malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഡിസംബർ 31, തിങ്കളാഴ്‌ച

തെറ്റിയോടുന്ന സമയസൂചിജനുവരിയില്‍ നിന്ന് ഡിസംബറിലേക്കുള്ളദൂരത്തെ
കലണ്ടറില്‍നിന്ന് കീറിയിരിക്കുന്നു
തിന്നു തിന്ന് തടിച്ചപ്പോള്‍ ഉള്ള്
നേര്‍ത്തു നേര്‍ത്തു വന്നു
തണുത്തു തണുത്ത്‌ നിന്നപ്പോള്‍
കത്തിനിന്നവാക്കുകള്‍ പൊട്ടിത്തെറിക്കുന്നു
വാതില്‍ പഴുതില്‍ കുടുങ്ങിപ്പോയ വെയില്‍
നാളത്തെ
 അസ്വസ്ഥതയോടെ നോക്കുന്നു
തട്ടിന്‍പുറത്ത് എന്തൊക്കയോതട്ടിമറയുന്നു
തിളങ്ങുന്ന കണ്ണുകളോടെ ഒരു മാര്‍ജ്ജാരന്‍
താഴേക്കു നോക്കുന്നു
ഷെര്‍ലക് ഹോംസിന്റെ പൂച്ചക്കാലോടെ
ചിന്തയുടെ തലനാരിഴ കീറിനോക്കുന്നു
വയലാറിന്റെ പ്രണയസരോവരത്തില്‍ 
മിഴിനീരു തൂവുന്നു
ഒ എന്‍ വിയുടെ കൈയും പിടിച്ച്
ഓര്‍മ്മകള്‍ മേയാന്‍ നെല്ലിമരകീഴിലേക്ക് -
നടക്കുന്നു
ചുള്ളിക്കാടിന്റെ സ്വരം കലാലയ ചുമരില്‍
പ്രതിധ്വനിക്കുന്നു
ഒറ്റക്കമ്പി നാദവുമായെത്തിയ
കൊതുകിനെ പിടിക്കുവാന്‍
നാല് ചുമരുകള്‍ക്കുള്ളില്‍ ശ്രമകരമായ
പ്രവര്‍ത്തനത്തിലാണി പ്പോള്‍

ഗാസഗാസയുടെമുനംപില്‍നിന്നു
ഒരു കാക്ക കരയുന്നു
നെതന്യാഹു ഞെട്ടിയുണര്‍ന്നു
തൊടുത്തുവിട്ട മിസൈലേറ്റ്
കളിപ്പാട്ടംതിരയുന്ന കൈക്കുഞ്ഞ്
ചിതറിത്തെറിക്കുന്നു                                                          
തീപക്ഷികള്‍ വട്ടമിട്ട് പറക്കുന്നു
തിട്ടൂരത്തിന്റെ തീയുണ്ടകള്‍
ചുറ്റിലും പതിക്കുന്നു.
 മയ്യത്തുകള്‍ മറമാടാന്‍മണ്ണ് എവിടെ ?
മൃതശരീരങ്ങള്‍  അടരടരുകളായ്
മഞ്ഞു പാളിയായ് ഉറഞ്ഞിരിക്കുന്നു
വിശപ്പും,വിനാശവും വിതയ്ക്കുന്നു -
കൊയ്യുന്നു .
ഇത് മൊഴിമുട്ടിയ ,മിഴിവറ്റിയ
അമ്മമാരുടെ ചുടലക്കളം

2012, ഡിസംബർ 29, ശനിയാഴ്‌ച

മൂരിവണ്ടിമൂരിനിവരാന്‍നേരമില്ല
മൂരിവണ്ടിക്കാരന്‍  അന്ത്രുമാന്
മുഷിഞ്ഞവേഷവും തലയില്‍ കെട്ടുമായി
മുഷിഞ്ഞിരിക്കും മൂപ്പര് മൂരിവണ്ടിയില്‍
മൂളിപാട്ടൊന്നു മൂളണം തോന്നിയാല്‍
മൂളുമൊരു കെസ്സുപാട്ട്
കെട്ടുപോയ ബീഡികുറ്റി  ചുണ്ടിലെന്നും -
കാണും
കൈയ്യിലുള്ള ചൂരല്‍ ചുഴറ്റി ക്കൊണ്ടിരിക്കും
ഭാരവണ്ടി വലിക്കുന്ന മൂരികളെ
മൂപ്പര്‍ക്ക് പെരുത്തിഷ്ട്ടം
പുല്ലും,വെള്ളവും എന്നുംതീറ്റും പള്ളനിറയെ
പൂതി തീരാനെന്നോണം .
അന്ത്രുമാനെ മൂരികള്‍ ദൂരെ നിന്നെ
മണത്തറിയും
മൂക്കള ഒലിക്കുന്ന മൂക്ക് വിടര്‍ത്തി
കണ്ണീര്‍പാടുപതിഞ്ഞമോന്തയിളക്കി
നന്ദിയുടെ നനുത്ത ചിരിപോലെ
വാതുറന്നു കാട്ടുംമൂകജീവികള്‍

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ഷാലിമാര്‍ പൂന്തോട്ടംഅറബിക്കടലിന്റെ റാണിയെപ്പോലെ
പൂന്തോപ്പുകളുടെ റാണി
എണ്ണിയാലൊടുങ്ങാത്ത
സംഗ്രാമ ഭൂമി
ജഹാംഗീര്‍ നൂര്‍ജഹാന്‍
ലൈലാ മജുനു
കാശ്മീര്‍ ക്വീന്‍
ഉന്മത്ത രാവുകള്‍ ,
ഇളകിയാടുന്നുടലുകള്‍
കുളമ്പടി യൊച്ചയും
കാല്‌ചിലങ്കാ നാദവും
തൂക്കുമരങ്ങളും ,രാജസദസ്സും
മുഗള്‍ ചെങ്കോലും ,രക്ത-
മിറ്റിറ്റുവീഴും ഖഡ്ഗവും
അത്തറും,സുറുമയും ,
സുവര്‍ണ്ണ മിഴിയുമായ്
ഷാലിമാര്‍ പൂന്തോട്ടം

