malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 30, ശനിയാഴ്‌ച

സിംഹ ഗോപുരം

ചരിത്രങ്ങളെല്ലാം
രക്ത രൂക്ഷിത മാണ്
സിംഹ ഗോപുരത്തിനും കഥകളേറെ -
പറയാനുണ്ട്
ഓരോ ചുമരിനുള്ളിലും
ഒരായിരം കഥകളുണ്ട്
തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍
ആയുധങ്ങള്‍ ചെലവാക്കാന്‍
അധിക പറ്റായി-
തോന്നുന്ന വര്‍ക്കും ഒരു ഗോപുരം
രാജാവായ സിംഹത്തിനു ഒരു -
ഗോപുരം തന്നെ വേണം
രാജ്യ ദ്രോഹി എന്ന് വിളിച്ച്
തടവിലിടാനും-
തല യറുക്കാനും
ഞങ്ങടെ ഒരു സിംഹത്തിന്റെ
തല ഇന്നലെ അറുത്തു
.............................................................
സിംഹ ഗോപുരം -ലണ്ടനില്‍ ഹെന്രി ഒന്നാമന്‍ രാജാവായ കാലത്ത്
സിംഹങ്ങളെ തടവിലിട്ട ഗോപുരം
ഒരു സിംഹത്തിന്റെ തല-
അറുത്തു -സദ്ദാം ഹുസൈനെ ഓര്‍ക്കുക

വാന്‍ ഗോഗ്

ഒരു സൂര്യ കാന്തി പൂ

നെഞ്ചില്‍ വിരിയിച്ച

ചിത്ര കളി ക്കൂട്ട് കാരാ,കാത് മുറിച്ചു നീ -

കാണിക്ക വെച്ചുവോ

കാമുകിക്കായി നീ ചൊല്ല്

പ്രണയ പ്പെരു മഴ പ്രാന്തായി പെയ്തപ്പോള്‍

ചിത്രം വരച്ചുവോ നെഞ്ചില്‍,സൂര്യ കാന്തി-

പൂവിന്‍ കൂട്ടുകാരാ .,കാല ചുമരില്‍

ഒരു ചരമ ചിത്രമായ്‌

തൂങ്ങി യാടീടുന്നുവോ നീ

കാല പഴക്കത്താല്‍ മാറ്റുവാന്‍ കഴിയുമോ

കാതരമാം നിന്റെ ഗാഥ

കാലം കടന്നേറെചെന്നൊരീ വേളയില്‍

കഴുകി വെടിപ്പാക്കി പിന്നെയും പിന്നെയും

രചിക്കുന്നു നിന്‍ പുതു ഗാഥ

ഗോഗിന്റെ കൈത്തലം അസിയില്‍ -

അമര്‍ന്നപോള്‍,

വായ്ത്തല ഒന്ന് മുരണ്ടപോള്‍

ഇടം ചെവി പൂതുപോല്‍അന്നക-

തളത്തില്‍

ഒരു സൂര്യ കാന്തി പ്പൂ പോലെ

ഇക്കഥ പേ റ്റിയുംചേറിയും-

നോക്കാം ശേഷി പ്പതെന്തെന്നു

നോക്കാം

.............................................................................................

വാന്‍ഗോഗ് -വിന്‍സെന്റ് വില്ല്യം വാന്‍ഗോഗ് (ഇറ്റാലിയന്‍ ചിത്ര കാരന്‍ )

സൂര്യ കാന്തി പൂ -പ്രശസ്തമായചിത്രം

ഗോഗ് -ഉറ്റ സുഹൃത്തും ചിത്ര കാരനും

2010, ജനുവരി 28, വ്യാഴാഴ്‌ച

കമ്മ്യു ണിസ്റ്റ്

കമ്മ്യൂ ണി സ്റ്റ് ആവുക
അത്ര എളുപ്പമല്ല
കമ്മ്യൂ ണി സ്റ്റ് അല്ലാതാവാന്‍
എത്ര എളുപ്പം
സഹനത്തിന്റെ പാതയ്ക്ക്
ഏറും സൂര്യ താപം,പെരും -
പട്ടിണിയുടെ പെട്ടകം
അറിവിന്റെ കയങ്ങളില്‍ -
മുങ്ങി തപ്പും
ചോരയുടെ ചാലുകള്‍ നീന്തി കയറും
എത്തി നോക്കിടും വര്‍ത്ത മാനത്തിനുമപ്പുറം
ചരിത്രത്തിനു മുന്‍പേ
നടന്നു കയറിടും
കൊത്തി നടുക്കുന്ന ഗോര സര്‍പ്പത്തിനെ
കണ്ടു തളരില്ല ,പതറുകില്ല
ഹൃത്തില്‍ പുകയുന്ന
പകയുടെ ഗുഹ യില്ല
വെള്ളി വെളിച്ച സരണി യല്ലോ
കമ്മ്യൂ ണി സ്റ്റാവുക-
അത്ര എളുപ്പ മല്ല
കമ്മ്യൂ ണി സ്റ്റെല്ലാതാവാന്‍
എത്ര എളുപ്പം

സമയതീരത്തിന്അപ്പു റത്തേക്ക്

നാഴിക കല്ലുകളും
കിനാക്കളും ബാക്കി യാക്കി
നീ കടന്നു പോയി
അരിച്ചരിച്ചെത്തുന്ന കുളിരായ് നിന്റെ
സാനിദ്ധ്യ മറിയുമ്പോള്‍
നിലച്ചു പോയ നാഴിക മണി
ഞാനോര്‍ക്കുന്നു
കയറി തീരാത്ത പടവുകളില്‍ വെച്ച്
നടന്നു തീരാത്ത വഴികള്‍ മുറിച്ച്
മീട്ടുമ്പോള്‍ വീണുടഞ്ഞ മണ്‍ വീണ പോലെ
വിരിയുമ്പോള്‍ തന്നെ വീണപൂവായി ,കുറചോര്‍മ-
കളും കുറെ കണ്ണീരും തന്ന് കോട മഞ്ഞില്‍
അകപ്പെട്ട പോലെ
വിഭ്രാ ത്മകതയും തന്ന്
കിനാവിലെന്ന പോലെ
കനല് കോരി തന്ന്
തിരിഞ്ഞു നോക്കാതെ
സമയ തീരത്തിന് അപ്പുറത്തേക്ക്
നാഴിക കല്ലുകളും
കിനാക്കളും ബാക്കി യാക്കി
നീ കടന്നു പോയി

2010, ജനുവരി 23, ശനിയാഴ്‌ച

കുറ്റവാളി യാകുന്നത്

അരുതേ എന്ന് അപേക്ഷി ചിട്ടും
ഉപേക്ഷിച്ചില്ല അവര്‍ അച്ഛനെ
അടഞ്ഞ ഹൃദയവും തുറന്ന കണ്ണുമായി
അച്ഛന്‍ കിടന്നു
സ്നേഹം ചുറ്റുപാടും ചുവന്നു പരന്നു,അരുതാത്തത് -
ഒന്നും ചെയ്യരുതേ എന്ന് ......!
തിരിച്ചു പോകുമ്പോള്‍
തിരഞ്ഞു വന്നവര്‍ എന്നെയും ......

തുടലൂരി തടുത്തു ഞാന്‍
തുഴ അറ്റപോള്‍
കുപ്പായവും ഉരിയെണ്ടി വന്നു

തീ വണ്ടി

കൂകുകൂകു തീ വണ്ടി
കൂകി പായും തീ വണ്ടി
പാഠപുസ്തകത്തില്‍ നിന്ന്
തീ വണ്ടി ഇറങ്ങി ഓടി ക്കളഞ്ഞു
ചിലപ്പോള്‍ വെള്ളം മോന്താന്‍ പോയതായിരിക്കും
എങ്കില്‍ തിരിച്ചു വരും
കല്‍ക്കരി തിന്നാന്‍ ആണേല്‍
കുറച്ചു കഴിയും
ഒത്തിരി നേരം കഴിഞ്ഞിട്ടും
തീ വണ്ടി വന്നില്ല
മംഗലാപുരത്തെത്തി
ഭാര്യ വിളിച്ച പ്പോഴാണ് അറിഞ്ഞത്
വണ്ടിയുടെ ജനല്‍ പടിയില്‍ വെച്ച
പുസ്തകം താഴെ വീണു പോയെന്ന്

പുഴ പറയും കഥ

അലഞ്ഞു വരുന്ന ആറിനു
കഥ ഏറെ പറയാനുണ്ട്
കാ ശ്മീരിന്‍ ഹിമമുരുകുംകഥ
വംഗ നാടിന്‍ വീര കഥ
ഗോതമ്പ് പാടത്തിന്‍ ക ണ്ണീരു
വീണ കഥ
ഗുജറാത്തിലെ വെള്ളരി പ്രാവിന്‍
ജഡം ആറ്റിലേക്ക് വലിച്ചെറിഞ്ഞ കഥ
ഗാന്ധി യോടൊത്ത് പോയ
സബര്‍മതിയു ടെ കഥ
ക്രൂരതയ് ടെ കാന്താരത്തില്‍
കത്തി ദഹിച്ച ഒരീസയു ടെ കഥ
ക ശ് മലരേ കാണാതെ
കണ്ണ് പൊട്ടിയദൈവം
അഭയാര്‍ഥി ക്യാമ്പില്‍
കൂനി ഇരിക്കും കഥ
മാറാട് മറക്കരുത്എന്ന കഥ

വീട്ടുകാരി

വീട്ടു കാരിയു ടെ വേവലാതി
തുടങ്ങും വെട്ടം വീഴുന്നതിനു മുന്‍പേ
നനഞ്ഞ കൊള്ളി അടുപ്പില്‍ വെച്ചത് പോലെ
കരിഞ്ഞു പുകഞ്ഞവള്‍നീറും
കഞ്ഞി കലത്തിലേക്ക്ഇറ്റിറ്റു വീഴും
കഞ്ഞി വെള്ളം പോലെകണ്ണീര ടങ്ങുന്നത്തെ യില്ല
അടിച്ചുവാരാനായിട്ട്
നല്ല ഒരു ചൂല് പോലും ഇല്ല, ഞാനായിട്ട് -
ഉണ്ടല്ലോ ഒരുത്തി ചൂലായിട്ട്
പരാതിയു ടെ കെട്ടഴിച്ചാല്‍ പിന്നെ
കെട്ടടുപ്പിലെവെണ്ണീ ര്
തണുത്താലും നിര്‍ത്തില്ല അവള്‍

പുലരി

അന ങ്ങാതിരുന്നു ഞാന്‍
ആധിയും പേറിക്കൊണ്ട്
അടഞ്ഞ വാതില്‍ ആരോ
തുറക്കുന്നതും കാത്ത്,തുറിക്ക ണ്ണാ ലെ നോക്കി
വല്ലതും കാണ്മാനായി
പൂര്‍വ്വ ദിക്ക്-
ഭാഗത്ത് നിന്ന് കേള്‍ക്കുന്നു ചിറകടി
അതുതന്‍ഹൃദയ താളമെന്ന്-
അറിഞ്ഞിടവേ
കിളികള്‍ കിരുകിരെ
കൊഞ്ചലാല്‍-
വാതില്‍ മെല്ലെ തുറന്ന
പഴുതിലൂടെ എത്തി
നോക്കും പുലരി

മധുരം മലയാളം

അരി മുല്ല പൂവുകള്‍ പോലെ
പൂത്തു നില്‍ക്കും മലയാളം
മാമല നാട്ടിന്‍ പെരുമകള്‍ ഓതും
മധുരം മലയാളം
മഞ്ജിമയാലെ പുഞ്ചിരി തൂകും
പിഞ്ചോമനയാം-
മലയാളം

