malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഡിസംബർ 27, ഞായറാഴ്‌ച

പ്രേമം


നിയമങ്ങളൊന്നും
ബാധകമല്ലാത്തത്

ചോദ്യങ്ങളൊന്നും
ചോദിക്കാതെ
പ്രവർത്തിക്കുക മാത്രം
ചെയ്യുന്നത്

ആ വഴിത്താരയിൽ അവളിരുന്ന് തേങ്ങുന്നു



അവരെന്നും കണ്ടുമുട്ടാറുള്ള
വാകമരച്ചോട്ടിലിരുന്ന് അവൾ
തേങ്ങി
ഞാനെന്റെ ഹൃദയം ആ വഴിക്കൊ
ള്ളിലെറിയട്ടെ
എന്റെ വേദനയെ, ആശയെ, യെല്ലാ
മെറിഞ്ഞുകളയട്ടെ
അവളുടെ കവിളിലൂടെയൊലിച്ചിറ
ങ്ങുന്ന
കണ്ണീർ തുള്ളികൾ
മണ്ണിലേക്കിറ്റിറ്റു വീഴുന്നു
കണ്ണീരിനും, മനസ്സിനും താങ്ങാനാ വാ തെ
അവളൊരു കണ്ണീർ പുഴയായൊഴു
കുന്നു
എന്റെകണ്ണീർതുള്ളികൾ എത്രയും
ദൂരം ഒഴുകട്ടെ
അവനെയോർത്ത്കണ്ണീർവാർത്തെ
ന്ന്
അവനറിയാതിരിക്കട്ടെ
ഞങ്ങൾ കൈ കോർത്തു നടന്ന വഴി
ത്താരകളെ
സ്വപ്നങ്ങളിലെ സ്വർഗ്ഗത്തെ, നെടുമ്പാ
ത ക ളെ, മലകളെ
ഞങ്ങളുടേതു മാത്രമായ മാന്ത്രിക
നിമിഷങ്ങളെ
എന്നെന്നേക്കുമായിമറന്നു പോകട്ടെ
ചിലപ്പോൾപ്രണയംകാലത്തേക്കാൾ മുമ്പേ
നമ്മെ നടത്തിക്കുന്നു
പക്ഷേ, കാലമേ എങ്ങനെയാണ്
എനിക്കു നിന്നെ ഓർക്കാതിരിക്കാ
നാവുക
മനസ്സുകൊണ്ട് പ്രണയിച്ചുപോയി
ല്ലെ നാം
എന്തെന്തു ദു:ഖങ്ങൾ, സുഖങ്ങൾ
എല്ലാംഒന്നിച്ചനുഭവിച്ചവരല്ലെ നാം
എന്നിട്ടുംപരിചയമില്ലാത്ത പുതുവ
ത്സരത്തിന്റെ മുന്നിൽ തനിച്ചാക്കി
ഒരു പിടി ഓർമ്മകളും തന്ന് കാല
ത്തിന്റെ കാണാമറയത്തേക്ക്
മറഞ്ഞു പോയില്ലെ നീ

ഒരിക്കൽക്കൂടി...!



ബാല്യത്തിന്റെവന സ്ഥലികളി ലേക്ക്,
പാതയോരങ്ങളിലേക്ക്
ഒരിക്കൽ തിരിച്ചു വരണം
സ്വന്തം സ്വാതന്ത്ര്യം ആഴത്തിൽ
നുകരണം
പഴയ നാളുകളെ ഓർത്തോർത്തെ
ടുക്കണം
ആർക്കും മനസ്സിലാക്കുവാൻ കഴി
യാതത്രയും
വലുതാണ് ലോകമെന്ന് കരുതിയ
ദിനങ്ങളിൽ നിന്ന്
ഭൂപടത്തിലെപല പല സ്ഥലങ്ങളി ലേക്ക്‌
പറക്കുവാനുള്ള ചിറകു മുളക്കണം
അങ്ങനെ ആരുടേയും സഹായമി
ല്ലാതെ
ലോകം മുഴുവൻ ചുറ്റിക്കാണണം

സ്ത്രീയേ നീയില്ലാതെ ഞാനെന്ത് ...!



എന്റെയെല്ലാ പാതകളും
നിന്നിലേക്ക് തന്നെ തിരിച്ചെത്തുന്നു
നീ കൂട്ടിനില്ലെന്ന ഉൾഭയമാണോ
എന്നെ നിന്നിലേക്ക് തന്നെ തിരിച്ചെ
ത്തിക്കുന്നത് ?!
ഞാൻ എല്ലായിപ്പോഴുംനിന്നെ പ്രണ
യിച്ചിരുന്നു
ബാല്യം മുതലേയതെന്നിലുണ്ട്
നീയെന്റെ ജീവിതത്തിലെ അതിനി
ർ ണ്ണായക ഘടകം
എന്റെ വസ്ത്രം,നഗ്നത,ചൂട്,തണുപ്പ്
എല്ലാംനീതന്നെയെന്ന്ഞാനറിയുന്നു
യാത്രാവേളയിൽ കണ്ടുമുട്ടുന്ന ഓ രോരുത്തരിലും
ഞാൻ നിന്റെ മുഖം തിരയുന്നു
ഞാൻ നിന്നെക്കുറിച്ച് വ്യാകുലപ്പെ
ടുന്നതിനപ്പുറം
നീയെന്നെക്കുറിച്ചെന്ന്ഞാനറിയുന്നു
എന്റെ സംശയങ്ങളെല്ലാംദൂരീകരി
ച്ച്
സൂര്യപ്രകാശത്തിന്റെ ഉജ്ജ്വല പ്രഭ
യാൽ
ഊർജമാകുന്നത് നീ
സ്ത്രീയേ നീയില്ലാതെ ഞാനെന്ത് .

ഫുട്പാത്തിൽ പാടുന്ന പെൺകുട്ടി



മഞ്ഞകൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലൊരു പെൺകുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൽ താളം കൊട്ടി
കേട്ടുമറന്നസംഗീതംകേൾപ്പിക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷം വേണ്ട.
വന്നവർ വന്നവർ തടിച്ചു കൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ടു കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശി കെട്ടുപോയി
ഇരവിനു മുൻമ്പേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറം കുടിയിൽ രണ്ടു പേർ.
ഭക്ഷണത്തിന് ഭിക്ഷ യാചിക്കാൻ
കഴിയില്ലയെ നിക്കിനി
വിലപേശുവാൻ വലയുമായി കഴുകക്കണ്ണുകൾ
നിൽപ്പുണ്ട്
മാന്യമായൊരുതൊഴിലുനൽകുവാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ യെ
ങ്ങു മാളുണ്ട്
ആളൊഴിഞ്ഞ പാതയിൽ ഏഴയാ-
യവൾ
കേഴുംമനസ്സുമായ് കുഴഞ്ഞ തടിയു മായ്
കൂനി യി രിക്കുന്നു
ഉറുമ്പുവരിയിടും ഫ്ട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാക നിരിക്കുമാ മരച്ചോട്ടിലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരി തിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നു മാ
സസ്യകണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക് കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ള സസ്യയേ നോക്കി
അവൾ ചിരിക്കുന്നു
അകം കരയവേ പുറം ചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൻ താളം കൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽ വീഴുന്ന തുട്ടി നായവൾ
താളമേറ്റുന്നു.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പീഡനം



ഒരു പരുന്ത്
പാവപ്പെട്ട കോഴി
ക്കുഞ്ഞിനെ
കാൽക്കീഴിൽ വെച്ച-
മർത്തുന്നു.

തെളിഞ്ഞു നിന്നൊരു
നക്ഷത്രം
മത്തനായൊരു കാർ
മേഘത്താൽ
ആക്രമിക്കപ്പെടുന്നു

2015, ഡിസംബർ 24, വ്യാഴാഴ്‌ച

പട്ടിണി



കുഞ്ഞുണ്ണിക്കവിതകൾ
കേട്ടു കേട്ടിരിക്കവേ
കാഞ്ഞവയറിൻ പെരുപ്പ്
അറിയാതകന്നു പോയ്
കുഞ്ചൻ നമ്പ്യാർ വന്ന്
ഉറഞ്ഞു തുള്ളുന്നേരം
പതഞ്ഞു തുവീടുന്നു
അഴലകന്നീടുന്നു



2015, ഡിസംബർ 23, ബുധനാഴ്‌ച

പ്രണയികൾ



വർണ്ണങ്ങളുടെതീക്കനലൂട്ടി
പ്രണയം പാകം ചെയ്യുന്നവർ
പ്രണയികൾ
വർണ്ണങ്ങളുടെ വനാന്തരങ്ങളി
ലേക്ക്
അവർ ഊളിയിടുന്നു
വെറി പിടിച്ച വർണ്ണ വെളിച്ച ത്തിൽ
വിളഞ്ഞു പാകമായി വഴിയറി
യാതെ
വനാന്തരത്തിൽ മഹാവൃക്ഷമായി
മൗനമായ്, അങ്ങനെ..... അങ്ങനെ

2015, ഡിസംബർ 21, തിങ്കളാഴ്‌ച

മൈതാനം



മണ്ണിട്ടു മൂടിയ മൈതാനങ്ങൾക്ക്
പറയുവാനുണ്ടേറെ
കുഴിച്ചകുഴികൾക്കും,കെട്ടിപൊക്കിയ
കെട്ടിടങ്ങൾക്കുമിടയിൽ
ഞെരിഞ്ഞമരുന്നൊരു ഹൃദയമുണ്ട്
കഴിഞ്ഞകാല, മോർമ്മയാണ്
കുഴിഞ്ഞ കണ്ണിലെ കണ്ണീരായ്
കുഴൽക്കിണറിലൂടെ പ്രവഹിക്കു ന്നത്
എന്തെന്തു രാഷ്ടീയ ചരിത്രം
ആദർശധീരരുടെ, പൗരുഷ ശാലിക
ളുടെ
എത്രയോസ്വരംഅമർന്നുനിൽക്കുന്നു
ഓടിപ്പോയ ഭീരുക്കളുടെ കാൽപ്പാ
ടുകൾ മറഞ്ഞു നിൽക്കുന്നു
എന്തെന്തുലാത്തിച്ചാർജുകൾ,
 കണ്ണീർവാതക പ്രയോഗങ്ങൾ,
സ്വാതന്ത്ര്യദാഹികളുടെ ആവേശം
കൊള്ളലുകൾ
പട്ടാള പ്രവേശനങ്ങൾ, നിയമ നിഷേ
ധങ്ങൾ, വെടിവെപ്പുകൾ
കാലത്തിന്റെ കർമ്മങ്ങൾക്ക് മൂക
സാക്ഷിയായി യെന്നും നമ്മെ കാത്തു നിന്ന
ആ മൈതാനമല്ലെ നാം കൈവിട്ട്
കളഞ്ഞത്
ആ നെഞ്ചത്തു തന്നെയല്ലെ കെട്ടി പ്പൊക്കിയത്
ഒറ്റിക്കൊടുത്തവന്റെ കെട്ടിടങ്ങൾ

2015, ഡിസംബർ 20, ഞായറാഴ്‌ച

ക്രിസ്തുമസ്



മാരിക്കാർ മാഞ്ഞു
മണ്ണ് പുളകമണിഞ്ഞു
പുഷ്പ്പങ്ങളുടെ വരവറിയിച്ച്
മാനത്തൊരു നക്ഷത്ര മുദിച്ചു
അരിപ്രാവുകൾ കുറുകുന്നു
മുന്തിരിവള്ളികൾ പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ പുൽക്കൂ
ട്ടിൽ
സ്നേഹത്തിന്റെ ഉണ്ണി പിറക്കുന്നു
പ്രീയതമേ, എന്റെ പെണ്ണേ
വരൂ, ഉണ്ണിയെ വാരിയെടുത്ത്
മാറോടണച്ച് ചുംബിക്കൂ

മഴ(ര) യോർമ്മ



ഇരപിടിയൻ കോടാലി
കരണ്ടു തിന്നു മരങ്ങളെയെല്ലാം
കുറ്റിയറ്റ കുടുംബം പോലെയായി
ഇന്ന് മരങ്ങൾ.
മരുന്നിനെങ്കിലും മാറ്റിവെയ്ക്കണം
ഒരു മരം
വരും തലമുറയ്ക്ക് മരമെന്ന് പറ ഞ്ഞു
 കൊടുക്കാനെങ്കിലും
മരമില്ലാത്ത മണ്ണ് വരമെന്ന് പുതു
വാക്യം
എന്നു പിറക്കു മിനി മണ്ണിൽ -
 നടക്കുന്ന
മരം നടുന്ന ഒരു മഹാൻ.
മരമില്ലാത്ത മണ്ണിലാണ് ഇനി നമ്മുടെ
മക്കൾ പിറക്കുക
മരുഭൂമിയിലെ വെയിൽ വെള്ളമാണ്
ഇനി നാംകുടിക്കുക
മഴ പെയ്തുള്ള മരണം നിർമ്മാർ
ജനം ചെയ്തതായി
ഇന്നലെ ഗവർമ്മേണ്ട് പ്രഖ്യാപിച്ചു
കുടയുടെ കാലം കഴിഞ്ഞതിനാൽ
വെയിൽ മഴ നനയാതിരിക്കാനുള്ള
പർദ്ദ കൾക്ക് പ്രചാരമേറി
മഴയുടെ ചരിത്രം മറക്കാൻ
എല്ലാ തലച്ചോറുകളിലും
ശസ്ത്രക്രീയ നിർബന്ധമാക്കി
മരങ്ങളുടെ മയൂരനൃത്ത മിനിയില്ല
മഴവില്ലും
മഴയെ സ്വപ്നം കണ്ടതിനാണ്
ഞാനിന്നീ തടവറയിൽ കിടക്കുന്നത്

മഴയുടെ മരണം



കവിയായിരുന്ന കർക്കടക മഴ
ഇന്നലെയാണ് കാലം കൂടിയത്
ജീവിച്ചിരുന്നപ്പോൾ കള്ള് കുടിച്ച്
 കൂത്താടിയവനും കണ്ടവരെയെല്ലാം
കളിയാക്കിയവനും
കലിയടങ്ങാതെകൂടെചെന്ന്കുറ്റം
 പറഞ്ഞവനെന്നും
കുറ്റപ്പെടുത്തിയവരൊക്കെ
ഇന്ന് ദു:ഖത്തിന്റെ ചെറു മേഘങ്ങളായി
 നമിച്ചു നിൽക്കുന്നു.
വരുന്നുണ്ടൊരു വടക്കൻ കാറ്റ്
ശവമഞ്ചവുമായി
അന്ത്യോപചാരമർപ്പിക്കുന്നുണ്ട്
തൂവാനതുള്ളി പൂവുകളാൾ
മിന്നലുകളുടെ ഫോട്ടോ ഷൂട്ടാണ്
ഇപ്പോൾ നടക്കുന്നത്
ഉപചാരപൂർവ്വംഇടിനാദങ്ങളുടെ
ആചാരവെടികൾ മുഴങ്ങി
മഴയുടെ ശവമഞ്ചവും പേറി
വെയിൽ മഞ്ഞകൾ നടന്നു തുടങ്ങി
വെള്ളിമേഘങ്ങളുടെ മൗനജാഥ
പിന്നാലെയും
എവിടെയായിരിക്കും മഴയുടെ
ശവമടക്കെന്നറിയുവാൻ
ദിക്കുകൾ കാത്തിരിപ്പാണ്

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

പൊയ്മുഖം



മരിച്ച വീട്ടിൽ ചെല്ലുമ്പോൾ
മുഖത്ത് ദു:ഖഭാവം പുരട്ടണം
മൊബൈൽ ഫോൺ ഓഫ് ചെയ്യണം
(എൻ കരളിൽ താമസിച്ചാൽ മാപ്പു
തരാം രാക്ഷസി) യെന്നു പാടി
യാലോ?!
മരിച്ചയാളുടെ മുഖത്ത് പടർന്നു കയറുന്ന
നെയ്ത്തിരി വെളിച്ചത്തിന് നിഴലു
വീഴ്ത്തി
തലക്കു നിച്ചൽപ്പം നിൽക്കണം
തന്നെ കൂടി നിന്നവരെല്ലാംകണ്ടെന്ന്
ഉറപ്പു വരുത്തണം
മരിച്ചമുഖമാണെന്ന് വിശ്വസിക്കാ ൻ
കഴിയുന്നില്ലെന്നും
ഉറങ്ങുകയാണെന്നേ തോന്നു വെന്നും
ഗദ്ഗദ കണ്ഠനായ് മൊഴിയണം
അയൽക്കാർ, ബന്ധുക്കൾ, പരിചയ
ക്കാർ വന്നുവോ?
എല്ലാറ്റിലും ഇടപെടുന്നുവെന്ന് വരുത്തി
 മണ്ടിനടക്കണം
കാണുന്നവർക്കൊക്കെ കൈ കൊടുത്ത്
ലോഹ്യം പറഞ്ഞ്
വാച്ചിലേക്ക് നോക്കി നോക്കി
അടുത്ത മരണ വീട്ടിലേക്ക് മൂക്ക്
പിഴിഞ്ഞ് വിട പറയണം

പ്രലോഭനം



രജസ്വലയായ പെൺകുട്ടിയെ പ്പോലെ
മൂവന്തി പൂത്തു നിന്നു
പ്രലോഭനംഅവളിൽ വിലക്കപ്പെട്ട
കനിതിന്നാനുള്ള കൊതിയുണ്ടാക്കി
രാത്രിയുടെ മദഗന്ധമുയർന്നു
കരളിലെ കടലിനു മുകളിൽ കറുത്ത,
 യാകാശമുയർന്നു
ചുടുകാട്ടിലെ ഫോസ്ഫറസ്സിന്റെ
അഗ്നി ബുദ്ബുദങ്ങളെപ്പോലെ
ചുടുരക്തം സിരകളിൽ തുളുമ്പി
അനന്തരം:
സർപ്പശരീരങ്ങളുടെ മിനുക്കവും
തിളക്കവും
ചലന വേഗവും നിലച്ചപ്പോൾ
നിശാ ഭ്രമങ്ങളിൽ നിന്നും
തിരിച്ചറിവിലക്കെത്തുമ്പോൾ
അവൾ, ആദിപാപത്തിന്റെ
ആലസ്യത്തിലായിരുന്നു

2015, ഡിസംബർ 13, ഞായറാഴ്‌ച

ശരി



തെറ്റിപ്പോകുന്ന നിമിഷങ്ങൾ
നമ്മെ ചിലത് പഠിപ്പിക്കയായി
രിക്കണം
ഒന്നും പൂർണ്ണമായും തെറ്റല്ലയെന്ന്
നിലച്ച ഘടികാരം പോലും ദിവസം
രണ്ടു നേരം ശരിയാണ്

2015, ഡിസംബർ 9, ബുധനാഴ്‌ച

പ്രണയം



ത്യാഗസന്നദ്ധതയില്ലാത്ത
സ്നേഹത്തെ
യെന്തു പേരിട്ടാണ് നാം വി-
ളിക്കുക
പ്രണയമെന്നോ
അങ്ങനെ ഒരു സ്നേഹമില്ല
ഉണ്ടെങ്കിൽ, പ്രണയമെന്ന
പേർ
അർഹിക്കുന്നുമില്ല.

2015, ഡിസംബർ 7, തിങ്കളാഴ്‌ച

അക്കരെ വീട്ടിലെ കണ്ണീർമഴ


( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
 കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
 പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

വൃദ്ധ

                   
അന്ന്;
          അവൾ വലിയ കാട്ടിൽ
          നാലുഭാഗത്തു നിന്നും ആഞ്ഞ
          ടിക്കുന്ന കാറ്റിനെ
          തടുത്തു നിർത്തിയവൻമരം
ഇന്ന്;
          അവൾ വെട്ടിത്തെളിക്കപ്പെട്ട
           പ്രദേശത്തെ
          പഴകിദ്രവിച്ച മരക്കുറ്റി

2015, നവംബർ 29, ഞായറാഴ്‌ച

അനാഥത്വം



ഒഴുക്കിൽ പെട്ട ഒതളങ്ങ പോലെ
അനാഥമായ ഒരു ജീവിതം
വാക്കുകൾ കൊണ്ട് രൂപംനൽകു വാൻ കഴിയില്ല
മനസ്സിൽതിങ്ങിക്കൂടുന്നവേദനകളെ
ഇരുകര മുട്ടിയൊഴുക്കുന്ന മഹാ
നദിയാണ് ദു:ഖം
അനാഥത്വത്തിന്റെ വേദനയുടെ
ആഴം കണ്ടവരാരുമില്ല
തരിശുഭൂമി പോലെ വിളറി നിറം
മങ്ങിയ ഒരു ഹൃദയം
സ്നേഹത്തിന്റെ ഒരു കൈത്തിരി
നാളത്തിനായ്
വൈവശ്യത്തോടെ വിതുമ്പി പോകുന്നു

വാതിൽ തുറന്നിട്ട വീട്



എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട  തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോ
ലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

2015, നവംബർ 27, വെള്ളിയാഴ്‌ച

ചരിത്രത്തിലേക്കൊരു തീവണ്ടി



കവിതയെഴുതാൻ കടൽക്കരയി ലൊരു
വീടന്വേഷിച്ച് കുറേയലഞ്ഞു.
പുതുതായി വെള്ളയടിച്ച് ചിതം
വരുത്തിയ
പഴയ ഒരു മാളിക വീട്
ഉചിതമായി റെയിൽവേ ലൈനും
എഴുത്തുമേശയിൽ കടലാസും,പേ
നയും .
പച്ചപ്പടരൻ പുല്ലുപോലെ ഓർകൾ
കിളിർക്കുന്നു
ചരിത്ര കാലം മായ്ച്ചു കളയാൻ
വർഗ്ഗീയതയുടെ ദുന്ദുഭിമുഴക്കുന്ന
വ രുടെ കാലമിത്
പുത്തൻപുരാണങ്ങൾ കൊണ്ട്
പുതപ്പിച്ച്ചമയ്ക്കണംപോലും
പുതു കവിതകൾ
കുഴലൂത്തുകാരന്റെ കവിതയെഴു
ത്തറിയാതെ
കുഴങ്ങിയിരിക്കുമ്പോൾ
കയറി വരുന്നു മൺമറഞ്ഞ കാരണ
വർ
എഴുത്തുമേശയ്ക്കരികിൽ
ചരിത്ര പുസ്തകത്തിൽ പറഞ്ഞു കേട്ട
മുഖം
തുടുത്ത കവിൾ, വലിയ മൂക്ക്, വിരിഞ്ഞ മാറിടം,
വീതിയേറിയ ഫാലം,കൂട്ടുപുരികം,നീണ്ട കൃതാവ്
മുഴക്കമുള്ള ചിരിക്കിടയിൽ
ഗംഭീര ശബ്ദത്തിൽ ചോദിച്ചു:
എന്നെയറിയുമോ?
അറിയും.
മാളിക വീടിന്റെ ഉടമ, മാളോരുടെ
ഉടയോൻ
ചരിത്രത്തിന്റെ ചിതൽപുറ്റുകളെ
മാന്തിയിട്ട്
സത്യത്തിന്റെ കറുത്ത മുഖം
കവിയുടെ കാലാസിൻകവിതയാ യി
 പെറുക്കി വെച്ച്
പാതിരാത്രിയിൽ പടിവാതിൽ
കടന്നു പോയയാൾ
നേരംവെളുത്തപ്പോൾ
കവിതയുടെ രണ്ട് വരി റെയിലിൽ
കവി ചതഞ്ഞു കിടന്നു
കവിതയിൽ നിന്നൊരു തീവണ്ടി
ചരിത്രത്തിലേക്ക് കൂവി പാഞ്ഞു


