malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

ഗതകാല സ്മരണകൾപഴയ ആഞ്ഞലീം പ്ലാവും
പുരാതന വലിയ വൃക്ഷങ്ങളും
തടി വിലയ്ക്ക് വിറ്റപോൽ
വിറ്റിരിക്കുന്നു ഗ്രാമത്തെ.
ഇടിച്ചു നിരത്തി പഴയ വീടുകൾ
പഴമയും,പത്തായവും
വിത്ത് കുത്തിപ്പോയ് ഓർമ്മകൾ.
മാഞ്ചോട്ടിലെ മാങ്ങകൾ തിരഞ്ഞു
നടക്കാൻ
കരുമാടികലു ടെ  കഥകൾ കേട്ട്    
അന്തിമേഘ ച്ചാർത്തു കാണാൻ  
കൊച്ചു തോട്ടിൽ തോർത്തുമായ് ചെന്ന്
കണ്ണി ക്കുറിയനെ പിടിക്കുവാൻ
കുളക്കടവിൽ കുളിക്കും പെണ്ണുങ്ങളെ
ഒളിഞ്ഞു നിന്നൊന്നു നോക്കുവാൻ
അഴിച്ചു വെച്ച വസ്ത്രങ്ങൾ ഒളിപ്പിച്ച്
വെയ്ക്കുവാൻ
കാണാ കയത്തിൽ ഊളിയിട്ടൊന്നു
നീന്തി തുടിക്കുവാൻ
അടക്കാനാവാത്ത മട്ടിൽ
ഗതകാല സ്മരണകൾ
കിടന്നു തിളയ്ക്കുന്നു മനസ്സിൽ

ജീവിതം ഇങ്ങനെആതുരാലയത്തിലെ
ആറാം നമ്പർ മുറിയിൽ
അസ്ഥിപഞ്ജരം പോലൊരാൾ
കട്ടിലിൽ കിടക്കുന്നു
ജീവനുണ്ടെന്നതിന്റെ തെളിവായി-
ടയ്ക്കിടെ
കേട്ടിടാം കാതോർക്കുകിൽ
ചെറു ഞരക്കം മാത്രം
സാധ്വിയാം മദ്ധ്യ വയസ്ക്ക
വ്യസന വദനത്താൽ
ശാന്തമായ് കട്ടിലിന്റെ
തലയ്ക്ക ലിരിക്കുന്നു
സുത തൻ കാന്തനാകാം  കുഞ്ഞിനെ-
തോളിലിട്ട്
അങ്ങു മിങ്ങുംനടന്നു താളത്തി-
ലാട്ടീടുന്നു
കിളി വാതിലിൻ ചാരെ പുറത്ത്
കണ്ണും നട്ട്
ചിന്തിച്ചു നിൽക്കുന്നവൾ
തനയയായിരുന്നീടാം
എത്ര കഷ്ട്ടം കാര്യങ്ങൾ യെന്നു
ചിന്തിക്കുകിലും
സത്യമാമീ ജീവിതം
ഇങ്ങനെ യെന്നതോർക്ക 

2015, ഏപ്രിൽ 29, ബുധനാഴ്‌ച

സ്നേഹാമൃതംഅമ്മിഞ്ഞ അമൃത് ഞാൻ
നുകർന്നിരുന്നില്ല
അമ്മയെന്തെന്നു ഞാൻ
അറിഞ്ഞിരുന്നില്ല
ഞാനത്രയറിയാത്ത
മാതൃ ഭാവങ്ങൾ
ഞാനറിയാതെയെന്നിൽ
നിന്നു മുണരുന്നു
ആ സ്നേഹ ഭാവങ്ങൾ
ആ സ്ഥിരോത്സാഹങ്ങൾ
ആ ജന്മ ദുരിതങ്ങൾ
ഇല്ലായ്മകൾ
മേനിയിലും,മനസ്സിലും
ഒഴുകി ചേരലിൽ
പോരായ്മകളിൽ
ദിശാബോധത്തിൽ
എല്ലാറ്റിനും അമ്മതൻ
സ്നേഹമെന്ന്
യെൻ മക്കളെ സ്നേഹാമൃത-
മൂട്ടുമ്പോൾ
ഞാനറിയുന്നു 

ഉപ്പ
ഉപ്പ കപ്പല് കയറി
കടപ്പുറത്ത് വന്നതാണ് പോലും
മൊഞ്ചത്തി പ്പെണ്ണിനെ കണ്ട്
അറബി പയ്യന് ബോധിച്ചു പോലും
നൂറു മിസ്ക്രി മിസ്ക്കാൽ പൊന്ന്
മഹറായി കൊടുത്തു പോലും
ഉപ്പ പോകുമ്പം ഉമ്മാന്റെ വയറ്റിന്നു
ഞമ്മളൊന്നനങ്ങിപോലും
അറബി കല്യാണത്തിന്റെ
അടയാളം ഞമ്മളെന്നു
ആളെത്ര കളിയാക്കി !
ഈന്തപ്പഴങ്ങളുടെ ആനന്ദവും
പഞ്ചാരത്തരി മണൽ പരപ്പും
ഞമ്മളെ കണ്ണിലെ പരു പരു-
 പ്പായിരുന്നു
ഞമ്മക്ക് വളർത്തണം
ഞമ്മളെ മക്കളെ
ഉപ്പയില്ലാത്ത മക്കളെ ന്ന്
പറയിക്കാതെ  

മയ്യത്ത്

മഴുത്തലപ്പേറ്റ മരങ്ങളുടെ മയ്യത്ത്
പള്ളിപ്പറമ്പിൽ കിടക്കുന്നു
അവളിലെ  മോഹപക്ഷികൾ
അനാഥത്വത്തിന്റെ മുറിവുകളുമായി
പിടഞ്ഞു വീഴുകയും
സ്നേഹത്തിന്റെ  ചിറകുകൾക്ക്
വെട്ടേറ്റ്  
മണ്ണിൽ വീണടിയുകയും ചെയ്തു
വിശന്നു പൊരിയും നാളിൽ
കൈ കാട്ടി വിളിച്ച്  കനി തരാൻ
ചക്കര മാവിനിയില്ല
പ്രണയികൾക്ക് പടർന്നു കയറാൻ
മദഗന്ധ മുണർത്തും
ഇലഞ്ഞി മരമില്ല
കിളികൾക്ക് കൂടൊരുക്കുവാൻ
കൊമ്പുകളോ  
കാറ്റിനുകളിപറയാൻചില്ലകളോയില്ല
നിർ ജീവതയുടെ,യാകാശം
ഘനീ ഭവിച്ചുകിടക്കുന്നു
ജീവനത്തിന്റെ തിരിനാളങ്ങൾ
കെട്ടടങ്ങിയപ്പോൾ
മീസാൻ കല്ലുകൾ നാൾക്കു നാൾ  
വർദ്ധിച്ചു കൊണ്ടേയിരുന്നു 