2010, ജനുവരി 22, വെള്ളിയാഴ്‌ച

കണ്ണൂര്‍ കോട്ട

പ്രായമായേറെ യെങ്കിലും
പ്ര ഉ ഡി ക്ക് കുറവില്ല
പൂര്‍വ്വ ദിക്ക്മുഖം നോക്കി
ശാന്ത ഗാഭീര്യ ത്താലേ
നില്‍ക്കുമാ ടിപ്പു കോട്ട
യുദ്ധ കോലാഹലം പോലെ
കെട്ടിടം പടിഞ്ഞാറെ
കരിമ്പാറ കെട്ടില്‍ തല
തല്ലി പ്പിടയും തിര
തുറികണ്ണാല്‍ ജാഗ്ര തയാല്‍
ശത്രുവിന്‍സൈന്യത്തിന്‍ ടെ
നെറ്റിമേല്‍ ച്ചുംപിക്കുവാന്‍
കാത്തിരിക്കും പീരങ്കി
ഇരുള് അടഞ്ഞ റ-
യൊന്നില്‍,-
ഏന്തി ഞാന്‍ നോക്കും നേരം എങ്ങു -
നിന്നോ കേട്ടിടാം
പ്രാണന്‍ ടെ ചിറകടി
സ്മാരക ശി ല പോലെ
നില്‍ക്കുമാ ധ്വജ മരകീഴിലായ്‌ചെന്ന്
ദൂരെ ചുറ്റും ഞാന്‍ വീക്ഷിക്കവേ ,രോമ
കൂപങ്ങള്‍ എല്ലാം വിജ്രംഭിത മാകുന്നു
അറിയാത്തൊരു കുളിര്‍
പെരുത്ത് കയറുന്നു പെരു വിരല്‍ കീഴെ നിന്നും
പവനന്‍ പടിഞ്ഞാറു
മറയാന്‍ തുടങ്ങവേ
പടികള്‍ ഓരോന്നായ് ഞാന്‍
ഇറങ്ങി നടക്കവേ
അറിയാതൊന്നു കൂടി
തിരിഞ്ഞൊന്നു നോക്കീടവേ
കോട്ട വാതിലില്‍ ആരോ
മാടി വിളിക്കും പോലെ

ലോറ, നീ എവിടെയാണ്

ലോറ, നീ എവിടെയാണ്
ഓര്‍മകളുടെ ഒരു പിടി
ശോ ശ ന്ന പൂക്കളും തന്ന്-
ലോറ നീ എവിടെ യാണ് പോയത്
സ്വന്തവും ബന്ധവും എന്തെന്ന്
സ്നേഹ മെന്തെന്നു-
എന്നെ പഠിപ്പിച്ച
വെളിച്ചത്തിന്‍ ടെ ഗരിമ യിലേക്ക് ,-
ഉണ്മയിലേക്ക് എന്നെ ഉയര്‍ത്തിയ
ഏയ് ലോറ ,നീ എവി ടെ യാണ് .
ഒഴുകി പോയ മനസ്സിനെ
ഓളത്തില്‍ നിന്നുയര്ത്തിയും
ഉഴറി നടന്ന പോള്‍
ഊ ന്നു വടിയായും
ഇരുണ്ട മനസ്സിലേക്ക്
നിറങ്ങള്‍ പകര്‍ന്നു തന്ന്
തിരിച്ചരിവിന്‍ ടെ തന്ത്രിയില്‍
വിരല്‍ മീട്ടും പോഴേക്കും
എന്നെ തനിച്ചാക്കി എന്‍ ടെ ലോറ ,=
നീ എവി ടെ യാണ് പോയത് ?

പൂമ്പാറ്റ

ഡ്രോയിംഗ് ബുക്കില്‍
പൂമ്പാറ്റയ്ക്ക് ചിറകു വരച്ചപോള്‍
അത്, താളില്‍ നിന്ന് വെളിയിലേക്ക്
പറന്നിറങ്ങി
ഭയന്ന് പോയ കുട്ടിയേയും
തൂക്കി എടുത്ത്പറക്കുമ്പോള്‍
പെന്‍സില്‍ വരച്ചു കൊണ്ടേ യിരുന്നു
അവസാനം ഒരു കുട്ടിയുടെ
ചിത്രം മാത്രം അവശേഷിച്ചു

നലാവ്

വെളുത്ത സുന്ദരി
വെളുങ്ങനെ ചിരിച്ച്
നക്ഷത്ര കുഞ്ഞുങ്ങളോട്
കിന്നാരം പറഞ്ഞു നീങ്ങുമ്പോള്‍
കറുത്തൊരു കാര്‍ വന്ന്
ബലാല്‍ ക്കാര മായ്പിടിക്കാന്‍
ശ്രമിക്കവേ ,കുതറി നില വിളിച്ചപ്പോള്‍
ആര്‍ത്തി രമ്പലോ ടെ
പാഞ്ഞു വരുന്നവരെ കണ്ട കാര്‍ -
ച്ചീറിപാഞ്ഞു

വിവാഹം

മനസ്സുകൊണ്ട് വേണ്ടെന്നു വെച്ചതാണ്
ഉപായങ്ങള്‍ പലതും പറഞ്ഞതാണ്
നിര്‍ബന്ധം സഹിക്ക വയ്യാ ഞ്ഞിട്ടാണ്
ജീവിതത്തില്‍ ഒരിക്കലല്ലേ യുള്ളൂ .
ഒരുങ്ങി പുറപ്പെട്ടത്‌ കൂട്ടിയാല്‍
അന്തിക്ക് മുന്‍പേ എത്തേണ്ടതാണ്
ആരോടു പറ യാനാണ്
നമ്മു ടെ റെയില്‍ വെ യല്ലേ
വണ്ടി അര ദിവസം ലേ റ്റാ ണ്
കല്യാണ ത്തിന്റെ പങ്ക പാടു കഴിഞ്ഞ്
അവ ശ-
രായവര് ടെ മുന്‍പിലേക്ക് കയറി ചെല്ലുന്നത്
ഇനി അനാവ ശ്യമാണ്

ഹെയ്തി

മരണത്തിന്‍ ടെ കണക്കു പുസ്തകത്തില്‍
താളുകള്‍ മാത്രം കുറയുന്നില്ല
മരണത്തിനു കാല ദേ ശ ങ്ങ ളോ
സമയാ സമയങ്ങ ളോ ഇല്ല
അങ്ങ് ഹെയ്തിയില്‍
വസുധുതന്‍ മാറ് പിളര്‍ന്നു
മധു പാനം നടത്തുന്നു മരണം
തകര്‍ന്നു തരിപ്പണ-
മായൊരു ചില്ല് പാത്രമായ് ഹെയ്തി
വാവിട്ടു കരയുന്ന മക്ക ളോ ടോ ന്നു രി-
യാടാന്‍ കഴിയാതെ തല തല്ലി-
കരയുന്നു വസുധ
കുഴി കുത്തി മൂടുവാന്‍ കഴിയില്ല ഓര്‍മ്മകള്‍
കണ്ണെടുത്ത്‌-
എറിഞ്ഞാലും കാണുന്ന കാഴ്ചകള്‍
ദുഃഖങ്ങള്‍ ഏറി ഈ നെഞ്ച് കഴക്കിലും കുലം മുടിച്ചു -
എങ്ങുമേ പോകാന്‍ കഴിയില്ല

കൂട്ട് കാരെ പോരു

പുത്തനുടുപ്പിട്ട്പൂമ്പാറ്റയെ പോലെ

പൂമു റ്റത്തങ്ങിങ്ങു പാറും

പൊന്മണി ക്കുട്ടന്‍ നാളെ പ്പുലരിയില്‍

നാട് കാത്തി ടെ ണ്ട രാജന്‍
ഉഴറുംമനസ്സിന് ഊ ന്നു വടിയവന്‍
ഏഴകള്‍ ക്കെന്നുമേ തോഴന്‍
ഉയരെ ഉയരത്തില്‍ പാറി പ്പറക്കുന്ന
ഉണ്മതന്‍ കൊടി അടയാളം
പുലരിയില്‍ പൂക്കുന്ന പൂവാണ്അവന്‍
നാടിന്‍ ടെ നാരായ വേരാന്അവന്‍
അറിവിന്‍ ടെ തേന്‍ നുകര്‍ന്ന് ഒന്നിച്ചു പാറിടാം
അരുമകളെ കൂടെ പോരു
എന്‍ കളി കൂട്ടരേ പോരു

മടക്ക യാത്ര

ബോധി വൃക്ഷ ചുവട്ടില്‍
അവരെന്നുമോത്തുകൂടും
വൈകുവോളം വെടി പറഞ്ഞിരിക്കും
സത്യത്തെ സിരകളിലേക്ക് ആവാഹിക്കും
ധര്‍മ്മത്തെപുകഴ്ത്തും
അധര്‍മ്മത്തെഇകഴ്തും
ബോധിയുടെവേട് തലയണ തീര്‍ക്കും
പടര്‍ന്നുപന്തലിച്ചു
തണലേകി വിശറിയാട്ടും .
അശാന്തി യു ടെ ഒരു തരി
അന്തി കവലയില്‍ അടര്‍ന്നു വീണു
കളി പറഞ്ഞു നടന്നവര്‍
കണ്ടാല്‍ അറിയാതായി
ഉണ്മയൂറിയ മനസ്സ്
അധര്‍മ്മത്തിന്‍ ടെ ആറ്റംബോംബായി
ശവം തീനി ഉറുമ്പുകള്‍ ചാലിട്ടു തളരവെ
മനം മടുത്ത ബോധി വൃക്ഷം ,വിത്തിലേക്ക്‌ -
യാത്ര യായി

ഒറ്റ മരം

വെയില് കുടിച്ചു മത്തായ
നാട്ടുച്ചയിലേക്ക് അവന്‍ ഇറങ്ങി
ഈ റയുടെ കല്ലില്‍ തട്ടി
ഓര്‍മ്മകള്‍ ചിതറുകയും
ചിറകടിക്കുകയുംചെയ്തു
ഇതളെല്ലാംകൊഴിഞ്ഞ
ഒറ്റ മരമായിരുന്നു അവന്‍
ഇരുളിടങ്ങളില്‍ ഇടറാതെ
ചതിയിടങ്ങളില്‍ പതറാതെ ,
ഒറ്റാന്തടിയായി
ഇട മില്ലാതവര് ടെ യിടയിലേക്ക്
ഒരിടം തേടിനടന്നു
വേദനയുടെ വേരുകള്‍
ആഴ്നിറങ്ങിയ ഇടങ്ങളില്‍ എല്ലാം
ഒറ്റ മരമായവന്‍തഴച്ചു വളര്‍ന്നു

2010, ജനുവരി 21, വ്യാഴാഴ്‌ച

വീട് ഒരു രൂപകം

മീന്‍ വറുക്കുന്ന മണമാണ്
വീട്ടില്‍ ആളുണ്ടെന്നു വിളിച്ചു
പറയുന്നത്
ഓരോ വീട്ടിലും ഒരു പെണ്ണ് ഉണ്ടാകും
പൊരിയുന്ന ഒരു ജീവിതവുമായി
കുഴിയാന കളെ പോലെ
ഉള്‍വലിഞ്ഞു വലിഞ്ഞു
പിടഞ്ഞൊന്നുപുറത്തേക്ക് -
ചാടാന്‍ നോക്കുമ്പോള്‍
പിടിച്ചു കെട്ടുന്ന ബന്ധങ്ങള്‍
സ്നേഹത്തിന്റെ മുലചുരത്തി ക്കൊണ്ട്
സഹനത്തിന്റെ തീ ചൂളയില്‍ .
ഓരോ വീടും ഒരു കടലാണ്
അലമാലകളെ അടക്കി നിര്‍ത്തിയ കടല്‍
തുളുമ്പാന്‍ പാകത്തില്‍
വിതുമ്പി നില്‍ക്കുന്ന ഒരു കടല്‍