2012, ഡിസംബർ 23, ഞായറാഴ്‌ച

അടുക്കള


അടുക്കളയില്‍
അടയിരിക്കുന്നുനിശ്ശബ് ദത
ഇരുട്ട് കഴുകി വെളുപ്പിച്ചിരിക്കുന്നു
പാത്രങ്ങളെ
പ്രതിഷേധത്തിന്റെ മുഖവുമായി
മൂലയിലിരിക്കുന്നു പ്രഷര്‍കുക്കര്‍
കരിനാക്ക് മൂര്‍ച്ചകൂട്ടി
കാത്തിരിക്കുന്നു ചിരവ
പാചകത്തിന്റെ വാചകമേള
കളില്ലാതെ 
മുഷിഞ്ഞിരിക്കുന്നു മുക്കണ്ണനടുപ്പ്
മുത്തശ്ശി മുല പോലെ ഞാന്നുകിടക്കുന്നു
ച്ചുരങ്ങാ തൊണ്ട് ചുമരരികില്‍
ചിരിച്ചു തുള്ളാന്‍ ചമഞ്ഞിരിക്കുന്നു
മിക്സി തട്ടിന്‍പുറത്ത്
മുഷിഞ്ഞ മൂലയില്‍ മൂത്ത് നരച്ച്
മാറാല കെട്ടിക്കിടക്കുന്നു ഒരാട്ടുകല്ല്
പെണ്ണ് ഒരുവളുടെ
പാദമൊന്നു തൊട്ടാല്‍മതി
മടുപ്പിന്റെ പുതപ്പിനെ വലിച്ചെറിയും
അടുക്കള

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

അയ്യപ്പന്‍ കവിത


അമ്ലത്തിന്റെ നോവെരിച്ചിലുമായി
തെറ്റിയോടുന്ന ഘടികാരം പോലെ
മേടമാസ നട്ടുച്ചയില്‍ വെയില്‍ തിന്നു -
നടക്കുമ്പോള്‍
തെരുവോരത്തെ തണല്മരത്താഴെ
തെറിച്ചു വീണിരിക്കുന്നു
ഒരയ്യപ്പന്കവിത
കരിംപച്ചകവിതകടിച്ചപ്പോഴാണറിഞ്ഞത്
മധുരിക്കുന്നമാമ്പഴമെന്നു
പുറംപച്ചകണ്ട്പുറംതിരിഞ്ഞ്‌ നടക്കാതെ 
അകമധുരംനുണഞ്ഞപ്പോഴാണറിഞ്ഞത്
കല്ലുകടിക്കാത്ത പാഥേയമെന്ന്
വെയിലിലേക്ക്‌ തന്നെ ഞാനിറങ്ങുന്നു
ഞാണില്‍ നിന്നുവിട്ട അമ്പുപോലെ
മുള്ള് മരങ്ങള്‍ ക്കിടയിലൂടെ
തണലും തുണയുമില്ലാതെ
വിണ്ടുകീറിയ പാദവുമായി
കല്‍ക്കരി നിറമുള്ള കുട്ടിയായി
പരതി നടക്കുന്നു
കൈ മടക്കില്‍നിന്നും തെറിച്ചു വീണ
ഒരയ്യപ്പന്‍ കവിതതേടി 

എസ് .എം .എസ്

എന്നിട്ടും നീയെന്നെ
കണ്ടില്ലെന്ന് നടിച്ചില്ലേ ?
അന്നത്തെ ചിറപ്പിനു
ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ ?
ഓ .....!അന്നത്തെ ചെറുപ്പമല്ല യെന്നാവാം -
ഭാവം
മനസ്സങ്ങ് വളര്‍ന്നാലും
മറക്കാന്‍ കഴിയുമോ .
കള്ള കണ്ണാ ലൊന്നുനീ
കിള്ളി നോക്കിയത്
കണ്ണീര്‍ ചില്ലിലൂടെ ഞാന്‍
കണ്ടതിനാശ്വാസത്തില്‍
അയക്കുന്നൊരെസ്സമ്മസ്സു -
കൈക്കുമ്പിളിലേക്ക് .
തിരികേ അയക്കണം
കാറ്റിന്‍ കുഞ്ഞി കയ്യില്‍
കുളിരും ഒരുവാക്ക്
കാത്തു കാത്തിരിക്കും ഞാന്‍ .
ആള്‍ തിരക്കിലും ഞാനാ
അരയാല്‍ തറ യേറി
പാടവും,പറമ്പും മറയോളം -
നോക്കിയല്ലോ .
പോട്ടെയീ പഴമ്പാക്കിനി
പറഞ്ഞിട്ടെന്തുകാര്യം .
ഇക്കൊല്ല ചിറപ്പിനു ആളുകള്‍-
യേറെ യല്ലെ
എന്തൊരു മേളം,പിന്നെ
ആട്ടവും,പാട്ടുകളും
കാത്തു കാത്തിരിക്കും ഞാന്‍
ഒട്ടുമേ മറക്കല്ലേ -
എസ് .എം.എസ്കിളിയേയും
  കാത്തു കാത്തിരിക്കും ഞാന്‍