശ്മലനും ഇന്നോളം
കണ്ട് കണ്ട് കാഴ്ച കെട്ടതാണ്
കാലങ്ങളേറെ കഴിഞ്ഞിട്ടും
ജന്മിത്വം നശിച്ച് നാറാണക്കല്ല് ക
ണ്ടിട്ടും
ഇന്നും ഇങ്ങനെ പഴയ പ്രതാപത്തി
ന്റെ
ദ്രവിച്ച ചങ്ങലക്കൊളുത്തുംനെഞ്ചി
ലേറ്റി
പതം പറഞ്ഞ്...... പറഞ്ഞ്