2015, നവംബർ 26, വ്യാഴാഴ്‌ച

കാറ്റും മഴയും



കൂട്ടംതെറ്റിയ ആട്ടിൻകുട്ടികളെ
പോലെ
അവിടവിടെ കാർമേഘങ്ങൾ
സന്ധ്യയോടടുത്തപ്പോൾ
കുന്നത്തെ ഷാപ്പിൽ നിന്ന്
ആടിയാടിയൊരു കാറ്റ് വന്ന്
മേഘങ്ങളെ തല്ലുന്നു
കോട്ടിട്ട കാവൽക്കാരനെപ്പോലെ
തലയുയർത്തി നിൽക്കുന്ന
പാറക്കൂട്ടങ്ങൾക്കിടയിലൂടെ അവ
ഓടുന്നു
ഓടിയോടി തളർന്ന മേഘങ്ങൾ
കുന്നിനു താഴെ പാടത്തു വീണ്
പൊട്ടിക്കരയുന്നു
കലമ്പലുമായി കുന്നിറങ്ങി വന്ന കാറ്റ്
മഴയെഴുന്നേറ്റു പോയ വഴിയറി യാതെ
ഉഴറി നടന്നു
വെള്ളിടിവാളിന്റെ ചൂട്ടുകറ്റ
കുത്തിക്കെടുത്തി
രാത്രി കേറിവന്നു

ഫുട്പാത്തിൽപാടുന്നപെൺകുട്ടി



മഞ്ഞ കൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലിരുന്ന് ഒരു പെൺ കുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൽ താളംകൊട്ടി
കേട്ടു മറന്ന സംഗീതംകേൾപ്പി ക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷംവേണ്ട
വന്നവർ വന്നവർ തടിച്ചുകൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ട് കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശികെട്ടുപ്പോയി
ഇരവിനു മുൻപേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറംകുടിയിൽ രണ്ട് പേർ
ഭക്ഷണത്തിന് ഭിക്ഷ യാചിക്കൻ
കഴിയില്ലയെനിക്കിനി
വിലപേശുവാൻ വലയുമായി
കഴുക കണ്ണുകൾ നിൽപ്പുണ്ട്
മാന്യമായൊരു തൊഴിലു നൽകു വാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ
എങ്ങുമാളുണ്ട്
ആളൊഴിഞ്ഞ പാതയിൽഏഴയായ
വൾ
കേഴുംമനസ്സുമായ് കുഴഞ്ഞതടിയു
മായ്
കുനിയിരിക്കുന്നു
ഉറുമ്പുവരിയിടും ഫുട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാകനിരിക്കുമാ മരത്തിൻ ചോട്ടി
ലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരിതിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നുമാ
സന്ധ്യ കണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക്‌ കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ളസന്ധ്യയേനോക്കി
അവൾ ചിരിക്കുന്നു
അകംകരയവേപുറംചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൻതാളംകൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽവീഴുന്ന തുട്ടിനായവൾ
താളമേറ്റുന്നു

2015, നവംബർ 25, ബുധനാഴ്‌ച

ഒറ്റ്



കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ
യാ ണ് ചെയ്തു കൂട്ടിയത്
കാക്കിക്കുള്ളിൽ ക്രൂരത തഴച്ചു
വളർന്ന കാലത്ത്.
തെറ്റു ചെയ്യാതവനെഒറ്റുകാര നാക്കി
ഒറ്റക്കൊമ്പനെപ്പോലെ ഒരുമ്പെട്ട്
നിന്നപ്പോൾ
കുടിലുകളിൽ കന്യമാർ കിടന്നുറ
ങ്ങിയില്ല
ഇറങ്ങിപ്പോയ ആൺമക്കൾ തിരി
ച്ചു വന്നില്ല
അമ്മമാരുടെ കണ്ണീരു തോർന്നില്ല
ചോരക്കണ്ണും കൊമ്പൻ മീശയു മായി
ലാത്തിയും ഉലക്കയുമാടിയ താ
ണ്ഡവ നൃത്തത്തിൽ
നിലച്ചുപോയ ജീവനുകൾക്ക്
കൈയും കണക്കുമില്ല.
ഇന്ന് പല്ല് കൊഴിഞ്ഞ സിംഹം
ചോരയുടെ ചുവന്ന കയ്പ് നാവി
ലൂറുമ്പോൾ
കണ്ണിൽ ചോര പൊടിച്ചു വരുന്നു
ഓർമ്മകൾ മർദിച്ചവശനാക്കു മ്പോൾ
സ്വയം ഒറ്റുകൊടുത്തു പോകുന്നു

2015, നവംബർ 24, ചൊവ്വാഴ്ച

പ്രണയം



മത്സ്യത്തിന്
ജലത്തോടുള്ള
വ്യഗ്രത

തോന്നുമ്പോൾ
പറിച്ചെറിയാവുന്ന
ഒരു പൂവ്

2015, നവംബർ 23, തിങ്കളാഴ്‌ച

പരേതർ



മരണ ശേഷമാണ് പരേതർ
ജീവിക്കുന്നത്
ജീവിക്കുന്നവരുടെ മനസ്സിൽ
സ്ഥാനം പിടിക്കുന്നത്
ഇന്നലെ വരെ കണ്ടിട്ടും
കണ്ടില്ലെന്ന് നടിച്ചവർ
എന്താദരവോടെയാണ്
നോക്കുന്നത്
മൂക്കോട് മൂക്ക് മുട്ടിയാൽ
മിണ്ടാതെ മണ്ടി നടന്നവർക്ക്
നൂറ് നാക്കാണ് പുകഴ്ത്തി പറയാൻ
ജനിച്ചു പോയതു കൊണ്ട്
ജീവിച്ചു തീർത്തൊരാൾ
ചപ്പടിക്കുവാനല്ലാതെ തീക്കായാൻ
നേരമില്ലാത്തൊരാൾ
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ
പെട്ട്
ചത്തതിനൊക്കുമോ ജീവിച്ചിരി ക്കിലും
എന്നു ജീവിച്ചൊരാൾ
മരണശേഷമാണ് ജീവിക്കുന്നത്

ചിത്ര പടം



ഇരുട്ടിനെ തുളച്ചു കൊണ്ട്
 മഴ പെയതിറങ്ങുന്നു
തെരുവ് കലങ്ങിയ നദി പോലെ
ഒഴുകി
രാ പ്രാണികൾ അരിച്ചു നടക്കുന്ന
മച്ചിൽ നിന്ന്
വൃക്ഷ ജഡങ്ങളുടെ പുരാതന ചൂര
ടിക്കുന്നു
ഉറക്കം ഇറങ്ങിപ്പോയ കൺകളിൽ
ഉപ്പ് പരലുകൾ വിളഞ്ഞു നിൽ ക്കുന്നു
അനാഥമാക്കപ്പെട്ട ജീവിതത്തിന്റെ
വക്ക് പിടിച്ച്
എഴുന്നേൽക്കുമ്പോൾ
ചിത്രപടത്തിന്റെചുരുൾനിവർത്തി
പുലരി പാതവക്കത്തിരിക്കുന്നു

2015, നവംബർ 21, ശനിയാഴ്‌ച

വിശുദ്ധ പശു



പശു പാൽ തരും
ചാണകവും, തുകിലും
മാംസവും എല്ലുകളും.
പശു പരോപകാരിയാണ്
പശു ഒരായുധവുമാണ്

2015, നവംബർ 20, വെള്ളിയാഴ്‌ച

മഴ



പുഴയുടെ
ആഴമളക്കുന്ന
മാപിനി

മരണം
ഇറങ്ങി വരുന്ന
ഗോവണി

കവിത
തുന്നിച്ചേർ
ക്കുന്ന
നാരുകൾ

2015, നവംബർ 19, വ്യാഴാഴ്‌ച

ഭീകരത



ഓരോയിടവുംഒരുയുദ്ധഭൂമിയാണ്
ഏതു നിമിഷവും ഒരു പൊട്ടിത്തെ റിക്ക്‌
 സാധ്യതയുണ്ട്
ഒന്നിച്ചുപോകുന്നനാംരണ്ടുപേരിൽ
ആരാണ് ചാവേറ്
പൊട്ടിച്ചിരിക്കുന്ന ഒരു മുഖത്തിന്
പിന്നിൽ
വലിഞ്ഞു മുറുകുന്നൊരു ഭീകരത
കണ്ടേക്കാം
ആരെയാണ് വിശ്വാസത്തിലെടു
ക്കേണ്ടത്
വിളവിറക്കിയ വയലുകളിൽ നി
ന്നെല്ലാം
കൊയ്തുകൂട്ടുന്നു ആയുധങ്ങൾ
ദക്ഷ്യധാന്യങ്ങളേക്കാൾ കൂടുതൽ
ദീകരതയുടെ ആയുധങ്ങൾ എന്തി
നാണ്
ഇറക്കുമതി ചെയ്യുന്നത്
വീടുകളിൽ ,വെളിമ്പ്രദേശങ്ങളിൽ ,
മതത്തിൽ, ജാതിയിൽ, ആരാധനാ
ലയത്തിൽ, ചുംബിക്കാനായുന്ന
ചുണ്ടുകളിൽ
എങ്ങും ആയുധങ്ങളാണ്
ആയുധവുമണിഞ്ഞാണ്
 എല്ലാവരും നടക്കുന്നത്

പ്രഭാതത്തിൽ



തെങ്ങോലകൾ മന്ത്രം ചൊല്ലുന്നുണ്ട്
മഞ്ഞലകൾ വെണ്ണയുരുട്ടുന്നുണ്ട്
എന്റെയുള്ളിൽ ഒര്കുഞ്ഞ് കരയു
ന്നല്ലോ
സുഖമുള്ള വേദന പോലെ
മെല്ലെ മെല്ലെ ചിരിക്കുന്ന പൂക്കളെ
കാണുമ്പോൾ
രാത്രിയുടെ കണ്ണിലെ അഞ്ജനകറുപ്പ്
പാടേ നീങ്ങുമ്പോൾ
കരഞ്ഞ കണ്ണിലെ കൃഷ്ണമണി പോലെ
കടൽ തീരത്ത്കയറ്റിവെച്ചവഞ്ചി
പ്രഭാതത്തിന് കടൽ കാറ്റിന്റെ ഉപ്പും
പൂക്കളുടെ മധുരവും
ഒരു കിളിപ്പാട്ട്
മുറ്റത്തെ തൈമാവിലെ ഉണ്ണിമാങ്ങ
വിളിച്ചുണർത്തുന്നുണ്ട്
കുറുഞ്ഞി പൂച്ചയുടെ കുറുകലും

2015, നവംബർ 18, ബുധനാഴ്‌ച

ബുക്ക് ഷെൽഫ്



തലയുയർത്തി നിൽക്കുന്നു
ഒരു പുരാതന ബുക്ക് ഷെൽഫ്
കുടവയറൻ കാരണവരുടെ കനത്ത
മുഖഭാവമുണ്ടതിന്
(അതോ ചിരിക്കാത എം.ടി.യുടെ
മുഖഭാവമോ ?.)
പ്രായകൂടുതലിന്റെ ചില അസ്കി തകളുണ്ട്
അതിന്റെ ചില്ലുവാതിലിന്
മങ്ങാതിരിപ്പുണ്ടതിൽ സ്വർണ്ണാ
ക്ഷരങ്ങൾ
വിടർത്തിവെച്ച ചിരിയുമായി കാ
ത്തിരിപ്പുണ്ട് ചിലവ
വാക്കുകളെ മെല്ലെ പുറത്തെടുത്ത്
പ്രണയിക്കുന്നവ
മുമ്പേ മുമ്പേ യെന്ന് പിച്ചവെയ് ക്കു -
ന്നുകുഞ്ഞു പുസ്തകങ്ങൾ.
കന്യകാത്വം കാത്തു സൂക്ഷിച്ച
ഗ്രന്ഥക്കെട്ടുകൾ
കരഞ്ഞ് കൺമഷി പടർന്ന വിഷാദ
നോവലുകൾ
കടൽ കാറ്റിന്റെ ഉപ്പ് മണവുമായി
ചെമ്മീൻ
ചിന്താമഗ്നനായബഷീറിനരികിലൂടെ
പാത്തുമ്മയും ആടും മറ്റെല്ലാവരും
വെളിയിലേക്കിറങ്ങി വരുന്നു
സമയമൊട്ടുമില്ല അടച്ചു പൂട്ടുവാൻ
എവിടെതാക്കോൽ


ഗ്രാമം



സുന്ദരിയായ കന്യകയായിരന്നു
ഗ്രാമം
ഒരു കൊച്ചു വെളുപ്പാൻ കാലത്താ
ണ്
ആദ്യമായൊരു ജെ.സി.ബി കൈ
അവളെ മാനം കെടുത്തിയത്
പിന്നെ നിരവധി പേരാൽ ബലാ
ത്സംഗം ചെയ്യപ്പെട്ട പാവം ഗ്രാമം
ഇന്നും ജീവിക്കുന്നു മൃതപ്രായ യായി

2015, നവംബർ 15, ഞായറാഴ്‌ച

വധശിക്ഷ



വാക്കുകളെ വധശിക്ഷയ്‌ക്ക്
വിധിച്ചിരിക്കുന്നു
വേട്ടക്കാരന്റെ വിധിന്യായത്തിന്
അപ്പീലില്ല പോലും
അധികാരത്തിൽ അടയിരിക്കുന്ന
നപുംസകങ്ങളുടെ ജല്പനങ്ങൾ
കൽപ്പനകളായി പുറപ്പെടുന്നു
പരോളിലിറങ്ങിയപലവാക്കുകളും
ഒളിവിലാണ്പോലും!
വെളിവില്ലാതവരെ നോക്കി
വികൃത നിയമങ്ങൾക്കെതിരെ
വെളിച്ചത്തു നിന്നുവിളിച്ചു പറഞ്ഞ
വാക്കുകളെ
 വങ്കത്തരത്തിന്റെകൽതുറങ്കിലട ക്കുന്നു
ജയിലിൽ കിടന്നു ശ്വാസംമുട്ടി
ശാസനകേൾക്കാതെ
 തടവു ചാടിയവാക്കുകളെ
തത്സമയംവധശിക്ഷയ് വിധിക്കു
ന്നു

ഭാരതം



കുഞ്ഞു പുൽമാടത്തിനു മുന്നിൽ
വലിയ തീക്കുണ്ഡം
ശിശിര വായുവിന്റെയലകൾ
ഭൂമിയിലാഞ്ഞടിക്കുന്നു
തണുപ്പിന്റെ ആധിക്യത്താൽ
പുറത്തെ, തീ കെട്ടു വരുന്നു
പുൽമാടത്തിന്റെ തണുത്ത നിലത്ത്
അവർ രാത്രി കഴിച്ചുകൂട്ടുന്നു
വനമഹിഷം, കാട്ടുപന്നി, പുലി
വിളവ് പാടത്ത് അവർ വിറച്ചിരി
ക്കുന്നു
കുടിലിനകത്ത് കിടക്കാൻ പാങ്ങില്ല
ഉടുക്കാൻ തുണിയില്ല
പുതക്കാൻ പുതപ്പില്ല
കഞ്ഞിക്കു വകയില്ലാതെ
കൂമ്പിയടയുന്നു കുരുന്നു ജീവിതങ്ങൾ
ഇന്നാണ് യഥാർത്ഥ ഭാരതം
എന്തെന്ന് ഞാനറിഞ്ഞത്

സമയം......!




നാളെകൾ വന്നും പോയുമിരുന്നു
മനസ്സിലെ വിചാരം മനസ്സിൽ തന്നെ
യിരുന്നു
അവൻ തോട്ടരികിലെ വയൽക്കര യിൽ
ഏളകളെപാട്ടകൊട്ടിപറത്തികൊണ്ട്
കാവലിരുന്നു
കുടവുമായൊരു പെൺകുട്ടി തോട്ടി
ലെന്നും വന്നു
അവന്റെചൂളം വിളിയിൽ ചിരി
തുളുമ്പി നിന്നു
കള്ളനോട്ടങ്ങളിൽകുളിർന്ന്നനഞ്ഞു
എന്നുമവൻഅവളെക്കുറിച്ച് മാത്രം
ചിന്തിച്ചു
ഓർമ്മകളിലെന്നും ഒരു പാട് സംസാരിച്ചു അവളോട്
കണ്ടപ്പോഴൊക്കെമിണ്ടാട്ടംമുട്ടി നിന്നു
ഒരു ദിവസം അവൾ വന്നില്ല, അടുത്ത ദിവസം,
ആഴ്ച്ചകൾ ,മാസങ്ങൾ
അവളെ വിടേയെന്ന് അവൻ ആശ്ചര്യപ്പെട്ടു
നിരാശയ്ക്കുള്ളിലും അവനിൽ ആ
ശയുടെ
ഒരു പെട്ടകംതുറന്നു തന്നെ യിരുന്നു
കാലങ്ങളേറെകഴിഞ്ഞു,അവനിന്നും
കാത്തിരിക്കുന്നു അവളെ
പാട്ടയുടെ കൊട്ടൽ തോട്ടുവക്കിൽ
കാത്തിരിക്കുന്നു.
വയലും തോടും അവനിന്നുവരെ
കണ്ടിട്ടേയില്ല
പാട്ട കൊട്ടുമ്പോൾ പറക്കാൻ
 ഏള കൾക്ക് ആകാശ മെവിടെ
കുടവുമായൊരു പെൺകുട്ടിയും
വന്നിട്ടില്ല തോട്ടരുകിൽ
ഭാരിച്ച ചിന്തയുമായി ചന്തയിലൂ
sലയുന്നവനിൽഒരു പാടുപേർ
കയറിയിറങ്ങുമ്പോൾ
അവളെ മാത്രമോർത്തിരിക്കാൻ
സമയമെവിടെ?!

ആരണ്യകം




വിശാല വിപിനത്തിൽ
ഹരിദസമുദ്രംഓളംവെട്ടുന്നു
തൃണഭൂമിയുടെ മീതെ
തിരകൾ താളം കൊട്ടുന്നു
പ്രകൃതിയെന്തുമായകൺമഷിയാണ്
എന്റെ കണ്ണിലെഴുതിയത്
കിണ്ണം കമിഴ്ത്തിയതുപോലുള്ള
നീലാകാശത്തിലേക്ക്
മഴയുടെ മേഘങ്ങൾ പാറി വരുന്നു
ജല ഭാരമൊഴിഞ്ഞ മേഘങ്ങൾ മാ
യുമ്പോൾ
പുതിയ മേഘമൊട്ടുകൾ കൂട്ടമായെ
ത്തുന്നു
കാടുതന്നെ സ്നേഹം, കാടുതന്നെ
പ്രണയം, കവിതയും, സൗന്ദര്യവും,
കലാസൃഷ്ട്ടിയും,കാൽപനികയും
കാടുതന്നെ.


2015, നവംബർ 11, ബുധനാഴ്‌ച

കാട്ടിൽ



പൊയ്കയിലെ ഹംസങ്ങൾ
പ്രണയ സല്ലാപത്തിൽ
എന്തൊരു കളരവമെന്ന്
പ്രായം കൂടിയ മാണിക്യപ്പക്ഷി
തീരത്തെ മരക്കൊമ്പിലിരുന്ന്
വിരക്തി വെളിപ്പെടുത്തുന്നു
ചുവപ്പ് നിറം പുരട്ടുന്നു
പോക്കുവെയിൽ ശോഭ
പർവ്വത ചൂഡകൾക്ക്
ചെമ്പിന്റെ ശോഭ
ഇപ്പോൾ, പക്ഷികളുടെ ചിലയൊ_
ന്നും കേൾക്കുന്നില്ല.
കൂട്ടുപിരിഞ്ഞൊരു പക്ഷി
കാട്ടിലൂടെ യലയുന്നു
പഞ്ഞി മരത്തിന്റെ കൊമ്പിലിരുന്ന്
മുന്നിലെ പഥം വളരെ ദൂരം
തിട്ടപ്പെടുത്തുന്നു
എന്തൊരേകാന്ത ശാന്തി!
എത്ര വിചിത്രവിജനത !
കിളികളുടെ കാകളിയല്ലാതെ
മറ്റൊരു ശബ്ദം കേട്ടില്ലയിതുവരെ

2015, നവംബർ 8, ഞായറാഴ്‌ച

നോവ്


പ്രണയത്തിന്റെ പരവതാനി വിരി
ച്ച്
രാത്രി കാത്തിരിക്കുന്നു
ജാല മേറുന്നു ജാലക കാഴ്ച്ചയിൽ
അപ്പുപ്പൻ താടി പോൽ പുകമഞ്ഞ്
കൊഴിയുന്നു
പ്രണയമേതു പാതാളത്തിലും
ഉഷസ്സിന്റെ ചിറകുവിരിച്ച്
സമുദ്രത്തിന്റെയറ്റത്തു പാർക്കാൻ
കൈ പിടിച്ച് നടത്തുന്നു
നെഞ്ചിൻ കൂടിൽ ഒരു പുസ്തകം
 നിവർത്തി വെയ്ക്കപ്പെടുന്നു
മഞ്ഞുതുള്ളികൾ കവിതാ ശകലങ്ങ
ളായ്
ഇറ്റിറ്റു വീഴുന്നു
മരച്ചില്ലകളിൽ തൂക്കിയിട്ട കിന്നര
ങ്ങളാകുന്നു
മഞ്ഞിന്റെയടരുകളിൽ റോസ് നിറ
മുള്ള
അകിലുകൾ തുന്നിയ നേർത്ത
മുഖാവരണമണിഞ്ഞ
പെൺകുട്ടി നിൽക്കുന്നു
ഹൃദയത്തിൽ നിന്നൊരു വാക്ക്
ചുണ്ടിൽ വന്ന് വറ്റിപ്പോകുന്നു
ദു:ഖത്തിന്റെനനഞ്ഞതൂവലുമായവൾ
അടഞ്ഞവാതിൽനോക്കിനിൽക്കുന്നു
നഷ്ട്ട പ്രണയത്തിൽ പെട്ടവർ
മരണം വരെ പേറേണ്ടതാകുന്നു
നോവ്

2015, നവംബർ 5, വ്യാഴാഴ്‌ച

വ്യഥ

                   
ഇന്നലെ അവളുടെ വിവാഹമായി
രുന്നു
ആദ്യാവസാനമായി ഒന്നു കാണു വാനും
വിവാഹത്തിൽപങ്കുകൊള്ളുവാനും
അവൾഒത്തിരിസ്നേഹിച്ച് വിളിച്ചി രുന്നു
വഴിതെറ്റി വന്ന ഒരു ഫോൺ കോളി
ലായിരുന്നു തുടക്കം
എത്രപെട്ടെന്നാണ്അടുത്തു പോയത്
എന്തെന്തു കാര്യങ്ങളാണ് വാ തോരാതെ സംസാരിച്ചത്
സ്നേഹത്തിന്റെയും ആത്മാർത്ഥത
യുടെയും ഒരു നിറകുംഭമായി രുന്നു അവൾ
ജീവിതത്തിന് നിറംവച്ച നാളുകളാ യിരുന്നു അത്
ജീവിതത്തിന്റെ നാനാർത്ഥങ്ങൾ
അവളാണ് പഠിപ്പിച്ചത്
കുറച്ചു നാളുകളായി ഫോണെടു
ത്താൽ
അവൾ വിവാഹത്തെക്കുറിച്ചേസം
സാരിച്ചിരുന്നുള്ളു
നൂറ്നാക്കാണവൾക്കപ്പോൾ
എത്ര പ്രതീക്ഷയോടെ കാത്തിരുന്നി
ട്ടു ണ്ടാവുമവൾ
പക്ഷെ, എന്നിട്ടും ഞാൻ പോയില്ല.
അവൾക്കറിയില്ലല്ലോഇരുണ്ടു പോ
യജീവിതത്തിന്റെവരണ്ട മുഖം
 ഒരു ജന്മം മുഴുവൻ
വാക്കുകളിലൂടെ കാണുന്നവന്റെ
കവർപ്പ്
ഇരുളിൻ ജീവിക്കേണ്ടി വരുന്ന ഒരു
വന്റെ മാനസ്സീകവ്യഥ