2015, ഏപ്രിൽ 25, ശനിയാഴ്‌ച

സ്നേഹംഞാനെ ത്ര സ്നേഹിച്ചിട്ടും
അവളോള മെത്തുന്നില്ല
പെണ്ണിന്‍റെ സ്നേഹത്തോളം
വരില്ല
ഒരുസ്നേഹവും
യെന്‍റെ പെണ്ണെ നിന്നിലേക്കെ
ത്തുവാന്‍
ഞാന്‍ ഇനിയുമെ ത്ര കാതം
നടക്കണം

2015, ഏപ്രിൽ 22, ബുധനാഴ്‌ച

മുത്തച്ഛന്‍

ഫ്ളാറ്റിലെ നാലു ചുമരുകള്‍ക്കിടയിലെ
വീര്‍പ്പുമുട്ടലില്‍ നിന്ന്
വിടര്‍ന്ന മിഴിയാലെ
പോസ്റ്റ്മാന്‍ കൊണ്ടിട്ട
മഞ്ഞക്കരവെച്ച കവര്‍ തുറന്ന്
മുഖമുയര്‍ത്തിയപ്പോള്‍ മുന്നില്‍ മുത്തച്ഛന്‍
ഞെരുങ്ങി വരുന്ന നീരുറവ പോലുള്ള
ആചിരി
ക്ളാവ് പിടിച്ചമുഖം മിനുക്കിയെടുത്ത
പുതുതായി പൂശിയൊരു പുഞ്ചിരി
അവളിലൊരു സമുദ്‌റ മിരമ്പി
മോഹങ്ങളുടെ കുഞ്ഞ്കേവഞ്ചി തുഴഞ്ഞ
നാളുകളിലേക്കുണര്‍ന്നു
ഇന്ന് തീരംവെടിഞ്ഞ വഞ്ചി
ദൂരെക്കടലിലെത്തിയിരിക്കുന്നു
നീലനിറമാര്‍ന്ന ഇരുട്ടിന്‍ ചുമരുകളില്‍
ചിറകൊടിഞ്ഞ പക്ഷിയായ് തട്ടിനില്‍ക്കുന്നു
നഗരത്തിന്‍റെ നരക ക്കാഴ്ച കാണാത്ത മുത്തച്ഛന്‍
ഒന്നാംക്ളാസിലെ സ്ളേറ്റില്‍ ഞാന്‍
കോറിയിട്ട
അക്ഷരങ്ങള്‍ പോലുള്ള
കത്തിലെ വാക്കുകളില്‍ നിറഞ്ഞുചിരിക്കുന്നു

വേനല്‍ മഴ

വേനല്‍ വറുത്ത വഴിയില്‍
പുതുമഴപുളകം വിതറി
ചോരുന്ന കൂരയില്‍
മണിമുത്തുകള്‍ താളംകൊട്ടി
ആദ്യമഴതന്‍ ആര്‍ഭാടത്തില്‍
കരിയിലകള്‍ കുളിര്‍ന്ന് കുതിര്‍ന്ന്
കാലത്തിന്‍ കറയലിയിച്ച്
നീര്‍ച്ചാലുകളെ യൊഴുക്കുന്നു
ഓടിത്തളര്‍ന്ന മഴ പിന്നെ പ്പിന്നെ
നിലാവുപോല്‍ പൂത്ത വെയിലില്‍
ഓണത്തുമ്പിയെപ്പോലെ
പൂവിതള്‍ സ്പര്‍ശംപോലെ
അരിപ്പൂകാടുകള്‍ക്കിടയിലൂടെ
ഇടവഴികളിലൂടെ
കൊറ്റികള്‍ പൂത്തുനില്‍ക്കുന്ന
പാടങ്ങളിലൂടെ
എരിഞ്ഞിപ്പൂ സുഗന്ധവും പേറി
യങ്ങനെ യങ്ങനെ കൈതക്കാടുകളി
ലൂടെ.......!

നീ യെത്റ ധന്യകാട്ടിൻ കയങ്ങളും
കുന്നുമ്പുറങ്ങളും
സാല മുയർ ത്തിയ
സഹ്യ ന്റെ സാനുവും
വിത്ത പ്രതാ പത്താൽ
വെൺ മേഘ ശകലങ്ങൾ
വീശി നടക്കുന്ന വ്യോമ പ്ര ദേശവും
സത്യ മന്ത്രം ചൊല്ലും സാഗര വീചിയും
സിന്ദൂര മണിഞ്ഞുള്ള ചക്ര വാളങ്ങളും
ചക്ര വാകങ്ങൾ ചിലച്ചു ചരിക്കുമീ
ചൈത്ര മാസത്തി ന്റെ സായന്ത നങ്ങളും
സാമ മന്ത്രം പാടി സായൂജ്യ മേകുമീ
സായന്തന ക്കുളിർ തെന്നലിൻ താളവും
സോമ രസത്തി ന്റെ സത്തിൽ ലയിച്ചുള്ള
കുമ്പങ്ങൾ പേറിയ ചെന്തെങ്ങിൻ
കൂട്ടവും
കൊറ്റിനായ്‌ കൊറ്റി കൾ കൂട്ടമാ യെത്തുന്ന
കറ്റ ക്കിടാങ്ങൾ കളിച്ചു മദിക്കുന്ന
കുമ്പാള കൈ വീശി സ്വാഗത മോതുന്ന
കേരള നാ ടേ നീ യെത്ര ധന്യ