കാത്തിരുന്നു തളര്‍ന്നവര്‍

ജാര സന്തതിയെ പോലെ
ഉപേക്ഷിക്ക പ്പെട്ട
ഉറുമ്പരിച്ചു നടക്കുന്ന
ഇടനാഴിയിലെ വെളിച്ചത്തെ
സഹതാപത്തോടെ നോക്കി കൊണ്ട്
വേവലാതിയുടെ
പടിക്കെട്ടുകള്‍ കയറുമ്പോള്‍
നേരം വൈകിയതിന്റെ ജാള്യത്തില്‍
ചിക്കി ചികഞ്ഞ മനസ്സ് .
സീറ്റില്‍ സൂപ്രണ്ട് ഇല്ലെന്നരിഞ്ഞപ്പോള്‍
അടര്‍ന്നു വീണശ്വാ സ ത്തിനു
ആശ്വാ സ ത്തിന്റെ കുളിര് ,കൊര -
വള്ളിയിലെ=
വേര്‍പ്പ് കെട്ടിയ ഉപ്പു തുടച്ചു മാറ്റി
ആവി പാറുന്ന ചായ
ഊ തി കുടിക്കുമ്പോള്‍
സമയ സൂചിയില്‍ പിടഞ്ഞു വീഴുന്നത്
കാത്തിരുന്നു തളര്‍ന്നവര്‍

ഒരു ക്രിസ്മസ് സന്ദേശം

അഞ്ചു കോണുകള്‍
ഏച്ചു കെട്ടുന്നതല്ല നക്ഷത്രം
അത് ഹൃദയത്തിലെ
വെളിച്ചവും ,തെളിച്ചവും ആണ്
പുല്‍ കുടില്‍ ഉണ്ടാക്കുന്നത്‌
ഉണ്ണി പിറക്കാനല്ല
മണ്ണില്‍ പിറന്നവര്‍ക്ക്
സമാധാനം തീര്‍ക്കാനാണ്
വിലാപത്തില്‍ വിലയം-
പ്രാപിക്കാന്‍ ഉള്ളതല്ല കരോള്‍ ഗാനം
അത്, സ്നേഹത്തിന്റെ സന്ദേശ മാണ്
യേശു ഇന്നും ക്രൂശില്‍യേറ്റ പ്പെടുന്നു
"ബാറാബാസ്‌"-
രക്ഷ പ്പെടുകയും
സ്വന്തം രാജ്യത്തിനു മുന്‍പില്‍
നിസ്സഹായനാവാം ,പക്ഷെ-
"പിലാത്തോസ് "-
"ഹെറോ ദെസ്"-അധിനി വേശം-
നടത്തുമ്പോള്‍
അരുത് ,നോക്കി നില്‍ക്കരുത്
തിളക്കണം നിന്നിലെ രാജ രക്തം
.............................................................................
ബാറാബാസ്‌ =കള്ളനും പിടിച്ചു പറിക്കാരനും
ഹെറോ ദേസ =അധികാരത്തിന്‍ ടെ അഹന്ത കൊണ്ട് എല്ലാം
വെട്ടി പിടിക്കാം എന്ന് കരുതുന്ന വരുടെ -
പ്രതിനിധി

2010, ജനുവരി 20, ബുധനാഴ്‌ച

സന്ധ്യ

എവിടെ നിന്‍ നാട്
എവിടെ നിന്‍ വീട്
എവിടെ യ്ക്കെവി ടെക്ക്
പോകുന്നു സന്ധ്യേ
മുങ്ങി കുളിച്ചു കളിച്ചു രസിക്കാനോ
സാഗര തീരത്ത് നീ വന്നു സന്ധ്യേ
ചെങ്കതിര്‍ തോരണം
കടലിന്‍ ടെ മാറില്‍
ചാര്‍ത്തി കൊടുത്തതും
നീ തന്നെയോ സന്ധ്യേ
കാല്‍ തളതാളത്തില്‍
നൃത്തം ചവിട്ടുന്ന തിര വിളിച്ച്ചീടുന്ന -
നിന്നയല്ലേ സന്ധ്യേ
സന്ധ്യേ നിന്‍ ചെം പട്ടു പോലെ തുടുത്ത
മുഖമെന്തേ മ്ലാനത മേളിചിരിപ്പു
ആരെ തിരയുന്നു ,
ആരെ ഭയക്കുന്നു
ആരുടെ കുടില മോഹത്തിന്‍ ടെ ഇര നീ

ഉപ്പ്

അച്ഛന്‍
മനസ്സില്‍ തങ്ങി നില്‍ക്കാത്ത
ഒരു മുഖം
അമ്മ യിടയ്ക്കി ടെ പറയും
"ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും "
ഒപ്പം ഉതിര്‍ന്നു വീണ
രണ്ടു തുള്ളി കണ്ണീരിനു ഉപ്പ് രസം
ഉപ്പ് തിന്ന കടല്‍ വെള്ളം
കുടിച്ചു കൊണ്ടേ യിരിക്കുന്നു
ഉപ്പ് കുറുക്കിയത്തില്‍
ഉപ്പിലിട്ടവരെനാണിപ്പിക്കുന്നത്
പ്ലാസ്ടിക്കുകവറില്‍ നിറച്ച
തൂവെള്ള ഉപ്പിലെ ഗാന്ധി ച്ചിരി

സായാഹ്നം

ചായ ക്കടയിലെ
ചാര് ബെഞ്ചില്‍
തല നാരിഴ കീറി പരി ശോ ധിക്കാന്‍
ഒരു സായാഹ്നം
ആണവത്തിന്റെ,
അധിനി വേശ-
ത്തിന്റെ ,ചായ കോപ്പയിലെ
ഉറുമ്പിന്റെ മൃത ശരീരം
ആവി പറക്കുന്ന സം വാദങ്ങളില്‍ വിശ്വാ -
സങ്ങള് ടെ തുടര്‍ച്ചയ്ക്കു
പ്രത്യയ ശാസ്ത്ര ങ്ങള് ടെ കൂട്ട്
രാകി മിനുക്കിയ വാക്കുകള് ടെ മൂര്‍ച്ചയില്‍
തണുത്തു ഉറഞ്ഞ ചായ .
മൌനത്തിലേക്ക്‌ കൂപ്പു കുത്തുമ്പോള്‍
ഇരുള്‍ കനക്കുന്ന സന്ധ്യയില്‍
വെളിച്ചം പരത്തുന്ന
സം തൃപ്ത മുഖങ്ങള്‍

2010, ജനുവരി 16, ശനിയാഴ്‌ച

വഴി കാട്ടി നിന്നവര്‍

കുരു ട്ട് കണ്ണുമായ് കാലം കഴിക്കുന്ന
താതന്റെ പശി യോന്നകറ്റാന്‍
ഈ പുറം പോക്കിലെ
ച്ഛായദ്രുമ ചോട്ടില്‍
വില്‍ക്കുവാന്‍ ഇല്ലിനി ഞാന്‍ അല്ലാതെ
വേള്‍ക്കുവാന്‍ ആളില്ല
വേട്ട നായ്ക്കള്‍ ഏറെ
വേരറ്റു പോകുന്ന നോട്ടങ്ങള്‍ ആണേറെ,മുല-
പറി ചു എറിഞ്ഞവര്‍
പൂക്കും വഴി വക്കില്‍ മുല വിറ്റ് -
ഈ ഊ ഴിയില്‍
കീടം ആ യീടാതെ
ഭൂമി പിളര്‍ന്നു തമോ ഗര്‍ത്തത്തെ
പ്രാപിക്കുവാന്‍ എന്നില്‍ തൃ ഷ്ണ

വരണം സമയ മുണ്ടെങ്കില്‍

മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ
അരണ്ട വെളിച്ചത്തില്‍
നടു തളത്തില്‍ഞാന്‍ കാത്തിരിക്കും
വരണം സമയ മുണ്ടെങ്കില്‍
എണ്ണകനച്ച കണ്ണില്‍
വെള്ളം തളിച്ച് കൊണ്ട്
കുളക്കടവില്‍ ഞാന്‍ കാത്തി രിക്കും
വരണം സമയ മുണ്ടെങ്കില്‍
അന്തി പഷ്ണി കാര്‍ക്കായി തുറന്നു വെച്ച
പടിപ്പുര മഴുവന്‍ സമയവും നിനക്കായ്
തുറന്നു വെച്ചിരിക്കുന്നു
വരണം സമയ മുണ്ടെങ്കില്‍
കയ റ്റി റക്കങ്ങളിലെകാച്ചല്‍ -
വള്ളി പോലെ
ഞ രൂങ്ങനെ പിറു ങ്ങനെ കോറി യിട്ട
നിന്റെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്
വരണം സമയ മുണ്ടെങ്കില്‍

ഓര്‍മിപ്പിക്കുന്നത്‌

അവധിക്കു ,തടവറ തീത്ത് കലണ്ടറിലെ -
ചുവന്ന അക്കങ്ങള്‍ .
തിരക്കാണ് എല്ലാവര്‍ക്കും
തിരിഞ്ഞു നോക്കാന്‍ സമയമില്ല
ഹര്‍ത്താലിന്റെ-
സംഭാവന യാണ്
ബന്ധങ്ങളെ ഓര്‍മിപ്പിക്കുന്നത്‌

പുഴ

പുഴകള്‍ അങ്ങിനെയാണ്
വളഞ്ഞു പുളഞ്ഞു നീണ്ടു നിവര്‍ന്നു
കുറ്റികാട്ടിലൂടെ ,ഇരുള് പുതയുന്ന -
മരങ്ങളിലൂടെ
പുല്‍ പ്പരപ്പില്‍ അമര്‍ന്നും,-
പിന്നെ നിവര്‍ന്നും
പാറ കെട്ടു-
കളിലൂടെ ,പാതാള വഴികളിലൂടെ
വഴി തെളിച്ചും ,വഴി പിളര്‍ന്നും
പതുങ്ങി നീങ്ങിയും ,മദിച്ചു-
പാഞ്ഞും ,പൊട്ടി ചിരിച്ചും
അലറി ത്തുള്ളിയും
അഴുക്കുകളെ -
ആഴങ്ങളിലേക്ക് അക റ്റി
തെളിഞ്ഞു കനിഞ്ഞു തരും
സമൃദ്ധി യുടെ ഒരു കടല്‍ തന്നെ

ഫിദലും,ബുഷും ,പിന്നെ ഒരു സ്വപ്നവും

മൌസില്‍ കൈ വെച്ച്
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു
എവിടെ ക്ലിക്ക് ചെയ്യണം
ഇടതു വശം-
ക്ലിക്ക് ചെയ്യുമ്പോള്‍
ഫിദല്‍ കാസ്ട്രോ പുഞ്ചിരിച്ചു
സമാധാനത്തിന്റെ താഴ്വരയിലൂടെ
പ്രോഗ്രാമുകളില്‍ കയറി ഇറങ്ങി
ഗെയ്മില്‍ ഉടക്കിയപോള്‍
നിനയ്ക്കാതെ വലതു ഭാഗം
ക്ലിക്ക് ചെയ്യുകയും
ഒരു മിന്നായം പോലെ
ബുഷിന്റെ ഇരുണ്ട മുഖത്തിനു താഴെ
പ്രത്യക്ഷപ്പെട്ട ക്ലോസില്‍
കഴ്സര്‍ അമര്‍ന്നപ്പോള്‍
ഒരു പൊട്ടി തെറിയോടെ
അബോധ മണ്ഡലം ഷട്ട് ഡൌന്‍-
ചെയ്യപ്പെട്ടു

2010, ജനുവരി 15, വെള്ളിയാഴ്‌ച

ബാക്കി പത്രം

കഥ യില്ലാ കാലത്ത്
പതിരില്ലാ പഴങ്കഥ
പാടിയപ്പോള്‍ പറഞ്ഞു
"അവനു വട്ടാണ് "
ടി .വി യിലെ പരസ്യത്തില്‍
അല്‍പ്പ വസ്ത്ര ധാരിണിയെകണ്ടപ്പോള്‍
ചുറ്റും ആര്‍പ്പു വിളി
ഇതാണെന്റെ ലോകം
"ഫാഷന്‍ ടെക്നോളജി "
ചന്തയിലെ വാണിഭ ക്കാരുമായി
കു ശലം പറയുമ്പോള്‍
ഖനനം ചെയ്ത മനസ്സില്‍
ചുരം കയറുന്ന കരിമണല്‍ ലോറി
ഗണിക ഗല്ലിയിലെ
കുടുസ്സു മുറിയിലെ
വിജ്രും ഭിതയെ കുറിച്ചുള്ള ഓര്‍മകളുടെ
സ്വയം ഭോഗത്തിനു സം ഭോഗത്തിന്റെ -
ഒരുക്കം
കെട്ടടങ്ങിയ രതിയില്‍
അടര്‍ന്നു വീണ രേതസ്സ്
പെയ്യുവാന്‍ കാത്തു ആവിയായ -
ജല ബിന്ദു
വിയര്‍ത്ത ചിന്തയുടെ
വരണ്ട തൊണ്ടയിലേക്ക്‌
ഇറ്റിച്ചു കൊടുത്തത്
പ്ലാച്ചി മടയിലെ ജലം