2015, നവംബർ 2, തിങ്കളാഴ്‌ച

ഒരിലച്ചോറ്



കാണാതെ പോയ മകനെ
തിരഞ്ഞു പോയൊരച്ഛനുണ്ടായി
രുന്നു
മഞ്ഞവെയിലിൽമഞ്ഞളിച്ചകണ്ണു
മായ്
പ്രതീക്ഷയുടെഅവസാനതുരുത്തും
നടന്നു തീർത്തൊരച്ഛൻ
രാത്രിയിലെന്നുംഒരിലച്ചോറ്കരുതി
കാത്തിരുന്നൊരമ്മയുണ്ടായിരുന്നു
കണ്ണീരുപ്പിനാൽ പെറ്റ വയർ നിറച്ച്
കാലം കഴിച്ചൊരമ്മ
ദുർബലമായ ഹൃദയത്തിനും, കടി
ഞ്ഞാൺ നഷ്ട്ടപ്പെട്ട ചിന്ത യ്ക്കും
മേലെ
അച്ഛായെന്ന വിളി തീവണ്ടിചക്ര ത്തിന്റെ
മുഴക്കത്തിനും മേലെ
വിഷാദ മുറ്റിയ ഗാനവീ ചിയായ്
കാതിൽഅലയടിച്ചു കൊണ്ടിരുന്നു
സൂര്യനും നക്ഷത്രങ്ങളും അണഞ്ഞു
പോയ
ശുന്യമായ ലോകത്ത് നിന്ന്
ഓർമ്മകളിൽ നനഞ്ഞ് കുതിർന്ന്
ഇരുട്ടിന്റെ ഇടവഴിയിലേക്ക് നടന്നു
പോയൊരമ്മയും
പൊള്ളലേറ്റൊരാത്മാവ്
പിടഞ്ഞു കൊണ്ട് നിലവിളിക്കുന്ന
തു കേട്ട്
കാലത്തിന്റെ കയത്തിൽ വിലയം
കൊണ്ടൊരച്ഛനും
പുറത്ത് അവർമഴയത്തു നിർത്തിയ
മകനെക്കുറിച്ച്
വിലപിക്കുന്നുണ്ടാവും
അന്നു തുറന്നു വെച്ച പടി വാതിൽ
ഇന്നും
അടച്ചു പൂട്ടാതെ തുറന്നു തന്നെയി
രിപ്പുണ്ടാവും

അന്ന്ഇരമ്പിപെയ്തുവീണമഴയിൽ



ആരും പറയാത്ത പല കഥകളും
പറഞ്ഞു തന്നിരുന്നു
ചരിച്ചു മേഞ്ഞ ഓടിനു മേലെ പെ
യ്തു വീഴുന്ന മഴ.
മഴയിലുമുണ്ട് സംഗീതം വിഷാദ,
വിനോദ ശ്രുതി താളലയവിന്യാസ
ങ്ങൾ എന്നവൻ പറഞ്ഞു.
മഴയായ മഴയൊക്കെനനഞ്ഞിട്ടും
കർക്കിടക കാറ്റിൽ തണുത്ത് വിറ
ച്ചിട്ടും
പാടത്തിനക്കരെതെളിയുന്ന ചൂട്ടായ്
അവനെത്തുമായിരുന്നു
എന്നാണാചൂട്ട് അണഞ്ഞുപോയത്?
പെരുമഴനിലച്ചില്ല, ആതിര പിന്നെ
യും വന്നു പോയി
മഴനനഞ്ഞ്കുതിർന്നമണ്ണുംപാടവും
പഴങ്കഥയായി
ഓലച്ചൂട്ടിന്റെ ചൂടും അവനേയും
ആരു മോർക്കാതെയായി
ശരീരത്തിന്റെവേദന മറക്കുമ്പോൾ
ഹൃദയത്തിൽമുറിവുകൾപിറക്കുന്നു
വേട്ടക്കാരൻവേട്ടതുടർന്നു കൊണ്ടേ
യിരുന്നു
ഇരകൾ പിടഞ്ഞു വീണു കൊണ്ടും
അവസാനത്തെ ഒരുരുളച്ചോറ്
അവനുണ്ണാൻ കഴിഞ്ഞില്ല
നിറവയറുണ്ടിട്ടുംഎനിക്ക് നിറ
യു ന്നില്ല
സ്നേഹവാത്സല്യത്തിന്റെ ഒരുരുള
ച്ചോറിൽ
അവന് ബലിയില്ല
അവ നിന്നും എന്നിൽ നിന്ന് ഇറങ്ങി
പ്പോയിട്ടില്ല
അന്ന് ഇരമ്പി പെയ്തു വീണ മഴ
യിന്നുമടുത്താണ്
മഴനനഞ്ഞ അവനിന്നും
എന്നുടെ അകത്താണ്

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പത്മവ്യൂഹം




നഷ്ട്ടനിദ്ര തൻ ഭാരമാ കൺകളിൽ
നഷ്ട്ട സ്വപ്നങ്ങൾ വീർത്ത കൺപോ
ള ക ൾ
നേർത്ത പുലരിയിൽ പൂത്ത പുഷ്പ്പങ്ങളിൽ
മുറ്റി നിൽക്കുന്നു പ്രതീക്ഷ തൻ പു
ഞ്ചിരി
പൂദളത്തിലെ ഈറനൊപ്പുവാൻ
ഇളവെയിൽ കരം ഓടിയെത്ത വേ
തന്റെമിഴിനീർതുള്ളിയൊപ്പുവാൻ
ഏതു കരമിന്നു വന്നെത്തിടും
ദീർഘ ദീർഘമവൾ നിശ്വസിക്കവേ
മിഴികളകലങ്ങളിൽ മേഞ്ഞുനിൽ
ക്കവേ
ആഗമിച്ചുമ്മവെച്ചുപോംഋതുക്കളെ
വിലാസ ലോലയായ് കാത്തു താഴ്വരനിൽക്കവേ
അവൾ ഏകാന്തതപസ്സിൻ മൗന വാത്മീകത്തിൻ
സ്വയം ബന്ധിതയായ് ശൈലപുത്രി
യായ് നിൽപ്പൂ
പറയുന്നു അവൾ: ഹേ ഭൂമീ സഖീ,
നീയെത്ര സുന്ദരി
നിന്നിൽ നിത്യ സ്നേഹം ചൊരിയു
വാൻ
പുള്ളിമാനിന്റെ കളികളുണ്ടെന്നും
കൊന്ന പൂക്കൾ തൻ മന്ദഹാസങ്ങൾ
ചിത്രശലഭചടുല നൃത്തങ്ങൾ
കുയിലിണകൾ തൻ കളഗാനങ്ങൾ
ഋതുക്കൾ തൻ ഗമനാഗമനങ്ങൾ
നിറയെ നിറയേ നിറച്ചാർത്തുകൾ
സഖീ, ഹേഭൂമി ആരുണ്ടെനിക്കു നീ
യല്ലാതൊരു കൂട്ട്
വ്യർഥമീ ജീവിതം തിരിച്ചറിയുന്നു
ഞാൻ
ആരെ പഴിക്കേണ്ടു ഞാൻ യെന്നെ യല്ലാതെ
ഇതു കാലമെനിക്കായ് ചമച്ചീടുന്ന
പത്മവ്യൂഹം

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ഭയം


ഹരിയാന, യു പി ,കാശ്മീർ ,കർ
ണ്ണാടക
കാണുവാൻ എത്ര കൊതിച്ചിരുന്നു
പണ്ട്.
ഇപ്പോൾ വന്ന് തൊട്ടു വിളിച്ചിട്ടും
തിരിഞ്ഞു നോക്കാത്തതെന്ത്?!
അടുക്കളവാതിൽ അറവാതിൽ പോലെ
അടച്ചുപൂട്ടിഭയവിഹ്വലയായ്
ജാതിയുടെ പേരിൽ ചോർന്നു പോ
കരുതേയെന്ന്
രണ്ടു കുഞ്ഞുങ്ങളേയും ചേർത്തു നിർത്തുന്നു
പണിക്കുപോയ, യച്ഛൻ പറമ്പിൻ
കൊള്ള്
കേറുന്നോന്ന് പാളി നോക്കുന്നു
ജാതിക്ക് കൊമ്പു മുളച്ചതും
ഭക്ഷണം വിഷമായതുമെന്ന്.
കവിതയെഴുതുന്ന അനുജനെ
കൈ പിടിച്ച് തടയുന്നു
അക്ഷരങ്ങളിലെ അഗ്നി വെടിയുണ്ട
യായ്
മാറിൽ തറച്ചാലോ!
ഉറങ്ങുവാൻ കഴിയുന്നില്ലയിപ്പോൾ
കണ്ണൊന്നടച്ചാൽ മതി
ദാദ്രിയിൽ നിന്നൊരച്ഛൻ
ഹരിയാനയിലെ രണ്ടു കുട്ടികളെ
കൈപിടിച്ച് പടികടന്നു വരുന്നു

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മണ്ണ്



മണ്ണ് മാത്രം മനസ്സിലുള്ള
ഒരു കാലമുണ്ടായിരുന്നു
കാന്താരിമുളകിന്റെ നീറ്റലായി
രുന്നു നെഞ്ചിൽ
കപ്പയുടെ കൊതിപ്പിക്കുന്ന മണമി
ന്നുമുണ്ട്.
കാഞ്ഞ വയറിനെ കണ്ണീരുപ്പിട്ട്
കാന്താരിമുളകുടച്ച് കൈ പിടിച്ച്
നടത്തിച്ചത്
ആ മണ്ണും അമ്മയുടെ മാറിൽ കുഞ്ഞെന്ന പോലെ
മണ്ണടരിൽ പറ്റിപ്പിടിച്ച കപ്പയും.
അപ്പനെന്നും പറയുമായിരുന്നു
മണ്ണ് പെണ്ണും പൊന്നുമെന്ന് .
ഓർമ്മയിലിപ്പൊഴും കൈത്തോടി
ന്റെ നനവ് വന്നു തൊടുന്നു
ആറ്റുകാറ്റടിക്കുമ്പോൾ ഉള്ളിലുള്ള
ആറ് വയസ്സുകാരന് കുളിരു ന്നു
വയറുവേവും നാളിൽ
കടവിന്റെ പടവുകൾ കയറി ആരെ
ങ്കിലും വരണേയെന്ന്
പ്രാർത്ഥിച്ച കാലമുണ്ടായിരുന്നു
അരവയറു നിറച്ച കുത്തരിച്ചോറും
ആറ്റുമീനും മനസ്സിലിന്നുമുണ്ട്.
അപ്പന്റപ്പൻഅപ്പന് കൊടുത്ത മണ്ണ്
എനിക്ക്തരുമ്പോൾഅപ്പൻ പറഞ്ഞു
അപ്പൻതന്നമണ്ണ്എന്നുംനിനക്കുണ്ടാവണം
ഈ മണ്ണിൽ തുടങ്ങി ഈ മണ്ണിലൊ ടുങ്ങണം നമുക്ക്
ആ മണ്ണാണ് കൈവിട്ടു പോയത്
അക കണ്ണാണ് അടഞ്ഞുപോയത്
ഞാൻ വേരറ്റുപോയ പാഴ്മരം
മണ്ണിനെ മറന്നവൻ അമ്മയെ വെറു
ത്തവൻ
അപ്പനെ മറ മാടിയ മണ്ണ്എപ്പോഴു  മെന്നെ
ശാസിച്ചു കൊണ്ടേയിരിക്കുന്നു.

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

എഴുത്തിന്റെ കൂലി മരണം




കൂർത്ത് മൂർത്തകണ്ണും
ഇരുതലമൂർച്ചയുള്ള നാക്കുമായി
ചുവന്ന അടയാളങ്ങൾ ചാത്തി
അവർ പോകുന്നുണ്ട്.
കരഞ്ഞു കാലു പിടിക്കുന്നുണ്ട്
കണ്ണുകൾ
കുതറി മാറുന്നുണ്ട് കൈയ്യുകൾ
മനസ്സിനും തെല്ലു മടിയില്ലാതില്ല
ഒന്നുകിൽ മൗനത്തിന്റെ വാത്മീ
കത്തിൽ അsയിരിക്കുക
അല്ലെങ്കിൽ, പൊട്ടക്കണ്ണും
പൊട്ടക്കാതുമായി
പൊട്ടൻ ചിരി ചിരിക്കുക
എഴുത്തിന്റെ കൂലി മരണമെന്ന്
പുതിയ നിയമം
കൂലിയെഴുത്തിന്റെ കുമ്മാട്ടി കളി
യിൽ അണിചേരുക
സ്ഥാനമാനവും അവാർഡും അക
ത്തളത്തിലെത്തും
നീല കുറുക്കനാണിപ്പോൾ രാജാവ്
വയറ് നിറഞ്ഞാൽനിലാവുള്ള രാ
ത്രിയിൽ
കുന്നിൻ പുറത്തു കയറി
ഒരിക്കൽഓരിയിടുകതന്നെചെയ്യും
അതുവരെ നിങ്ങൾ ഓരിയിടുക
അവനുള്ള ആഹാരം നിങ്ങൾ തന്നെ
യാവുക.
അകറ്റപ്പെട്ട അരചൻ അന്യന്റെ
ദുഃഖത്തിൽ പങ്കുചേരുന്നവൻ
നെഞ്ചിലെ രക്തത്തിൽ കൈവിരൽ
മുക്കി
അവനെഴുതിക്കൊണ്ടേയിരിക്കും
ഒരിക്കൽ നിങ്ങൾ കണ്ടെടുക്കും വരെ
വെടിയുണ്ടയിൽ ചിതറാത്ത അക്ഷരങ്ങളെ

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചൂണ്ടക്കാരൻ




ചൂണ്ടക്കാരന്റെ
ധ്യാന സമാനമായ
ഒരിരുപ്പുണ്ട്
ഉൽപ്പത്തി രഹസ്യം
വെളിപ്പെടുത്താത്ത
ഏതോ പുരാതന
സ്മൃതിശില്പംപോ
ലെ
തോന്നുമപ്പോൾ

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

തിട്ടൂരം


ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നു
പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയ
പ്പെടുന്നു
പലായിയായിരുന്നില്ലഞാൻഎങ്കിലും
പലവുരുപടിക്കുപുറത്ത് പോകേണ്ടിവന്നു
തലപ്പന്ത്കളിച്ചപറമ്പിൽ ബോംബു കളാ
ണിപ്പോൾ
അറിയാതെതട്ടിപ്പോ  കുന്നത്
മതംമനസ്സിലുണ്ടായിരുന്നില്ല
അത്ര തന്നെ സ്വപ്നങ്ങളും
കവലകൾ തോറുംകാത്തുനിൽ പ്പുണ്ട് കഥകളുമായി
കാമാർത്തികളും തോക്കുകളും
ഇപ്പോഴവർ തിട്ടൂര മിറക്കിയിരി
ക്കു ന്നു
ഞാനെന്തു ഭക്ഷിക്കണം ഞാനെന്തു കുടിക്കണം
ഞാനെന്ത് എഴുതണം ഞാനെന്ത് പാ
ടണം
എന്റെ ചിന്തയ്ക്ക് നിന്റെ
ചിന്ദൂര
ക്കുറി അടയാളമെന്ന്.
കണ്ഠനാളത്തിൽനിന്ന് കവിതയിറ
ങ്ങി വന്ന് ഇന്നലെ പറഞ്ഞു
കാവിമുക്കിയ കൈപ്പടയിൽ നിന്ന്
ഉതിർന്നു വീഴില്ല ഞാൻ
തിരിച്ചു പോകുന്നു

ഉരിയാട്ടം



ഉച്ചത്തിലുരിയാടിയ ഒരു കാല
മുണ്ടായിരുന്നു
നേരമേതെന്നില്ലാതെ ഒരു നീട്ടി
വിളിയുണ്ടായിരുന്നു
അന്നൊക്കെ ജീവിച്ചിരിക്കുന്നെന്ന
ഒരു തോന്നലുണ്ടായിരുന്നു
അയൽപക്കത്തെഅടുക്കളകളിലേക്ക്
ഉപ്പുംമുളകുംഅട്ടാച്ചൊട്ടകളിച്ചി
രുന്നു
ചകിരിപാണ്ടയേറികനൽക്കട്ടകൾ
അടുപ്പിൽ നിന്നടുപ്പിലേക്ക്
സ്നേഹം തെളിച്ചിരുന്നു
ഇന്നത്തെപ്പോലെഒരേമുഖമുള്ളവരുടെ
വിചിത്രസ്വഭാവങ്ങളെ
വേർതിരിച്ചറിയാൻ വയ്യാത കാല
മല്ലത്
ഓരോരാൾക്കും ഓരോ മുഖമായി
രുന്നു
എല്ലാവർക്കും ഒരേ മനസ്സും
മതാതീതമായൊരു പ്രണയകാലം
ഇന്നുമുണ്ട്ഉള്ളകങ്ങളിൽഒതുങ്ങിയിരിക്കുന്ന
ഉച്ചത്തിലുള്ള ഉരിയാടൽ
ഒരിക്കലെങ്കിലും പോയ കാലത്തി
ന്റെ
ഒരൊറ്റഉരിയാടൽമതി
നെറുകയിൽതെച്ചിപൂങ്കുലപോലെഓർമ്മകൾ പൂക്കാൻ

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കടലിനോട്



വെൺനുരപ്പൂവുകൾ വാരി വിതറി
യാർത്തിരമ്പി വന്നിടും തിരകളേ
എൻ കഴലിണകളെ കൊലുസണി യിക്കവേ
ഓടിവന്നൊക്കത്തെടുക്കുവതാരമ്മ
ക്കടലിൻ കരങ്ങളോ
കടലേ, യെൻ കരളിലൊരു ഉദിത
യൗവനക്കോള് കൊള്ളുന്നൊരു കടൽ
കവിത പാടുംനിൻഉടലിളക്കത്തിൽ
ഉണരുമെന്നുള്ളിൽനിറയുമനു
രാഗം
വിടർന്നകണ്ണുമായന്നൊരുണ്ണിഞാൻ
അത്ഭുതാനന്ദമൂറി നിൽക്കവേ
കാറ്റിൻ കൈകളാൽ ചപ്രതലമുടി
മാടിയൊതുക്കിയെൻ കവിൾ തഴു
കിനീ
ഉണ്ണിക്കാലിനാൽ മണ്ണിലെഴുതിയ
മധുര വാക്കുകൾ നനച്ചുമായ്ച്ചു
നീ
നിന്നിലേക്കു ഞാൻ ഓടിയണയവേ
തിരകൈകൾ നീട്ടി തിരിച്ചു വന്നുനീ
ചിരിച്ചു നിന്നൊരെൻ അരികിൽ
വന്നന്ന്
അരുതരുതേയെന്ന് ചിതറി നിന്നുനീ
അതു കഴിഞ്ഞേ റെ വഴി നടന്നു ഞാൻ
ജന പദങ്ങളിൽ ആണ്ടു പോയി ഞാൻ
അപ്പൊഴും നിന്റെ ഓർമ്മയെന്നു
ള്ളിൽ
ഓളമായ് ലോലലോല ഭാവമായ്
കഴിഞ്ഞുപോയ്, ജീവിതഉച്ചചായ
വേ
ഇന്നുമെന്നുള്ളിൽ അനുരാഗ കഥ
യോർമ്മ
മറക്കുവതെങ്ങനെ കടലേ, സഖീ
അനർഘ സങ്കൽപസുഖസ്മിതങ്ങ
ളേ
വന്നുഞാൻ,നിന്റെമാറിലമരുവാൻ
പൊരിവെയിൽ താണ്ടി, ചൊരി മണൽ താണ്ടി
ആദ്യമായ് നിന്നെ കണ്ട പോലെ നിൽ
അത്ഭുതാനന്ദമിന്നുമുണരുന്നു
ഇല്ല, നിൻ തിരകൈകളാലിനി യെന്നെ
തടഞ്ഞു നിർത്തുവാനതു ദൃഢനി
ശ്ചയം

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കാലത്തിന്റെ കൈയിലെ കുരുതിപ്പൂക്കൾ




അരികുപറ്റിപ്പോയ
അരജീവിതങ്ങളെ
നാം ശ്രദ്ധിക്കാറേയില്ല
പാതിയിൽ മുറിഞ്ഞു
 പോക്കുന്ന
ദീർഘനിശ്വാസങ്ങളെ
നാം കേൾക്കാറേയില്ല
അവരെ നാം എന്തു പേ
രി ട്ടാണ് വിളിക്കാറ്?
അംഗ പരിമിതരെന്നോ,
ഭിന്നശേഷി ക്കാരെന്നോ?
കാലത്തിന്റെ കൈയിലെ
കുരുതി പൂക്കളാണവർ
കുഞ്ഞു മുറിക്കുള്ളിൽ
വലിയ ലോകം തീർക്കുന്ന
വർ
നിവർത്തി വിരിച്ച വിരിപ്പിൽ
മലർത്തി വിരിച്ച പോലെയവർ
ഇളങ്കാറ്റിൽ ഇടയ്ക്കൊന്നനങ്ങുന്ന
ചുമർചിത്രം
രാത്രി നിശ്വാസങ്ങളെ, തേങ്ങലുകളെ
തൂത്തുവാരുവാൻ പുലരി കാറ്റ്
വരുന്ന
ഒറ്റപ്പാളി ജനലിലൂടെ
പുറം ലോകത്തെ കണ്ടു കൊണ്ടിരി
കുന്നവർ

മരിച്ചവരുടെ പാട്ട്




മരിച്ചുവീണവരുടെ പാട്ടുകൾ
പടപ്പാട്ടുകളാണ്
അവകുന്നുകളിൽ, കുഴികളിൽ
സമതലങ്ങളിൽ
മാറ്റൊലികളായി അലയടിക്കുന്നു
ഒത്തുതീർപ്പിനു തയ്യാറാകാത്തവൻ
ഉയർത്തെഴുന്നേൽക്കുന്നവനാണ്
ഗതകാല വസന്തങ്ങൾ അയവെട്ടി
അയവെട്ടി
ഗതികിട്ടാതലയില്ല
കൈചൂണ്ടികൾപിഴുതെറിയുന്നവനെ
വിളക്കുമരം ഊതിക്കെടുത്തുന്ന
വനെ
വയലുകളിൽ വേലി കെട്ടിയവനെ
മുന്തിരി തോപ്പിൽ മതിലുയർത്തി
യവനെ
രക്തസാക്ഷി മണ്ഡപങ്ങളെ സാക്ഷി
നിർത്തി
വിരിമാറിനെ വീണ കമ്പികളാക്കി
മോചനത്തിന്റെ പാട്ട് പാടും
മരിച്ചു വീഴുന്നതു വരെ

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മീനുകൾ




കടലാഴങ്ങളിൽ നിന്ന് മീനുകൾ
മുക്കുവകുടിലിലേക്ക് വരുന്നു
മുട്ടയിട്ട് മുക്കുവത്തികളുടെ
കുട്ടയിലേറുന്നു
മുട്ടയ്ക്ക് മീതെ മുക്കുവ മുത്തി
ക ളു ടെ കഥകളടയിരിക്കുന്നു
അടവിരിഞ്ഞ കുഞ്ഞുങ്ങൾ
അലമാലകൾക്കു മീതെ
നീന്തി തുടിക്കുന്നു
അങ്ങനെ കാലക്കഥകൾ
കടലാഴത്തോളമെത്തുന്നു

ജീവിതയാത്രയിൽ



തിരിഞ്ഞു നോക്കാതെ പടിയിറങ്ങു
മ്പോൾ
വിട പറഞ്ഞില്ല
നെടിയ ദു:ഖത്തിൻ കുടമുടഞ്ഞില്ല
സൗഭാഗ്യമോ സുര യോഗമോ
ബോധി വൃക്ഷ മോ ലക്ഷ്യമല്ല.
പടിയിറങ്ങുമ്പോൾ ഓർമ്മ വന്നെന്റെ
കൈ പിടിക്കുന്നു, കാൽക്കൽ വീഴുന്നു
ലക്ഷ്യമെത്തുവാൻ കഴിഞ്ഞതില്ലേലും
വഴി പിണയാതെ, പാത പിരിയാതെ
മടക്കയാത്രയ്ക്ക് ചരട് കെട്ടുന്നു
കണ്ണുനീരിന്റെ ഉപ്പിൽ അവൽപ്പൊതി
കെട്ടു തന്നെന്നെ യാത്രയാക്കുന്നു
കാലം കഥകളെ ഗർഭംധരിക്കുന്നു
ആത്മവിശ്വാസം മുന്നേ നയിക്കുന്നു
പോകുന്നു ഞാൻ ജീവിത അവൽ
പ്പൊതിയുമായ്
സത്യ സ്നേഹ സതീർത്ഥ്യനെ കാണു
വാൻ
മാളിക മുകളിലേറ്റേണ്ട നീ, എന്റെ
മാറാപ്പ്
ചുമലിൽ നിന്നിറക്കിയാൽ മതി
എവിടെ കണ്ണൻ കളികൂട്ടുകാരൻ
കണ്ടതില്ലിന്നൊരമ്പാടി മുറ്റത്തും
കണ്ടതില്ലിന്നൊരുവൃന്ദാവനത്തിലും
ഇല്ല കൃഷ്ണൻ ഇനി കാളിയൻ മാത്രം
ആർത്തിയാൽ പത്തി വിരിച്ചു കൊത്തുന്നവൻ
കുതിർന്നു പോയൊരീ ജീവിത
അവൽപ്പൊതി
ഉതിർന്നു വീഴാതെ ഉയിർത്തെഴു
ന്നേൽക്കുക
കാലമേ നിന്റെ കർമ്മം തുടരുക
കാളിയനെയിനി കാലാൽ തളയ്
ക്കുക