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

ഓർമ്മ പടവ്‌വേനൽ മേളം കൂട്ടാനായ്‌
ഒത്തു ചേർന്നിടും ഞങ്ങൾ
കുട്ടികൾ എല്ലാം ചേർന്ന്
പഴ യൊരീ തറവാട്ടിൽ
ഉമ്മറത്തമ്മ യെന്നു ഞങ്ങൾ
ചൊല്ലി വിളിക്കും
മുത്തശ്ശി പ്രതാപത്തിൻ
പ്രാകാരമായ്‌ വിളങ്ങി
കുട്ടികളാം ഞങ്ങളെ യരികേ
ചേർത്തിരുത്തി
കുത്തരിച്ചോറും കുട്ടിക്കഥയും
ചേർത്തുരുട്ടി
ഉണ്മതൻ ഉരുളയായ്‌ ഉൂട്ടിയുറക്കി
യെന്നും
ചിക്കെന്നു കേറി ഞങ്ങൾ
ചക്ക പഴമിടുന്നു
ചിക്കി പ്പെറുക്കി പി ന്നെ
ചെറുകലമ്പൽ
കൂട്ടുന്നു
നാട്ടു മാമ്പഴ ത്തിന്റെ ചാറൂറ്റി
യീമ്പീടവേ
കൂട്ടത്തിൽ കരുത്തുള്ളോർ
കൊമ്പിന്റെ തുമ്പ ത്തേറും
ഉറക്കമില്ലാത്ത പുഴ ഉശിരൻ
വാശികാട്ടി
മണലിൻ ചകലാസിൽ ചിത്രങ്ങൾ
നെയ്തീ ടുന്നു
ഓർമ്മതൻ പടവുകൾ എത്ര യിറങ്ങീ
ഞാനീ
കാലമാം പുഴയു ടെ നെല്ലി പ്പടിയി
ലെത്തി
കുട്ടികളും കുളിയും കളിയുമില്ലാതെയായി
ഉറവ മരിച്ചു പോയ്‌ ഒഴുക്ക്‌
നിലച്ചു പോയ്‌
മുത്തശ്ശി ഓർമ്മ യായി കൂട്ടരും
പിരിഞ്ഞു പോയ്‌
രോഗിയേപോൽ ചടച്ച്‌
നെടുവീപ്പിടും പുഴയിൽ
പഴയൊരോർമ്മയിൽ മുങ്ങി ഞാൻ
കയത്തിൻ മൗനത്തിൽ നിൽപ്പൂ  


അടിയാളർകന്നിമണ്ണെന്റെ കനക മെന്നും
കന്നി പ്പെണ്ണെന്റെ കാണിക്കയെന്നും
കൽപ്പിച്ചുകൂട്ടുന്നു ഉടമയായോർ
അടിയാളരിട നെഞ്ചിലായിരം പന്തങ്ങൾ
കത്തിച്ചുടമ യെ കാത്തി ടേ ണ്ടോർ
അടിയാള ജീവിതം അഴലിൻ ചരൽ കല്ലിൽ
ച്ിതറി തെറി ക്കുന്ന ചോലപോലെ
ചോരരാമുടമകൾ അടിയാത്തി പ്പെണ്ണി നെ
ചണ്ടി യാക്കി ത്തുപ്പി മാറ്റി ടുന്നു
കരിമണ്ണുപോലെകരിയില പോൽ
വറുതി ക്കാ റ്റു പോ ലെ
ചോല വെള്ളം പോ ലെ
പെണ്ണു പേ ക്ഷി ക്ക പ്പെ ടേണ്ടോളെന്ന്
തി ട്ടൂര മിറക്കി രസി ച്ചിടുന്നു
അ ന്തിക്കു കള്ളു മടിയാ ത്തിയും
എ ന്തു ദുഷി ച്ചൊരു കാലമത്‌
പെണ്ണു പതിരല്ല പട്ടു പോ ണ്ടോ ളല്ല
ആയിരം ജന്മങ്ങ ൾ ക്കവകാ ശിയ വ ൾ
ജീവ ന്റെ തുടി പ്പേന്തും ജന്മി യവൾ

2015, ഏപ്രിൽ 19, ഞായറാഴ്‌ച

മരിച്ചവര്‍

പത്രത്തിലെ  പാതാളക്കയത്തിലേക്ക്
കൃഷ്ണമണികള്‍ തുളച്ചുകയറുന്നു
മരിച്ചവന്‍റെ വിത്തുംവേരും
വിസ്തരിച്ച് വളരുന്നു
പ്രഭാത പത്രം പ്രഘോഷിക്കുന്നു
ബോംബേറും,വെട്ടിക്കൊലയും, സ്ത്രീപീഡനവും
വാര്‍ന്നചോരയില്‍ പ്രേതത്തിന്റെ  വികൃത രൂപം
ഭയംപടര്‍ത്തുന്നു
എട്ടാംപേജില്‍,മരിച്ചവരെല്ലാം
മത്സരിച്ച് ചിരിക്കുന്നു
ഒരിക്കല്‍ ഒന്നാംപേജില്‍ ഭയംവിതച്ചവര്‍
ഇപ്പോള്‍ ചിരിച്ച്നില്‍ക്കുന്നു
പത്ര ത്തില്‍നിന്ന് പുറപ്പെട്ട് വന്ന്
ചുറ്റും നില്‍ക്കുന്നു
ഇന്ന്ഒന്നാംപേജില്‍വന്ന്ഭയംവിതച്ചവര്‍
നാളെയെട്ടാംപേജില്‍പോയി
ചിരിച്ച് നില്‍ക്കുമായിരിക്കും
 പത്രത്തില്‍നിന്നുമിറങ്ങിവന്ന്
എന്നെയുംകൈയ്യില്‍പിടിച്ച്
വലിച്ച്കയറ്റുമായിരിക്കും
എന്നേക്കുമായിഓര്‍മ്മകളില്‍
ചിരിച്ച്നില്‍ക്കുവാന്‍

പ്‌റതി പന്ത്റണ്ട് വയസുകാരി അനസൂയ

പേര്  അനസൂയ
വയസ്സ്  12
കുറ്റം  രാജഭരണത്തിനെതിരെ
കലാപം
അസൂയയും അരിശവുംമൂത്ത
ദിവാന്‍
അനസൂയയുെട കുറ്റപത്റം വായിച്ചു
ദിവാന്‍റെ ശിക്ഷാവിധിയില്‍
ആഞ്ഞിലിപ്പുറത്തെ വീട്ടിലേക്ക്
ഇരച്ചുകയറിയ പോലീസ്
വീടും പരിസരവും അരിച്ച്പെറുക്കി
ദീപാളികുളിച്ചു
പാട്ട്പാടിയ പെണ്‍കുട്ടിയെ പിടിച്ചുകെട്ടി
ലോക്കപ്പിലടച്ചു
വല്ലാതെഭ്റമി  പ്പിക്കുന്നുണ്ട്
മടക്ക യാത്റ
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള
സമരഭൂമികയിലേക്കുള്ള യാത്റ
വണ്ടിസ്റ്റേഷനിലേക്കടുക്കുന്നു
കിഴക്കനാകാശത്ത് ഉയര്‍ന്നുവരുന്ന
തിരിവെട്ടത്തില്‍
മഞ്ഞുപാളികള്‍ പൊള്ളിപൊളിഞ്ഞ്
സമരപോരാളികളുടെ
ചോരയൊലിച്ചതുപോലെ
വര്‍ണ്ണങ്ങള്‍ പടരുന്നു
വണ്ടികയറിവരുന്നുണ്ട് ഓര്‍മ്മകളോരോന്നും
അങ്ങേതലയ്ക്കല്‍നിന്നും