ചിത

എല്ലാം കഴിഞ്ഞപ്പോള്‍
ഇരുട്ട് കനത്തിരുന്നു
കിനറിനരികിലെ
നെല്ലി മരത്തില്‍
ചിറകു ചികയുന്ന
ചെമ്പോത്തിന്റെ യനക്കം
ഒരു തൊട്ടി-
വെള്ളത്തില്‍ ദുഃഖം കഴുകുമ്പോള്‍
നെഞ്ചില്‍ വിലങ്ങിയ ശ്വാ സത്തിന്
വിരഹത്തിന്റെ പിടച്ചില്‍
ഭക്ഷണത്തിനു ചുടു കണ്ണീരുപ്പു
ചോറ് ഉരുളയില്‍
പാറുന്ന ബലി കാക്കകള്‍
ഇരുളുറഞ്ഞ പത്തായ പ്പുരയില്‍
ആദ്യമായി ഒറ്റയ്ക്ക്
കൂട്ടിനു അമ്മയുടെ ഗന്ധം
അതിരാവിലെ തണുപ്പിന്റെ
വിരല്‍ സ്പര്‍ ശ-
ത്തില്‍ ഞെട്ടി ഉണരുമ്പോള്‍
ഒരുപിടി ചാരത്തിനരികെ
ഏകനായി

വാര്‍ത്തകള്‍

ഡിസംബറിലെ ദിനങ്ങളില്‍
കുളിര് പെയ്യുന്ന രാത്രിയില്‍
തണുത്തു വിറച്ചു വിറങ്ങലിചിരിക്കാറുണ്ട്
പത്ര ത്താളില്‍ വാര്‍ത്തകള്‍
ചോര വാര്‍ന്ന വാര്‍ത്തകള്‍
പടര്‍ന്നു കട്ട പിടിക്കാറുണ്ട്
ഹൃദയ ധമനികളില്‍
കൂട പ്പിറപ്പിനെകൂട്ടി കൊടുക്കുന്നവന്റെ -
കുതന്ത്രങ്ങള്‍ ആണ്
തണുത്ത കാറ്റ് വിളിച്ചു പറയുന്നത്
പൊട്ടി ത്തെറിക്കുന്നബോംബായ്-
ചിതറി ത്തെ റിക്കുന്ന അക്ഷരങ്ങള്‍
ഹൃദയത്തില്‍ തുളച്ചു കയറുമ്പോഴാണ്
തട്ടി മറിഞ്ഞ ചായക്കൂട്ട് പോലെ
ചിതറി ത്തെ റിച്ചവനെ-
കാണുമ്പോഴാണ്
കുളുര്‍ന്നു വിറയ്ക്കുന്ന-
ശ രീരം വിയര്‍ത്തു ഒലിക്കുന്നത്

ശീലങ്ങള്‍

ഓരോരുത്തര്‍ക്കും ഉണ്ടാകും
ഉപേക്ഷിക്കാന്‍ കഴിയാത്ത
ഒരു പാടു ശീലങ്ങള്‍
അതില്‍ ,-
സു ശീലങ്ങളും, ദു ശീലങ്ങളും ,
അശ്ലീലങ്ങളുംകാണും
അലങ്കാരവും ,അഹങ്കാരവും -
ചിലര്‍ക്ക് ശീലം
വിനയവും, അനുനയവും -
മറ്റു ചിലര്‍ക്ക്
അഭിനയവും, അടിയറവും-
മറ്റു പലര്‍ക്കു .
പലപ്പോഴും ശീലങ്ങള്‍
ഒരു തിരിച്ചറിവുമാണ്

2010, ജനുവരി 14, വ്യാഴാഴ്‌ച

പടവുകള്‍ കയറുമ്പോള്‍

പടവുകള്‍ കയറുമ്പോള്‍
തിരിഞ്ഞു നോക്കണം
താണ്ടിയ ദൂരങ്ങളെ കുറിച്ച്
ദുരിത കാലങ്ങളെ കുറിച്ച് .
മുള്ള് മരമെങ്കിലും
മുറുകെ പിടിക്കണം
മുറിഞ്ഞു നോവുമെങ്കിലും
മുന്നേറ്റം സുഖമമാക്കാന്‍
വാക്കുകള്‍ മൊഴിയുമ്പോള്‍
സൂക്ഷിച്ചു പറയണം
ശി ക്ഷ യാവാതെ
വിനയ ഭാഷയില്‍
വേദനയുടെ ഉങ്ങ് മരം
വേരോടെ പിഴുതെറിയാന്‍ കഴിയില്ല
ചിരിയുടെ ചരല്‍ പ്പാതകള്‍
ചിരമായി നില്‍ക്കില്ല
ഇരുണ്ട ഗുഹകളും ,തെളിഞ്ഞ വെളിംപ്രദേശവും,-
ഇടുങ്ങി യ പാതയും ,നാല്‍കവലയും -
ഈ ജീവിതം
ഓരോ പടവുകള്‍ താണ്ടുമ്പോഴും
തിരിഞ്ഞു നോക്കണം
മറന്നു പോകാതെ
തികട്ടിയരയ്ക്കണം

നഗരത്തിലേക്ക്

ഗ്രാമത്തെ പിന്നോട്ട് ,പിന്നോട്ട് തള്ളി
മുന്നോട്ടു പോകുന്നുകാലവണ്ടി
പൊടുന്നനെ വണ്ടിക്കു അകത്തേക്ക് -
കയറുന്നു
സമ്മിശ്ര മാമൊരു നഗര ഗന്ധം
ഊറ്റം-
കൊണ്ടീടുന്ന നഗരത്തിനുള്ളിലെ
നാറ്റം പറഞ്ഞറിയിക്കാന്‍ കഴിയില്ല
പാതിരാ നാട്ടുച്ചയാകി മാറ്റീടുന്നു
പാടില്ലാത്ത തെല്ലാം അരങ്ങേറുന്നു
കാലം കുതിക്കുന്നു
മുന്നോട്ടു ,മുന്നോട്ടു
ഗ്രാമത്തെ കൊഞ്ഞനം കുത്തിടുന്നു

കടത്തുകാരന്‍

തോറ്റുതൊപ്പിയിട്ടു പോയവന്‍

കത്തുന്ന വയറിന്റെ കത്തലടക്കുവാന്‍

തോണി ഇറക്കേണ്ടി വന്നവന്‍

അലറി പ്പെയ്യും മഴയില്‍

അരയണ-

പോലും കിട്ടാതെ

കൈയാട്ടി പോകേണ്ടി വരുന്നവന്‍

വല്ലാത്ത പയിപ്പാല്‍ വെള്ളം മോന്തി

കിടക്കേണ്ടി വരുന്നവന്‍

പട്ടിണിയുടെ പര്യായ മായവാന്‍

അലറി ത്തുള്ളി ഉറഞ്ഞാടുന്ന

പുഴ മുറിച്ചു കടന്നു

അക്കരയ്ക്കു വിജയത്തിലെത്തുംപോള്‍

ജീവിതത്തില്‍ തോറ്റു തൊപ്പി യിട്ടവന്‍

-----------------------------------------------------

പയിപ്പു =വിശപ്പു

കണ്ണീര്‍ പ്പുഴ

പനമ്പട്ട മറച്ച
കുടുസ്സു മുറിയില്‍
ചെമ്മിണിവിളക്കിന്റെ
കരിമ്പുക ഏറ്റു,ചെറ്റ വാതില്‍ -
തുറന്നു മുല്ലമാല ചൂടി
അവള്‍ കാത്തിരുന്നു
മാംസ ദാഹം തീര്‍ക്കാന്‍
എത്തുന്നവരെയും കാത്തു .
പുഴയുടെ പഴമ്പാട്ടില്‍
മുഖമമര്‍ത്തി അവള്‍ തേങ്ങി
ഞാനും ഒരു പുഴയല്ലേ
അനേകര്‍ കുളിക്കുന്ന പുഴ
ആസക്തിയുടെ അഴുക്കൊഴുകുന്ന പുഴ
അന്നത്തിനു വേണ്ടി
ആട യഴിക്കേണ്ടി വരുന്ന
കണ്ണീര്‍ പ്പുഴ
-----------------------------------
ചെമ്മിണി =മണ്ണെണ്ണ

മുള

ഇലത്തുമ്പിലെ
ഒരിറ്റു ജലം
മതി,-
ഒരു ജീവന്‍ തളിര്‍ക്കാന്‍

നിലവിളി

നിലവിളികള്‍ ആണെങ്ങും
വനങ്ങള്‍ മൃത വൃക്ഷങ്ങളായ്
പടിയിറങ്ങുന്നതിന്റെ

പടയാളി കള്‍

പ്രാര്‍ത്ഥനയില്‍ അല്ലാതെ
പ്രവൃത്തിയില്‍ വിശ്വസിക്കുന്നവര്‍
മൌനത്തിനു മൂര്‍ച്ചയും
കര്‍മ്മത്തിനു തീര്‍ച്ചയും ഉള്ളവര്‍

2010, ജനുവരി 13, ബുധനാഴ്‌ച

തുല്യം

അക്രമ ,മവസാനിപ്പിക്കാന്‍ സമാധാന

ചര്‍ച്ചയ്ക്കെത്തിയവര്

ന്യായാ ന്യായങ്ങള്‍ പറഞ്ഞു ഞെളിഞ്ഞു

ചിരിച്ചു കൈ കൊടുത്തു

തുല്യം ചാര്‍ത്തി പിരിയുമ്പോള്‍

ആദ്യത്തെ ആം ബുലന്‍സ്

മോര്‍ച്ചരിയിലേക്ക്

കുതിക്കുക യായിരുന്നു

2010, ജനുവരി 12, ചൊവ്വാഴ്ച

ഗാന്ധി ഗ്രാമം

ഗാന്ധിതന്‍ ശാന്തി ഗ്രാമം
കാന്തി കെട്ട്എങ്ങോ പോയി
കാളകൂടം പോലെ ഗ്രാമം
കാകോളമൊഴുകുന്നു
പട്ടിണി വയലെല്ലാം
പട്ടട വിധിയായി
പട്ടണമായ്-
മാറി പെട്ടകം പോലെയായി
വെളിച്ചം വിതച്ചൊരു
പകലോന്‍ മറഞ്ഞ പോല്‍
തമസ്സിന്‍ കരങ്ങളില്‍
അമര്‍ന്നു ഗാന്ധി ഗ്രാമം
എട്ടു കാലികളെ പോല്‍
പട്ടിണി വലയ്ക്കുള്ളില്‍
പാവമാം കര്‍ഷകരോ
പാതാള വക്കത്തായി
ഉണ്ടൊരു കൂട്ടര്‍ പിന്നെ
ദുരയാല്‍-
അഹന്തയാല്‍
ദുഗ്ദ്ധതെ യൂറ്റി-
പിന്നെ ചോരയും ഊ റ്റി ടുന്നു
വെണ്‍-
മഴു വിനാല്‍ വെട്ടി
മാമരം ഓര്‍മയായി മരു -
ഭൂമിയായ്‌ മാറി
മത മാത്സര്യമേരി
തീവ്ര വാദവും കൂടി
സത്യവും സൗ ന്ദര്യവും
ശാന്തി സമാധാനവും
ഒത്തു ചേര്‍ന്നിടും നാട്എന്നുയര്‍ -
തെഴുന്നെല്‍ക്കും
സുന്ദര ഗാന്ധി ഗ്രാമം