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ ഇങ്ങനെയാണ്





ചില പ്രണയങ്ങൾ ഇങ്ങനെയാണ്
കിട്ടിയെന്ന് തോന്നുമ്പോൾ
ഈ ൽ മത്സ്യത്തെപ്പോലെ
വഴുതി മാറിക്കളയും.
ചിലവ, കല്ലറയിൽ കൊത്തി വെച്ച
ഓർമ്മഫലകം പോലെയും
എത്ര കാലം കഴിഞ്ഞാലും
ഓർമ്മപ്പെട്ടു കൊണ്ടേയിരിക്കും

വേർപിരിയൽ



രഹസ്യമായി കണ്ടു മുട്ടുക
കത്തുകൾ കൈമാറുക
പരസ്പരം കാണാതിരിക്കുമ്പോൾ
ഇല്ലാ വഴികൾ ഉണ്ടാക്കി വന്ന്
പരിഭവപനിനീർ തൂവുക
മുറിക്കുള്ളിൽ അടച്ചിരിക്കുക
സങ്കൽപ്പിച്ചു നോക്കൂ
അറിയാതൊരുസുഖംതോന്നു
ന്നില്ലെ.
വിവാഹം കഴിയുന്നയന്നു മുതൽ
പരസ്പരം ഭയക്കാൻ തുടങ്ങും
സ്നേഹിക്കപ്പെടാൻ ഒരു ലൈസൻസ്
തരപ്പെടുത്തിയ പോലെ.
സ്വതന്ത്രരായിരിക്കുമ്പോൾ
മറ്റാരെക്കാളും പരസ്പരം വിശ്വസിക്കും
ഒന്നാകുന്നതോടെ സംശയത്തിന്റെ
നിഴലിലാകും
ഒരു മാസത്തെ ആനന്ദത്തിന്
ഒരായുഷ്ക്കാലഅസ്വസ്ഥതകൾ
ചിലർ വിലയ്ക്കെടുക്കുന്നു.
തെറ്റു മുറ്റിയ ജീവിതത്തിൽ
സ്വഛ നിമിഷത്തിനായ് തിരയുന്നു
പരസ്പരം മനസ്സിലാക്കാനാവാതെ
വിജന പാതയിൽ പിരിയാനവർ
നിൽക്കുന്നു
തിരിഞ്ഞു നടന്ന രണ്ടു പേരും
തെല്ല കലത്തിൽ ഒരേ സമയം
തിരിഞ്ഞു നോക്കുന്നു
ശരീര മകലെയെങ്കിലും
മനസ്സുകൊണ്ടവർ ഓടി വന്നിട്ടുണ്ടാകാം
ഒരു നിമിഷംചുംബിച്ച്ആലിംഗനം
ചെയ്തിരിക്കാം

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഗ്രാമസന്ധ്യ



മരങ്ങളിൽ നിന്നും ജലകണങ്ങൾ
ഇറ്റിറ്റു വീഴുന്ന ഗ്രാമസന്ധ്യേ
മോഹിതയാണ് മനോഹരീ നീ
മഹിയിൽ മനോഹരം വേറെയെന്ത്
കവല ഗ്രാമത്തിന്റെ കൈവഴികൾ
തോടും തടാകവും ജീവനാഡി
വി ജനവഴികളും വിപിനങ്ങളും
ഏകാന്ത സുന്ദര നേർക്കാഴ്ച്ചകൾ
നല്ലിളംപട്ട് വിരിച്ച പോലെ
പച്ചപ്പുൽതട്ട് പരന്നു നിൽക്കേ
പൂവാംകുരുന്നിലചുണ്ടുകളിൽ
ശോണിമ ചാലിച്ചു ചേർത്ത പോലെ
നീരാട്ടു കഴിഞ്ഞുള്ള കാട്ടുപെണ്ണായ്
കാത്തുനിന്നീടുന്ന ഗ്രാമസന്ധ്യേ
മുളന്തണ്ടിനുള്ളിലെ മധുകണമായ്
ഇറ്റിറ്റു വീഴുന്നു നിന്റെ ഭംഗി

ഡിസംബറിലെ ഒരു പ്രഭാതത്തിൽ



മഞ്ഞിന്റെ പഞ്ഞിക്കെട്ട്
ആറാനിട്ട, യാകാശം.
ഡിസംബറിലെ പ്രഭാതത്തിന്
വെണ്ണയുടെ നിറം
തെരുവിലൊരമ്മനിസ്സംഗ ഭാവ
ത്തിലിരിക്കുന്നു
വിശന്നു കരഞ്ഞൊരു കുഞ്ഞ്
നെഞ്ചോട് ചേർന്ന് കിടക്കുന്നു
നിറം മങ്ങിയ ഓർമ്മകൾ
പരതുന്നതു പോലെ
കുഞ്ഞിന്റെ മുടിയിഴകളിൽ
പതിയേ പതിക്കുന്നു വിരലുകൾ
മഞ്ഞിന്റെ കുഞ്ഞുടുപ്പുകൾ
പിഞ്ഞിയൊരാകാശത്തെ
മേഘം,കൗമാരക്കാരി
പെണ്ണെന്ന പോൽ ഓടിപ്പോയി
വിശന്ന് കരഞ്ഞാരു കുഞ്ഞ് തളർ
ന്നു പോയ്
ക്ലാന്തിയാൽ കാന്തി കെട്ട്ക്ലാവ് പിടിച്ചാളമ്മ
ആളി കത്തീടും തീയിൽ
ചോരക്കുടമെന്ന പോൽ
കലങ്ങിച്ചു വന്ന കണ്ണാൽ
കരുണയ്ക്കായ് കൈ നീട്ടുന്നു



2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

തേരട്ട




ജീവിതവഴിയിൽ,
ഈ വഴിയിൽ
ദാരിദ്ര്യത്തിൻ പടുകുഴിയിൽ
തെല്ലിട നിൽക്കാൻ കഴിയാതെ
തേരട്ടയായ് ഞാനിഴയുന്നു
മഴയിൽ മഞ്ഞിൽവേവും വെയിലിൽ
വഴിച്ചാലുകൾഞാൻതാണ്ടുമ്പോൾ
കഴിഞ്ഞ കാല കാക്കകൾ ചുറ്റും
വട്ടമിട്ടു പറക്കുന്നു
വേദന മുറ്റിയ ഓർമ്മ കൊക്കുകൾ
കരളിൽ കുത്തിയിറക്കുമ്പോൾ
ഈ വഴിയിൽ, ഏകാന്തതയിൽ
ചൂളി ചുരുണ്ടു പോകുന്നു
കണ്ണിനെയെന്നും ജീവിത ഭാര
കാന്തക്കൂട്ട് വലിക്കുമ്പോൾ
കണ്ടില്ലൊന്നും ചുറ്റും യെന്ത് നടപ്പ
തുമെന്നു മറിഞ്ഞീല
കളി ചിരിയില്ല, കനവുകളില്ല കാലം മാറിയതറിഞ്ഞീല
ജീവിതഭാരം പേറി യ മുതുക്
കൂനി വളഞ്ഞതു മറിഞ്ഞീല .
   അറിയാനെന്തി തിലൊന്നും യില്ല
ദാരിദ്ര്യത്തിൻ പടുകുഴിയിൽ
ഇഴയും ഞാനൊരു തേരട്ട



സാന്ധ്യ മഴ




സാന്ധ്യമഴ, ഇരുട്ടണയും മുമ്പേ
വീട്ടിലെത്തീടുവാൻ
പേടിച്ചരണ്ടൊരു പെൺകുട്ടിയെ
പ്പോലെ
ഇടംവലം നോക്കി വെപ്രാളവി വ ശ യായ്
ഓടിയോടിയില്ലെന്ന മട്ടിൽ നടന്നും
ആളൊഴിഞ്ഞുള്ളയിടവഴിതാണ്ടവേ
പൊടുന്നനേഞെട്ടിച്ചൊരു തീക്ഷണ
സ്വരം
പിന്നെയൊരാർത്തനാദം, ഞരക്കങ്ങൾ, നീണ്ട തേങ്ങലുകൾ
ചിതറിയ കുപ്പിവള കിലുക്കങ്ങൾ
തെറിച്ച ചോര തുള്ളി പോലങ്ങി - ങ്ങ് മഴ തുള്ളികൾ
കാത്തു കാത്തിരുന്നിട്ടും ആ വഴി
ക്കപ്പുറം
കണ്ടില്ല പിന്നെയാ സാന്ധ്യ മഴയെ
     കണ്ടു ഞാനിന്ന് വർത്തമാന പത്ര
     ത്തിലും
      ഇതുപോലൊരുവളെ ഇന്നലെ
      സന്ധ്യയിൽ
      കാണാതെ പോയൊരു വാർത്ത

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

വാടകമുറി




വാടക മുറിയാണ്
മേലേത്തെ നിലയാണ്
പായൽ പച്ച പിടിച്ച
വൃദ്ധതാപസ്സനെ പോൽ
ഏറെ ശുഷ്കിച്ചു ള്ളൊരു
മരഗോവണിയാണ്
കേറവേ കേൾക്കാംകാസ-
രോഗി തൻ ശ്വാസം പോലെ
ഏന്തിവലിഞ്ഞുകഷ്ട്ടം തോന്നും
ഘർഘര ശബ്ദം
പല്ലു കൊഴിഞ്ഞൊരു പടു
വൃദ്ധനെപ്പോലെ
ഇടയ്ക്കിടെ പടവുകൾ പൊട്ടിയ
വിടവുകൾ
അകത്ത് കയറുമ്പോൾ കാത്തു കാത്തിരിപ്പുണ്ടാം
പിച്ചവെയ്ക്കുംകുഞ്ഞുപോൽ
കാലുറക്കാ, കസേര
അവിടവിടെ കീറിയ പഴയ ഭൂപടം
പോൽ
തേപ്പടർന്നു വീണുള്ള മൺകട്ട ചുമരുകൾ
കൊഞ്ഞനം കുത്തുമ്പോലെ കുണ്ടും
കുഴിയും വീണ്
തരിയുടഞ്ഞു പൊട്ടിയ പഴയ
കട്ടിളപ്പടി
കാലില്ലാ കാരണവരായൊരു മേശ
തെക്കേ മൂലയിൽ ഓരം ചേർന്ന്
ചരിഞ്ഞു കിടക്കുന്നു
വാടകമുറിയാണ്
മേലേത്തെ നിലയാണ്
നിലയില്ലാതുഴറുമ്പോൾ
കിട്ടിയ കച്ചിത്തുമ്പ്

പൂക്കാതതെരുവിലെ പൂവുകൾ



പകൽ മുഴുവൻ എല്ലാവരും അവര
വരുടെ വഴിക്ക് പോകുന്നു
സന്ധ്യയായാൽ തെരുവിന്റെ ഉണ
ങ്ങിയ ചുണ്ടിൽ
പ്രാണന്റെ നിറം തെളിയുന്നു
പിന്നെ കൺമുമ്പിൽ തെരുവിന്റെ
ചിത്രങ്ങളോരോന്ന്
യാത്ര പോവുകയായി
ലഹരിയുടെ താളത്തിന് കാലടി വെ
ക്കു ന്നവരിൽ നിന്ന് ഉയരുന്നത്
നൂ പുര ശിഞ്ജിതമല്ല
തെറികളുടെ പൂരപ്പാട്ടുകൾ.
കൈപ്പുറ്റ വൈരാഗ്യത്തിന്റെ കരിങ്കാറുകൾ
തീവ്രമായ ദാഹത്തിന്റെ നദീ പ്രവാ
ഹങ്ങൾ
തകർന്ന നിലത്തളത്തിൽനിന്ന്
മണ്ണിന്റെ അദൃശ്യ ഹസ്തങ്ങളിൽ
സ്നേഹസീമ തിരഞ്ഞ് നിഗൂഢ രസ്ന
യാൽ രുചി തേടുന്നവർ
പട്ടിണിയോട് മല്ലിട്ട്, മനസ്സിനോട്
തർക്കിച്ച് പരാചയമടഞ്ഞ്
പ്രലോഭനങ്ങളുടെ പ്രല പനത്തിൽ
പെട്ട്
സ്നിഗ്ധമായി ചിരിച്ചെന്ന് വരുത്തു
ന്നവർ
രക്ത മാംസവും, കമനീയവുമായ
യുവതികൾക്ക് പകരം
നാരീ രൂപത്തിന്റെ കരിനിഴൽ മാത്രമായി അവശേഷിച്ചവർ
ഒഴുക്കിൽ പെട്ട് അടിപതറിപ്പോയ
പ്പോൾ
കാലു കുത്തി നിൽക്കാൻ ഉറച്ച ഒരു
തുണ്ട് ഭൂമി തേടിയലയുന്നവർ
പൂക്കാതതെരുവിൽ പൂവിൻ ഗന്ധവും പേറി
വർണ്ണച്ചേല ചുറ്റികാത്തിരിക്കേണ്ടി വരുന്നവർ
തെരുവിലെ രാത്രി തേരട്ട പോലെയാണ്
തോരാതൊരു ഭയം കൂടപ്പിറപ്പാണ്

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കത്രിക




ദാമ്പത്യം
കത്രിക പോലെയാണ്
കൃത്യമായി പ്രയോഗിച്ചില്ലേൽ
കുരിശായി പരിണമിക്കും

ചിരിച്ചു കൊണ്ട് മരിച്ചവൻ




അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

അച്ഛൻ



ഉണ്ണിക്കവിതയാണച്ഛൻ
എനിക്കെണ്ണിയാൽ തീരാത്ത
കുഞ്ഞിക്കവിതകൾ
ഉണ്ണിയപ്പം പോലെ നുള്ളിനുള്ളിതന്ന്
ഉൺമയിലേക്ക് നയിച്ചൊരച്ഛൻ.
മയിൽപ്പീലി നിറവാണെന്നച്ഛൻ
പുസ്തകതാളിൽ ഞാൻ പൂട്ടി വെച്ചു
ള്ളൊരാ
മയിൽപ്പീലി തുണ്ടു ഞാൻ തൊട്ടു
നോക്കുമ്പോലെ
പിച്ചവെപ്പിച്ചു ള്ളൊരച്ഛൻ.
മധുര ഫലങ്ങളാണച്ഛൻ
മഹാരഥൻമാരവർ ചൊല്ലിയ വാചകം
ചെല്ലക്കിളിയാമെൻ രസ്നയിൽ മധുരമായ്
തൊട്ടു തന്നുള്ളൊരച്ഛൻ.
ചന്ദന ഗന്ധമാണച്ഛൻ
അക്കുളിർ രാത്രിയിൽ കോടി പുത
ച്ചിട്ടും
കുളിരാർന്ന സ്പർശമായ് തൊട്ടു
വിളിച്ചിട്ടും
കൂവി വിളിച്ചിട്ടുമുണരാ തുറക്കത്തിൽ
ചന്ദനച്ചാരമായച്ഛൻ

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ശില്പി



ഉളികൊണ്ട്
ഉയിര് തീർക്കുന്ന
വനല്ല ശില്പി
വാക്കു കൊണ്ട്
കവിത കൊത്തു
ന്നവൻ

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

വല



അവന്റെ വാക്കുകൾ
വലകളായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ല
ഉന്മത്ത മൃഗത്തിനു മുന്നിലെ
ഉരുകി തീർന്ന ശില
ചുട്ടുപൊള്ളുന്നതും തണുപ്പേ
റിയതുമായ ഒരു ജ്വാല
ഞാൻ അഗ്നിക്ക്‌ അന്നമായി
തീരേണ്ടവൾ
മണ്ണ് ദാനം നൽകിയ കണ്ണ്
ഇനി എന്റെ തല്ല

നരക പാത



ചിതറിയ മഞ്ഞ വെളിച്ചത്തിന്റെ
വികൃത നഗരത്തിൽ നിന്ന്
നാട്ടിലേക്ക് വന്നത്
സുരക്ഷിതത്വവും, സ്വാതന്ത്ര്യവും
തേടിയാണ്
നാടൻ വായു വലിച്ചെടുത്തപ്പോഴാ
ണറിഞ്ഞത്
രക്തത്തിന്റെ ഗന്ധമെന്ന്
കൈ കുലുക്കി യാത്രയാക്കിയവർ
കുട്ടിക്കാലം മുതൽ കളിച്ചു നടന്നവർ
കണ്ടവർ കണ്ടവർ മിണ്ടുന്നില്ല
നാവുകൾ രാകി മൂർച്ച കൂട്ടുന്നു
കണ്ണിലെ കത്തിയുടെ കൂർത്ത മുന
കാട്ടുന്നു
അരൂപമായ അനേകം കാൽ പെരുമാറ്റം
അടുത്തടുത്ത് വരുന്നു
മതിൽ മുഖം വീർപ്പിച്ച വീടുകളേ
യുള്ളു
മറയില്ലാത്ത ഒരു മുഖം പോലുമില്ല
നാട് നരക പാതയെന്നറിഞ്ഞിരുന്നില്ല
കാത്തിരിക്കാൻ യി നി നേരമില്ല
നഗരത്തിലെ വണ്ടിക്കു തന്നെ കൈ
കാട്ടുക

അമ്മ കാത്തിരിപ്പാണ്



നേരം രാത്രിയാണ്
വീട് ഇരുട്ടിലും
വിജനതെരുവിൽ
എല്ലാം ശാന്തം
ചലനമില്ലാതെ നിൽക്കുന്ന ഒരോ
നിമിഷവും
രാവിന്റെ ശബ്ദങ്ങളെയെനിക്ക്
തിരിച്ചറിയാം
അമ്മ രാത്രിക്ക് വേണ്ടി വീടൊരു
ക്കി കിടന്നിട്ടുണ്ടാവും
ഞാൻ വൈകുമെന്ന് അമ്മയ്ക്കറിയാം
അമ്മയെ ശല്യപ്പെടുത്തരുതെന്നുണ്ട്
യെനിക്ക്
എന്റെ നഗ്നപാദങ്ങൾ ശബ്ദമുണ്ടാ
ക്കുന്നില്ല
ജ്വാലയില്ലാതെ കത്തിക്കൊണ്ടിരി
.ക്കുന്ന
തീയാണെന്റെ യമ്മ
കഷ്ട്ടപ്പാടിന്റെ ഒരു കുന്ന് തലയിലേറ്റിയവൾ
അമ്മയെയുണർത്താതെ ഉറങ്ങാ
മെന്നു കരുതും
എന്നാൽ ഉറക്കംതൂങ്ങുന്നകണ്ണുമായി
ഉമ്മറപ്പടിയിൽ യെന്നെ നോക്കി
അമ്മ കാത്തിരിക്കും
നിർവികാരതയുടെ നിമിഷങ്ങൾ
തള്ളി നീക്കും
അടച്ചു വെച്ച ഭക്ഷണത്തിന്റെ
അടുത്തിരുന്നു ട്ടുമ്പോൾ
കുറ്റബോധം യെന്നെ കുഴിയാന
യാക്കും

ഐലൻ കുർദ്ദി



ഐലൻ
നിന്റെ കുഞ്ഞു പാദങ്ങൾ
വരച്ച ചിത്രങ്ങൾ
മായ്ച്ചു കളയേണ്ടതിരകളാണ്
നിന്നെ തന്നെ മായ്ച്ചു കളഞ്ഞത്
ഒരു മത്സ്യത്തെപ്പോലെ നീയെന്തിനാ
ണ്
വഴുതിയിറങ്ങിയത്?
അഭയാർത്ഥിയുടെ ആകുലതകളി
ല്ലാതെ
നീ കമിഴ്ന്നുറങ്ങുന്നു
ഈ കണ്ണുപൊത്തികളിയിൽ
ഗാലിബ് മുണ്ടാകുമല്ലേ?
മെഡിറ്ററേനിയനിലെ മഞ്ഞു കൊട്ടാ
ര ത്തിൽ
ആരാണിപ്പോൾകണ്ണ്പൊത്തുന്നത്?
 റെ ഹാനയായി രി ക്കുമല്ലേ?
കണ്ടില്ലല്ലോ എന്റെ ചോളപ്പൂവേ
നിന്റെ ഹൃദയം
ആ കശ്മലൻമാർ
മനുഷ്യരില്ലാത്തയിടത്തെ
ദൈവരാജ്യമെന്തിന്
അതിർത്തിയിൽ ആശങ്കയുടെ കാഞ്ചി വലിക്കുന്നതെന്തിന്
ഐലൻ
ഈ കടൽപ്പരപ്പിൽ കളിവഞ്ചി
തുഴഞ്ഞു കളിക്കേണ്ടവൻ നീ
കളഞ്ഞു പോയില്ലെ സ്വപ്നങ്ങളുടെ
സൂര്യ പടം
എങ്കിലുംനിന്റെ ആകുഞ്ഞ് കവി
ളി ൽ അർപ്പിക്കട്ടെ
കണ്ണീർ ചുവയുള്ള ഒരു മുത്തം
............................ ...:::...::.......................
ഐലൻ കുർദ്ദി :-ഐ എസുകാരെ ഭയന്ന് പലായനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ മരിച്ച 3 വയസ്സുള്ള കുട്ടി

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

രൂപകം



അന്ത്യശ്വാസം വലിക്കുന്ന കാസ രോഗിയെപ്പോലെ
മൊബൈൽ അല്പ ശ്വാസമെടുത്ത്
സമാധിയായി
മുറുക്കാൻ ചിരിയുമായി മുത്തശ്ശി
മുന്നിൽ നിൽക്കുന്നു
ആലസ്യത്തിന്റെഉറയൂരിയെറിഞ്ഞ്
അയാൾ ഉണർന്നെണീറ്റു
ഉത്തരവാദിത്വത്തിന്റെ ഉൾവിളി
യിൽ ഊളിയിട്ടു
പ്രാക്ക് പാഞ്ഞുകയറുന്നതു പോലെ
യാ ണയാൾക്ക്
പാളത്തിലേക്ക് വണ്ടി കയറുന്നത് തലയറ്റ് കൈകാലുകൾ വിടർത്തിയ
പെണ്ണുടൽ പോലെ
നീണ്ടു നിവർന്നു കിടക്കുന്നു റെയിൽ പാളം
തെല്ല കലെ വെള്ളത്തുണിയാൽ മൂടിയിട്ട ചോരക്കറയിൽ
അയാളുടെ കണ്ണുകൾ ചത്തു കിടന്നു
ദു:ഖത്തിന്റെ തേരട്ടകൾ തലച്ചോ
റി ലിഴയുമ്പോൾ
അതിർവരമ്പു പോലെ ഉയർന്നു
നിൽക്കുന്ന റെയിൽ പാളം
നന്മതിന്മകളുടെ ഒരു രൂപ കംപോലെ
അയാൾക്ക് തോന്നി

മലയും പുഴയും





മല:
       അറിഞ്ഞിരുന്നില്ല ഞാൻ
       വയൽ പ്രണയിച്ചത്
       പരിണയിക്കാനല്ല
       പള്ള നിറയ്ക്കാനെന്ന്
പുഴ:
         കണ്ടിലെ കാ മനയുടെ
         കൈകളിൽ പെട്ട്
         മലയെ ക യ ങ്ങളിൽ
         കെട്ടി താഴ്ത്തി
         ബുൾഡോസറുകൾ കയറി
         യി റ ങ്ങി
         എന്നെ കണ്ണീർ ചാലാക്കിയത്