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

അടുക്കളത്തോട്ടം

എന്‍റെ സ്വപ്നങ്ങള്‍ക്കിപ്പോള്‍
പച്ചനിറമാണ്
മനസ്സിലെങ്ങുംമണ്ണിന്‍റെ മണമാണ്
കൈത്തോടും,കുളവാഴപ്പൂക്കളില്‍
മുറിപ്പെന്‍സിലിന്‍റെ മുനയാല്‍
കോറിയിട്ട ചിത്റങ്ങളുമാണ്
തൊടിയിലെ തൊട്ടാവാടിക്കരികിലെ
മൊട്ടാമ്പുളിയാണ്
ചെഞ്ചീരത്തടവും,മഞ്ഞപ്പൂക്കള്‍
മാടിവിളിക്കുന്ന വെണ്ടച്ചെടികളുമാണ്
ഒല്ലലുകുത്തിഒതുക്കിനിര്‍ത്തിയ
പയര്‍വള്ളികളാണ്
കിണര്‍വെള്ളത്തില്‍ കുളിച്ചുനില്‍ക്കുന്ന
കാന്താരിമുളകും,വാഴത്തടവുമാണ്
വിഷങ്ങള്‍മാത്‌റം കഴിച്ച്
വകതിരിവില്ലാതെ പോയരസ്നയില്‍
രസക്കൂട്ടുകളിപ്പോള്‍ ചേക്കേറിയിരിക്കുന്നു
വലിയമതിലിനകത്തെ
സിമന്‍റുപരവതാനിവിരിച്ച
അടുക്കളപ്പുറത്തെ ഒഴിഞ്ഞമണ്ണില്‍
തീര്‍ത്തതോട്ടത്തില്‍
തളിര്‍ത്തുനില്‍ക്കുന്നിപ്പോള്‍
സ്വപ്നങ്ങളുടെ പച്ചപ്പ്

കടല്‍ക്കരയിലെ കളിക്കുട്ടി

കടല്‍ക്കരയില്‍ ഒരുകുഞ്ഞ്
ഓടിനടക്കുന്നു
കക്കയും ചിപ്പിയും പെറുക്കിക്കൂട്ടുന്നു
ക്ഷീണമാര്‍ന്ന മുഖത്ത് സന്തോഷം കളിയാടുന്നു
കണങ്കാലുകളെ പതച്ചുകൊണ്ട്
തിരമാലകള്‍ കടന്നുപോകുന്നു
നനഞ്ഞൊട്ടിയ പാദസരം
ഒച്ചവെയ്ക്കാന്‍ മറന്ന് നല്‍ക്കുന്നു
പോക്കുവെയില്‍ ചെമ്പന്‍മുടികളെ
വീണക്കമ്പികളാക്കുന്നു
ഇരുള്‍വീണ തീരത്തുന്നിന്ന്ആളൊഴിഞ്ഞ്
പോകുമ്പോഴും
കുഞ്ഞിന്‍റെ കുറുമ്പിന് കുറവൊന്നുമില്ല
'അമ്മയെവിടെയെന്ന് 'ഞങ്ങളൊന്ന് ചോദി
ച്ചപ്പോള്‍
ഭീതിയാര്‍ന്നകണ്ണാലവള്‍ ബോധത്തെതിരയുന്നു
ചിപ്പികളെ തട്ടിമറിച്ച് ഓടിമറയുമ്പോള്‍
കലമ്പല്‍കൂട്ടാന്‍ കാലിലില്ല പാദസരം
എവിടെയായിരിക്കുമവ ഊര്‍ന്ന്
വീണിട്ടുണ്ടാവുക
ചിലപ്പോളവള്‍,ഞങ്ങളുടെമനസ്സിലേക്കായിരിക്കു
മവ
ഊരിവലിച്ചെറിഞ്ഞിട്ടുണ്ടാവുക

കുളത്തിന്‍റെ അടിത്തട്ടില്‍ എത്തിനോക്കിയാല്‍

പച്ചകലര്‍ന്ന നീലനിറത്തില്‍
അലകളടക്കി കിടക്കുന്നു കുളം
കുളംകണ്ട കുഞ്ഞിന്‍റെ കണ്ണില്‍
രണ്ട്കുഞ്ഞ് സൂര്യന്‍മാര്‍ വിരിഞ്ഞ്
നില്‍ക്കുന്നു
കാക്കക്കാല്‍ തണല്‍പോലുമില്ലാത്ത
യിടത്തെ കുളത്തില്‍
ആരെയുംഅലോസരപ്പെടുത്താതെ
സൂ,ര്യന്‍വെള്ളിനൂല്‍ വെള്ളത്തിനുള്ളിലേക്ക്
നെയ്യുന്നവേളയില്‍
അടിത്തട്ടില്‍ മീനുകള്‍ കൊത്തങ്കല്ലാടുന്നതു
കാണാം
കടങ്കയറിയ മീനുകള്‍ കരകയറി
പോകുന്നതു കാണാം
ഭക്ഷ്യധാന്യങ്ങള്‍ കുളത്തിലേക്ക് നിങ്ങള്‍
യെറിയു
യെത്റപ്പെട്ടെന്നാണ് അവതിന്നുതീര്‍ക്കുന്നത്
വാപിളര്‍ന്ന് മുകളിലേക്ക് വരുന്ന മീനുകളില്ലെ
ഉണ്‍മനിറഞ്ഞഉക്തികളായിരിക്കുമോ
അവയോതിക്കൊണ്ടിരിക്കുന്നത്