നാളയെ കാത്ത്

തൂമുലപ്പാലിന്‍ പതകള്‍ചിന്നി
വന്നെത്തി ലാവ് വസന്ത രാവില്‍
വസന്തം കുളിക്കും സരോവരത്തില്‍

സാരംഗി പാടുന്നു മോഹ ഭ്രുംഗം
പച്ചയുടുപ്പിട്ട കൈപ്പ വല്ലി,-
പയറിന്‍-
പൂ പന്തലും ,വെള്ളരിയും
എള്ള് -
വിതചൊരാപാടങ്ങളും
എള്ളോളംകാണുവാന്‍ ഇല്ലയെങ്ങും
എന്നുവരും എന്റെ പാണനാര്
മാമല നാട്ടിന്റെ കാരണോര്
കത്തിതന്‍ വായ്ത്തല മൂര്‍ച്ച കൂട്ടി
ബന്ധന ചങ്ങല കൈയിലേന്തി
വേല പൂരങ്ങള്‍ നിലച്ച നാട്ടില്‍
വേലത്തരത്തിന്റെ പൂരമെങ്ങും
കരിങ്കാര് -
നിറയും ഗഗനമെങ്ങും
കണ്ണ് കൊത്തി പിളര്‍ക്കും ഖഗങ്ങള്‍ എങ്ങും
അന്തിച്ചമാന ചെംചായമില്ല
ചെംചോര-
പശിമയാണ്-
എങ്ങും മണ്ണില്‍
എന്നുവരും എന്റെ നല്ല നാളെ
ആശഅറ്റ് ഈ ടാത്ത-
നല്ല നാളെ

മൂര്‍ച്ച

നോക്കില്‍ നിന്നറിയാം
വാക്കിന്റെ മൂര്‍ച്ച

കാറ്റ്

ഇഷ്ട്ടവും
അനിഷ്ട്ടവും തീര്‍ക്കും
ശിഷ്ട്ടമില്ലാത്ത ഒന്ന്

ലൂത

പുലരിയില്‍ പൂണ്പിനാല്‍
ലൂത ജാലം
മഞ്ഞു നൂലാല്‍ തുന്നും
ഇന്ത്ര ജാലം
ചന്തം തുളുമ്പും ചതി വലയില്‍
ചാടി വീഴാന്‍ കാത്തു കള്ള-
ലൂത

2010, ജനുവരി 11, തിങ്കളാഴ്‌ച

നമ്മുടെ രാജ്യം

മാറാല കെട്ടിയീവീടകം
താവീടും മാലിന്യവും
കരിയും, പൊടിയും ,നരിച്ചീറും,ചിലന്തിയും
കാതലാം കഴുക്കോലില്‍
ചിതല്‍ പുറ്റ് പടര്‍ നേറി
തൂത്തു വാരി വൃത്തിയാക്കാന്‍
തണ്ണീര്‍ തൂവി ശുദ്ധ-
മാക്കുവാന്‍ സു മനസ്സുകള്‍
സത്യത്തിന്‍ പന്തവുമായ് എത്തുമ്പോള്‍ തളം-
കെട്ടിയ തമസ്സ് ഇളക്കി
വൈരാഗ്യം അമറുന്നു
വെളിച്ചത്തെ വെറുപ്പിന്റെ ചിറകാട്ടി
കെടുത്തുന്നു
കൂറുള്ളവര്‍-
കൂടെ വരൂ
വീടൊന്നു വെടിപ്പാക്കാന്‍
ക്ഷുദ്രതയെ,-
ക്രൂരതയെ തൂത്തോന്നു വെടിപ്പാക്കാന്‍
മാറാലകള്‍ മാറ്റീടാന്‍
പുതു മോടി പിടിപ്പിക്കാന്‍

2010, ജനുവരി 10, ഞായറാഴ്‌ച

ഹര്‍ത്താല്‍

പണി പിടിച്ച മനസ്സില്‍
ഹിമക്കട്ട പോലെ തണുത്തുറഞ്ഞ വാര്‍ത്ത
തുളുമ്പി പോയ രണ്ടിറ്റു കണ്ണീരിനു
കടലിന്റെ കനം
കത്തിക്കാളുന്ന വയറിനെ
ഉടുമുണ്ട് മുറുക്കിയുടുത്തു
തണുത്ത കഞ്ഞി പകര്‍ന്നുതന്ന പെറ്റ
വയറിന്റെ രോദനം
"ആശുപത്രിയില്‍ അല്‍പ്പനേരത്തെ
എത്തിയിരുന്നെങ്കില്‍ രക്ഷ പെടുമായിരുന്നു "
കൂടി നിന്നവരുടെ നിരാശ നിറഞ്ഞ -
പിറു പിറുപ്പുകളില്‍
ഹര്ത്താലിനോടുള്ള-
കവര്‍പ്പ്

അവള്‍

കരഞ്ഞു കനംതൂങ്ങുന്ന കണ്‍ പോളകള്‍
നീരുവെച്ച മുഖം
തളര്‍ന്നു അവശനായപോലുള്ള -
കിടപ്പ്
അവള്‍ അങ്ങിനെ യാണ് ,പാവം
ഒരു ചെറിയ അസുഖം വന്നാല്‍ മതി
മാറാവ്യാധിപിടിപെട്ട പോലെ മനസ്സില്‍ -
അസ്വസ്ഥതയുടെ വേലിയേറ്റം
എത്ര ദേഷ്യപ്പെട്ടാലും ഒരു നീരസവും
ഇല്ലവള്‍ക്ക് എന്നോടു
എന്റെ നിഴലാട്ടം കണ്ടാല്‍ മതി
സമാധാനമായി വ്യാധി പാതിയും
ആവി ആയതു പോലെ

പൂച്ച

ഇരുള്‍ വീണ ഇട വഴിയിലൂടെ
ഒരുപിടി സ്വപ്നവുമായി
പാദ പതനമേതു മില്ലാതെ
പുലരിയുടെ കാലൊച്ച കേള്‍ക്കാന്‍
കാതോര്‍ത്തു നടക്കവേ
മുന്നില്‍ ഭയപ്പെടുത്തുന്ന
തിളങ്ങുന്ന രണ്ടു കണ്ണുകള്‍ആരുടേതാണ് ?
ഇല്ല ഞാന്‍ പിറകോട്ടില്ല
ആകുലതയുടെഅഗാധതയില്നിന്നുംഅള്ളി -
പ്പിടിച്ചു കയറി -
പീഡനത്തിന്റെമേച്ചില്‍ പ്പുറം പിന്നിട്ട -
നിശ്ചയത്തിന്റെദൃഢതയെ
ലക്ഷ്യത്തില്‍എത്താതെ
വലിചിഴക്കുവാന്‍ കഴിയില്ലോരാള്‍ക്കും

മിസ്കോള്‍

പുലരിയുടെ കുളിരില്‍

കഴുത്തറ്റം വരെ മൂടിയ പുതപ്പു

തല വഴി മൂടുമ്പോള്‍

ചൂടുള്ള കട്ടന്‍ ചായ കുടിക്കാനുള്ള

ആഗ്രഹത്തോടെ ഭാര്യയെ വിളിച്ചുനര്ത്തി

സ്റ്റൌവില്‍എണ്ണയില്ല,-

അടുപ്പില്‍ തീ പൂട്ടാന്‍ നനയാത്ത ഒറ്റ -

കൊള്ളിയില്ല

ഭാര്യയുടെ പ്രഭാത വന്ദനം

കാറ്റുപോയ ബലൂണ്‍ പോലെ

പുതപ്പിനുള്ളില്‍ ഞാന്‍ ഒന്ന് കൂടി ചുരുണ്ടപ്പോള്‍

ജാലകപ്പടിയിലെ

മൊബൈലില്‍ പനന്തത്ത പാടി

ഒരു മിസ്കോള്‍

2010, ജനുവരി 9, ശനിയാഴ്‌ച

പൊന്നോണം

പൊന്‍ വീണ മീട്ടി നില്‍ക്കും
മഞ്ചാടി തുമ്പി
പൂമേടതേടിവന്ന പൂവാലന്‍ തുമ്പി
പുത്തന്‍ പുതു പുടവ ചുറ്റി ആവണി മാസം
വരവേല്‍പ്പു ,വരവേല്‍പ്പു മകരന്ദമാനസം
പൂവിളിയും ,പൂക്കളും പൊന്നോണമായി
പൂവിറുക്കുംഉണ്ണികള്‍ ഊ ഞാലില്‍ ആടി
പാണന്റെ വീണയും പയ്യാരം പാടി
മലയാള കരയാകെ പൊന്നോണ മായി മാകന്ദ-
കൊമ്പിലെ മണി മൈനയെ
സിന്ധുര പൈങ്കിളി പൂത്താലി ചാര്‍ത്തി
പൊന്നോണ പൂക്കളം പൂമെത്ത യായി
പൊന്നോണം സ്നേഹത്തിന്‍ പാലാഴിയായി

2010, ജനുവരി 8, വെള്ളിയാഴ്‌ച

എന്തിനീ മാവേലി വന്നി ടെ ണ്ടു

ഓണം വന്നു വിളിചെന്നാകിലും
ഓര്‍മയില്‍ ഇല്ലീമാവേലി
ഓലക്കുടയുടെകാര്യമതു ചൊന്നാല്‍
ഓലേഞ്ഞാലിയും നാണിക്കും
ഒന്നിചോന്നായു നിന്നവരെല്ലാം ഒറ്റ -
തിരിഞ്ഞിന്നെങ്ങു പോയി പൂത്തു -
വിടരേണ്ട കാടും മേടും
ചുട്ടു കരിച്ചവരാരാണ്
കൊയ്ത്തു മേതിക്കേണ്ട പാടത്തിലെല്ലാം
മാളിക പണിയുന്നു മാളോരു-
ഓണത്തിന്‍ നാളിലീ-
യോര്‍മ്മ പുതുക്കാനായു
എന്തിനീ മാവേലി വന്നി ടെ ണ്ടു
സ്വീകരിചാനയിക്കാനില്ലാരും ,കൊടു വാളിന്‍
സീല്‍ക്കാര മാണിന്നെങ്ങും
ചെമ്പു വിരിഞ്ഞുള്ള മുറ്റങ്ങള്‍ ഇല്ല ചെംചോര പാടാണി
മുറ്റത്തെങ്ങും
ഓണത്തിന്‍ നാളിലീ ഓര്‍മ
പുതുക്കാനായു എന്തിനീ
മാവേലി വന്നി ടെ ണ്ടു
തുമ്പി തുള്ളീടുവാന്‍ ,പുലി കളിചീടുവാന്‍
പൂവിളി പ്പാട്ടുകള്‍ പാടീടുവാന്‍ ബാല്യങ്ങള്‍ -
ഇല്ലിന്നീ
ബാലകര്‍ക്കൊന്നും
ഭാരിച്ച കാര്യങ്ങള്‍ തലയിലെങ്ങും
മാമല നാടിന്റെ മേന്മകള്‍ എല്ലാമേ
ചിറകറ്റ മാട പ്പിരാവ് പോലെ ,ഓണത്തിന്‍ -
നാളിലീ ഓര്‍മ പുതുക്കാനായു എന്തിനീ
മാവേലി വന്നി ടെ ണ്ടു

സമയ സൂചികള്‍ പിറകോട്ടു നടക്കുമ്പോള്‍

പീയപ്പെട്ട മകന്
പ്രാണ പ്രേയസിക്ക്
അയച്ചു കൊടുക്കുന്നത്
പട്ടിണിയുടെ പെട്ടകം
വറുതിയുടെകാലം കഴിഞ്ഞെന്നു
അന്ന് അമ്മപറഞ്ഞു ,ഇനി -
പൊറുതി കേടിന്റെ നാളെന്നു
കാലം പറയുന്നു
പ്രവാസത്തിന്റെ പ്രതാപം കഴിഞ്ഞു
പ്രഭാതത്തിനു പ്രദോഷത്തിന്റെ നിറം
വീഞ്ഞ് കുടിച്ച ചുണ്ടിനു
കാഞ്ഞിര നീരിന്‍ ചുവ
സ്വീകരിച്ചു ആനയിച്ചവര്‍
വക്രിച്ച മുഖത്താലെ
തിരിഞ്ഞു നടക്കുന്നു ചുമര്‍ -
ക്ലോക്കിലെ സൂചി
പിറകോട്ടാണ് നടക്കുന്നത്
ഞാന്‍ യേത് കാലത്തിലാണ്
ഈ രണ്ടു കണ്ണ് കൂടി
ഞാനയക്കുന്നു
വായിക്കരിയിടാന്‍
ഒരു നുള്ള് അരിയുംപൂവും കൂടി