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഇടനാഴി



ആശുപത്രിയിലെത്തിയിലെത്തി
യാൽ
അറിയാതെയാദ്യമായ്തിരയുന്നത്
ഇടനാഴിയാണ്
എരിതീയിലെന്ന പോലെ
പൊരിവെയിലിലെന്ന പോലെ
ദുഃഖം പെരുമഴ പെയ്ത കാലത്ത്
കൈപിടിച്ച് നടത്തിച്ച് അമ്മയായ് നിന്ന്അഭയമായത്
ആ ഇടനാഴിയാണ്
ദു:ഖത്തിന്റെ കണ്ണീരുപ്പിനെ
തണുപ്പിന്റെ നനവു കൊണ്ട്
കഴുകിയുണക്കി
സാന്ത്വനത്തിന്റെ സത്യവാചകം
ചൊല്ലി തന്നത്
ആ ഇടനാഴിയാണ്
നെഞ്ഞ് കലങ്ങിയ നാളിൽ
അകം പൊരുളോ തി തന്ന്
സന്താപത്തിന്റെ അന്തകാരത്തിൽ
നിന്ന്
സന്തോഷത്തിന്റെ വെള്ളിവെളിച്ചം
കാട്ടി തന്ന്
മാറോട് ചേർത്ത് ഊതിയുയർത്തി
യ, യുലയെ
അമർത്തിപ്പിടിച്ച് തലോടിയത്
മൊസൈക്കിന്റെ മിനുമിനുത്ത
വിരൽ സ്പർശമാണ്
ആരെയാണ് ,പിന്നെയാരെയാണ്
ഞാൻ നമിക്കേണ്ടത്
സ്നേഹിക്കാനൊരു ജന്മം നൽകിയ
ആ ഇടനാഴിയെ, യല്ലാതെ
ഇന്നും തിരയാറുണ്ട് ഞാൻ
ആശുപത്രിയിലെത്തിയാൽ
ഞാനറിയാതൊരാത്മബന്ധമുണ്ടെ
ന്നിൽ
ഇടനാഴിയുമായി

ചിന്ത




മറക്കുവാനേറെ ശ്രമിക്കുന്നവയും
ഓർക്കരുത് ഒരിക്കലുമെന്നോർ
ക്കു ന്നവയും മാത്രം
മനസ്സിൽ മലർന്നു കിടക്കുന്നതെന്താ
ണ്?
അസ്വസ്ഥതയുടെ കൈവിരൽ ഞൊ
ട്ട
പൊട്ടിക്കുന്നതെന്താണ്?
ചരിഞ്ഞും മറിഞ്ഞും കിടന്ന് ഉറ
ക്കത്തെ
ആട്ടിയോടിക്കുന്നതെന്താണ്?
വേവലാതിയുടെ വേലിയേറ്റ മെ
നിക്കെന്നും
ആശങ്കകളെ കടിച്ചു തുപ്പി കടിച്ചു
തുപ്പി
വിരൽ നഖ കുഴികളിൽ
ചോര പൊടിയുന്ന നീറ്റൽ
ഒന്നിനൊന്ന് ബന്ധമില്ലാത്ത
അശ്രീകരത്തിന്റെഅശുഭചിന്തകൾ
നെഞ്ചിലൊരമ്മിക്കല്ല് നിരത്തുന്നു
ഉറയുരിയേണ്ട പാമ്പിനെപ്പോലെ
ഞാനത് ഊരിയെറിയാൻ ശ്രമിക്കു
ന്നു
ഞാൻ സന്തോഷകരമായ പലതും ചിന്തിക്കുന്നു
ഇളവേൽക്കുന്ന കോഴിക്കുഞ്ഞിനെ
റാഞ്ചാനെന്നോണം
തള്ളിക്കയറുന്നു അസഹ്യ ചിന്തകൾ.
ഞെട്ടറ്റ ഒരില വീഴുന്നതു പോലെ
പതുക്കെ പതുക്കെ ചിന്ത വഴിമാ
റുന്നു
ആശ്വാസത്തിന്റെ ഒരു നിശ്വാസ
മുതിർക്കുമ്പോൾ
ഇനിയും തിരിച്ചു വരുമോ അശു
ഭ ചിന്തയെന്ന ചിന്ത
എന്റെ തലച്ചോറിലേക്ക് കുതിച്ചു
വരുന്നു

വന്യത




മലനിരകൾ താഴ്വരയിലേക്ക്
അടർന്നു
തകർന്നു പോയ വാരിയെല്ലിലൂടെ
അമർത്തി പിടിച്ചു കൊണ്ട്
ജെ.സി.ബിയുടെ കഴുക ചുണ്ടുകൾ
ചുംബിച്ചു കൊണ്ടിരുന്നു
തുരുമ്പിച്ച അസ്ഥികളിൽ നിന്ന്
ശൽക്കങ്ങൾയെന്ന പോലെ
വേരുകൾ അടർന്നുവീണു
അവൾ ഞരമ്പിൽ കാമനയുടെ
തീക്കൊള്ളി പിടിച്ചവളെന്ന്
ഉടുതുണിയുരിയുമ്പോൾ മുരണ്ടു
കൊണ്ടിരുന്നു
കാത്തു വെച്ച പാതിവ്രത്യമാണ്
കഴുക കൊക്കുകൾ കൊത്തി പിളർ
ത്തിയത്
തണുപ്പ് കുടിച്ചു ചീർത്ത പുഴ മത്സ്യങ്ങൾ
അവളുടെ കാലുകളിൽ ഇക്കിളി
യി ടു മാ യി രു ന്നു
ശരീരത്തെതണുപ്പിന് വലിച്ചെ റിഞ്ഞ്
വിരലുകളിൽ പുഴ അവളെ ഓർമ്മിച്ചെടുത്തു
ഭോഗാന്തതയിൽ, ബലക്ഷയം വന്ന
മാംസത്തെ< .
കടിച്ചുകീറാറില്ല ഒരു വന്യതയും

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കരയുവാൻ കഴിയാതെ



വാക്കുകളിൽ സ്നേഹത്തിന്റെ
സുഗന്ധം
വരികളിൽ വിതുമ്പുന്ന വിഷാദം
കാലത്തിന്റെ ഘടികാരത്തിന്
അവസാനിച്ചതിന്
പുത്തൻ തുടക്കം കുറിക്കുവാൻ
കഴിയുമോ
ആലോലമാടുന്നു ഓർമ്മയുടെ
ഓളപ്പാത്തികൾ
തല്ലിയുണർത്തുന്നു തലയിണകൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു
ചുമർ ഘടികാരം നിർത്താതെ
ഉരുവിടുന്നു
പ്രണയത്തിന്റെ ശക്തിയും, പ്രശാ
ന്തതയും
ഇന്നു ഞാനറിയുന്നു
പത്രത്തിൽ കണ്ട ആ ചിത്രo ;
വേണ്ടായിരുന്നു
ഒരു കലങ്ങിയ ഭൂപടമായി
ഇങ്ങനെ കാണുവാനല്ലല്ലോ ഞാൻ
കാത്തിരുന്നത്
കടൽ ശാന്തം, കായൽശാന്തം
കടലും, കായലും കോപിക്കാ
ത്തതെന്ത്!
കരയുവാനെന്നിൽ ഒരു തുടം
കണ്ണീരെങ്കിലും
ബാക്കി വെയ്ക്കാത്തതെന്ത്.

മനസ്സ് ഒര് ഒട്ടകം



വീണു പോയി വെട്ടേറ്റ വാഴ പോലെ.
മജ്ജയിൽ മസാലക്കൂട്ട് കലർന്ന
പോലെ -
യെരി പൊരി കൊള്ളുന്നു
എനിക്ക് അപ്പവും വീഞ്ഞുമായത്
ഒപ്പമുണ്ടായവൻ
എല്ലാറ്റിനുംഎന്തൊരുതിളക്കമായി
രുന്നു
പൊഴിഞ്ഞു പോയി കൂടൊരുക്കും
പക്ഷി
കൊഴിഞ്ഞകാലങ്ങൾ ചുഴിഞ്ഞ്
നോക്കുമ്പോൾ
കളഞ്ഞുകിട്ടിയത്
ക്ലാവ് പിടിച്ച ജീവിതം
ഭദ്രരഥത്തിന്റെ ഭാഗ്യചക്രം
ഏതു ചെളിയിലാണ് പുതഞ്ഞു
പോയത്
കർണ്ണാ,നീയില്ലാതെ ഇനിയെന്തു
യുദ്ധം!
ദുഃഖം മറക്കുവാൻ വഴിയൊന്നു
മാത്രം
സുഖമരീചിയിൽ മനസ്സിനെ മേയ്
ക്കുക
കരുതപ്പെട്ടിട്ടുണ്ടാകും മനസ്സാകും
ഒട്ടകത്തിന്
ദാഹജലമെവിടെയോ.

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഓർമ്മയുടെ ഒറ്റക്കൽ മണ്ഡപം



കടലിനെ ചുരുട്ടി കൂട്ടി ഒരു
തിര വരുന്നു
കൊണ്ടു കളയാനെന്നോണം.
ഉറക്കത്തിന്റെ ഉലയുന്ന മുടി
യുമായവനിരുന്നു
ഒറ്റയുടുപ്പിട്ടോടിപ്പോയ
ബാല്യത്തിലേക്കുണർന്നു
പഴയ മതിൽ ചുമരിൽ
ചെളിവെള്ളം ചിത്രം വരച്ചി
രി ക്കുന്നു
ഉപ്പു കാറ്റിൽ വരണ്ട വട്ടക്കണ്ണു
ക ൾ
കൂടുതൽവികസിക്കുന്നു
ഹീലിയം നിറച്ച ബലൂൺ പോലെ
ദേഹമാകെ ലാഘവം
പച്ചമുത്തു പോലെ ചിതറിയ
ജലകണങ്ങൾ വിളിച്ചുണർത്തി
പടിഞ്ഞാട്ട് സന്ധ്യ കറുത്ത പൊട്ടു
തൊട്ട്
കാത്തിരുന്നു
പ്രദിക്ഷണ വഴികൾ ശൂന്യം
രാവിന്റെ ഒറ്റക്കൽ മണ്ഡപം
ഉയരുകയായി.

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

അവൾ അഗ്നി



കനൽ കണ്ണുമായി അവൾ
കാത്തു നിൽക്കുന്നു
കള്ള കർക്കടകത്തെപൊള്ളി
ക്കുവാൻ
ആസക്തിയുടെ ആനന്ദഭൂജാത
യെന്ന്
ആർത്തുവിളിച്ചവരെ
അഗ്നിയിലർപ്പിക്കാൻ
വിഷം കുടിച്ച് കുലീനയാവാൻ
ഞാനില്ല
കുലsയെന്ന് വിളിച്ചാലും
കുടിച്ച കയ്പ്പോളം വരില്ല
കണ്ണിലെ കാട്ടുപോത്തിനെ
ഞാനഴിച്ചു വിടുന്നു
അമ്മയെ വേട്ടവരോട്
അനുകമ്പയില്ല

ഓർമ്മകളും കാലങ്ങളും



വയലിന്റെ കരയിൽ
ഓലമേഞ്ഞൊരു വീട്
മഹാവിജനതയുടെ
മധ്യത്തിലെന്ന പോലെ.
ഓർമ്മകളും കാലങ്ങളും
തിരിച്ചു വരുന്നു
ഇടവഴിയിലെ നിഴൽക്കാടു
ക ളിൽ
ഒരിലയനക്കം
എനിക്കറിയില്ല എന്റെയുള്ളി
ലെന്തെന്ന്
ശംഖിനകത്തെ കടലാണെനിക്കത്
ഒറ്റപ്പെടലിൽ നിന്ന് കൂട്ടിക്കൊണ്ടു
പോകുന്നു അത്
കവിതയുടെ വിപിനത്തിലേക്ക്
കൈപിടിക്കുന്നു

കവിജന്മം



അല്ലലില്ലാതെ
എല്ലുകൾ പോലും തിന്നാൻ വിടില്ല
ഈ പട്ടികൾ
പല്ലുകൾക്ക് വീര്യം കെട്ടു
എല്ലുകൾക്ക് ക്ഷതവും
ക്ഷണിക മീ ജീവിതം എന്നൊക്കെ
പാടാം
ജീവിച്ച് തീർക്കയാണ് ഒരു ജന്മം
ശുനക ജീവിതമായി
പട്ടികൾക്കും തോന്നി തുടങ്ങിയിട്ടു
ണ്ടാവും
വ്യർഥമായി ജീവിതമെന്ന്!
മാപ്പ്, പട്ടിക്കുട്ടികളെ മാപ്പ്
പെട്ടു പോയി എച്ചിൽ കൂനയ്ക്ക്
മുന്നിൽ
പട്ടു പോയൊരു കവിജന്മം

അന്തകൻ

അന്തകൻ

കലാപത്തിന്റെ കാലത്ത്
വേടനേയുള്ളു ബുദ്ധനില്ല
കാലത്തെ കടലെടുത്തു പോ
കട്ടെ!
ഇത് കൊല്ലും കൊലക്കും അധി
കാരമുള്ളവരുടെ കാലം
കൊല്ലാനെയധികാരമുള്ളു
വളർത്താനില്ല!
വെള്ളരിപ്രാവുകളെല്ലാം
വീരമൃത്യു പ്രാപിച്ചു
ബുദ്ധനും വരും ഒരു നല്ല കാലം
തളരരുത്.
ജ്ഞാന ബുദ്ധൻ തപസ്സുണർന്നു
വേടന് കൂടണയാൻയിനി വീടുണ്ടാ
വില്ല
കാടവൻമുന്നേ വെട്ടി കഴിഞ്ഞല്ലോ
അവൻ തന്നെ അവന്റെയന്തകൻ

ബലൂൺ




ദു:ഖത്തിന്റെ വീർത്തമുഖവുമായി
കുട്ടികളിലെത്തിയാൽ ഞാനൊരു
കോമാളി
നിന്നെ പിച്ചവെപ്പിച്ചത്
ഞാൻ പന്തായി നിന്ന്
ഉണ്ണിയിലെ ഉൺമയേയാണ്
ഞാനുണർത്തിയത്
എന്നിട്ടും; ഉള്ള് പൊള്ളയെന്ന്
നീ കളിയാക്കിയില്ലെ
എത്ര വട്ടം ഊതിയൂതിപെരുപ്പി
ച്ചിട്ടുണ്ട്
നീ എന്റെ ദുഃഖത്തെ
എന്നിട്ടും എതിർത്തില്ലല്ലോ
ഞാനൊരിക്കലും
നീ തന്നെയാണെന്നെ
ചാവേറാക്കിയതും

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സാക്ഷി



ക്രൂശിക്കപ്പെട്ടവന്റെ ഓർമ്മക്കായി
കുഴിമാടത്തിനരികിൽ
ഒരുകുരിശ് വെച്ചിരിക്കുന്നു.
യേശുവേ, ഒറ്റിക്കൊടുത്തവന്റെ
കുഴിമാടത്തിലും അവർ നിന്നെ
സാക്ഷിയാക്കുന്നല്ലോ!

സാക്ഷയിട്ട് സ്മൃതികളെ
മൃതിയിലും മൂടുവാൻ കഴിയില്ലെന്ന്
നീ സാക്ഷ്യപ്പെടുത്തുന്നല്ലോ.
ഒറ്റിക്കൊടുത്ത വനേയും
ഒറ്റപ്പെടുത്തില്ലെന്ന്
നീ ഓർമ്മിപ്പിക്കുന്നല്ലോ

യക്ഷി



ജന്മവൃക്ഷത്തിന്റെ ചുവട്ടിലിന്നു
ഞാൻ
യക്ഷിയായ് വന്ന് ഭിക്ഷ യാചിക്കുന്നു
പല്ലുംനഖവുംപറിഞ്ഞു പോയി,നി
പാനംചെയ്യുവാൻചുടുരക്തമേകുക
പരസ്പരംകൊന്നുനിങ്ങൾകുടിക്കുംരക്തത്തെ
പകുത്തു നൽകുകഅല്പമെങ്കിലും
ലജ്ജതോന്നുന്നു;പരസ്പരംഞങ്ങൾ
കൊന്നു തിന്നതിൻ കഥയില്ലയിന്നോ
ളം
മനുഷ്യർ നിങ്ങൾ മുടിചൂടാമന്നർ
അറിവിലായിരം കോൽ മുകളിലേ
റിയോർ
കൊന്നു തള്ളുന്നു കൂടപ്പിറപ്പിനെ
ചുടുചോരമോന്തിപല്ലുകൾ രാവു ന്നു
യക്ഷികൾ ഞങ്ങൾകരഞ്ഞു പോ
കുന്നു
പക്ഷിയേപ്പോലെകുക്ഷിവേവിലും
പിടയും പ്രാണനെ പിടിച്ചു നിർ
ത്തുവാൻ
അല്പമെങ്കിലുംചുടുചോരനൽകു ക

മോതിരം



അണിവിരലിൽ
അണിയിച്ചു തന്നതാണ്
അഴിക്കുവാൻ അധികാര
മില്ല, യാർക്കും
അവസാന ശ്വാസം
അടർന്നു വീഴുമ്പോൾ
നീന്റെ, യേകാന്ത ചുംബന
ത്തിൽ
ചുടുകണ്ണീർ തുള്ളിയിൽ
അത് കത്തിയടങ്ങണം
അന്ന്കെടുംനിന്റെ കണ്ണിലെ
കാഴ്ച
പിന്നെയെന്നും ഓർമ്മകളുടെ
ശ്യാമ തീരത്ത്
മഴവില്ലിൻ നിറമായി നിന്റെ
കൃഷ്ണമണിയിൽ
വർണ്ണ പ്രപഞ്ചമൊരുക്കി
ഞാനുമാ മോതിരവും വറ്റി
പ്പോയ കണ്ണീരീന്റെ
രണ്ട് സ്ഫടിക തുള്ളിയായ് നിൽക്കും

വിശപ്പ്




വിശക്കുന്നവയറിന്
കൊതിപ്പിക്കുന്ന ഗന്ധവും
ഉളളംനിറയേ ഉമിനീരും
നൽകി
പകൽ തെരുവ്.
രാത്രി വിശപ്പിന് കണ്ണീരീന്റെ
ഉപ്പ് ലായനി കൊണ്ട്
ചാവുകടൽ തീർത്ത് നീണ്ടു നിവർന്ന്
ഒരു സുഖസുഷുപ്തി.
കൈ നീട്ടി ചെന്നത്
കൈയിൽ കല്ലുമായി കാത്തു
നിൽക്കുന്നവരുടെയരികിലായി
രുന്നു
ഇതാ; തളർന്ന് ഞാൻ വീഴുന്നു
ശേഷിച്ച ഒരു കല്ല്
അത്, ക്രിസ്തുവിനുള്ളതായിരിക്കും

വസന്തത്തിന്റെ കൊടിയേറ്റം




ശിശിരമാണ് ശിരസ്സിലെന്നും
അഭയമാകുന്നത് ഭയവും
ദൈവമാണെന്നെ സൃഷ്ട്ടിച്ചതെ
ങ്കിൽ
ഏതു ദൈവം!
ഒരുതൂണുംതകർത്തു വന്നിട്ടില്ല
യിതുവരെയൊരു ദൈവവും
ശിലയുടെ മുന്നിൽ ശിരസ്സു നമി
ച്ചവർ
ചിരിച്ചു പോകുന്നത്
ശാന്തി കൊണ്ടല്ല
ശീലം കൊണ്ടാണ്
ശിരസ്സിലെ ശിശിരത്തിന്റെ ശൂല
മുനയ്ക്ക്
ഒരിക്കൽ തീപിടിക്കും
അന്ന് ഉടയ്ക്കപ്പെടും
എല്ലാ ശിലകളും
അന്ന് വസന്തത്തിന്റെ കൊടിയേറ്റം

മാളമില്ലാത്ത പാമ്പ്




ഞാൻ മാളമില്ലാത്ത പാമ്പ്
മീതെയാകാശം
താഴെ കോൺക്രീറ്റ് കെട്ടിടം
കൈയ്യൂക്ക്കാട്ടികാട്കയ്യേറി
ചുട്ടുകരിച്ചെന്റെ മക്കളെ
മാള വുമില്ല മരവുമില്ല
അറിവിന്റെ കനികൊടുത്തതിന്
ഏറെ അനുഭവിച്ചു
നാട്ടിലിറങ്ങിയാൽ നടയടിയുറ
പ്പായി
പാലു കൊടുത്ത കൈയിൽ പാമ്പ
ല്ല കൊത്തിയത്
പാമ്പിന്റെ പത്തിയാണുടച്ചത്
കൊത്തണമെനിക്ക്നിങ്ങളെ
പ്രതികാരത്തിന്റെവിഷംചീറ്റാനല്ല
പ്രകൃതിയെ വിഷ മുക്തമാക്കാൻ
കൊത്തിയ പാമ്പുതന്നെ
വിഷമിറക്കുന്നതു പോലെ

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ടെലിവിഷൻ



എന്റെ വീടിന്റെനടുത്തളത്തിലു
മുണ്ട്
ഒരാർത്തി പണ്ടാരം
ആളുകളെആകെവിഴുങ്ങുവാനുള്ള
ആർത്തിയുണ്ടതിന്
ആർത്തലച്ച് ചാനൽ തരംഗമായി
ഇരച്ചുകയറുന്നു
സ്ത്രീകളുടേയും കുട്ടികളുടേയും
കണ്ണും കരളും പറിച്ചെടുക്കുന്നു
ഏതാ ഗ്രഹവും നിറവേറ്റിതരുന്ന
അത്ഭുത ഭൂതത്തെ പോലെ
പളപളപ്പൻ പരസ്യങ്ങൾ പുളയുന്നു
ഇരുന്നയിരിപ്പിൽ മേലനങ്ങാതെ
വിയർപ്പുണരാതെ
രുചിയുടെരസക്കൂട്ട്അരികിലെത്തുന്നു
സൗന്ദര്യത്തിന്റെസപ്തവർണ്ണങ്ങളിൽ
മുങ്ങിക്കുളിക്കുന്നു
സേവനത്തിന്റെ സോപ്പ് കുമിളകൾ
കാട്ടി
ഇന്ദ്രജാലത്തിന്റെ അബോധമണ്ഡല
ങ്ങളിലെത്തിക്കുന്നു
മസാലയിൽ മൊരിയുന്നമത്സ്യത്തെ
പ്പോലെ
സ്ത്രീകൾ സൈബർ തിരകളിൽ നീന്തിതുടിക്കുന്നു
ചാനലുകളിലെപളപളപ്പൻചിത്രങ്ങ
ളാ ണ്
ജീവിതമെന്ന്അവർവിളിച്ചുപഞ്ഞു
കൊണ്ടേയിരിക്കുന്നു

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രഹേളിക



ഒഴുകുന്നത് വെള്ളമല്ല
ഓർമ്മകളാണ്
ഭൂതംവർത്തമാനത്തിലൂടെയൊ
ഴുകുന്നു
വ്യർഥ മോഹങ്ങളുടേയും
മൃത സ്വപ്നങ്ങളുടേയും
പട്ടടയാണ് കുത്തിയൊലിക്കുന്നത്
ഇരുട്ടിന്റെഭിത്തിയിലൊട്ടിപ്പോയ
ഒരു ജീവിതം
കടൽ കാറ്റിനാൽ ബലാത്സംഗം ചെ
യ്യപ്പെട്ട
തെങ്ങോലയുടെ തേങ്ങലുകൾ
ഞെട്ടില്ലാത്ത കനി പോലെ
പൊട്ടിവീഴാൻ പാകത്തിൽ
തൂങ്ങി നിൽക്കുന്ന ആകാശം
പഞ്ഞിക്കായ പൊട്ടിയതുപോലെ
കാറ്റിൽ പറന്നു നടക്കുന്ന ചെറുമേ
ഘങ്ങൾ
ആത്മനിന്ദയെ കൽച്ചീളുകളാക്കി
കാൽക്കീഴിലേക്കു തന്നെ വലിച്ചെ
റിയുന്നു
തേട്ടി വരുന്നു നെഞ്ചിലേക്കൊരു
കരച്ചിൽ
ജീവിതം ഒരു പ്രഹേളിക
ഹൃദയമൊരുപൊള്ളയായസ്ഫടിക
ഗോളമായിരുന്നവരുടെ
യിടയിലായതാണെന്റെ തെറ്റ്
കപാലത്തിന്റെ കൺകുഴിയിൽ നിന്നും
അടർന്നു വീഴാൻ കഴിയാതെ
രണ്ടിറ്റ് കണ്ണീർ പിടഞ്ഞു

വേഗത



വാഹനങ്ങളേറെപെരുകിയിരിക്കുന്നു
മനസ്സിനുംവേഗതയേറിയിരിക്കുന്നു
ഞാൻ മുന്നേ, ഞാൻ മുന്നേയെന്നാ
ണ്
ഇപ്പോൾ വാഹനങ്ങളുടെ ശബ്ദം
സമയത്തിന്റെ സഞ്ചാരപഥത്തിനു
മപ്പുറമെത്താൻ
മനസ്സ് കുതിക്കയാണ്
ഞാനിപ്പോഴൊരുഗതാഗതക്കുരുക്കിലാണ്
ഓടയുടെ നാറ്റങ്ങൾക്കിടയിൽ
കുടുങ്ങി കിടക്കയാണ്
വാഹനങ്ങളുടെ മരണപ്പാച്ചലിൽ
വെളിയിലിറങ്ങി യാൽ
തിരിച്ചെത്തിയാലെത്തിയെന്നേ കരുതേണ്ടു
ഞങ്ങളുടെ നഗരത്തിലന്ന്
ഒന്നോ രണ്ടോ വണ്ടിയേ ഉണ്ടായിരുന്നുള്ളു
തിരിക്കുന്നയന്ത്രത്തിൽ നിന്ന്
മാറ്റമൊന്ന് വന്നപ്പോൾ
വീഴാൻ നിൽക്കുന്ന പഴുത്ത ഫലം
പോലെ
എത്ര പെട്ടെന്നാണ് മാറിയത്
പിന്നെയൊരൊഴുക്കായിരുന്നു
കുറേ ജീവിതങ്ങളും
ഇന്ന്, ഒഴുക്കിനേറിയിരിക്കുന്നു
വേഗത

2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഓണച്ചന്തം




ശൈശവംകൈതവംകാട്ടിനിൽപ്പു
കൈനീട്ടിനിന്നേപുണർന്നു നിൽപ്പൂ
മുക്കുറ്റിപ്പുവേ നിൻ മഞ്ഞയല്ലേ
മോഹങ്ങളായെന്നിൽപൂത്തുനിപ്പൂ
മഞ്ഞിൻ പുതപ്പൂ വലിച്ചു നീക്കി
കൺമിഴിച്ചീടുന്ന കുഞ്ഞു മുല്ലേ
മഞ്ഞക്കിളി തൻ കുസൃതികണ്ട്
നിറചിരിയാലേ തുടുത്ത തെന്തേ
കാക്കപ്പൂ കണ്ണഴുതിച്ച വാനം
ഏഴു വർണ്ണങ്ങൾ വരച്ചുവെയ്ക്കേ
ഇന്നുനിൻ വിസ്മയഭംഗിയെന്റെ
ഉള്ളിലോണത്തിൻ കളങ്ങൾതീർപ്പൂ
കനകാംബരം പൂത്ത ഭംഗിയോടെ
കസവിട്ട കോടി ഞൊറിഞ്ഞുടുത്ത്
കന്യമാർ കൈകൊട്ടി പാട്ടു പാടും
തിരുവോണമേനിനക്കെന്തു ഭംഗി

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

എങ്കിലും ഓണമേ ...!