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

ജീവിതം ഒറ്റാലില്‍ പിടയുന്ന മത്സ്യം

വെയില്‍ പഴുത്ത് മഞ്ഞച്ചുപൊഴിയുന്ന
ചിലസായാഹ്നങ്ങളില്‍
വഴിക്ക്കുറുകെ പതഞ്ഞൊഴുകുന്ന
ആപുഴക്കരയിലവളെത്തും
ജീവിതത്തിന്‍റെ അക്കരെപച്ചയിലേക്കെത്തി
നോക്കാന്‍
തനിക്കൊരിക്കലും കഴിയില്ലെന്ന് സങ്കട
പ്പെടും
മഞ്ഞിന്‍റെ രേതസ്സില്‍ കിളുര്‍ത്ത
കറുകപ്പുല്ല് പാദങ്ങളിലേക്ക്
പടര്‍ന്ന് കയറും
ഒരിക്കലെങ്കിലും പുഴയ്ക്കുമപ്പുറംമഞ്ഞില്‍
മറയുന്ന
കുന്നുമ്പുറങ്ങള്‍ക്കുമപ്പുറം
തന്‍റെ ജന്‍മരഹസ്യംതേടി
ചിറകടിച്ച് പറന്നുപോകണമെന്നാശിച്ച്
ഒ റ്റാലില്‍ കുടുങ്ങിയ
ഒരുവെള്ളമത്സ്യത്തെപ്പോലെ പിടയും
ഈഒറ്റ ജീവിതത്തില്‍
അവളെങ്ങിനെ അവളുടെ ദുഖത്തെയാകെ
തിന്നുതീര്‍ക്കും


കാണാത്ത സ്വപ്നം

നമുക്കിനി സ്വപ്നങ്ങളെക്കുറിച്ച്
പറയാം.
കേള്‍ക്കാന്‍ പാടില്ലാത്തത്
കേട്ടതുപോലെ ഞാന്‍
ഞെട്ടിതിരിഞ്ഞു നോക്കി
ഇന്നുവരെ ഒരുസ്വപ്നവും കാണാത്ത
പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാത
ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച് യെ
ന്തു പറയാന്‍
ഒട്ടുംതന്നെ നോവിക്കാതെ
ഒരു കുസൃതിച്ചിരിയെ കടിച്ച് പിടിച്ച്
കണ്ണില്‍ കമ്പിത്തിരി കത്തിച്ചിരിക്കുന്നു
അവള്‍
ബാറുകളില്ലാത രാജ്യം സ്വപ്നംകണ്ടത്
ശരിയായെന്ന് അവള്‍
നാട്ടില്‍ മലവെള്ളംപോലെ
മദ്യമൊഴുകുന്നത്കാണുന്നു ഞാന്‍
അറ്റവേനലിലുംകൂടിവെള്ളം സുലഭമായത്
സ്വപ്നംകണ്ടെന്ന് അവള്‍
കുപ്പിയില്‍ പോലും കുലുക്കിയുണര്‍ത്താന്‍
വെള്ളമില്ലാത്ത കാലമെന്നത് സത്യം
സ്വപ്നങ്ങള്‍ ഞാന്‍ കണ്ടിട്ടേയില്ല
അതുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയുമില്ല

2015, ഏപ്രിൽ 11, ശനിയാഴ്‌ച

മറഞ്ഞുപോകുന്നമയില്‍പ്പീലികള്‍

ജീന്‍സുംഷര്‍ട്ടുമവളുടെ വേഷം
അരക്കെട്ടുവരെ നീണ്ടുനില്‍ക്കുന്നമുടി
തോളിലാടികളിക്കുന്നൊരു ബാഗ്
കൈയിലെവീതികൂടിയ ഫോണിലേക്ക്
നോക്കിചിരിച്ചുകൊണ്ട്
ഈയര്‍ഫോണിലൂടെസംസാരം
രാത്റിപത്തുമണി സമയമെങ്കിലും
അപ്പോഴത്തെഷിഫ്ററ് കഴിഞ്ഞ്
ജോലിയില്‍നിന്നിറങ്ങിയതെങ്കിലും
വാഹനങ്ങള്‍യഥേഷ്ട്ടം തലങ്ങും
വിലങ്ങുമോടിക്കൊണ്ടിരിക്കുന്ന
വലിയപട്ടണം
കമ്പിക്കാലില്‍ ചാരിനിന്നുകൊണ്ട്
ചിരിച്ചുകൊണ്ട്പറഞ്ഞതിന്
ജോലിചെയ്ത് തളര്‍ന്നുകലങ്ങിയ
കണ്ണുകളിലാരാണ് കാമം കണ്ടെത്തിയത്
അവളെ കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്ത
കടുവയ്ക്ക്
കടിച്ചുകീറാന്‍ നക്കിതുടയ്ക്കാന്‍
കണ്‍ചിമ്മിതുറക്കുന്ന യിരുട്ട്മതിയായിരുന്നു
കടുവയിപ്പോഴും കണ്‍വെട്ടത്തുതന്നെയുണ്ട്
പക്ഷേ,ആമയില്‍പ്പീലിത്തുണ്ട്
യെന്നേക്കുമായി മറഞ്ഞുപോയില്ലെ

പൊന്‍കണി

എത്റ കിനാവുകള്‍ കണ്ടതാണി
പൊന്നിന്‍കണിക്കൊന്നപ്പൂമണികള്‍
ഇന്നാസമയം സമാഗതമായ്
പൊന്നിന്‍ വിഷുക്കണി നാളമായി
എത്റരാവിന്‍റെ യാ,യുമ്മറത്തിണ്ണയില്‍
ഓര്‍മ്മ,യയവിറക്കിക്കിടന്നു
എത്റയും സുന്ദരസങ്കല്‍പ്പ കാന്തിയില്‍
സത്വരം നീന്തിതുടിച്ചിരുന്നു
മൂകംമധുരമാമഞ്ഞിന്‍പടംനീക്കി
മുത്തുകള്‍ചിക്കിപ്പെറുക്കിനിന്നു
വൈശാഖംവിവശയായ് ന്രമശിരസ്കയായ്
വലതുകാല്‍വെച്ചുപടികയറി
ചൈത്റംചിരിതൂകി,യാശംസയര്‍പ്പിച്ച്
കളിചൊല്ലികൈവീശിപിന്‍മടങ്ങി
ഇന്നാസമയംസമാഗതമായ്
പൊന്നിന്‍വിഷുക്കണിനാളമായി