നിര്‍വ്വച്ചനതിനു മപ്പുറം

കുറ്റ പ്പെടുത്തലുകളില്‍ നിന്നാണ്
ഞാന്‍ കുത്തി ക്കുറിക്കാന്‍തുടങ്ങിയത്
അമ്മയ്ക്ക് കിട്ടിയ അക്ഷയ പാത്രമാണ്
ഈ കണ്ണീര്‍ കുടം
കലമ്പിന്റെകമ്പുകള്‍ ഉടക്കി വലിക്കുമ്പോള്‍
കരളില്‍ കൊണ്ടത്‌ മുറിഞ്ഞു നോവുമ്പോള്‍
കക്കിപോയത് കവിതയെങ്കില്‍
ഞാനതിനെ
ജീവിതമെന്ന് വിളിച്ചോട്ടെ

കൊക്ക്

കൊക്കിന്റെ പാഠം പഠിക്കാന്‍
പാഠപുസ്തകം തുറന്നപ്പോള്‍
കൊക്ക് കുളത്തിന്റെ കരയില്‍ -
ആയിരുന്നു
വെള്ളം വറ്റാരായകുളത്തിലെ
മത്സ്യങ്ങളുടെ രക്ഷകനായി
തടിച്ചു കൊഴുത്തിരുന്നു .
വായിച്ചു കഴിഞ്ഞപ്പോള്‍
അവസാനത്തെ ഊ ഴമായ
ഞണ്ടിന്റെ കൈ യില്‍
തന്റെ ജീവന്‍ തിരിച്ചേല്‍പ്പിച്ചു
പുസ്തക ത്താളില്‍ എത്തിയിരുന്നു

യാത്ര

കാത്തിരിപ്പ്
കാണാ മറയത്തെക്കുള്ള
കാത്തിരിപ്പ്
പ്രീയ പ്പെട്ടവന്റെ
അരികിലെത്താനുള്ള
കാത്തിരിപ്പ്
എന്ത് രസമാണല്ലേ
ആകാത്തിരിപ്പിനു
ആഒളിച്ചുകളിക്ക് .
പല കളികളിലും നീ
തോറ്റുതന്നതാണെന്നു
ഈ കളിയില്‍ ഞാന്‍
തോറ്റപ്പോഴാണ് മനസ്സിലായത്‌
ആ കണ്ണി റുക്കും,പുഞ്ചിരിയും -
ഒളിഞ്ഞു നോട്ടവും
ദേ,ഇനി വേണ്ട ട്ടോ
ഈ ചില്ലിട്ട പെട്ടിയിലേക്ക്
ചുമരില്‍നിന്നും കുനിഞ്ഞു നോക്കേണ്ട ട്ടോ
ഈ കുളിരില്‍ നിന്ന് നിന്റെ യിളം ചൂടിലേക്ക്
ദേ, ഞാനെത്തി
ദേ, എന്ത് രസമാണല്ലേ
ഈ കാത്തിരിപ്പിന്

2010, ജനുവരി 7, വ്യാഴാഴ്‌ച

പാല്‍ക്കാരി

മേടക്കാറിന്‍ആടി ക്കാറ്റുകള്‍
ഓടി മറഞ്ഞീടുന്നു
നീളെ നിരന്നൊരു നീല പഞ്ഞി =
കാടു തെളിഞ്ഞീടുന്നു
ചിത്തം ചിന്ത യുണര്‍ത്തി
ജാലക വാതില്‍ തുറന്നീടുമ്പോള്‍
ഉമ്മറ വാതിലില്‍ മുട്ടി വിളിപ്പു
അമ്മിണി എന്നൊരു പാല്‍ക്കാരി
ഇമ്മിണി വലിയൊരു പൊട്ടുണ്ട്-
അവളുടെ നെറ്റിയില്‍
പോന്നുഷ സൂര്യനെ പോല്‍
ചുണ്ടില്‍ പതിവായ്‌
വിരിയും ചെണ്ടുകള്‍
കണ്ടാല്‍ എന്നുടെ ഉള്ളില്‍
ആഹ്ലാദത്തിന്‍ മുഴുദിനം ഏകും -
കണിയാണ്-
എന്നുടെ പാല്‍ക്കാരി

കൈ ച്ചങ്ങല

കാല യാമിനി
കടന്നു പോകാനി
കരുണ എന്തെന്ന് അറിഞ്ഞിടട്ടെ ഞാന്‍
കാലം ഏറെ യായ്അളന്നു തന്നു നീ
കടലാഴം എന്റെ കരളിലും ,കണ്ണിലും
കഴിയില്ല എനിക്കിനിയുമീ
കണ്ണീര്‍ കുടം പേറാന്‍
കാല യാമിനി കടന്നു പോക നീ .
പ്രാണ നൊമ്പരം പേറും യെന്‍ നെഞ്ച് അറ
പെരുമ്പറ മുഴക്കുന്നു
പൊരുതി ഏറുവാന്‍
മുക്രയിട്ടു സൌര ഭേയങ്ങളെ
സായന്തനത്തിന്റെ കായയില്‍-
തളയ്ക്കുവാന്‍
നീരാട്ടു കടവിനെ നീരാളി
കടവാക്കിയ ,കരുണ ഇല്ലാത്ത
കയത്തിലേക്ക് ആഴ്ത്തിയ
കാല യാമിനി കടന്നു പോക നീ
കന്നി-
വയലിന്റെ കനവെന്റെഉള്ളില്‍
സമൃദ്ധി വിളയുന്ന കനവെന്റെ ഉള്ളില്‍
വിളഞ്ഞ കതിരിന്റെ കനക കാന്തിയും
പൂത്ത കാടും എന്റെ ഉള്ളില്‍
യാമിനി പോക നീ പുലരട്ടെ -
പുണ്യം
തകര്‍ക്കട്ടെ ഇനി എന്റെ
കൈ ച്ചങ്ങല

ദൈവമേ നിന്നിലേക്ക്‌ ഞാന്‍ ഇല്ല

ഇനിയെത്ര ദൂരം നടന്നി ടെണം
ജീവിതമെന്തെന്ന് അറിഞ്ഞിടുവാന്‍
പിച്ച വെച്ചിടുന്നു കൊച്ചു കുഞ്ഞായ്
ജീവിത പാഠം പടിചിടുവാന്‍ .വെയ്ലും,- മഴയും ഇതെത്ര പോയി
ദൂരങ്ങള്‍ പിന്നെയും നീണ്ടു പോയി
ഓരോ ചവിട്ടടി പാടുകളും
ജീവിത പാഠങ്ങള്‍ ആയിരുന്നു
ഇനിയെത്ര ദൂരം നടന്നി-
ടെണം ജീവിതം എന്തെന്ന് -
അറിഞ്ഞിടുവാന്‍
ചതുപ്പിന്‍ ചതി ക്കുഴി എത്ര കണ്ടു
നാവേറും,-
കണ്ണേ റും -
എത്ര കൊണ്ടു
അസ്ത്രങ്ങള്‍ എത്ര മനം മുറിച്ചു
മനമെത്ര കണ്ണീരായ് വാര്‍ന്നു വീണു
ഇനി എത്ര ദൂരം നടന്നി ടെണം
ജീവിതം എന്തെന്ന് അറിഞ്ഞിടുവാന്‍
ചങ്കില്‍ അമ്പേറ്റു പിടയ്ക്കുകിലും
ചെമ്പക പൂവാമിഎന്റെ ജീവന്‍
പതിതന്റെ പങ്കം കഴുകിടാത്ത
ധരയിതില്‍-
ക്ഷേമങ്ങള്‍ ഏകിടാത്ത
ദയയെന്ന ദാനം എനിക്ക് വേണ്ട
ദൈവമേ നിന്നിലേക്ക്‌ ഇല്ല ഞാനും
മേചക വര്‍ണമാം -
എന്റെ ജന്മം
മോചനം നേടുവാന്‍ പോരടിക്കാം
നെഞ്ച് പൊട്ടി ച്ചീറ്റും-
രക്തം എന്റെ അടയാളം
എന്ന് തിരിച്ചറിക

2010, ജനുവരി 6, ബുധനാഴ്‌ച

ഇന്നത്തെ പ്രണയം

പ്രേംനസീര്‍ സിനിമയിലെ
മരം ചുറ്റി പ്രേമത്തിനു
എന്ത് വശ്യത യായിരുന്നു
ഷീലയുടെ നാണത്തിന് ഉണ്ടായിരുന്നു
ഒരു ഗ്രാമ്യ ഭംഗി
മരം ചുറ്റി പ്രേമിക്കാന്‍
ഇന്ന് മരം എവിടെ യാണ് സര്‍ ,ഉള്ളത്
എല്ലെങ്കില്‍ഈ പ്രണയം എന്താണ് സര്‍
പത്ര ത്താളിലെ പീഡന കഥയില്‍ നിന്നല്ലേ സര്‍
പ്രണയത്തെ (കാമ )ക്കുറിച്ച് പഠിക്കുന്നത്
എന്തെല്ലാം തരംപ്രണയമാണ്
എസ്.എം .എസ് പ്രണയം
ചാറ്റിംഗ് പ്രണയം
ഫ്രീ സെക്സ് പ്രണയം
പ്രീനനത്തിനല്ലേ സര്‍
ഇന്ന് പ്രണയം എന്ന് പറയുന്നത്
എല്ലെങ്കില്‍ ഇന്ന് പ്രണയം എന്നൊന്ന്
ഉണ്ടോ സര്‍

നന്മ വറ്റിയോരിടം

ആറ്റില്‍ നിന്ന് ഈറനാം കാറ്റുമില്ലആറ്റ്-
ഇറമ്പില്‍കൈത പൂവുമില്ല
പാട്ട് വിതച്ചു പട പ്പാട്ടിന്‍ കതിര്‍ കൊയ്യും
പാണനാരും ഇന്നീ നാട്ടില്‍ ഇല്ല
കുയിലിന്റെ കൈതവം കേള്പ്പതില്ല
കാട്ടാറിന്‍ കളകള -
ഗാനമില്ല
മണ്ണിന്‍ മണത്തില്‍ മദിച്ചുനടക്കുന്ന
മണ്ണിന്റെ മക്കള്‍ ഇന്നാരുമില്ല
നെല്ലിന്‍ കതിര്‍ക്കുല എങ്ങുമില്ല
അല്ലിന്‍ പതിര്‍ക്കുല തിങ്ങി വിങ്ങി
പട്ടിണി തീയില്‍ എരിഞ്ഞെരിഞ്ഞു
പട്ടട തീര്‍ക്കുന്നു മന്നിലെങ്ങും
ആര്‍ത്തിയും കെട്ടകുടി പ്പകയും
വെട്ടി മുറിക്കുന്നു മര്‍ത്യ ഹൃത്ത്
കണ്ണില്‍ തുളുമ്പുന്ന സ്നേഹമില്ല
തുളുമ്പുന്നു ഘോരമാം രക്ത ദാഹം