എങ്കിലും ഓണമേ ...!


എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ചെമ്പക പൂവില്ല, ചെങ്ക,തിർകുല
യില്ല
ഊയലാടാൻ മരച്ചില്ലയില്ല
എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ആരാമമില്ല ആലോലം കിളിയില്ല
ആരോമലേ നിന്നെ വരവേൽക്കു
വാനായി
ആരാരുമേ കാത്തു നിൽപ്പതില്ല
അല്ല ലാൽ നൊന്തു കേണീടുമീ നാട്ടിൽ
എന്തിനായെന്തിനായോണ മേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
തുമ്പയുംതുള്ളാട്ടംതുള്ളണതുമ്പിയും
പൂക്കളിറുക്കുവാൻ ബാലകരും
ഭാവന സുന്ദരമാക്കും മനസ്സില്ല
നേരമില്ലാർക്കുമിന്നൊന്നിനൊട്ടും
എന്തിനായെന്തിനായോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
സുന്ദരമായൊരു നല്ലനാളെ
സൃഷ്ട്ടിയോർമ്മിപ്പിക്കാൻ നീയണ
യേ
ചിന്തയില്ലാതൊരു മാനവന്റെ
ചിന്തയിൽ പാറും കറൻസി മാത്രം
എങ്കിലുമോണമേവന്നുവല്ലോ നീ
യൊരു വട്ടം കൂടി യോർമ്മിപ്പി
ക്കുവാൻ

ജീവിതം എന്നാൽ ...!



പഴയൊരാ പാട്ടിന്റെ യീരടിയൊ
ന്നു മേ
യിന്നെനിക്കോർമ്മയില്ല
ഇപ്പാഴ്നിലക്കോണിനോരത്തിരുന്നു ഞാൻ
ഓർക്കാൻ ശ്രമിക്കയാണിന്ന്
ഏകാന്തതയിരുൾകൂട്ടിനേയും തന്ന്
യെങ്ങോ മറഞ്ഞു പോയീ
വഴിക്കണ്ണുമായി വേരിറങ്ങിയോൾ
ഞാൻ
യെല്ലാം മറന്നു പോയി
പ്രീയ നിൻപ്രേമവുംമധുഭാഷണങ്ങ
ളും
പാഷാണമെന്നറിഞ്ഞില്ല
പതയുന്നപൗരുഷംപേവിഷമെന്നതും
അന്നറിഞ്ഞിരുന്നില്ലയീ ഞാൻ
വിശ്വസിച്ചന്നു ഞാൻ നിൻ വിരി
മാറിനെ
വിശ്വ ക്ഷേത്രമായിക്കരുതി
കുരുതിക്കളമത്
യെന്നറിഞ്ഞീടുവാൻ
പിന്നെയും ഞാനൊട്ടുവൈകി
അറിയാതെ കൈമോശം വന്നൊരീ
ജീവിതം
ഞാൻ വെറും പാഴ്ത്തുണി ഭാണ്ഡം
പറയട്ടെ ലോകമേ ,ഞാൻ വെറും ഭ്രാന്തിയാം
കാണുവോർക്കുകളിപ്പാട്ടം
എന്നിട്ടും കാത്തിരിക്കുന്നു ഞാൻ
പ്രീയനെ
ഇനി വരില്ലെന്നറിഞ്ഞിട്ടും
സ്നേഹങ്ങളൊക്കെയുരിഞ്ഞെറിഞ്ഞിട്ടും
ശേഷിപ്പതൊക്കെയും സ്നേഹം
പാടില്ലയിനിയുമൊരു പെണ്ണു
പോലും
മനം മറന്നൊന്നു മേ ചെയ്യാൻ
വാക്കല്ല, നോക്കല്ല ,വാശിയുമല്ല
ജീവിതം മണ്ണിതിലൊന്നു മാത്രം

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓണക്കവിത


ശ്രാവണം മാഞ്ഞു
ഭാദ്ര മണഞ്ഞു
പുന്നെൽ കതിർക്കുല
മിഴി തുറന്നു
പച്ചപ്പനന്തത്ത ശ്രുതി മീട്ടി
പാടുന്നു
മലയാളമേ നിനക്കെന്തു ഭംഗി
എൻറ മലയാളമേ നിനക്കെന്തു ഭംഗി
കുടമുല്ല കൊച്ചരിപല്ലുകൾ കാട്ടി
തുമ്പകൾ താളത്തിൽ തുമ്പിതുള്ളി
ചിത്തിര കാറ്റും ചിന്നും മഴയും
പൊന്നോണമേനിനക്കെന്തു ഭംഗി
യെന്റെ തിരുവോണമേ നിനക്കെ-
ന്തു ഭംഗി
സങ്കൽപ്പകാന്തിയിൽ വർണ്ണങ്ങൾ
ചാലിച്ച്
മഴവില്ലിൻ പൂക്കളംതീർത്തു
മേലേ, താരകളൂഞ്ഞാലിലാടിനിന്നു
താഴെയി മേടും പൂവനവുംതോറും
തുമ്പികൾ തംബുരു മീട്ടി നിന്നു
മലയാളമേ നിനക്കെന്തു ഭംഗി
പൊന്നോണമേനിനക്കെന്തു ഭംഗി

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ആശുപത്രി



ആതുരാലയം ഒരാ,രാധനാലയം
നെഞ്ചോട് കരങ്ങൾ ചേർത്ത്
 നിറയെ പ്രാർത്ഥിക്കുമിടം
ജീവനായ് ജീവൻ തന്നെ ത്യജിക്കാൻ-
സന്നദ്ധരായ്
സാക്ഷ്യപ്പെട്ടു നിന്നീടുംസ്വന്തക്കാരാ
യു ള്ളവർ
പ്രാണനിൽ പ്രാണനായ പ്രീയരെ
കാണാനായി
പ്രതീക്ഷ തൻ മുൾമുനയിൽ
രാപകലെന്നില്ലാതെ
കണ്ണിലെണ്ണയുമായി കാതരമിഴി
യാലെ
കാത്തു കാത്തിരിക്കുന്നു ക ര ള് കത്തീടുന്നു
ആശ നിരാശകളും സന്തോഷ സന്താ
പവും
സ്വർഗവും നരകവും എല്ലാ ,മാതു
രാലയം
ഇല്ല ഭൂവിൽ മറ്റൊരു ആരാധനാല
യം വേറെ
ഹൃദയം നൊന്തു പ്രാർത്ഥിക്കാൻ
കണ്ണു നീര,ർച്ചിച്ചീടാൻ

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മാറാപ്പ്



ജീവിതം ഒരു മാറാപ്പാണ്
പലതും പേറുന്ന മാറാപ്പ്
എന്തെന്ത് രഹസ്യങ്ങൾ
സ്വപ്നങ്ങൾ ആശ നിരാശകൾ _
കുത്തിനിറച്ച്
പൊക്കി യാൽ പൊങ്ങാത മാറാ
പ്പുമായ്
ഏന്തിവലിഞ്ഞ്എത്ര ദൂരംപിന്നിട്ടു
ഇനിയുമീ മാറാപ്പ് എത്ര ചുമക്കണ
മാർക്കറിയാം
വഴിയിൽ വലിച്ചെറിയാൻ തലയി
ലേറ്റിയ മാറാപ്പല്ലിത്
മണ്ണിതിൽപിറന്നുള്ളജീവിതമാറാപ്പ്


ചില്ലു ചതുരങ്ങൾ



എല്ലാ ജീവിതങ്ങളും
അദൃശ്യമായ
ചില്ലു ചതുരത്തിനകത്താണ്
അറിയാതെ തട്ടിപ്പോയാൽ
തകർന്നു പോകും ജീവിതങ്ങൾ
സൂക്ഷിച്ചു വേണം ചുവടുകൾ
വെയ്ക്കാൻ
ഒരിക്കലുമറിയില്ല നമുക്ക്
ആയുസ്സിന്റെ വലുപ്പത്തെ കുറിച്ച്
ഓരോ പ്രഭാതങ്ങളും
ഓരോ ഓർമ്മപ്പെടുത്തലുകളാണ്
ആയുസ്സിന്റെ പുസ്തകത്തിലെ
ഒരു താളുകൂടിമറിക്ക ലാ ണ്
ജീവിച്ചിരിക്കുന്ന ഒരാൾക്ക്
എന്നും കൂടെയുണ്ടാവുന്നത്
ഒന്നു മാത്രമാണ്
അത് മരണമാണ്

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ പെരുമ



ഭാരതസ്വാതന്ത്ര്യത്തെ
സ്വപ്നം കണ്ടിട്ടുള്ളവർ
ചോര, ജീവൻ, സമ്പത്തും
ദാനമായേ കീ യ വർ
നൂന മാദ്ദിനത്തിനായ്
തൂലിക വാളാക്കിയോർ
പാവന പതാകയെ
പതിതർ തൻ കൈയിൽ
ചേർക്കാൻ
പടവാളേന്തിയവർ
ഇ.എം.എസ്, എ.കെ.ജി -
പി .കൃഷ്ണപിള്ളയും
വക്കം അബ്ദുൾ ഖാദർ മൗലവി
വക്കം അബ്ദുൾ ഖാദർ ,
കെ.പി.കേശവമേനോൻ
മുഹമ്മദ് അബ്ദുറഹ്മാൻ
കെ. കേളപ്പനും മറ്റു മഹാൻ
മാർക്കൊപ്പം തന്നെ
അലയാഴി പോൽ ജനം
പടഹധ്വനിയാലെ
കുതിച്ചു പുതു ശക്തിയായി
നമ്മേയുയർത്താൻ
ഭാരതസ്വാതന്ത്ര്യത്തിൻ പെരുമ
പല തരം
ചരിത്രം പഠിക്ക നാം ചാലക ശക്തി
യാക
പുതു തലമുറനമ്മൾതലയുയർത്തി
നിൽക്കുക
പുത്തനാം പുതു ലോകം
പണിതുയർത്തീടുക

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

മുറി



 മുറിയല്ലെ
ഒരു മുറിയിലെ ന്തിരിക്കുന്നുവെന്ന്
നിങ്ങൾക്ക് തോന്നാം
എന്നാലെനിക്കങ്ങിനെയല്ല
ഒന്നും രണ്ടു മല്ല അറുപത് വർഷം
ജീവിച്ച മുറിയാണ്
ജനിച്ച നാൾ മുതൽ കാത്തു സൂക്ഷി ച്ചതാണ്
അത് ഒരു മുറിയേയല്ല, ഒരു ജന്മമാണ് അമ്മ ജന്മം
അമ്മയറിയാതെന്തുരഹസ്യമാണ്
ഒരു കുഞ്ഞിനുണ്ടാവുക
അങ്ങിനെയെങ്കിൽഅതൊരമ്മതന്നെയാണ്
ഞാനൊരമ്മയായപ്പോൾ യെന്നെ
കാത്തു സൂക്ഷിച്ചതും
എന്റെകുഞ്ഞിനെപിച്ചവെപ്പിച്ചതും
തണുത്തു വിറക്കുന്ന ഏതു പനിക്കോളിലും
ചൂടേ കി യും
മുത്തശ്ശികഥകൾപറഞ്ഞുറക്കിയും
ഇന്നോളം പരിപാലിച്ചു
ഇന്ന് അന്നത്തേക്കാൾ ഭംഗികെട്ടി
ട്ടു ണ്ടാകാം
ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകാം
ഉണങ്ങിയ നാരങ്ങയല്ലി പോലെന്ന്
കട്ടിളപ്പടിച്ചുണ്ടുകളെ നിങ്ങൾക്ക്
പരിഹസിക്കാം
അതുകൊണ്ടൊന്നും അമ്മയമ്മയ
ല്ലാതാകില്ലല്ലോ
പച്ചപരിഷ്ക്കാരികളായനിങ്ങൾക്ക്
മുൻമ്പും പിൻമ്പുമില്ല
പുത്തൻ പണത്തിന്റെ വമ്പും കുറ
വല്ല
വല്ല അനാഥാലയത്തിലോ വൃദ്ധ
സദനത്തിലോയെന്ന്
അനാഥയാക്കി തള്ളാം
യെ നിക്കങ്ങിനെയല്ല എല്ലാംഇട്ടെറി
ഞ്ഞ് ഉപേക്ഷിക്കുവാൻ കഴിയില്ല
എനിക്കിതൊരു മുറിയല്ല
എനിക്കുംനിങ്ങൾക്കുംജന്മംനൽകി
ജീവൻ നിലനിർത്തിയ രക്തധമനിയാണ്

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഓണൊരുക്കം

തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു
തമ്പുരാനേ വരവേൽക്കാൻ
തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താൽ
തുമ്പിക്കിടാത്തിയെ കണ്ട നേരം
തെച്ചിയും പിച്ചിയും അച്ചാലുമി -
ച്ചാലും
അക്ഷമയോടു ലാത്തുന്നു.
വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ
അക്ഷിയിൽലാസ്യംവിരിഞ്ഞു നി
ൽപ്പൂ
പച്ചച്ച പാടത്ത് പച്ച പനന്തത്ത
തിരുവോണപാട്ടൊന്നുമൂളിടുമ്പോൾ
പൊന്നിൻ കതിർക്കുല കാറ്റിന്റെ
കൈകളിൽ
താളത്തിലാലോലമാടിടുന്നു
ഗാഢമായ് ചുംബിച്ചു നിൽക്കുന്നു
കാക്കപ്പൂ
ഗൂഢമൊരുകുഞ്ഞുസ്മേരമോടെ
പൂക്കളം തീർക്കുവാൻ പൂമ്പാറ്റകു
ഞ്ഞുങ്ങൾ
വാടികൾ തോറും പറന്നിടുമ്പോൾ
പൂവേ പൊലി പൊലി പാട്ടു മായൊരു കുഞ്ഞു തെന്നലും കൂടെ
പറന്നിടുന്നു
മാവേലിമന്നനെവരവേൽക്കുവാ
നായി
മാമലനാടിന്നൊരുക്കമായി


ഒഴിഞ്ഞ ഹൃദയം സ്പന്ദിക്കുമ്പോൾ



താഴെ
തണുത്ത വെളുപ്പാൻ കാലത്ത്
കോൺക്രിറ്റ് കാടുകൾക്കും, വൈ
ദ്യുതിയുടെ
സിമന്റ് മരങ്ങൾക്കുമിടയിൽ നിന്ന്
മുകളിലേക്ക് നോക്കുമ്പോൾ
കൊറ്റിയൊന്ന് പാറി വന്നു കാഴ്ച
ക ളെ കാട്ടിത്തരാൻ
എന്റെ കണ്ണുകളെ കൊത്തിയെ
ടു ത്ത്
ആകാശത്തിന്റെ അവസാനത്തെ കൊമ്പിന്റെ
തുഞ്ചത്ത് കൊണ്ടുവച്ചു.
ആകാശം വലിയൊരു മരം
വെയിലിന്റെ വെള്ളിനൂലുകൾ
കൊമ്പിന്റെ തുമ്പിൽ നിന്ന്
താഴോട്ട് ഊർന്നിറങ്ങുന്നു
ആകാശവും ഭൂമിയും പ്രണയികൾ
ആലസ്യം വിട്ടുണർന്ന പ്രണയികൾ
രാത്രിയുടെ കിടക്കപ്പായ മാറ്റി വെച്ച്
നാണത്തിന്റെ രേണുക്കളും കവിളിലേറ്റി
പ്രയാണം തുടർന്നു.
ശിശിരത്തിൽ പാച്ചോറ്റികളുടെ അ
വ സാ ന ചുംബനമേറ്റ്
പുഷ്പിണിയായ ചില്ലയുടെ ഒഴി
ഞ്ഞ ഹൃദയം സ്പന്ദിക്കുകയും
വസന്തത്തിന്റെ ഉദരത്തിൽ
ചേമന്തികൾ മൊട്ടിടുകയു ചെയ്തു

തിരിച്ചറിവ് വന്നില്ലയെങ്കിൽ....!



മുരിക്ക് പൂക്കും കാലമിത്
മുഖത്തെഴുത്തൊന്ന് കാണുവിൻ
പൂത്ത പുഞ്ചിരിക്കൊമ്പിലായിരം
കപട വാക്കു പിറക്കുന്നു
പതിര് പതമളന്നു നൽകുന്നു
കതിര് കൊയ്തു കൂട്ടുന്നു
പാഴ്മരത്തിലും വസന്തം വന്നെന്ന്
പ്രേമപൂർവ്വം പുണരുന്നു
വേണ്ട മേലിലിനിമേല ന ങ്ങി യീ
വേല വേണ്ടെന്ന്
വേലയിറക്കി കളിക്കുന്നു
വെള്ള കോളർത യി ച്ചുനൽകുന്നു
മണ്ണിൽ തൊടാതെ നടത്തുന്നു
ഞങ്ങൾ ചെളിയിൽ വേല ചെയ്
തിടാം
തീൻമേശ യെന്നും നിറച്ചിടാം
പുന്നാരമോതിയും പ്രണയ മസൃണം
അവർ ഗാഢ ഹസ്തം പുണരവേ
പൂഴ്ത്തിവെച്ച പുരാവൃത്തമെല്ലാം
അവർക്ക് നാം സമർപ്പിപ്പു
വിശന്ന് ഒരു ദിനം വീട്ടിൽ ചെല്ല വേ
വിഭവമില്ല തീൻമേശയിൽ
വേല ചെയ്യുവാനറിയില്ല സ്വന്തമായ്
മണ്ണു വിണ്ണു മ തുമില്ലാതെയായ്
കാലിൽ വീണു കേഴുന്നുയിന്നുനാം
കരുണയ്ക്കായ് കാത്തു നിൽപ്പൂ
തി രി ച്ചറിവു വന്നില്ലയെങ്കിലിനി
മരിച്ചുവീഴുകന്നേ ഗതി

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഓർമ്മയിലെ ബാല്യം




ആ ചെറുബാല്യത്തിൻപൂമരച്ചോട്ടി
ലിരിക്കുവാനിന്നൊരു മോഹം
ആമന്ദഹാസവുംനറുനിലാവെട്ടവും
നുകരുവാൻ തീരാത മോഹം
തോ രാത മഴയിലൂsക്കരെയിക്കരെ
തോണി കളിക്കുന്ന നേരം
ചേമ്പിലകുടയുമായ്ചാരത്തണഞ്ഞു നീ
ചേർന്നു നിന്നീടുന്ന നേരം
ആദ്യാനുരാഗത്തിൻപല്ലവിപാടിയൊ
ആ നീൾമിഴിയൊന്നാദ്യം
ആദ്യമായാരു തൊട്ടു നമ്മൾ
നമ്മളെ ആരാര് ആദ്യം തൊട്ടു
ആരാരും ചെല്ലാ തൊരമ്പല പൊയ്
കയിൽ ആമ്പൽ പറിച്ചു നിൽക്കേ
ആരാധനയാൽ നീ അന്തിച്ചു നിന്നത്
ഇന്നു മെ ന്നുള്ളിലുണ്ട്
എള്ളിൻപൂ തരാം കള്ളം പറഞ്ഞു ഞാൻ
കല്ലിടാം കുന്നിലേക്കേറ്റിയതും
കളി പറഞ്ഞന്നു ഞാൻകരയിച്ചതും
ഇന്നു മെ ന്നുള്ളിലുണ്ട്.
ബാല്യകാലത്തിന്റെ ഓർമ്മകളി
ന്നു മെ ന്നുള്ളിന്റെയുള്ളിലുണ്ട്
ആകളിനാളിനെആകുളിരോർമ്മയെ
യെന്നും പുണരാറുണ്ട്
സായാഹ്ന വീഥിയിൽ ഏകാന്ത
വേളയിൽ
ഓർമ്മകൾക്കെന്തുബാല്യം
യെന്നാൽ
കാണുവാൻ കഴിയുമോകളിക്കൂട്ടു
കാരിയെയൊന്നു കൂടിയെനിക്കൊ
ന്നു കൂടി
യെന്റെ ഓർമ്മകൾക്കെന്തു ബാല്യം


നാശത്തെ ക്ഷണിച്ചു വരുത്തുമ്പോൾ




ഇലകൾ മൂളിമർമ്മരം കിളികൾ പാടി പാട്ടുകൾ
നിറങ്ങളെങ്ങും, നറുമണവും
നേര്പൂക്കും കാടുകൾ
അന്ന് പൃഥ്വി പ്രണയതരളിതകാമ
മോഹിത ഗാത്രിയായ്
ജന്മമേകിയ ചരാചരങ്ങളെ ഊട്ടി വളർത്തി നല്ലമ്മയായ്
മനുഷ്യരായ് പിറന്നവർ സ്വാർത്ഥ വാഹകരാകയും
അർത്ഥം തേടി അനർത്ഥം പാകി
കൊയ്തു കൂട്ടുന്നു ദു:ഖവും
ഈ നില നാം തുടർന്നിടുകിൽ
നിറങ്ങളില്ലാതായിട്ടും
വസന്തമില്ലാ ഭൂതലംപാഴ്നിലമായ്
മാറിടും
മലകളിന്ന് സ്വപ്നം കാൺമൂമരങ്ങൾ നൽകും തണലിനെ
നാളെ മലയും പുഴയും വായുവും
ഒക്കെയുമില്ലാതായിടാം
അർത്ഥം തേടി ആർത്തി മൂത്ത്
മൂർന്ന് കുടിക്കും മാനവ
നിന്റെ നാശം നിന്നിൽ തന്നെ കുടി
യി രിപ്പെന്നോർക്കുക