മലാല

മലാല
മണ്ണിലെ മഹാമേരു
വിസ്മയത്തിന്‍റെ
ഹൃദയസ്പന്ദനം
താലിബാന്‍റെ തലയില്‍
വീണവെള്ളിടി
ചാരത്തില്‍നിന്നും
ചിറകുവിരിച്ച ഫീനിക്സ്
സ്വാത് താഴ്വരയിലെ
കുഞ്ഞ്‌ സ്ത്രീ   ശബ് ദം
പതിനേഴ്രപായം ചെന്ന
മൃദുസ്വരം
മനസ്സില്‍ മായാതെനില്‍ക്കുന്ന
ഗുല്‍മക്കായി
സ്ത്രീ  സ്വാത്രന്ത്യത്തിനുവേണ്ടി
പോര്‍ക്കളത്തിലിറങ്ങിയ
ചുവന്നനക്ഷ്രതമേ
സ്വാത്തിന്‍റെ ചോളപ്പൂവെ
നിന്നിലൂടെവേണം
ഇനിയുമെന്‍റെ സ്വാത്രന്ത്യം
പുലരുവാന്‍
......................................................
ഗുല്‍മക്കായി -ചോളപ്പൂവ്

കടല്‍വെച്ചുപോയത് തൊട്ടെടുക്കുമ്പോള്‍

കടലെടുത്തുപോയ
നല്ലൊരുകാലമുണ്ടായിരുന്നുയെനിക്ക്
കടലാഴമുണ്ടാഓര്‍മകള്‍ക്ക്
സ്വപ്നങ്ങളും,സങ്കല്‍പ്പവുമായ്
ഒരുകുഞ്ഞ് തുമ്പി
അമ്മവിരലില്‍  തൂങ്ങി
കടല്‍ക്കരയില്‍ കളിക്കുന്നു
ചൊരിമണലിലൂടെ ചേര്‍ത്തുപിടിച്ച്
ചിരിയുടെപൂരം തീര്‍ക്കുന്നു
കടലോളംവളര്‍ന്നഅമ്മ
കടലാഴംകടന്ന് അക്കരെയണഞ്ഞിരിക്കുന്നു
അമ്മയെക്കാണാന്‍ കടലിനക്കരെ
നക്ഷ്രതത്തിലേക്ക് നോക്കുകയാണിപ്പോള്‍
ഞാന്‍
കാലത്തിന്‍റെ കായലോളത്തില്‍
ഉലയാതെ
കടലുവെച്ചുപോയ,യിടത്തില്‍
കലമര്‍ത്തിവെച്ച്
ഒറ്റപ്പെട്ടുപോയ നിമിഷത്തെ തൊട്ടെടുത്ത്
ഹൃദയത്തിന്‍റെ ഭിത്തിയില്‍
ഒട്ടിച്ച് വെയ്ക്കുകയാണിപ്പോള്‍

പുരോഗമനാശയങ്ങള്‍

കാവുകള്‍,കുന്നുകള്‍
സമതലച്ചതുപ്പുകള്‍
വേലകള്‍,പൂരങ്ങള്‍
ഉല്‍സവ്രഗാമങ്ങള്‍
ദേശപ്പെരുമ,വിളിച്ചു
പ റയുന്ന
യെല്ലാം പുരോഗമനാശയ
ധാരകള്‍
ജാതിമതചിന്തമാറ്റിവെച്ചീടുവാന്‍
സമുദായസ്പര്‍ദ്ധ തുടച്ചുമാറ്റീടുവാന്‍
ആബാലവൃദ്ധം ജനങ്ങളുമെത്തിടും
ഏകാത്മനായൊത്തുചേര്‍ന്നിട്ടുംവേളകള്‍
എല്ലാംപുരോഗമനാശയധാരകള്‍
ഉശിരും,ഉയിരുംവികാരങ്ങളുംചേര്‍ന്ന
ദേശത്തിന്‍കൂട്ടായ്മ കാട്ടിതന്നീടുന്ന
എല്ലാംപുരോഗമനാശയധാരകള്‍

ദിവാസ്വപ്നം

തൃഷ്ണയുടെ കൃഷ്ണമണി തിളങ്ങുന്നു
ഭാവനയുടെ ഭൂലോകത്തിലൂടെ യലയുന്നു
വികാരങ്ങള്‍ വാതോരാതെ സംസാരിക്കുന്നു
ഹൃദയമിടിപ്പ് വാരകള്‍ക്കപ്പുറവും ശൃവ്യം
മന്ദമൊഴുകുന്ന അരുവിയില്‍ നിന്നും
മന്ദാനിലന്‍ എന്നിലേക്കെത്തിയിട്ടും
പനിക്കോളുപോലെയുടലിലേറിയേറി -
വരുന്നുചൂട്
മനസ്സിലാടുന്നു വിളഞ്ഞ നെല്‍ക്കതിര്‍
കണ്ടും കേട്ടും കൊതിതീരുന്നില്ല
ദിവാസ്വപ്നത്തില്‍
മുഴുകിയങ്ങനെയിരിക്കുന്നു

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

വിശപ്പിന്‍റെ രാഷ്ട്രീയം

വിശപ്പിന്‍റെ രാഷ്ട്റീയമാണ്
വികടസരസ്വതി വിളിച്ചോതുന്നത്
വാഴുന്നവര്‍ വാളോങ്ങുന്നത്
വാഴിച്ചവന്‍റെ നെഞ്ചിനു നേരെ
മതേതര കഞ്ചുകത്തില്‍ മതത്തെ -
ഒളിപ്പിച്ച്
വര്‍ഗ്ഗീയതയുടെ നെരിപ്പോടുയര്‍ത്തി
ചെന്നായയിരിക്കുന്നു ചോരകുടിക്കാന്‍
മനുഷ്യനോളംമേന്മ മറ്റെന്തിനുണ്ട് ?
ഒന്നുചീഞ്ഞൊന്നിന് വളമെന്ന സത്യം
മറച്ച്
കല്‍പ്പനയുടെ കടലാസുപെട്ടകം
അവര്‍ തുറക്കുന്നു
കണ്ണിലൂടെ കാവേരിയും ഗംഗയുമൊഴു
ക്കുന്നു
കണ്ണീര്‍ ചൊരിയുന്നത് തലയിലെഴുത്തെന്ന്
വിധിക്കുന്നു
കുളംകലക്കു ന്ന രാഷ്ടറീയമല്ല നമുക്ക് വേണ്ടത്
വിശക്കുന്നവന് വിളമ്പുന്ന രാഷ്ട്റീയം
സത്യത്തിന്‍റെ രാഷ്ട്റീയത്തിനുമാത്റമെ
സര്‍ഗ്ഗാത്മകതയുടെ രാഷ്ട്റീയം തളിര്‍ക്കൂ
സര്‍ഗ്ഗാത്മകതയുടെ രാഷ്‌ട്റീയത്തില്‍ മാത്റമേ
സ്നേഹത്തിന്‍റെ രാഷ്ട്റീയംപൂവിടു