2010, ജനുവരി 5, ചൊവ്വാഴ്ച

കുട്ടിക്കളി

നെടിയപിലാവിന്‍ തണലില്‍ -
പണ്ട് നാം അടി പിടി -
കടി പിടി കൂടീലെ
കച്ചവട ക്കളി ,ചായപ്പന്തല്‍ -
കൊച്ചവരാന്റെഇറച്ചി ക്കടയും
എന്തൊരു രസമാണ് അന്തി വരേയും
കൊട്ടും പാട്ടും ഗോട്ടി കളിയും
മാകനദത്തിന്‍ കൊമ്പുകള്‍ വന്നു
ഊഞ്ഞാല്‍-
ഏറ്റിഉറഞ്ഞാടിയതും
തത്തി തത്തി വരും ചെറു കാറ്റിന്‍
താരാട്ടിന്‍ ചെറു മൂളി -
പ്പാട്ടും .ശീമ കൊന്ന പൂവിന്‍ തെയ്യം
തീക്കനല്‍ മിഴികള്‍ ഉരുട്ടീടുന്നതും പാള
ച്ചെണ്ട കഴുത്തില്‍ തൂക്കി
പട പട കൊട്ടി നടന്നിടുന്നതും
വാനിന്‍ വയലില്‍ അമ്പിളി മാമന്‍
അന്തി ക്കാവലിനെത്തീടുന്നതും
കണ്ടു രസിക്കാന്‍ ,കളിച്ചു രസിക്കാന്‍
എന്തൊരു രസമാണ് ഓര്‍മയില്‍ ഇന്നും

ഓര്‍മയില്‍ എന്നും അമ്മ

വീട് വെടിഞ്ഞമ്മ പോയത് ഞാന്‍ -
അറിഞ്ഞിരുന്നില്ല
സമാധാനത്തിന്റെ കൊടിക്കൂറ -
പുതച്ചങ്ങനെ
വേദനയുടെ മുരിക്ക്‌മരത്തില്‍ നിന്ന് -
ഒരു കാക്ക
ഒളി കണ്ണിട്ടു നോക്കുന്നു
ചിത്യ്ക്കരികില്‍ ശ്രാദ്ധ ക്കിണ്ടിയായ് ഞാന്‍
മനസ്സിലെങ്ങും അമ്മയുടെ മണം
ഓര്‍മയ്ക്ക് ഗര്‍ഭപാത്രംചു രണ്ടേ ണ്ടതില്ല
ഉണ്മയുടെ ഒരു തുള്ളി അമ്മിഞ്ഞ പാലാണമ്മ
അമ്മയാണ് ആദ്യമായി സ്നേഹത്തിന്റെ -
സേതു പണിഞ്ഞത്
അമ്മ വീട് വിട്ടു പോയിട്ടില്ല
എന്റെ ഹൃദയത്തിന്റെ മണ്ണില്‍നിന്നും
കൈക്ക് പിടിച്ചു നടത്തിക്കുന്നു

പുതു വത്സരം

ഡിസംബര്‍ ഒന്ന് തിരിഞ്ഞു നോക്കി
എന്തൊക്കയോ അയ വിറക്കും പോലെ
പുതു വത്സരത്തിന്‍ കവാടം തുറന്നു
ജനുവരി ഒന്നെത്തി നോക്കി കണ്ണിറുക്കി -
ഒന്ന് മന്ദഹസിച്ചു
ഇനി എന്തെല്ലാം കാണാനിരിക്കുന്നു
എന്ന് പറയും പോലെ
മഞ്ഞിന്‍ നിറവും മാമ്പൂവിന്‍ -
മണവുമായൊരുമന്ദമാരുതന്‍
രക്ത സാക്ഷികള്‍ക്കൊരു
ഹാരവുമായൊരു ചുവന്ന റോസാ
കഴിഞ്ഞു പോയ കാലത്തിന്‍
കൊഴിയാത്ത ഓരോര്മകളും
ഇനി വരും നാളിന്റെ
ഒരുപാടു പ്രതീക്ഷകള് മായി
ഒരു പുതു വത്സരം

പൂരം

അമ്പല ക്കൊമ്പനെഴുന്നള്ളുന്നു

കൊമ്പു കുഴല് മുഴങ്ങി ടുന്നു

പൊന്‍ നെറ്റി പട്ട മണിഞ്ഞു-

കൊണ്ട്

വെഞ്ചാമര -

ച്ചെവി യാട്ടി ക്കൊണ്ട്

മസ്തകമേലേറി -

ഇരിക്കുന്ന തേവര്‍ക്കു

മുത്തു കുടയും അണിഞ്ഞുകൊണ്ട്

അമ്പല കൊമ്പന്‍ എഴുന്നള്ളുന്നു

കൊമ്പു കുഴല് മുഴങ്ങിടുന്നു

ഭക്തര്‍കൈ കൂപ്പി നമിച്ചിടുന്നു

ഗോവിന്ദ നാമം ജപിചിടുന്നു

തുമ്പ മകറ്റുവാന്‍ തുമ്പി തൊട്ടു

തലയില്‍ വെചീടും തരുണി കളും

ആനവാല്‍ മോതിരം ഉണ്ടാക്കുവാന്‍

വാല് വലിക്കുന്നു കുസൃതി

പിള്ള ര്‍

തോട്ടി ഓങ്ങി ക്കൊണ്ട് ഓടിയെത്തി

കണ്ണുരുട്ടും പാപ്പാന്‍‌ മീശ കൊമ്പന്‍

പൂരം പൊടിപൂരം അരങ്ങ ഏറവേതാള -
മേളങ്ങള്‍ ഉയര്‍ന്നിടുന്നു




2010, ജനുവരി 4, തിങ്കളാഴ്‌ച

യാങ്കി

വന്യ മോഹവും പേറി
വന്നെത്തും സാമ്രാജ്യത്വം
പല പല കരാറിനാല്‍
പണി യൊ -
പ്പിചീടുന്നു
യന്ത്രങ്ങള്‍ ആക്കി നമ്മെ
തന്ത്രങ്ങള്‍ മെനയുന്നു
തന്ത്രങ്ങള്‍ എല്ലാം
യുദ്ധ തന്ത്രങ്ങള്‍ തന്നെ
മുടിയും തറവാടിന്‍
മുടി ചുടാ മന്നന്‍ യാങ്കി
മുറവിളി കൂട്ടുന്നിത
മണ്ണില്‍ സമാധാനം പോലും
കുരുതി ക്കളം-
തീര്‍ക്കാന്‍
കോടികള്‍ പാഴാക്കുന്നോര്‍
ആട്ടിന്‍ തോല്‍-
അണിയുന്ന ചെന്നായ് ,യാണെന്ന് -
ഓര്‍ക്ക

ചിങ്ങം

ചിങ്ങത്തിന്‍ തിരു നാളുകള്‍ വന്നു
ചന്തം ചിന്നുന്നു
ചന്ദന മലരുകള്‍
ചന്ദ്രിക രാവില്‍ താളം തുള്ളുന്നു
ഉണ്ണുക പൊന്നോണത്തിന്‍ പുത്തിരി
പാടത്തെ തത്തെ
പാടുക പൊന്നോണത്തിന്‍ പാട്ടുകള്‍
പച്ച പനന്തത്തെ
പുല്ലിന്‍ മടിയില്‍ നക്ഷത്രങ്ങള്‍
പുലരികള്‍ വിതറുന്നു
ചെമ്മുകിലിന്‍ നിര മാനത്താകെ
ചിത്ര പടം നെയ്‌ വു
തമ്പുരു തന്നുടെ കമ്പി മുറുക്കും ഓണ -
തുമ്പി കളെ
പൂവിന്‍ കുടവും-
പേറി കൊണ്ടൊരു
തുമ്പ യിരിപ്പുണ്ടേ
മുട്ടി വിളിപ്പൂ മുത്തം നല്‍കാന്‍
മുക്കുറ്റി പൂവും
ചിങ്ങത്തിന്‍ തിരു നാളുകള്‍ വന്നു
ചന്തം ചിന്നുന്നു

2010, ജനുവരി 3, ഞായറാഴ്‌ച

വാര്‍ത്തയുടെ പിന്നാം പുറം

വാര്‍ത്തയുടെ പിന്നാം പുറത്ത്
വീര്‍പ്പു മുട്ടലുകളും വിങ്ങി പൊട്ടലുകളും
ബോംബിന്റെ തീ ചീളുകളും
വെല്ലു വിളികളുടെവേലി കെട്ടുകളും -
ചാടി ക്കടന്നു
നാടും മറു നാടും താണ്ടി
കാതോടു കാതോരം വാറ്ത്തകള്‍
എത്തി ക്കുമ്പോള്‍
കാല്‍ കാശിന്റെ വില
കല്‍പ്പിക്കാതെ മുഖം തിരിക്കുന്നു
പുച്ചിച്ചു ത ള്ളുന്നു

കാറ്റ് പറഞ്ഞത്

ആധിമൂത്ത്
ആഴത്തില്‍ ഒരാന്തല്‍
സമുദ്ര ത്തിനു തീ പിടിച്ച പോലൊരു -
തോന്നല്‍
നൂല്‍ പൊട്ടിയ പട്ടം പോലോരിടര്‍ച്ച
വടക്കുനിന്നു പെട്ടെന്ന് തട്ടി മറഞ്ഞത് -
പോലൊരു കാറ്റു-
വന്നു പറഞ്ഞത് എന്താണ്
പൊട്ടിയ തലയോട്ടിയെ കുറിച്ചോ
അസ്ഥി മാടങ്ങളിലെ
അലമുറ കളെ കുറിച്ചോ
പാല്‍ തിങ്ങി വിങ്ങി പൊട്ടാറായ-
മുലകളെ കുറിച്ചോ
അതിനു ശേഷം ആധി മൂത്ത്
ആഴത്തില്‍ ഒരാന്തല്‍
സമുദ്രത്തിനു തീ പിടിച്ചപോല്‍-
ഒരു തോന്നല്‍
നൂല്‍ പൊട്ടിയ പട്ടം പോല്‍
ഒരിടര്‍ച്ച

സിമി ത്തേരി

സിമി ത്തേരി
ദുഖത്തിന്റെയും
ശാന്തി യുടെയും ഉറവിടം
സമാധിയില്‍ സമാധാനം കൊള്ളുന്നവര്‍ .
സമാധാനത്തിന്റെ പേരില്‍
ഊ റ്റം കൊള്ളുന്നവര്‍ ചവച്ചു തുപ്പിയ -
ശവക്കൂനയില്‍ ഒലീവില വെയ്ക്കുമ്പോള്‍ ചിറകറ്റ -
വെള്ളരിപ്രാവിന്റെ തേങ്ങല്‍
ദുഖം കനക്കുന്ന മിഴി നീരുമായി
ഓര്‍മയില്‍ കൊരുത്ത ഒരു പിടി
മലരുമായ് എത്തുന്നവര്‍
ജനനവും ,മരണവും എഴുതി ചേര്‍ത്ത
വരികള്‍ ക്കിടയിലെ ശൂന്യതയില്‍
കുന്തരിക്കതിന്റെ ഗന്ധം വഹിചെതുന്ന
കാറ്റിന്റെ മര്‍മരം
മാര്‍ബിള്‍-
പതിച്ച -
കല്ലറയില്‍ തെളിയുന്ന സ്വന്തം -
ദുഖത്തെ കണ്ടു വ്യാകുല പ്പെടുന്നവര്‍ എത്തി -
ചേരുന്നിടം

2010, ജനുവരി 2, ശനിയാഴ്‌ച

മനുഷ്യനായ് ജീവിക്കുക

ജീവിതം എത്ര മനോഹര മാണെന്ന്
നിനച്ചുപോയ് കുഞ്ഞായിരുന്ന നാളില്‍
പിന്നെ പതുക്കെ പതുക്കെ അറിഞ്ഞു ഞാന്‍
ദുര്‍ഗ്ഗമം ,പങ്കിലം പാതയെന്നു
പശിയാല്‍പിടഞ്ഞാലും
പാശമേടുതെന്റെ
ശ്വാസം കളയാന്‍ മനസ്സുമില്ല
വീടുകളില്‍ ചെന്ന് വിടുവേല ചെയ്താലും
കഴിയില്ല തെണ്ടി നടന്നു തിന്നാന്‍
കുഴഞ്ഞു വീഴുമ്പോള്‍ ഒഴിഞ്ഞു മാറുന്നവര്‍
ദാഹാര്തരായ് ദൂരെ നോക്കി നില്‍ക്കും
മാംസ ദാഹത്തിനാല്‍ആര്‍ത്തി
പെരുത്തോര്‍ക്ക് മദിരയായ്
എന്നെ ലഭിക്കാ യില്ല
ജീവിത സവുഭാഗ്യം നേടി എടുക്കുവാന്‍
വില്‍പ്പന ചരക്കായി മാറുവോരെ
ചണ്ടിയായ് മാറി ഈ സവുഭാഗ്യം നേടുകില്‍
എന്ത് സുഖമുണ്ടാം-
ജീവിതത്തില്‍
ജീവിത കാലമത് എത്രയാനെങ്കിലുംജീവിചിടണം
മനുഷ്യനായി