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

പ്രണയം ഒരു വിരിഞ്ഞ പൂവ്



പ്രണയത്തിന്റെ ഒരു മൊട്ട്
തലച്ചോറിൽ കയറിയൊളിച്ചു
വിത്തിന്റെ വല്ലത്തിൽ കയറിയ
ചുണ്ടെലിയെപോലത്കരണ്ടു
കുറുഞ്ഞിപ്പൂച്ച പാൽപാത്രത്തി
ന്നരികിലേക്കെന്ന പോലെ വിരിഞ്ഞ്
ചുണ്ടിന്റെ പടിയിൽ ചാരി നിന്നു
പ്രണയാതുരമായൊരാനോട്ടത്തി
ന്റെ വേര്
കരളും കടന്ന് അഗാധതയിലേ
ക്കാണ്ടു
അവൻ ഹൃദയത്തിന്റെ ആകാശത്തിൽ
ഒരു മേഘശകലത്തിൽ അവളെയി
രുത്തിക്കഴിഞ്ഞു
അവളുടെ സൗന്ദര്യം ഓർമ്മകളുടെ
ഓളങ്ങളിൽ നിന്ന് വാരിക്കുടിച്ചു
വിടർന്ന കണ്ണുകൾ, വിരിഞ്ഞ പുഞ്ചിരി
മറ്റൊന്നുമവന്റെ ഓർമ്മയിലില്ല
ആ നോട്ടത്തിന്റ നിർമ്മലതയിൽ
അവന്റെ യാത്മാവ് ഒഴുകി പോ
വു ക യാ യി രു ന്നു

പത്തായം



പത്തായത്തിനും പറയാനുണ്ട്
പതിരില്ലാ കഥകളേറെ
പഴഞ്ചൻ കാരണവരുടെ
പി രാന്തെന്ന് തള്ളാൻ കഴിയില്ല
പുരോഗമന വാദിയായതിനാൽ
പണ്ടേ ചങ്ങലയ്ക്ക് തളച്ചതാണ്
എത്ര വിശപ്പുകളെ കോരിക്കുടിച്ച്
നിറച്ച താണീ പള്ള
നാട്ടിലെങ്ങും യെത്ര പട്ടിണിയെ
വിളമ്പിക്കൊടുത്തതാണ്
എത്ര കാമങ്ങൾക്ക് സാക്ഷിയായി
എത്ര പെണ്ണിൻ മാനം കുഴിച്ചുമൂടി
എത്ര രക്തത്തിൽ കുതിർന്നുനിന്നു.
പാടില്ലപാടില്ലെന്നെത്രകരഞ്ഞതാണ്
കേട്ടില്ല ഒരു കശ്മലനും ഇന്നോളം
കണ്ട് കണ്ട് കാഴ്ച കെട്ടതാണ്
കാലങ്ങളേറെ കഴിഞ്ഞിട്ടും
ജന്മിത്വം നശിച്ച് നാറാണക്കല്ല് ക
ണ്ടിട്ടും
ഇന്നും ഇങ്ങനെ പഴയ പ്രതാപത്തി
ന്റെ
ദ്രവിച്ച ചങ്ങലക്കൊളുത്തുംനെഞ്ചി
ലേറ്റി
പതം പറഞ്ഞ്...... പറഞ്ഞ്

2015, ജൂലൈ 31, വെള്ളിയാഴ്‌ച

കലാം ഇനി ഓർമ്മ





കാലം കടം നൽകിയ ഒരു കവിത
യാ യി രു ന്നു കലാം
കണ്ണീർ കടലുകളെ കോരിക്കുടിച്ച്
വിശപ്പിന്റെ മുൾ വരുമ്പുകളെ കീറി മുറിച്ച്
പുസ്തകങ്ങളെ പ്രണയിച്ച, പൂവുകളെ സ്നേഹിച്ച
 കുഞ്ഞുങ്ങളുടെ കളിക്കൂട്ടുകാരൻ.
കലാംനീഞങ്ങൾക്കെല്ലാമായിരുന്നു
എന്നിൽതുടങ്ങിയെന്നിൽ കുടിയേറുന്ന നിഴൽ
ഒഴുകുന്ന ജലത്തിലെ മത്സ്യം
എന്നും വിരിഞ്ഞ്സുഗന്ധമേകുന്നൊ
രു തുമ്പ
കലാം നീ കാല കർമ്മത്തിലാണ്
അഗ്നി ചിറകും വിരിച്ച് സൂര്യതേ
ജസ്സു തേടിയുള്ള യാത്രയിലാണ്
ഓരോ മൺ തരിയും നിൻ നാമമന്ത്രണത്തിലാണ്
കലാം ..... കലാം അതൊരു പുലർ
കാലകാ ഹ ളമാണ്
എന്നും പ്രതിധ്വനിക്കുന്ന ഓർമ്മ
ക ളു ടെ ഓളപ്പെരുക്കമാണ്

2015, ജൂലൈ 20, തിങ്കളാഴ്‌ച

കണ്ണീർപ്പുഴ



ഇത് കണ്ണീർപ്പുഴ
ഞാൻ കണ്ണീരാറ്റിൻ തീരത്തെ
പഴകിയ പർണ്ണശാലയിൽ
പാർക്കും നിത്യകന്യക
എനിക്കു മുണ്ട് ഓർമ്മിക്കാനൊരു
ഓണക്കാലം
വർണ്ണക്കുട ചൂടും പ്രണയ ക്കാലം
പച്ചയ്ക്ക് തീപിടിക്കും പ്രായത്തിൽ
പ്രീയരെന്ന് നടിച്ചവരെല്ലാം
മുഖമില്ലാത്തവരായിരുന്നു
പിളർന്നു വരുന്ന ഒരേഗുഹയിലൂടെ
ചിരിക്കുന്നവർ
മാരീചവേഷങ്ങളെതിരിച്ചറിഞ്ഞിട്ടും
രാവണവേഷങ്ങളെതളച്ചുതളർന്നിട്ടും
വന്നില്ല യിതു വരെയൊരു രാമനും
കളഞ്ഞു പോകുവാൻ ഒരു മോതിര
മില്ലാത്ത
ശകുന്തള ഞാൻ
ഉറഞ്ഞാടാൻ ഒറ്റച്ചിലമ്പില്ലാത്ത
ഒരു കണ്ണകി
ഇന്നു മൊഴുകുന്നു യെന്നിലെയീ
കണ്ണീർപ്പുഴ

2015, ജൂലൈ 16, വ്യാഴാഴ്‌ച

ഒറ്റപ്പെടുമ്പോൾ



അച്ഛൻ നടന്ന വഴിയേയൊന്ന് നടക്കണമെന്ന ചിന്ത
ഒരു തിരിച്ചു പോക്കല്ല
തിരിച്ചറിവാണ്
ഓർമ്മനശിക്കുവോളം
അച്ഛന്റെ ,യുപ്പ് മണം
ഓർമ്മയിൽ സൂക്ഷിക്കുവാനാണ്.
കൊലുസിന്റെ കിലുക്കത്തിൽ
മഞ്ചാടിക്കുന്നു കളിൽ
കൂട്ടിവെച്ചകുന്നിക്കുരു മണികളിൽ
കൈമോശം വരാത്ത ബാല്യവും
ആർത്തലച്ചു പെയ്യുന്ന മഴയിൽ
എന്റെ ചിരിയും, കരച്ചിലും, പ്രണയവും
ഇന്നെനിക്കില്ലാത്ത തെല്ലാം
ഉണ്ടെന്നോർമ്മിക്കാനാണ്
ജീവിതത്തിന്റെ ഇടവഴികളിൽ
ആരും കൂട്ടിനില്ലാതെ പോകുമ്പോൾ
പ്രതികരിക്കാനറിയാത്ത ജീവിതങ്ങ
ൾക്ക്
ഈ സ്വപ്നങ്ങളെല്ലാതെ മറ്റാരാണ് കൂട്ട്
പറഞ്ഞു മതിയായിട്ടല്ല ചില ജീവി
തങ്ങൾ
ഇറങ്ങി പോകുന്നത്
ഇനിയുമെന്തൊക്കയോ ബാക്കി
വെച്ചാണ്

തിരിച്ചറിവ്



ജീവിത ചക്ര മുരുണ്ടുരുണ്ട ങ്ങനെ
സായാഹ്ന വേളയിലെത്തി നിൽക്കേ
ഒട്ടൊന്നുപിന്നിട്ടപാതയിലേക്കുനാം
നീൾമിഴിനീട്ടിയൊന്നോർത്തു നോക്കേ
അധികാരദണ്ഡിന്റെ കൽപ്പനയൊ
ന്നുമേ
ദണ്ഡത്തിലുപകരിക്കാതെ പോയി
അന്നുസപ്രമഞ്ചകട്ടിലിലാലോലം
ഇന്നീ കിളിക്കൂട്ടിൽപ്രാഞ്ചിപ്രാഞ്ചി
ഈറനാംകാറ്റിൽപൊലീയുമെന്നോ
ർ ക്കാതെ
അഹങ്കാര നീർപ്പോളയെത്രവീർത്തു
വില്ലു കുലച്ചൊരു വില്ലാളിവീരനും
അമ്പിൽ കുരുങ്ങുമെന്നോർത്തതില്ല
എത്ര മാതൃത്വങ്ങൾ രക്തം ചുരത്തി
എത്ര കാമ ങ്ങൾ ഹോമിച്ചു പോയി
എത്ര പിതൃത്വങ്ങൾ പിടഞ്ഞുവീണു
ള്ളതാം
പാപപങ്കിലമാമീ പാദങ്ങളിൽ
വെട്ടിപ്പിടിച്ചതും, കട്ടു നിറച്ചും
കണ്ണുനീരാറ്റിലൊലിച്ചു പോയി
വാളെടുത്തുള്ളവൻ വാളാലെയെ
യെന്നത്
കാലം കരുതി വെച്ചുള്ള താകാം

പുരാവൃത്തം



ഈശ്വരൻ ബന്ധനസ്ഥനാണ്
കോവിലിനുള്ളിൽ കരുതൽ
തടങ്കലിലാണ്
സമ്പന്നതയും അധികാരവും
ഇരുളറയിൽ അsച്ചതാണ്
കൊളുത്തി വെച്ച യിത്തിരി
വെട്ടത്തിൽ
കാഴച്ചകൾ കാണാൻ കണ്ണു തിരു
മ്മുകയാണ്
കരയുന്ന ഭക്തന്റെ കണ്ണീരിൽ
വീണ്
കാരാഗൃഹത്തിൽ നിന്ന് രക്ഷിക്ക
ണേയെന്ന്
മൂകമായ് കേഴുകയാണ്
അതുകൊണ്ടായിരിക്കണം
ഇനിയുമിനിയും തന്നിലേക്കെത്തി
ക്കു വാൻ
പാവപ്പെട്ട ഭക്തന് ദു:ഖ ശാന്തിയേ
കാതിരിക്കുന്നത്

2015, ജൂലൈ 15, ബുധനാഴ്‌ച

തീയേറ്റർ



തീരശ്ശീലയിലെ
അത്ഭുതലോകം
പ്രണയികളുടെ
പറുദീസ
കൗമാരക്കാരുടെ
കുമ്പസാരക്കൂട്
വ്യഭിചാരികളുടെ
മണിയറ

2015, ജൂലൈ 13, തിങ്കളാഴ്‌ച

ആ വരികളിപ്പൊഴും തെരുവിൽ പണിയെടുക്കുന്നുണ്ടാവും




പ്രായത്തെ മറയ്ക്കാൻ
കറുപ്പിന്റെ ചായക്കൂട്ടുകൾ
വെളുത്ത മുടിയിഴകളിൽ
അവൾ കോതിയൊതുക്കുന്നതും
നോക്കി
ചുടു ചായ മോന്തുമ്പോഴാണ്
റേഡിയോ വിൽ ആ പാട്ട് വീണ്ടും
കേട്ടത്
ഒരു നിമിഷം,വാക്കുകൾക്കിടയിൽ വന്നു വീഴുന്ന
വി രാമചിഹ്നം പോലെ
ചായ കുടിക്കാൻ മറന്ന്
ശ്വാസമിറക്കാൻ മറന്ന്.....
ഏറ്റുമാനൂരിലെ റോഡരികിൽ
കേബിൾ ചാലുകൾക്കരികിലൂടെ
നടക്കുമ്പോഴാണ്
ഞാനാദ്യമായ് ആ പാട്ട് കേട്ടത്
എവിടെ നിന്നെന്ന് നോക്കുമ്പോൾ
അതാ ഒരു കേബിൾ പണിക്കാരൻ
പാടിക്കൊണ്ട് കുഴിക്കുന്നു
ഹിന്ദുസ്ഥാനി യിൽ ഘനഗാംഭീര്യ
മാർന്ന പാട്ട്
തുടർന്ന് ഗസൽ ,ഖവ്വാലി
കടമ്മനിട്ട താളത്തിൽ മുടിയിഴകൾ
പാറികളിക്കുന്നു
തെരുവിലൂടെ നടക്കുമ്പോൾ
അറിയാതെ തിരഞ്ഞു പോകുന്നു
ഞാനിന്നു മാപാട്ടുകാരനെ
ഉണ്ടാവും തീർച്ചയായും
ആ വരികളിപ്പൊഴുംതെരുവിൽ
പണിയെടുക്കുന്നുണ്ടാവും
ആരുമറിയാത്ത ആ വലിയ കലാ
കാരനിൽ
പട്ടിണിയുടെ പടയണിയാടുന്നു
ണ്ടാവും

ഇല്ലാതാകുന്നത്



കാടുകളിൽ കലപിലകൾ കൂട്ടുന്നൊരു നീർത്തുള്ളി
കുളിരേകും കിന്നാരം ചൊല്ലു
ന്നൊരു നീർത്തുള്ളി
കിഴക്കൻ മലയെത്തുമ്പോൾ
നീർച്ചാലത് നീൾ ചാലായ്
നീൾചാലുകൾ നിറചാലായ്
നിറചാലത് കൈത്തോടായ്
കൈത്തോടുകൾ അവിടുന്നൊന്നി
വിടുന്നൊന്നെത്തുന്നു
അവ ചേർന്നവയൊന്നായി കൈ
ത്തോടത് തോടായി
ഇടനാട്ടിലതെത്തുമ്പോൾ ഇടത്തോ
ട്ടും വലത്തോട്ടും
പിന്നേയും ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു
അലതല്ലി തലതല്ലി പുളകിതയായ്
പായുന്നു
സംഗമത്തിൻ ആശ്ലേഷ നീർച്ചുഴികൾ ഉണരുന്നു
വരമ്പിടിഞ്ഞു ക ര യി ടിഞ്ഞു പുഴ
യായത് തിടം വെച്ചു
കർക്കിടക കുറുമ്പ് കാട്ടി കാർത്തി
കത്തിൻ തുടുപ്പ് കാട്ടി
നിലതെറ്റി പെരുവെള്ളംപലപാടും
കളിയായി
കടലമ്മ കാക്കും അഴിമുഖത്തേക്ക്
പോക്കായി
ഇല്ലില്ല ഇന്നില്ലീ കാടും കാട്ടാറുകളും
കിഴക്കൻ മല താനെയില്ല നീർത്തുള്ളിപ്പാടുമില്ല
പാടമില്ല പഴമയില്ല പാതാളം താനെയില്ല

റബ്ബേ.....!




ഇക്കൊല്ലവുംതുറന്നു
സ്കൂള്
എങ്ങും ഉത്സവഛായ
പഠിപ്പുദിനങ്ങൾ പലതും
കഴിഞ്ഞു
പാഠപുസ്തകം മാത്രമെത്തി
യില്ല
ഓണനാളടുത്തടുത്ത് വരുന്നു
" റബ്ബേ.... ഇനിയെങ്ങിനെനടക്കും
ഓണപരീക്ഷ "
കുട്ടി ഹൃദയത്തിൽ തൊട്ട് ദൈവ
ത്തോട് കേണു.
കിടപ്പിലായ ഉപ്പൂപ്പ കുട്ടിയോട്
പറഞ്ഞു:
"കൊറേ വിളിച്ചിരുന്ന് ഞമ്മളും
റബ്ബേ.... റബ്ബേന്ന് സഹായത്തിന്
കേട്ടിട്ടില്ല ഇന്നു വരെ ഒര് റബ്ബും

2015, ജൂലൈ 10, വെള്ളിയാഴ്‌ച

പുലരി



കൈതപൂമ്പൊടി പാറിയ പോലെ
നെയ് വിളക്കിൻ സുഗന്ധം പോലെ
കാറ്റിൻ കൈകളെ കൂട്ട് പിടിച്ച്
പുലരി പൂമ്പെണ്ണ് പൂത്തു തളിർത്തു
കാൽ ചിലമ്പൊലിതത്തിയ പോലെ
ചിരിയിൽ ചേങ്കില നാദം പോലെ
വാൾ തലപ്പുകൾ മിന്നുന്ന പോലെ
ദന്ത നിര മുല്ലമൊട്ടുകൾ പോലെ
എരിതിരി മിഴിയാൽ വിളിച്ചുണ
ർ ത്തുന്നു
ഈറനണിഞ്ഞുനാണിച്ചുനിൽക്കുന്നു
നനവു പോലെ കുളിരുപോലെ
തളി രു പോലെ സദിര്പോലെ
പുത്തൻ പുതുപ്പെണ്ണ്
പുലരിപ്പെണ്ണ്

2015, ജൂലൈ 8, ബുധനാഴ്‌ച

ജീവിതത്തിന്റെ പുസ്തകം



മരിച്ചവർ ഇപ്പോൾ യെന്തു ചെയ്യു
ക യാ യി രിക്കും!
അല്ലെങ്കിൽ, ജീവിച്ചിരിപ്പുണ്ടായി
രുന്നെങ്കിൽ
ഇപ്പോൾയെന്തുചെയ്യുകയായിരിക്കും
മരിച്ചു പോയയാളുടെ കളർ ചിത്ര
മുണ്ടാകും
ആദ്യമാദ്യം മനസ്സിൽ
അവരുടെ ഗന്ധം. വാക്കുകൾ, ശബ്ദങ്ങൾ, ചലനങ്ങൾ
എല്ലാ മോർമ്മ വരും
അവശ്യഘട്ടത്തിലെല്ലാംഅടുത്തുണ്ടായിരുന്നെങ്കിലെന്ന്
വേദനിക്കും
ഓർമ്മകളിലൂടെയാണ് ആളുകൾ
ജീവിതത്തിന്റെ പുസ്ത്കത്തിന്
അടയാളമിടുന്നത്
പോകപ്പോ കെ ചിത്രങ്ങൾ കറുപ്പു
വെളുപ്പുമാകും
ഓർമ്മകൾ മങ്ങിപ്പോകും
ഒറ്റയ്ക്കിരിക്കുന്ന ഒരേ കാന്തവേ
ള യിൽ
ഓടിയെത്തുന്ന യോർമ്മ ഒട്ടൊന്ന്
വേദനിപ്പിക്കും
അത് ഓർമ്മയുടെ തർപ്പണമായി
കണ്ണൊന്ന് നനയിക്കും
ഇന്ന്, വേഗതയാർന്ന ജീവിതപ്പാച്ച
ലിന്റെ കാലം
ഓർമ്മകൾക്ക് കൂട് കൂട്ടാൻ ചില്ല
ക ളെവിടെ
മരിച്ചവരെ മാത്രമല്ല,ജീവിച്ചിരിക്കു
ന്നവർ പോലും
ജീവിച്ചിരിപ്പുണ്ടെന്ന്തിരിച്ചറിയാൻ
കഴിയാത്ത കാലം.

ശ്ലഥ ബന്ധങ്ങൾ



പൂരിപ്പിക്കുവാൻ കഴിയുമോ
കഴിഞ്ഞു പോയ കാലങ്ങളെ
എത്ര വേഗമാണ് സമയങ്ങൾ പോ
കുന്നത്
ശരിതെറ്റുകളുടെ വരമ്പുകൾ എവി
ടെ യാ യി രു ന്നു
വാളേറ്റതു പോലെയാണ് ചില വാക്കുകൾ
നമ്മെ കൈവിട്ടു പോവുക
ആ ഒരു നിമിഷം മതി ബന്ധങ്ങൾ
അറുത്ത് മാറ്റപ്പെടാൻ
വാക്കു കൊണ്ട് മുറിവേറ്റയൊരാ
ളു ടെ
മനസ്സിന്റെ മുറി വാഴംഅറിയാതെ
പോയില്ലെ
അണിവിരലിലണിയിച്ച പേര് -
കൊത്തിയമോതിരംമാത്രംകൊണ്ടു
പോന്നു ഞാൻ
വാശിയോടെയൂരാൻ മടിച്ചു.
ഇപ്പോൾ ഊരിയെടുക്കാൻ ശ്രമിക്കുമ്പോൾ
വല്ലാതെ വേദനിക്കുന്നു
ഓർമ്മകളുടെ ഉറ്റ ചങ്ങാതി
ദു:ഖമാണെന്ന്‌ കാലം മറച്ചു വെയ്
ക്കാതെ പറയുന്നു.

2015, ജൂലൈ 6, തിങ്കളാഴ്‌ച

ജീവിത ചിത്രം



നമ്മൾ പരസ്പരം കണ്ടുമുട്ടിയിട്ട്
വർഷങ്ങളേറെയായില്ലേ?
എന്നാൽ ഇന്നലെ കണ്ടതുപോലെ
യു ണ്ടിന്നും മനസ്സിൽ
ഞാൻ നിങ്ങളുടെ അന്തരംഗത്തിൽ
നിന്നും
മിക്കവാറും ഒഴിഞ്ഞു പോയിയല്ലേ
എന്റെ ചിത്രങ്ങൾ മാഞ്ഞു പോയി
യല്ലേ.
ഒന്നാലോചിച്ചാൽ ഒരാളെ സംബന്ധിച്ച്
രണ്ട് മരണങ്ങളുണ്ടെന്ന് തോന്നുന്നു!
പഠിക്കുന്ന കാലം കഴിഞ്ഞാൽ
പതുക്കപതുക്കെഅണഞ്ഞുപോകുന്ന
ആദ്യത്തെ മരണം
കൂടെയുള്ളവരെല്ലാം കൂലംകുത്തി
യൊഴുകിയ പോലെ
ഒരു നിമിഷം പോലും നിന്നു തിരി
യാൻ
സമയമില്ലാത്ത നിത്യജീവിതത്തിൽ
വറ്റിപ്പോയ തടാകത്തിലെ ചെളിവെ
ള്ളം പോലെ
സമയം തളം കെട്ടി നിൽക്കുന്നു.
അന്നും നമ്മൾ കണ്ടുമുട്ടിയത് ഇതു
പോലെ തന്നെയല്ലെ
നാം രണ്ടു പേർ മാത്രം
അന്നും നമുക്ക് ഇന്നത്തെപ്പോലെ
ഒന്നു മുരിയാടാൻകഴിഞ്ഞിരുന്നില്ല
ഊമകളായ മിന്നൽ പിണരുകൾ
കണ്ണിൽ തെളിഞ്ഞതല്ലാതെ
അന്നത്തെപ്പോലെയിന്നുമെൻറെ
വാക്കുകൾ
ശിഖരത്തിൽ നിന്നും കൂട്ടമായ് കൂടൊഴിഞ്ഞ് പോകുന്നു
അന്നും, ശബ്ദങ്ങൾ നിലച്ചിട്ടില്ലെന്ന്
ഓർമ്മപ്പെടുത്തിയതും
കൂടൊഴിഞ്ഞ വാക്കുകളെ കൂട്ടിലേ
ക്കണച്ചതും
നീതന്നെയലെ.
അന്ന് ഞാൻ വായിച്ചു തീരാതെ
അടയാളം വെച്ച പുസ്തകം നീ മാറ്റി വെച്ചില്ലെ
അന്നു ഞാൻ അടയാളം വെച്ചതായിരുന്നു
നിന്നെയെന്റെ മനസ്സിൽ.
ഇന്ന് നമുക്കേറെ വയസ്സായി
എന്നിട്ടും അന്നത്തെപ്പോലെയിന്നും
നാം പെരുമാറുന്നു
ശരിക്കും അന്നത്തെപ്പോലെയല്ല യി ന്ന്
എന്നിട്ടും, അന്നത്തെപ്പോലെയിന്നും
യെന്ന് തോന്നുന്നു
ഒന്നോർത്താൽ ജീവിത മെത്ര വിചിത്രമല്ലേ?
പിരിയൻ പാതയിലൂടെ യിഴഞ്ഞു
നീങ്ങുന്ന
വണ്ടിയാണ് ജീവിതം
ഇനിയെന്നാവുമൊരു കണ്ടുമുട്ടൽ
മുഴുവിപ്പിക്കുവാൻ കഴിയാത്ത
ഈയപൂർണ്ണ യാത്രയിൽ തിരിച്ചു
പറക്കാം
അതാതു കൂട്ടിലേക്ക്
തീർച്ചയായും, അന്നത്തെ പോലെയല്ലയിന്ന്.