ഒടുക്കം

കൃഷികടല്‍ കടന്ന നാളില്‍
കോണ്‍ ക്റീറ്റ്കാടുകള്‍
നന്കൂരമിട്ട നാളില്‍
പട്ടിണിയുടെ പെട്ടകവും പേറി
അവന്‍ നഗരത്തിന്‍റെ
നരക വാതില്‍ മുട്ടി
പലചരക്കുകടയും,പച്ചക്കറിക്കടയും,-
ബേക്കറിയും,റൊട്ടിക്കടയും,കശാപ്പുശാ -
ലയും,പലവ്യഞ്ജനശാലയും,
കോഫീസ്റ്റോറും,ചെരുപ്പ് കടയും,-
സൈക്കിള്‍ഷോപ്പും
ബാര്‍ബര്‍ഷോപ്പ്,നാടകശാല,സിനിമാ -
കൊട്ടക,ബാറുകള്‍,റസ്റ്റോറന്‍റുകള്‍
വചനപ്പെട്ട വാതിലുകളൊന്നും
മുട്ടിയിട്ടും തുറന്നില്ല
ഒടു ക്കം
ഒരുവാതില്‍ മാത്റം മുട്ടാതെ
തു റന്നുവെച്ചിട്ടുണ്ടായിരുന്നു
ഇരുകൈയും നീട്ടിസ്വാഗതം
ചെയ്യുന്നുണ്ടായിരുന്നു
അ രളിപ്പൂക്കള്‍ വൃഷ്ട്ടി നടത്തുന്നുണ്ടാ
യിരുന്നു
വിശപ്പിന്‍റെ വിളിയൊരിക്കലുമറിയിക്കാത
പട്ടിണിയറിയാത ഒരുപെട്ടകം
കാത്തിരിപ്പുണ്ടായിരുന്നു
സെമിത്തേരിയില്‍ ചായംതേച്ച
മീസാന്‍ കല്ലുമായി

അവള്‍

അവള്‍ ശിഖരങ്ങള്‍ കോതിക്കളയാത്ത വൃക്ഷംപോലെ
യെല്ലാമൊത്ത പെണ്ണ് മോഹങ്ങളുടെ ശിശിരം സ്വപ്നങ്ങളുടെ
ഹിമശൃംഗം
എല്ലാപ്രഭാതങ്ങളെക്കാളും
സ്വച്ഛമായ പ്രഭാതം
അവള്‍ മഞ്ഞ്
അരുവികളുമൊത്ത്
സംഗീതാലാപനത്തിനായി
താഴ്വരയിലേക്ക് നൃത്തം വെയ്ക്കുന്നവള്‍
ഋതുക്കള്‍ വയലേലകളെ നോക്കിയിരിക്കുന്നതുപോലെആകാംക്ഷയുള്ളവള്‍ അവള്‍,അവരവര്‍ക്കുവേണ്ടിമാത്രം
കാമിക്കുന്ന പുരുഷന്‍ മാരെ
ഒറ്റരാത്രി മൂന്ന് വട്ടം കൂവിയുണര്‍ത്തുന്നതിനു മുന്‍മ്പേ
തള്ളിപ്പറയുന്ന പുരുഷന്‍മാരെ തന്‍റേതെന്നപോലെ യെല്ലാവരേയും ഒന്നുപോലെ സ്നേഹിക്കുന്നവള്‍
അവള്‍ ഭൂമി.
മണ്ണിനാഴങ്ങളിലേക്ക് വേരുകളാഴ്ത്തി
ഏവര്‍ക്കും വാസയോഗ്യമാക്കുന്നവള്‍.
ഇപ്പോള്‍ വറ്റിപ്പോയ ഈമുലയില്‍ നിന്നും ജീവന്‍ വലിച്ചുകുടിച്ച പുരുഷാ സാരംഗിയിലും വീണയിലുമുള്ള
സംഗീതം കണ്ടെടുക്കുവാന്‍
അവ തല്ലിപ്പൊളിക്കുന്ന പുരുഷാ
സ്നേഹത്തിന്‍റെ സ്വനം യെങ്ങിനെയാണ് കാണുക

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പീഡനം

കുന്നിന്‍ ചെരുവിലെ
കുഞ്ഞു വീട്
ഒഴിഞ്ഞ വീടിന്‍റെ മുന്‍വശത്ത്
പടര്‍ന്നു കയറിയ
വള്ളികളില്‍
ചുവപ്പും,മഞ്ഞയും നിറമുള്ള
തൂങ്ങിനില്‍ക്കുന്ന പൂക്കളില്‍
ഏതുപൂവായിരിക്കുമവള്‍
ഒരിക്കല്‍ അതിനുള്ളില്‍
ചോരപ്പൂക്കളായി ഒടുങ്ങിയവള്‍

പ്രണയം

ശിശിരകാല ക്കുളിരില്‍
സായാഹ്ന,യിരുളില്‍
നെരിപ്പോടിനരികിലിരിക്കാന്‍
യെന്തുസുഖമാണ്
അതുപോലെതന്നെയാണ്
നീയരികില്‍ വരുമ്പോള്‍
എന്നില്‍ സംഭവിക്കുന്നത്

മരണത്തിന്‍റെ സ്നേഹം

മരണമെന്ന പുരുഷന്‍
സ്നേഹമെന്ന സ്ത്രീ  യോട്
പറഞ്ഞു
എല്ലാപുരുഷന്‍മാരും
അവരവര്‍ക്കു വേണ്ടി
നിന്നെ സ്നേഹിക്കുന്നു
നിനക്കുവേണ്ടി മാത്രം
ഞാന്‍ നിന്നെ സ്നേഹിച്ചു
കൊണ്ടേയിരിക്കുന്നു

