malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, മേയ് 12, ശനിയാഴ്‌ച

തറവാട്

മുറ്റത്തിന്റെ തിന്ടിന്മേല്‍
മൂവാണ്ടന്‍ മാവുണ്ട്
മുല്ലയും,പിച്ചിയും പച്ചച്ചു -
നില്‍പ്പുണ്ട്
പൂവനും പിടകളും ചിക്കി-
 ചിനപ്പുണ്ട്
വാഴയും,കൊടികളും തെഴുത്ത് -
നില്‍പ്പുണ്ട്
കുഞ്ഞു കുട്ടി കൂട്ടുകുടുബം
എന്തെന്തു കോലാഹലം .
അറം പറ്റി പോയില്ലേ

ആ നാളിലെ സൌഹൃദങ്ങള്‍
ങ്ങളായില്ലെ
അങ്ങിങ്ങായ്‌ പോയില്ലേ
മുറ്റത്തിനതിരിന്നു
റബ്ബര്‍ കാടാണ്‌
പൊട്ടിയ ചുമരുകള്‍
ഭൂപട കലണ്ടറാണ്
മുക്കിലും,മൂലയിലും പഴമയുടെ
മണമാണ്
മൂടി പുതച്ചുള്ള മുത്തശ്ശിവീടാണ്
കാണുമ്പം കരളില് കുത്തി -
വലിയാണ്
കാസരോഗിയെപ്പോലെ
കൂനിയിരിപ്പാണ്‌
ഓര്‍മ്മകള്‍ ഓങ്ങളായ് 
കണ്ണീരായ് തുളുമ്പ്വാണ്.
ഒന്നെങ്കിലും അതുപോലെ -
കാണാന്‍ കൊതിയാണ്

ക്രൂരത

പെണ്ണുടലിന്റെ ഉരഗ വേഗങ്ങളില്‍
നിമ്നോന്നതങ്ങള്‍തന്‍  തിള തിളപ്പുകളില്‍
ഇരതന്‍ ഹൃദയത്തിന്‍ ഇടറിയ താളത്തില്‍
തകില് കൊട്ടി കളിക്കുന്ന ക്രൂരതേ
പെണ്ണടലിന്‍ പെരുക്കങ്ങളെയോത്ത്
പെണ്ണ് വെറും പാന പാത്രമെന്നോത്ത് 
ഹരം പകരുന്ന ഹരിണ മെന്നോതി
കൊതി പെരുക്കത്താല്‍ കൊത്തുന്ന ക്രൂരതേ
അവളുടെ നെഞ്ചിലെ മധു നുകര്‍ന്നാണ്
നീ,നീയായി വളര്‍ന്നതെന്നോര്‍ക്കുക
പിച്ച വെയ്ക്കുവാന്‍ താങ്ങായതാ കൈകള്‍
തളര്‍ന്നു മയങ്ങുവാന്‍ തണലായാതാ കൈകള്‍ 
കൈക്കരുത്തുംമെയ് കരുത്തുമവളേകി
കരുതലോടവള്‍ നിന്നെ വളര്‍ത്തി
ഇന്ന് നീ കടിച്ചു കീറുന്നു, കൊത്തി വലിക്കുന്നു
ചിതലെടുത്തൊരു മനസ്സുള്ള  ക്രൂരതേ

അണയാന്‍ പോകുന്ന ദീപം

നീലക്കണ്ണാടിയിലേക്കവള്‍
നിന്നിമേഷയായ് നോക്കിനിന്നു
പൂവിതള്‍ കാറ്റില്‍ പൊഴിയുന്നത് പോലെ -
പുഞ്ചിരികള്‍ അവളില്‍ നിന്നും പാറി
 വീണു കൊണ്ടിരുന്നു
അക്ക്വേറിയത്തിലെ മീനിനെപ്പോലെ -
അവള്‍ നടന്നു നാല് ചുമരുകള്‍ക്കുള്ളില്‍ .
അവള്‍ പാത്രത്തില്‍ മുറിച്ചു വെച്ച ഒരു പൂവ്
ആ വീട് അവളോടു മന്ത്രിക്കാന്‍ ശീലിച്ചു
ചുമരുകള്‍ ചാരിനില്‍ക്കുവാന്‍ പറഞ്ഞു
നീലക്കണ്ണാടിമുഴുനീള കകള്‍ പറഞ്ഞു  
കസാല ഇരിക്കുവാന്‍ ക്ഷണിച്ചു
കിടക്ക കിടക്കുവാന്‍ വിളിച്ചു
തലയിണ താരാട്ട് മൂളി
ഓരോ തരികളും വത്തമാനങ്ങളുടെ
പൊടികളുത്തി
അണയാന്‍ പോകുന്ന ദീപമായി അവള്‍ -
ജ്വലിച്ചു
ഓരോ അണുവിലും ഹര്‍ഷങ്ങള്‍ തിണർത്തു

2012, മേയ് 4, വെള്ളിയാഴ്‌ച

മനസ്സിലാവാത്തവര്‍ക്ക്

തൈ മുറിയന്‍ തങ്കച്ചന്
തൈ മുറിയല്ല പണി
അത് വീട്ടുപേരാണ്‌
കൈപ്പച്ചേട്ടന് പണി 
കൈപ്പ കൃഷിയും
അയമുവിനു കൈയ്യാമം വെച്ചത്
കട്ടതില്ല
കൊടി പിടിച്ചതിനു
കൃഷ്ണപ്പിള്ളയും,കേളപ്പനും
സത്യാഗ്രഹം കിടന്നത്
അമ്പലത്തില്‍ പോകാന്‍
അത്യാഗ്രഹം കൊണ്ടല്ല
സവര്‍ണ്ണന്റെ കാരാഗൃഹത്തില്‍നിന്നു
ദൈവത്തെമോചിപ്പിക്കാന്‍
വെടിയേറ്റു വീണവരൊന്നും 
വെറുതെയായിരുന്നില്ല 
വെള്ളെഴുത്തും മാലക്കണ്ണും
ബാധിച്ചവര്‍ക്ക്‌
അത് മനസ്സിലാവുകയുമില്ല
കാറ്റേറ്റ്കടല കൊറിക്കുന്നവര്‍ക്ക്
കുറ്റം പറയലും,കൊഞ്ഞനം കുത്തലും
പണി