2015, ജൂലൈ 5, ഞായറാഴ്‌ച

മുത്തച്ഛൻ




കാലംകനിവ് കാട്ടാതെ മായ്ച്ചുകളഞ്ഞ
അടയാളങ്ങളിലൊന്നാണ് മുത്തച്ഛൻ
ഇന്നു മുണ്ടെന്റെയുള്ളിൽ
നരച്ച മുടിയുടെ പിൻ കുടുമയും
കുടവയറിൽ കയറ്റി യുടുത്ത മുണ്ടും
മച്ചിന്റെ പുറഞ്ചുമരിലെ ചില്ല്
ഫോട്ടോയിലെ
ചുവപ്പു കല്ലുള്ള സ്വർണ്ണ കടുക്കൻ.
വരമ്പുകളിൽ കറുകനാമ്പു ക ൾ
കിളിർത്ത നാളിൽ
ഊർവരമണ്ണിന്റെമദഗന്ധമുയരുമ്പോൾ
പാടവരമ്പിലെകീരാങ്കിരിങ്ങകളുടെ
സദിരുകൾ കേട്ട്
നൊട്ടയും നുണയും പറയുവാൻ
പടവുകൾ ബാക്കിയില്ലാതെ
കുളങ്ങൾ കവിയുമ്പോൾ
മരണദ്യോതകമായ കറുത്ത ആകാ
ശ ത്തിനു കീഴെ
മൂടിപ്പുതച്ച മുത്തച്ഛനരികിൽ
ചോദ്യചിഹ്നമായ് ഞാൻ നിന്നു
ഒന്നും വ്യക്തമല്ലാത്ത ധൂമികയി
ലൂടെയലഞ്ഞു.
ഇന്നു മുണ്ട് കരച്ചിലിന്റെയൊരല
ചങ്കിൽ
കറുക മോതിരകൈവിരലിലെ തണുപ്പ്
കാരക്കൊമ്പിലിരുന്ന് കുറുകുന്ന
ഒരു ബലി കാക്ക
എന്തോ വന്ന് തൊടുന്നുണ്ടെന്നെ യി
Sക്കി ടേ
കാലങ്ങളായി അടക്കി നിർത്തിയ
ഒരു നിശ്വാസം പോലെ

2015, ജൂലൈ 3, വെള്ളിയാഴ്‌ച

പരൽമീൻ പോലൊരു ബാല്യം



മങ്ങലേറ്റ ഒരു ഛായാപട മുണ്ട്
മനസ്സിൽ
കൊട്ടിലകവും പടിഞ്ഞാറ്റയും
കോമ്പുരയും വടക്കിനിയും
അകത്തി റ യവും വടക്കിനിയും
കോലങ്ങൾകെട്ടിയാടിയനടുമുറ്റവും, ചെമ്പകത്തറയും
ചായം തേക്കാത ഒരിരുമ്പ് പെട്ടിയി
ലാ യി രു ന്നു
യെന്റെ ചമയങ്ങളെല്ലാം
നിറമാർന്ന ബാല്യം മുഴുവൻ
രൂപാന്തരംപൂണ്ടചോണനുറുമ്പായി
മണ്ണിലും,മരത്തിലും,പൊത്തിലുമായിരുന്നു
ഇലച്ചാർത്തുകൾ, കുറ്റിക്കാടുകൾ
നട്ടുച്ചകളിൽ ബോധത്തെ ഒപ്പിയെ
ടു ത്തി രുന്നു
വെയിലുകൾ നക്കിതു വർത്തിയ പുഴ
ഇടവത്തിൽ തിടം വെച്ച് വളർന്നു
പരൽ മീനിന്നെപ്പോ ലന്ന് ഞാൻ
പുഴയുടെഅടിത്തട്ടിലെകല്ലിടുക്കുകൾപരതി നടന്നു
ഇന്ന്;കോലങ്ങളാടിത്തീർന്ന് ചായ
ങ്ങ ളഴിച്ച് വെച്ചിരിക്കുന്നു
മുഖത്തെഴുത്ത് മായ്ക്കുവാൻ
കാത്തിരി ക്കുന്നു

2015, ജൂൺ 28, ഞായറാഴ്‌ച

വെളളാരങ്കല്ലുകൾഅപ്രത്യക്ഷമാകുന്ന കുഴൽ കിട്ടിയാൽ!



എറ്റ് ഗാർകെരറ്റിന്റെ കുഴലെന്ന കഥ വായിക്കുമ്പോഴാണ് അവൾ
പറഞ്ഞത്‌:
ഞാനവളെ സ്നേഹിക്കുന്നില്ലെന്ന്
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾക്ക്‌ഒരാളോട്എങ്ങിനെയാണ്
പറയുവാൻ കഴിയുക
നരകത്തിലെജലംതിളയ്ക്കുന്നകുട്ടകത്തിലേക്കാണവൾ തള്ളിയിട്ടത്
നീറി നീറിവേദനിച്ച് സ്വന്തംഹൃദയം
ഞാൻ തിന്നു തീർക്കണമെന്ന്‌.
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾ ഉറപ്പിച്ച് കഴിഞ്ഞാൽപിന്നെ
യെന്താണ് ചെയ്യുക.
എന്നെസ്നേഹിക്കുന്നതിന്എന്തെങ്കിലും
ചെയ്തു കാണിക്കെന്ന്
സ്നേഹം ചെമ്പരത്തി പൂവാണോ പറിച്ച് കാണിക്കാൻ
ഞാനൊരു വാൻ ഗോഗല്ല
തേടിപ്പോയിക്കാണും പഴയ കുറ്റിയെയെന്ന്
കുറ്റത്തിന്റെ കുറ്റിയിൽ അവൾ കുറുക്കി കെട്ടുന്നു
ആശ്വസിപ്പിക്കാനായി അടുത്ത് കൂടിയപ്പോൾ
അങ്ങനെയങ്ങ്കേറിയാളാകേണ്ടെന്ന്
പഴയ കാല കുടിലതകളെല്ലാമാർക്കറിയാമെന്ന്
ഭൂതകാലത്തിന്റെ പമ്മി നടക്കുന്ന കുടിലതയിൽ
കടിച്ചാൽ പൊട്ടാത ഒന്നുമില്ലെന്ന്
തെറിച്ച വിത്തിനോട് പറഞ്ഞിട്ടെന്തു കാര്യം
ഉരുട്ടി വിട്ട വെള്ളാരങ്കല്ലുകൾ അപ്ര
ത്യക്ഷമാകുന്ന
ഒരു കു ഴൽ കിട്ടിയിരുന്നെങ്കിൽ
അതിൽ നുഴഞ്ഞ് കയറിഅപ്രത്യക്ഷ
മാ കാമായിരുന്നു
വെള്ളാരങ്കല്ലുകളുടെകുന്നിൽകയറി
ചെവികളില്ലാത്തകുഞ്ഞുങ്ങളോടൊത്ത്
കളിക്കാമായിരുന്നു
...............................................................
എറ്റ് ഗാർകെരറ്റ് = ഇസ്രായേൽ എഴുത്തുകാരൻ


മെയ്ഡ് -ഇൻ-ജർമ്മനി



കറുത്ത മാർബിളിൽ കൊത്തിയെ
ടു ത്ത ഒരു കെട്ടിടം
മരിച്ചവരുടെചിത്രങ്ങൾക്കുമാത്രമായ്
സുന്ദര മന്ദിരം
ടീച്ചറുടെ പിന്നാലെ നോട്ടുകൾ കുറിച്ച്
കുട്ടികൾ നടന്നു
ഏകാന്തതയുടെ ആഴങ്ങൾ തേടുന്ന
ശവത്തിന്റെ കണ്ണുമായൊരു വൃദ്ധൻ
ചിത്രങ്ങളെ വിവരിച്ചു കൊണ്ടിരുന്നു
വിഭജനത്തിന്റെ വരകൾ പോലെ
കണ്ണീരൊഴുക്കുന്ന സ്ത്രീ
മജ്നു വിനെപ്പോലൊരു പയ്യൻ
തണ്ണിമത്തനെപ്പോലെ ഉടയ്ക്കപ്പെ
ട്ട അവന്റെ മുഖം
നഗ്ന യുവതികളുടെ ചീന്തിയെറിയപ്പെട്ട ശവശരീരങ്ങൾ
കൊച്ചു കുട്ടികളെ ട്രക്കിൽ കുത്തി നിറച്ച് ശ്വാസം മുട്ടിക്കും ബീഭത്സ
രൂപം
വാതകത്താൽ ശ്വാസം മുട്ടിക്കുന്ന
കോൺസൻട്രേഷൻ ക്യാമ്പ്
തുരുതുരെ വെടിയുതിർത്ത് നാശം
വിതയ്ക്കുന്ന പരാക്രമം
ഓഷ് വിറ്റസ് ഒന്നാകെ ഒരു ചുമരിൽ
"ഒരിക്കലുമൊരാളുംജർമ്മനിയിൽ
പോകരുത്
ജർമ്മൻ ഉത്പ്പന്നങ്ങൾ വാങ്ങരുത്
വിവരണങ്ങൾ നിർത്തുമ്പോൾ
പാവം വൃദ്ധൻ ഉരുവിട്ട് കൊണ്ടേയിരുന്നു
വിയർപ്പുതുള്ളികൾ ചാലിട്ടു കൊ
ണ്ടേയിരുന്നു
ഇന്നും ഞാനെന്തെങ്കിലും വാങ്ങിക്കുമ്പോൾ
അറിയാതെ നോക്കും
മെയ്ഡ് -ഇൻ- ജർമ്മനി
അപ്പോഴെല്ലാം ഒരു ജൂതന്റെ എല്ലും തൊലിയും മാംസവുമെത്തും മനസ്റ്റിൽ

എന്തോ ഒന്ന്!



അനുരാഗത്തിന്റെ
അങ്കച്ചുവടുകളാണ്
പുഴയോരത്തെ നീന്തുന്ന കാറ്റ്
കാതിൽ കുറുകുന്നത്
മനസ്സിൽ കൊതിയുടെ
വറ്റാകുളം തീർക്കുന്നത്
സ്വയം മറന്ന് സ്വപ്നം കാണാൻ
കൊതിപ്പിക്കുന്ന എന്തോ ഒന്ന്
പൂക്കൾ പോലെ മൃദുലവും
സുഗന്ധവുമുള്ള ഒന്ന്
കാതിനി മ്പംപകർന്നതങ്ങനെ
യുള്ളിലേക്കലിഞ്ഞ് ചേരുന്നുണ്ട്
നുഴഞ്ഞു കയറുമ്പോൾ അറപ്പ്
തോന്നി
കുടഞ്ഞെറിയാൻ സാധിക്കാത്ത
അന്നേരങ്ങളിൽ ശരീരത്തിലിക്കിളി
പകരുന്ന
വലിഞ്ഞുമുറുകുന്ന ഒന്ന്

2015, ജൂൺ 23, ചൊവ്വാഴ്ച

ജീവിതയാത്ര



യാത്ര, ജീവിതയാത്ര,യതു
കാറ്റു പോലെ
ചിലപ്പോൾ സുഖശീതളഛായ
മറ്റു പലപ്പോഴുമത്
ചുട്ടുപൊള്ളും വാതൻ
ഇല്ല നിശ്ചയിക്കുവാനാർക്കും മുന്നേ
ജീവിത ദിശയി തെങ്ങോട്ടെന്നാർക്കുമേ

പൂതന



നഗര മേ, നീചമഞ്ഞിരിക്കുന്നു
വർണ്ണ വെളിച്ച ചായം പുരട്ടി
വേശ്യയായൊരുമ്പെട്ട് നിൽക്കുന്നു
വാന സുന്ദര വീ ഥീ നോക്കി
ചുറുച്ചു റുക്കോടെ നോക്കി നിൽക്കുന്നു
പഞ്ചനക്ഷത്ര നീലതടാകത്തിൽ
മത്സ്യകന്യ മാർ തിരയിളക്കുന്നു
വെണ്ണ കല്ലുപോൽ കൊഴുത്തുരു
ണ്ടൊരാ
വിദേശ മങ്കമാർ കരയിൽ പാർക്കുന്നു
മുഴുവൻ മൂടാതവെൺ തുടകളും
പാതി മൂടിയ പോർമുല ക ളും
കുടിക്കുവാനെന്തു വേണമിനി
കാഴ്ച കുടിച്ച് മദിച്ചിരിക്കുവോർക്ക്
നഗരമേ നീ നശിച്ചുപോയൊരു
നാലുകെട്ടിന്റെ കോലായ മാത്രം
പശിയേറിടും പിഞ്ചു കുഞ്ഞുങ്ങൾ
തൊള്ള കീറിടും നാറു മോടകൾ
കൊറ്റിനായ് മടിക്കുത്തഴിക്കുവാൻ
കാത്തു നിൽക്കുന്ന പാവം പെണ്ണുങ്ങൾ
നഗരമേ നീ കാലഗഹ്വരം
കാന്തമുനയുമായ്പാർത്തിരിക്കുവോൾ
വിഷം പുരട്ടിയ വീർത്ത കൊങ്ക യാൽ
കാത്തിരിക്കുന്ന കരിമ്പൂതന




അവൾക്കുള്ളിലുമുണ്ട്



അവൾക്കുള്ളിലുമുണ്ട്
ചിറകരിയപ്പെട്ട ആശയുടെ ഒരു പക്ഷി
ഇത്തിരിപുഞ്ചിരിവെട്ടംകൊടുത്താൽ
ഒത്തിരി സ്നേഹം തരുന്ന ഒരു പൂത്തിരി
അവൾക്കുള്ളിലുമുണ്ട്
വിടരാൻ കൊതിക്കുന്നൊരു മൊട്ട്
അടരാതെ അടക്കി നിർത്തിയ
ഒരു കടൽ
അവൾക്കുള്ളിലുമുണ്ട്
അമർത്തി വെച്ച ഒരു ഭൂപടം
ഒരിക്കലെങ്കിലും നിവർത്തി വെച്ച്
നിന്നെയൊന്ന് കാട്ടുവാൻ
അന്ന് നിന്റെ ചിന്തയുടെ ഭൂപടം
ചാമ്പലായി പോകരുതേ
ഇത്രയും കാലം അവളുടെ ചിന്തയെ
ചീന്തിയെറിഞ്ഞതിന്റെ ചൂടിൽ

സമരങ്ങൾസത്യാന്വേഷണമാകുമ്പോൾ



സമരങ്ങളില്ലാതെ ഒരു സൂര്യ മുഖവും ഉണരുന്നില്ല
ചോര ചീന്താതെ ഒരുസായാഹ്നവും
അസ്ഥമിക്കുന്നില്ല
ഭരണത്തിന്റെ സിരാകേന്ദ്രം
വാണിഭത്തിന്റെവർത്തമാനകേന്ദ്രം
ചഞ്ചലാക്ഷിമാർ പൂകുമിടം
കുതൂഹലമേറും കുഞ്ചിരാമൻ മാർ
യേറുമിടം
സമരങ്ങൾസത്യാന്വേഷണമാകുമ്പോൾ
മുദ്രാവാക്യങ്ങളാൽമുഖരിതമാകുമ്പോൾ
മാന മില്ലാത്തവർ പൊങ്കാലയിട്ട് കളിക്കുന്നു
പെൺ കോലങ്ങളിൽ പൂർണ്ണത തേടുന്നു
ഇത് മഴ പെയ്യാതെ മരം പെയ്യന്ന കാലം
കള്ളിമുള്ളുകൾ കൂട്ടമായ് കിളിർക്കുമിടം

2015, ജൂൺ 21, ഞായറാഴ്‌ച

കിടക്ക



എന്തെന്നില്ലാത്ത
സുരക്ഷിതത്വബോധത്തോടെ
വിശ്വസ്ഥയായ വധുവിനെപ്പോലെ
എന്നും കാത്തു കിടക്കുന്നു കിടക്ക

ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെയിരിക്കും



തിരക്ക് പൂരമാഘോഷിക്കുന്ന നഗരം
കിഴക്കനാകാശത്തെ ചുവന്ന ക്യാൻ
വാ സിൽ
കറുപ്പ് കലർന്ന ചായം കോറിയിട്ടി
രിക്കുന്നു
ദൂരെ കണ്ണീരിൽ കുതിർന്ന കവിത
പോലെ
ചെറ്റപ്പുരകൾ നഗരപ്രാന്തത്തിൽ.
അറ്റം കൂർത്ത കാറ്റാടി മരങ്ങൾ
അറ്റം കാണാത്തതിർത്തിയോളം
നിരനിരയായി കാണാം
ചക്രവാളങ്ങൾ തുളച്ചു പോകന്ന തരിശുഭൂമിയിൽ ആദ്യമുണർന്നത്
സൂര്യനെന്ന തീഗോളം
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യി രിക്കും?!
പറിച്ചുനടാൻ പാകത്തിൽ പട്ടിന്റെ
ഞാറ്റടികൾ
നവവധുവിനെപ്പോലെ ഉഴുതു നിരത്തിയിട്ടഉന്മത്ത വയലുകൾ
പച്ചയും മഞ്ഞയും കയിലിമുണ്ടു
ടുത്തതുപോലെ
പരന്നു കിടക്കുന്ന പറമ്പുകൾ
മുഷിഞ്ഞ് പഴകിയ ചരിത്രാഖ്യായി
ക പോലെ
മാനത്ത് പാറി കളിക്കുന്നു ഒരു കീറ്
മേഘം.
എപ്പോഴാണ് വെയിൽ കളവ് പോയത്?!
പകലിന്റെ പള്ളയിൽ മിന്നൽ കുത്തിയിറങ്ങി
മേഘസന്ദേശവുമായി മഴ പെയ്തി
റ ങ്ങി
നഗരം ഒരു വെള്ളക്കെട്ടായി
നാശനഷ്ട്ടങ്ങളുടെദുരിതക്കയമായി
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യിരിക്കും

2015, ജൂൺ 18, വ്യാഴാഴ്‌ച

പുഴ ഹൃദയത്തിൽ സൂക്ഷിച്ചത്



മഴ പുഴയോട് പറഞ്ഞു:
അമ്മ വിളിക്കുന്നു
പുഴ പഴയൊരാ കല്ലിടുക്കിലൂടെ
ഊർന്നിറങ്ങി
മെലിഞ്ഞ ചാലുകളിലൂടെ
തൊട്ടിലിലെന്നോണം ആടിയാടി
കിളിപ്പാട്ടിനൊപ്പം കാട്ടുപഴങ്ങൾ
നുണഞ്ഞ്
മരങ്ങളിൽ മഴ നനവിൻ നൃത്തങ്ങൾ കണ്ട്
കുന്നിലെ കുളിരുകളിൽ പിച്ചവെച്ച് വളർന്ന്
ആകാശക്കോണിലെ നക്ഷത്രത്തിന്റെ,
നിലാവിന്റെ നാണത്തെ നീല
കണ്ണാടി കാട്ടി ചിരിപ്പിച്ച്
പ്രണയ തീ വ്രതയും, വിരഹദുഃഖവും
വിതുമ്പലും കണ്ട്
യൗവനയുക്തയായി ഇടനിലങ്ങ
ളിൽനിറഞ്ഞൊഴു കി
സ്നേഹത്തിന്റെ തെളിനീര്
കൈവഴികളായൊഴുക്കി
കണ്ടതും കേട്ടതുമെല്ലാം
അമ്മക്കടലിനോട് പറയുവാനായി
ഹൃദയത്തിൽ സൂക്ഷിച്ച് വെച്ചു

പുഴ പാതി കടന്ന ഒരാൾ



മെലിഞ്ഞുണങ്ങിയ സ്ത്രീ
ചെങ്കൽ ചൂളയിലാണ് പണി
അവർ ചുമച്ചു കൊണ്ടേയിരുന്നു
വിഷപ്പുക ശ്വസിച്ചാകണം.
പുഴക്കക്കരെ നാട്
പുല്ലുമേഞ്ഞൊരു വീട്
ഏക മകനെക്കുറിച്ചുള്ള
ആകുലതയാലാകണം
അവരുടെ മുഖമിത്ര ചുളിഞ്ഞിട്ടുണ്ടാവുക
മകൻ സ്വപ്ന് ങ്ങളുടെ ചായക്കൂട്ടൊരുക്കി
കടലാസിൽ പെൻസിൽ ചിത്രങ്ങൾ തീർക്കുന്നു
കണ്ണുകളിൽ സ്മൃതിയുടെ ചോര ഞരമ്പുകൾ
പിടഞ്ഞു നിൽക്കുന്നു
വിശപ്പിനെ ഉല്ലംഘിക്കുന്ന ഉണർവ്വിന്റെ
ഉത്തരീയം ഉള്ള് കനപ്പിക്കുന്നു
ജീവൻ തുടിക്കുന്ന അവന്റെ ചിത്രങ്ങൾ
ചുമരില്ലാത്ത ചാളയുടെ ഓലമറയിൽ
തൂങ്ങിയാടി
ചരിത്രങ്ങളുടെ മുഖത്തെഴുത്തായി രുന്നു
ഓരോ ചിത്രവും
മൗനങ്ങളുടെ ചിറപൊട്ടിച്ച് അവ
യാത്ര പോകുന്നു
പാഠപുസ്തകങ്ങളിൽ പഠിച്ച
പുരാതന കാലം കാട്ടിതരുന്നു
അനന്തതയിലേക്ക് കണ്ണു്യർത്തി
ഇന്നോളം കൂടെയുള്ള നക്ഷത്രത്തെ
നോക്കുന്നു
പൂർത്തിയാക്കുവാൻ കഴിയാത്ത
ഒരു ചിത്രത്തിനു മുന്നിലാണിപ്പോഴവൻ
തന്റെ ജീവിതം പോലെ
പാതി പുഴ കടന്ന ഒരാളെ പകച്ചു
നോക്കി അവൻ നിൽക്കുന്നു

2015, ജൂൺ 16, ചൊവ്വാഴ്ച

ഓs ക്കുഴൽ



മുറിക്കപെട്ടമുളന്ത
ണ്ടിൽ നിന്നൊഴുകുന്നത്
മധുവൂറും സംഗീതമെന്ന് നിങ്ങൾ
തീർത്താൽ തീരാത്ത വേദനയുടെ
ഉള്ളുരുക്കമെന്ന് ഓടക്കുഴൽ

ഗൃഹാതുര ബിംബങ്ങൾ



കണ്ണൊന്നടച്ചാൽകരളിലെത്തും
കണ്ണാടി ബിംബമായ് ഹൃഹാതുരത്വം
കുന്നും കുഴികളും താഴ്വരയും
കുമ്പാള കൈ നീട്ടും തോടുകളും
ചെടികളും പൂക്കളും പുൽത്തുരുമ്പും
പച്ച വില്ലീസിട്ട പാടങ്ങളും
കണ്ണാരം പൊത്തുന്ന ബാലകരും
ഒളിച്ചു കളിക്കുന്ന കല്ലിടുക്കും
പൂവിറുത്തീടും പുറമ്പറമ്പും
പൂത്തിലഞ്ഞിപ്പൂ സുഗന്ധങ്ങളും
പെട്ടെന്ന് മാറും പ്രകൃതിയുടെ
രംഗ ച്ചമയം പ്രണയഭാവം
കുളിര് കോരി കുഞ്ഞു കാറ്റു വരും
കൈയെത്തും ദൂരത്ത് വെള്ളിമേഘം
തടാകത്തിലേക്ക് താഴ്ന്നിറങ്ങി വന്ന്
കണ്ണാടി നോക്കുന്നോരാകാശവും
ആ ഗ്രാമഭംഗിയൊന്നോർത്തു പോയാൽ
കണ്ണൊന്നടച്ചാൽ കരളിലെത്തും