സാത്താന്‍റെ വചനം

പാവമായിരുന്നു
പൂവന്‍കോഴി
കുസൃതിയോ,കുന്നായ്മയോയില്ല
ദ്രോഹമൊന്നുമിതേവരെ
ചെയ്തിട്ടില്ല
അയല്‍വീട്ടിലെ അടുക്കളയില്‍
തൂറിയിട്ടില്ല
കുരുമുളക് കൊടിയും,വാഴക്കടയും
മാന്തിയിട്ടില്ല
അടുത്ത വീട്ടിലെ പിടയെ
പ്രണ യിച്ചിട്ടേയില്ല
എന്നിട്ടും
അവനെയിന്നലെ
കാണാതായി
പാടത്തും,പള്ളിപ്പറമ്പിലും
പൊട്ടക്കിണറ്റിലും,പുളിമര -
ത്തിലും നോക്കി.
വിളിപ്പുറത്തിനപ്പുറം
പോകാറേയില്ല
വാശിപിടിപ്പിച്ചാലും വഴിവരെ
  മാത്രം
പുറത്തേക്കിറങ്ങുമ്പോള്‍
പടിവരെ വന്ന്
പലതും പിറുപിറുക്കും
അരപ്രൈസിലെ   അരിമണികള്‍
കാണുമ്പോള്‍
അറിയാതെ കൂവിയുണരുന്നുണ്ട്
സങ്കടം
ഇന്നലെ വെളുപ്പിന് മൂന്ന് വട്ടം
കൂവിയതിന്
കൂലിയി ത്രയും വരുമെന്നറിഞ്ഞി
രുന്നില്ല

2015, ഏപ്രിൽ 4, ശനിയാഴ്‌ച

കുഞ്ഞുങ്ങള്‍

പൂക്കളില്‍ മാത്റം
സഞ്ചരിക്കുന്ന
പൂമ്പാറ്റകള്‍
മുള്ളുകളെക്കുറിച്ച്
ഒട്ടും തന്നെയില്ല
വേവിലാതി

വിഷവൃക്ഷം

വേറെയില്ല
സംശയത്തെ
പ്പോലെ
ഇത്റയുംവേഗം
തഴച്ചുവളരുന്ന
വിഷവൃക്ഷം

വിസ്മൃതി

പീഡനങ്ങളുടെ ആഴങ്ങളെ
തുറന്നുകാണിക്കുന്നു പുഴ
കണ്ണീര്‍തുള്ളിയില്‍ വീണ
ചോരപോലെ
കലങ്ങിയിരിക്കുന്നു ജലം
കുണുങ്ങി വരുന്നകുളിര്‍
കാറ്റിന്‍തലോടലില്ല
കലമ്പല്‍കൊറിക്കുന്ന
തെറിയന്‍ കാറ്റിന്‍റെ
ചുറ്റിത്തിരിയല്‍ മാത്റം
കുന്നിന്‍മുകളിലെകൂര്‍മ്പന്‍
കല്ലുകള്‍
ചക്‌റവാളത്തെ കുത്തുന്നു
വനങ്ങളുടെ ചുടലപ്പറമ്പില്‍
മരങ്ങളുടെഅസ്ഥികഷ്ണങ്ങള്‍
കൂട്ടംതെറ്റിയ കുഞ്ഞാടുകളെപ്പോലെ
കുറ്റിക്കാടുകളുണ്ടവിടവിടെ
വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു
നാടുംനാട്ടുപഴമയും
പുതുമയുടെശരവേഗങ്ങള്‍ക്ക്
ഓര്‍ത്തിരിക്കുവാന്‍ സമയമെവിടെ

ജീവിതം

ജീവിതത്തിന്‍റെ
ഓരോ നാള്‍വഴിയും
പിന്നിടുന്നത്
ഫൗണ്ടന്‍ പേനയിലെ
മഷിതീരുന്നതു പോലെ -
യാണ്
പേനയില്‍ മഷിനിറച്ച്
ജീവിതത്തെ നാം എഴു -
തിക്കൊണ്ടേയിരിക്കുമ്പാള്‍
ഒടുക്കത്തെ വാക്കോ,അക്ഷ -
രമോ എഴുതി
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
മഷിതീരുന്നതുപോലെ
ജീവിതം തീര്‍ന്നു പോകുന്നു

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ചെമ്പ നീര്‍പ്പൂവ്

 പ്രണയത്തിന്‍റെ
പാരിജാതവുമായിവന്ന്
ഒരുപവിഴക്കുരുവി
വെള്ളപനിനീര്‍ പൂവിനോട് -
പറഞ്ഞു
ചിത്‌റത്തില്‍ നീമനോഹരിയാണ്
അതിനേക്കാള്‍സൗന്ദര്യ മുണ്ട്
നിനക്കിപ്പോള്‍
സ്വപ്നം മയങ്ങുന്ന അവളുടെ
കണ്ണുകള്‍
നാണംകൊണ്ട് കൂമ്പിപ്പോയി
പ്രണ യത്തിന്‍റെ പവിഴകൊക്ക്
അവന്‍അവളുടെ ചുണ്ടിനിതളി -
ലേക്ക്
ചേര്‍ത്ത് വെച്ച്
അവളിലെ മധു ആവോളം നുകര്‍ന്നു
പ്രണ യപ്പെരുപ്പില്‍ അവളുടെ
മുഖംചുവന്ന് തുടുത്തു
അങ്ങിനെ ചെമ്പനീര്‍ പൂ
വായി

പ്രഭാതസന്ധ്യ

പുലരൊളിവന്നെത്തിനോക്കിടുന്നു
മാമല ശ്രേണിമുകളില്‍നിന്ന്
തളിരാല്‍തുടുത്ത തരുപടര്‍പ്പും
മഞ്ഞുപുതച്ചമരു  പ്പറമ്പും
വനമുല്ലപൂവിന്‍റെ സൗരഭവും
കിളിതന്‍ കിലുകിലെയൊച്ചകളും
കളകളംപാടുംകല്ലോലിനിയും
കുന്നും കുഴിയും സമതലവും
സഹ്യനുംസുന്ദര സസ്യങ്ങളും
സ്വര്‍ണ്ണകതിരാടും പാടങ്ങളും
സര്‍ഗ്ഗസല്ലാപ ചെറുതെന്നലും
രോമാഞ്ച കഞ്ചുകമാര്‍ന്നിടുന്ന
കാഴ്ചയൊരുക്കും പ്രഭാത സന്ധ്യ