മകനെ എന്നവിളിക്കായ്

ചുട്ടു പൊള്ളുന്ന നട്ടുച്ചയില്‍
ടാരുരുകും റോഡി ലൂടങ്ങു മിങ്ങു -
മോടുമ്പോള്‍
സൂക്ഷിച്ചു നോക്കി പിറു പിറു ക്കുമ്പോള്‍
പൊട്ടി ചിരിച്ചു പച്ച മുളം തണ്ട് കീറും പോലെ -
പൊട്ടി കരയും പോള്‍
തേങ്ങി പോകാറുണ്ട് ഞാന്‍
കൂട്ട് കാരുടെ കൂക്കി വിളിയില്‍
നെഞ് പൊട്ടി പോകാറുണ്ട്
പിച്ച വെപ്പിച്ചു പാട്ട്-
പാടി തന്ന മനസ്സിലേക്ക് ആ രാണ് -
തീ പാമ്പിനെ കയറ്റി വിട്ടത്
ആര് പറഞ്ഞാലും എനിക്കറിയാം
ഭ്രാന്തില്ലെന്റെ അച്ഛന്
വിശപ്പുകൂടുമ്പോള്‍
വിവേകം പെരുകുന്നു
ആരോടും ഇരക്കാതെ
ഉചിഷ്ട്ടം ഭുജിക്കാതെ
നല്ല മനസ്സുകള്‍ കനിഞ്ഞു നല്‍കുന്നത് -
സ്വീ കരിക്കുന്നു
എന്നാണിനി അച്ഛന്‍ ഒരിക്കല്‍കൂടി
മകനെ എന്ന് വിളിക്കുക

ചുമരും ചിത്രവും

ചെറ്റപ്പുരയിലെ
ഓല വിരിയില്‍ ചോക്ക് കൊണ്ട്
ഞാന്‍ കോറിയിട്ടു.
എനിക്ക് ചുമരില്ലല്ലോ
ചിത്രം വരയ്ക്കാന്‍ .
തേച്ചു മിനുക്കിയ
വെള്ള ചുമരില്‍നോക്കി
തോമസ്സ് കുട്ടി അന്തം വിട്ടു നിന്നു
അവന്റെ മനസ്സില്‍
ചിത്ര മില്ലല്ലോ
ചുമരില്‍ വരയ്ക്കാന്‍

പട്ടിയുംകുട്ടിയും

പ്രഭാത സവാരിക്കിറങ്ങിയതാണ്
കൈയിലെ തുടലില്‍ ഒരു പട്ടിക്കുട്ടി
പിഞ്ചു കുഞ്ഞിനെ പോലെ പിച്ച -
നടത്തും പോലെ ,ഇടയ്ക്കിടെ എടുത്തു
മാറോടു ചേര്‍ക്കുന്നുണ്ട്
കുട്ടികള്‍ അങ്ങ് പട്ടണത്തില്‍
ബോര്‍ ഡി ങ്ങിലാണ്
വീട്ടില്‍ കൂട്ടിനു പട്ടി കുട്ടി .
പട്ടിക്കു സ്നേഹം വാരി കോരി -
കൊടുക്കാറുണ്ട്
പാല്, മുട്ട, മാംസം -
തല്ലി തീ റ്റി ക്കാറുണ്ട്
കിടത്തി ഉറക്കാന്‍ വിദേശ നിര്‍മിത കിടക്ക .
കുട്ടികള്‍ അലങ്കാര വസ്തുക്കള്‍ അച്ഛന്‍ ,-
അമ്മയ്ക്ക് നിശാ ക്ലബ്ബില്‍ സ്ററററ -
സിന്റെ ചിഹ്നങ്ങള്‍
നാളെ പണം കായ്ക്കേണ്ട മരങ്ങള്‍

മമ്മി

അമ്മയുടെ മടിതട്ടിനു
ആയയുടെ മിഴി ഞെട്ട്
അമ്മിഞ്ഞ പാലിന്
അമൂല്‍ പാല്
ആന കളിക്കെണ്ടപോള്‍
ആം ഗലേയ-
ഭാഷ
അമ്മ വെറും മമ്മി

വയോജന വിശ്രമ കേന്ദ്രം

രാവിലെ അമ്മ കുളിപ്പിക്കും
പുത്തനുടുപ്പുകള്‍ ഇടുവിക്കും
പത്തിരി തിന്നാന്‍
പല്ല് ഇല്ലെന്നോതി
പച്ചരി കഞ്ഞി കുടിപ്പിക്കും
ഓട്ടോ ഗേറ്റില്‍ നീട്ടി വിളിച്ചാല്‍ഊന്നു
വടിയാലുഴരീടും
ഉമ്മറ പടിയില്‍ ഒന്നറയ്ക്കും
അപ്പുപ്പന്‍ .ഒരു തുള്ളി കണ്ണീരു -
ഉരുണ്ടു വീഴും അത് അമ്മതന്‍
നോട്ടത്തില്‍ ആവിയാകും
കൂട്ടുകാരവര്‍ കാത്തിരിപ്പുണ്ടാകും
വഴി കണ്ണുമായ്
ആ വയോജന വിശ്രമ കേന്ത്രത്തില്‍

പറങ്കി മാങ്ങ

പറങ്കി മാവുകള്‍ പൂത്തു
ചീള് അണ്ടിയുടെചോരച്ച
ഓമനത്തമുള്ള തുടുപ്പ്
അണ്ടിമാങ്ങാ -
പഴത്തിനു ചുവപ്പ് ,മഞ്ഞ ,പാടല നിറം
പിഴിഞ്ഞ് നീരെടുത്ത്
പഞ്ചസാര ചേര്‍ത്ത്
ഭരണിയില്‍ അടച്ചു മണ്ണില്‍കുഴിച്ചു
ഇടാറുണ്ട്
പറങ്കി മാങ്ങാ ചാരായം
വയറു വേദന മാറ്റാന്‍-
പറ്റിയ ഔഷധമെന്നു
പണ്ട് പാത്തുമ്മ പറഞ്ഞിരുന്നു

കൃഷി

കളപ്പുര ഞാന്‍ കണ്ടിട്ടേയില്ല
അച്ഛനും ,അച്ഛന്‍ വീട്ടുകാരും
വലിയ കൃഷി ക്കാരായിരുന്നുപോലും
അമ്മയെ കല്ല്യാണം കഴിച്ചതില്‍ പിന്നെ
അച്ഛന്‍ കൃഷി പണി യെടുത്തിട്ടെയില്ല
കള്ളുകുടിച് ചൂട്ട് കറ്റയുമാട്ടി
വേച്,വേച് ,നീട്ടി നീട്ടി യുള്ള നാടന്‍ പാട്ട്
എനിക്കു അച്ഛനെ കുറിച്ചുള്ള ഓര്‍മ
അമ്മയ്ക്ക് ഞാറു നടാന്‍ അറിയില്ല പോലും
അമ്മയുടെ നാട്ടില്‍ വയലേ ഉണ്ടായിരുന്നില്ല
അമ്മയും കൃഷിപണിക്കു പോകാരുന്റ്റ്
ജെ സി ബി ഉഴുതമണ്ണില്‍
സിമന്റും ,പൂഴിയും കലക്കി
വളംചേര്‍ക്കാന്‍ .
ഞാറ്റടി കണക്കിന് കല്ല്‌പാകി
വലിയ വലിയ റിസോര്‍ട്ട് പണിതു
പണം കൊയ്യുന്ന അവരുടെ
കൃഷി ഭുമിയില്‍

ഏല്ലാം നമ്മള്‍ അറിയേണം

ഒരിതള്‍ പച്ച വിരിഞ്ഞിടാന്‍
തെളിനീരുറവ യുനര്നീടാന്‍
മണ്ണിനെ പരിപാലിക്കേണം
മരങ്ങള്‍ നട്ടു-
വളര്തീടുകില്‍ ഒരു
മധു വനമാകും ജീവിതവും
ഉരുകും വേനല്‍ താപം മാറ്റി
കുളിരേകിടും-
ജീവനവും
പ്രകൃതി കനിഞ്ഞൊരു വരമാം-
ഭുവിനു കുന്നും ,മലയും -
പാറ ക്കെട്ടുകള്‍
തോടുകള്‍ ,കാടുകള്‍,താഴ്വാരങ്ങളും
ഏല്ലാമെല്ലാം അറിയുക നമ്മള്‍
പാരിതിലെങ്ങും പ്രാണന്‍ നല്‍കാന്‍
മണ്ണും വിണ്ണും ഒന്നായ്മാറും
ജല പീയൂഷം പെയ്തീടാനും
മരമത് -
നമ്മള്‍ വളര്‍ത്തേണം
കുഞ്ഞിനെ ,യമ്മ വളര്‍ത്തും പോലെ
ഏല്ലാം പരിപാലിക്കുക നമ്മള്‍

തിരസ്കൃതയൌവ്വനം

തിരസ്കൃതയൌവ്വനമേനീയെവിടെയാണ്?പീടികത്തിണ്ണയില്‍തണുത്തരാത്രികളില്‍കീറക്കുപ്പായത്തിലെനിറയൌവ്വനത്തെകൈത്തലംകൊണ്ടു മറച്ച്വേട്ടപ്പട്ടികളെയാട്ടിയോടിച്ച്ശിവരാത്രിയായിരുന്നില്ലേനിനക്കെന്നും?പട്ടുപാവാടയും ജാക്കറ്റുംതീക്ഷ്ണയൌവ്വനവുംകഴുകന്‍കണ്ണുകളാല്‍വേട്ടയാടപ്പെടാറുണ്ടിന്നും.ഔപചാരികതയുടെ പേരില്‍അദ്ദേഹത്തോടൊന്നിച്ച്പരിചയപ്പെടുമ്പോഴുംകൊത്തിവലിക്കാറുണ്ട്.ഉണ്ടെനിക്കിന്നു കാവലായ്അദ്ദേഹവും മാളികയുംപരിചാരകരു,മെങ്കിലുംനിറസമൃദ്ധിയിലുമോര്‍ക്കുന്നു ഞാന്‍തിരസ്കൃതയൌവ്വനമേനീയെവിടെയാണ്?

അലക്കുകാരി

ഫുല്ലനയനങ്ങളോടെഉൽക്കലിതമനസ്സോടെ അവൾ ഓരോ കീശയും പരതിക്കൊണ്ടിരുന്നുമറന്നുപോയ നോട്ടുകളോനാണയത്തുട്ടുകളോ ആയിരുന്നില്ലഓർമകളുടെ കടലാസുതുണ്ടുകളെയാണ്‌പ്രണയത്തിന്റെചിഹ്നങ്ങളെയാണ്‌വസന്തമാത്രകളേയാണ്‌ചുരത്താൻ മടിക്കുന്നപൈപ്പിനുമുന്നിലേക്ക്‌വിഴുപ്പ്‌ തുണികളിടുമ്പോഴുംതുളവീണതുണികൾസൂചിമുനയോളംമൂർപ്പിച്ച്‌തുന്നിയകണ്ണുകളിലേ തുളയിൽതെളിയുന്ന പ്രേമസല്ലാപങ്ങൾമനസ്സിലേ താളിൽനിന്നുവായിക്കുമ്പൊളാണ്‌തോരാനിട്ട തുണിയിൽനിന്നുംഇറ്റിറ്റുവീഴുന്ന ജലബിന്ദു നൽകുന്ന കുളിർശരീരത്തിൽ വ്യാപിക്കുമ്പൊഴാണ്‌അലക്കുകാരിയുടെയോരോദിനങ്ങളും പൂർണ്ണമാകുന്നത്‌.